top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

42. കാഴ്ചപ്പാടുകളിലെ വ്യത്യാസം

ഇങ്ഗ്ളിഷ് കമ്പനിക്ക് ദക്ഷിണ മലബാറിനെ മനസ്സിലായില്ല എന്നു പറയുന്നതിൽ ചെറുതായുള്ള ഒരു പരാധീനതയുണ്ട്. യഥാർത്ഥത്തിൽ അവർക്ക് ദക്ഷിണേഷ്യയെ തന്നെ വ്യക്തമായി മനസ്സിലായില്ല എന്നുള്ളതാണ് വാസ്തവം.


ഇങ്ഗ്ളിഷ് ഭാഷയിലൂടെ കാണപ്പെടുന്ന പരന്ന പ്രകൃതമുള്ള ഒരു സാമൂഹികാന്തരീക്ഷം അല്ലതന്നെ ദക്ഷിണേഷ്യയിൽ. പകരം വൻ കുഴികളും അഗാധ ഗർത്തങ്ങളും ചെറുകുന്നുകളും വൻ മലയോരങ്ങളും അവയ്ക്കെല്ലാം ഇടയിൽ ചെറിയ തോതിൽ പരന്ന ഭൂപ്രകൃതവും ഉള്ള ഒരു ആശയവിനിമായ സാമൂഹികാന്തരീക്ഷമാണ് ദക്ഷിണേഷ്യയിൽ ഉള്ളത്.


ഈ വിധമായുള്ള ഉയർച്ചകൾക്കും താഴ്ചകൾക്കും ഇടയിൽ പെട്ട് പലതരത്തിൽ പെരുമാറുകയും പ്രതികരിക്കുകയും, വിധ്വേഷങ്ങളും വിധേയത്വങ്ങളും നടിച്ചും നടിക്കാതേയും കാഴ്ചവച്ചും ജീവിക്കുന്ന ജനവംശങ്ങളാണ് ദക്ഷിണേഷ്യയിൽ.


ഈ ജനവംശങ്ങളുടെ പെരുമാറ്റങ്ങളും പ്രതികരണങ്ങളും മറ്റും ഇങ്ഗ്ളിഷ് കമ്പനിക്ക് കാണാൻ പറ്റും എന്നല്ലാതെ, സാമൂഹികവും വ്യക്തിപരവും ആയുള്ള ബന്ധങ്ങളെ കോർത്തിണക്കി വെക്കുന്ന ആശവിനിമയത്തിലെ ഉയരങ്ങളേയും ഗർത്തങ്ങളേയും അവർക്ക് കാണാൻ യാതോരു മാർഗ്ഗവും ഇല്ലായിരുന്നു.


1835 മുതൽ 1852 വരേയുള്ള കാലഘട്ടത്തിൽ ഏതാണ്ട് 31 മാപ്പിള ആക്രമണങ്ങൾ ദക്ഷിണ മലബാറിനെ കേന്ദ്രീകരിച്ചു നടന്നുവെന്ന് കാണുന്നു. ഇതിൽ ഒന്നുമാത്രമാണ് ഉത്തരമലബാറിലെ കോട്ടയം താലൂക്കിൽ നടന്നിട്ടുള്ളുവെന്നും തോന്നുന്നു.


ആദ്യ കാലങ്ങളിൽ അക്രമകാരികൾ സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിക്കില്ലായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ഇവരേയും ആക്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങി.


ദക്ഷിണ മലബാറിലെ ചില പ്രദേശങ്ങളിൽ മാപ്പിളമാരല്ലാത്ത ജനവിഭാഗങ്ങളിൽ പെട്ടവരിൽ വൻ ഭയം തന്നെ വന്നുതുടങ്ങിയിരുന്നു എന്നു തോന്നുന്നു. ഇങ്ഗ്ളിഷ് കമ്പനീ ഭരണം വരുന്നതിന് മുൻപ്, മാപ്പിളമാരുടേയും കീഴ്ജന വംശങ്ങളുടേയും യാതോരു വിധ വിപ്ളവ പെരുമാറ്റവും നായർമാർ സമ്മതിക്കില്ലായിരുന്നു. അവർ കൂട്ടമായി ചെന്ന് ആ വിധ തെമ്മാടികളെ പിടികൂടി വെട്ടി നുറുക്കമായിരുന്നു.


അന്നത്തെ നാട്ടുരാജ്യങ്ങളിലെ പ്രാദേശിക 'പോലീസ് പ്രസ്ഥാനം' അവരായിരുന്നു!


എന്നാൽ ഇങ്ഗ്ളിഷ് കമ്പനീ ഭരണം വന്നതോടുകൂടി, നായർമാർക്ക് ഈ വിധം പെരുമാറാനോ സംഘടിക്കാനോ സൌകര്യം ഇല്ലാതായിരുന്നു. അവർക്ക് നേതൃത്വ നിരയും നഷ്ടപ്പെട്ടിരുന്നു.


ഇങ്ഗ്ളിഷ് കമ്പനിക്ക് വൻ ഉത്തരവാദിത്വമാണ് ഉണ്ടായിരുന്നത്. നാട്ടിൽ സമാധാനം നടപ്പിലാക്കാൻ അവർക്ക് ആയില്ലാ എങ്കിൽ അവരുടെ നിയമങ്ങൾക്കും പോലീസ് പ്രസ്ഥാനങ്ങൾക്കും കോടതികൾക്കും മറ്റും യാതോരു വിലയും ഇല്ലാ എന്നനിലവാരത്തിലേക്ക് കാര്യങ്ങൾ നീങ്ങും. ഇങ്ഗ്ളണ്ടിൽ വൻ ഒച്ചപ്പാട് തന്നെ അവർക്ക് എതിരായി ഉയരും.


Sadar Adalatലെ ജഡ്ജ് ആയിരുന്ന Mr. Thomas Lumsden Strange എന്ന വ്യക്തിയെ ദക്ഷിണ മലബാറിലെ പ്രശ്നം പഠിക്കാനും അതിന് പരിഹാരം ഉണ്ടാക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താനും ആയി കമ്പനീ സർക്കാർ നിയോഗിച്ചു.


ഇദ്ദേഹം പിന്നീട് Madras High Court ജഡ്ജ് ആയി വിരമിച്ച വ്യക്തിയാണ്. ബൃട്ടിഷ്-ഇന്ത്യൻ നിയമങ്ങൾ സൃഷ്ടിക്കുന്നതിൽ ഇദ്ദേഹം പലവിധ പ്രവർത്തനവും ചെയ്തിട്ടുണ്ട് എന്നു തോന്നുന്നു.


ഇദ്ദേഹത്തിന് പ്രാദേശിക ഭാഷകൾ മനസ്സിലാക്കാൻ പറ്റിയിട്ടില്ലാ എന്നാണ് തോന്നുന്നത്. അങ്ങിനെ വരുമ്പോൾ ഭാഷ പരിഭാഷ ചെയ്യുന്ന വ്യക്തികളുടെ മാനസിക നിലവാരം ഇദ്ദേഹത്തിന് ലഭിക്കുന്ന വിവരങ്ങളെ ബാധിച്ചേക്കാം.


ദക്ഷിണ മലബാറിൽ മാപ്പിളമാരാണ് കുഴപ്പക്കാർ എന്ന ഒരു മുൻവിധി ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ലേ എന്ന ഒരു തോന്നൽ മനസ്സിൽ കയറി വരുന്നുണ്ട്.


ഇദ്ദേഹം മലബാറിൽ കുറേ കാലം സേവനം അനുഷ്ഠിച്ച വ്യക്തിയാണ് എന്നതിനാലാണ് ഈ വിധം ഇദ്ദേഹത്തെ അധികാരപ്പെടുത്തിയത്. ഇദ്ദേഹത്തിന് ജനങ്ങളേയും അവരുടെ സംസ്കാരത്തേയും അവരിലെ പ്രശ്നങ്ങളേയും മനസ്സിലാക്കാൻ പറ്റും എന്ന ഒരു തോന്നൽ തന്നെ ഇങ്ഗ്ളിഷ് കമ്പനീ സർക്കാരിന് ലഭിച്ചിട്ടുണ്ടാവാം.


ഭൂസ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, ഹിന്ദുക്കൾ എന്ന് ഇങ്ഗ്ളിഷ് കമ്പനി നിർവ്വചിക്കുന്ന ജനവംശങ്ങളും മാപ്പളമാരും തമ്മിലുള്ള പ്രശ്നങ്ങളും അവരിലെ തന്നെ വ്യക്തികളും ഭൂജന്മികളും മറ്റുമായുള്ള ബന്ധവും പ്രശ്നങ്ങളും മറ്റും പഠിക്കാനും, സാമൂഹിക അക്രമങ്ങളെ നിയന്ത്രിക്കാനായി എന്തെല്ലാം നിയമനിർമ്മാണം ആവശ്യമാണ് എന്ന് അറിയിക്കാനും ആണ് Mr.Strangeന് ലഭിച്ച നിർദ്ദേശം.


ആദ്യം തന്നെ വ്യക്തമായി സ്പഷ്ടമാകുന്നത്, മലബാർ ജില്ലാ കലക്ടർ ആയിരുന്ന Henry Conollyയും Mr.Strangeയും തമ്മിൽ ഉയർന്നുവന്ന അഭിപ്രായങ്ങളിലേയും കാഴ്ചപ്പാടിലേയും വ്യത്യാസം ആയിരുന്നു.


Mr.Strange മാപ്പിളമാരിൽ കുറ്റം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു എന്നു തോന്നുന്നു. ഇതിനോട് Mr. Connolyക്ക് യോജിപ്പില്ലായിരുന്നു എന്നും കാണുന്നുണ്ട്. ഇങ്ഗ്ളിഷ് സർക്കാരിന് ദക്ഷിണേഷ്യയിലെ യാതോരു ജനവംശങ്ങളോടും പ്രത്യകമായുള്ള ഒരു മമതയോ വിരോധമോ വെക്കേണ്ടുന്ന കാര്യം ഇല്ലതന്നെ.


Connolyക്ക് മാപ്പിളമാരോട് അനുകമ്പയാണ് ഉള്ളത് എന്നും അത് അദ്ദേഹത്തിന്റെ വിക്ഷണത്തേയും മൂല്യനിർണ്ണയ ശക്തിയേയും വികലപ്പെടുത്തുന്നുണ്ട് എന്നും ഉള്ള രീതിയിൽ തന്നെ Mr.Strange ചില പരാമർശങ്ങൾ നടത്തിയിരുന്നു എന്നു തോന്നുന്നു.


Saiyid Fazl തങ്ങളെ ഏതുവിധത്തിൽ കാണണം എന്ന കാര്യത്തിൽ തന്നെ Henry Conollyക്കും Mr.Strangeനും വ്യത്യസ്ത നിലപാടുകൾ ആണ് ഉണ്ടായിരുന്നത്. എന്നാൽ Mr.Strangeന് നേരിട്ട് executive അധികാരങ്ങൾ ഇല്ലായിരുന്നു എന്നതിനാൽ Saiyid Fazl തങ്ങൾക്ക് നേരെ യാതോരു നിയമ നടപടിയും നേരിട്ട് എടുക്കാൻ ഇദ്ദേഹത്തിന് പറ്റിയില്ല. അതേ സമയം മലബാർ ജില്ലാ ഭരണത്തിൽ executive അധികാരങ്ങൾ Henry Conollyയുടെ കൈവശം തന്നെയായിരുന്നു.


1852 സെപ്റ്റംബർ 25ന് Mr.Strange തന്റെ Report സർക്കാരിന് സമർപ്പിച്ചു. താൻ പഠിച്ച 31 അക്രമ സംഭവങ്ങളിൽ 14 എണ്ണത്തിൽ വ്യക്തിപരമായുള്ള ചില പ്രകോപനങ്ങൾ കണ്ടെത്താനായി, പോലും.


ഏഴെണ്ണത്തിൽ ഭൂസ്വത്ത് തർക്കമായിരിക്കാം പ്രകോപനം എന്ന് സങ്കൽപ്പിക്കാം എന്നും ഇദ്ദേഹം അറിയിച്ചു.


പിന്നെയുള്ളവയിൽ ഏഴെണ്ണത്തിന്റെ കാരണം ഇതേ പോലെതന്നെ യാതോരു ഭൌതിക യാഥാർത്ഥ്യങ്ങളുമായി ബന്ധം കാണാൻ പറ്റാത്തവയാണ് (were mostly of an equally unreal nature) എന്നും എഴുതിയിരുന്നു.


ഇദ്ദേഹത്തിന്റെ പഠന റിപ്പോട്ടിനെ Malabar Manualൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒന്ന് അവലോകനം ചെയ്യാം


അത് അടുത്ത എഴുത്തിൽ ആവാം എന്ന് വിചാരിക്കുന്നു.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക