top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക് മലബാറിനെ കൊണ്ടെത്തിക്കാനുള്ള ശ്രമം

വടക്കേ മലബാറും തെക്കേ മലബാറും തമ്മിൽ ജനവംശങ്ങളിൽ തന്നെ ഏതോ വിധത്തിലുള്ള വ്യത്യാസം ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നുത്. വടക്കുള്ളവർക്ക് തെക്കുള്ളവരോട് ഏതോ വിധത്തിലുള്ള ഒരു ഉപരിഭാവഭ്രമം (superiority complex) ഉണ്ടായിരുന്നതായി കാണുന്നുണ്ട്. ഇത് നായർമാരിലും തീയർ ജനത്തിലും വളരെ വ്യക്തമായിത്തന്നെ കാണപ്പെടുന്നുണ്ടായിരുന്നു.


ഇങ്ങിനെയുള്ള ഒരു മനോഭാവത്തിന് എന്താണ് കാരണം എന്ന് വ്യക്തമായി അറിയില്ല. എന്നാൽ പൊതുവായിപ്പറഞ്ഞാൽ വടക്കുള്ളവർ മരുമക്കത്തായ കുടുംബ ബന്ധമുള്ളവർ ആയിരുന്നു. ഈ ഒരു കാര്യം വടക്കേ മലബാറിലെ മുഹമ്മദീയരിലും നിലനിന്നിരുന്നുവെന്ന് തോന്നുന്നു. വടക്കേ മലബാറിലെ നായർ കുടുംബങ്ങളിലും തീയർകുടുംബങ്ങളിലും മുഹമ്മദീയ കുടുംബങ്ങളിലും ചിലപ്പോൾ യവന (Greek) രക്തം കലർന്നിരിക്കാം.


യാതോരു ഭൂസ്വത്തും ഇല്ലാത്ത, കടലിൽനിന്നും വന്നിറങ്ങിയ ഈ യവന പുരുഷന്മാരിലൂടെ കുടുംബ സ്വത്ത് കൈമോശം വരുന്നതിനെ തടയാനുള്ള ഒരു പൊതുവായ പദ്ധതിയാവാം ഈ മരുമക്കത്തായ കുടുംബ സമ്പ്രധായം എന്ന് സംശയിക്കാവുന്നതാണ്.


എന്നാൽ തെക്കേ മലബാറിൽ മിക്ക കുടുംബങ്ങളും മക്കത്തായ കുടുംബ സമ്പ്രദായക്കാരായിരുന്നു എന്നു തോന്നുന്നു.


ഉത്തര മലബാറിലേയും ദക്ഷിണ മലബാറിലേയും മുഹമ്മദീയർ ഒറ്റക്കെട്ടായി ഒരു സംഘടനയിൽ ചേരുമ്പോൾ പലവിധ പ്രശ്നങ്ങളും വരും എന്ന് അനുമാനിക്കാവുന്നതേയുള്ളു.


ഇങ്ഗ്ളിഷ് ഭരണത്തിന് അവരുടെ സ്വദേശീയ ഭാഷയിൽ ആളുകളെ പലവിധ വലുപ്പച്ചെറുപ്പത്തിൽ കാണാനോ നിർവ്വചിക്കാനോ ആവില്ല എന്ന ഒരു ഗുരുതരമായ പോരായ്മ നിലവിൽ ഉണ്ടായിരുന്നു.


അതിനാൽ തന്നെ അവർ അവരുടെ ഭാഷയിലൂടെ നിർമ്മിക്കുന്ന നിയമങ്ങളിലൂടെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന പല സാമൂഹിക മാറ്റങ്ങളും ഈ ഫ്യൂഡൽ ഭാഷയെന്ന അനങ്ങാപ്പാറയിന്മേൽ വന്ന് മുട്ടി അവയ്ക്ക് ചെറുതായെങ്കിലും രൂപമാറ്റം സംഭവിക്കുമായിരുന്നു.


പൊതുവായിപ്പറഞ്ഞാൽ മരുമക്കത്തായ കുടുംബ സമ്പ്രദായത്തെ ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാക്കാനോ അതിന് പിന്തുണനൽകാനോ ആയില്ലാ എന്നു വേണം മനസ്സിലാക്കാൻ. കുട്ടികളുടെ പിതാവിന് യാതോരു വിലയും ഇല്ലാത്ത ഒരു കുടുംബ സമ്പ്രദായത്തെ അവർ തെല്ലൊരു അറപ്പോടുകൂടിയാണ് വീക്ഷിച്ചിരുന്നത് എന്നുവരെ വേണമെങ്കിൽ പറയാവുന്നതാണ്.


Muslim Majlisസിന്റെ രണ്ടാം സമ്മേളനം Calicutറ്റിൽ വച്ചാണ് നടന്നത് എന്ന് പറഞ്ഞു കഴിഞ്ഞകാര്യമാണ്. ഉത്തര മലബാറിലെ മുഹമ്മദീയരായ ഉന്നത കുടുംബക്കാരോടു വെല്ലുവിളിക്കുന്ന രീതിയിൽ ചില ചെറുപ്പക്കാർ സ്വന്തമായുള്ള ഒരു പ്രസ്ഥാനം (Calicut Young Muslim Association) വരെ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു എന്നും പറഞ്ഞുകഴിഞ്ഞു. Calicut എന്നത് ദക്ഷിണ മലബാറിലെ സ്ഥലം ആണ് എന്നും ഓർക്കുക.


ദക്ഷിണ മലബാറിലെ മുഹമ്മദീയർ, ഉത്തര മലബാറിലെ മുഹമ്മദീയിരിലെ മരുമക്കത്തായ സമ്പ്രദായത്തിന് എതിരായുള്ള ഒരു പ്രമേയം ആ സമ്മേളനത്തിൽ പാസാക്കാൻ ശ്രമിച്ചു പോലും. ഇത് ഉത്തര മലബാറിലെ മുഹമ്മദീയർക്ക് അത്രകണ്ട് രസിച്ചില്ല എന്നാണ് മനസ്സിലാക്കുന്നത്.


1936ൽ Muslim Majlisസിലെ കോൺഗ്രസ് വിരുദ്ധ വിഭാഗം All India Muslim Leagueന്റെ നേതൃത്വം അംഗീകരിച്ചു. 1937ൽ Muslim മജ്ലിസ് All India Muslim Leagueൽ ചേർന്നു.


കോൺഗ്രസ് അനുഭാവികളായ അംഗങ്ങൾ സംഘടന വിട്ടുപോയി.


അപ്പോഴും ഭരിക്കുന്നതും, ജനങ്ങളെ സ്വയംഭരണത്തിന് പ്രാപ്തരാക്കാനാകും എന്ന പ്രതീക്ഷയിൽ മലബാറിൽ ജനാധിപത്യം നടപ്പിൽ വരുത്താനും മറ്റും നിരന്തരം ശ്രമിക്കുന്നത് ഇങ്ഗ്ളിഷ് ഭരണം തന്നെയായിരുന്നു.


1934ൽ Central Assemblyയിലേക്കുള്ള തിരഞ്ഞെടുപ്പു വന്നു. മുഹമ്മദീയനായ കോൺഗ്രസ് സ്ഥാനാർത്ഥി South Canara നിയോജക മണ്ഡലത്തിൽ വച്ച് മുസ്ലീം ലീഗ് അനുഭാവിയായ സ്ഥാനാർത്ഥിയോടു തോറ്റുപോയി.


ഇത് വടക്കേ മലബാറിലെ മുഹമ്മദീയരിലെ ഉന്നത കുടുംബക്കാരുടെ വിജയം തന്നെയായാണ് കാണപ്പെടുന്നത് പോലും. അന്നും മലബാറിൽ All India Muslim League ഔപചാരികമായി ആരംഭിച്ചിട്ടില്ലായിരുന്നു.


ചന്ദ്രിക എന്ന ആനുകാലിക പ്രസിദ്ധീകരണം ആരംഭിച്ചത് Muslim club of Tellicherryയുടെ പ്രവർത്തനത്താലാണ് പോലും. ഈ പ്രസിദ്ധീകരണം പിന്നീട് All India Muslim Leagueന്റെ ഒരു മുഖപ്പത്രം തന്നെയായി മാറിയിരുന്നു എന്നും തോന്നുന്നു.


ഈ പ്രസിദ്ധീകരണം മാപ്പിളമാരെ All India Muslim Leagueഗിലേക്ക് അടുപ്പിക്കാൻ വളരെ സഹായിച്ചിരുന്നു എന്നു തോന്നുന്നു.


ബൃട്ടിഷ്-മലബാറിൽ ജനാധിപത്യം നടപ്പാക്കിയതോടുകൂടി, മലബാറിന്റെ പാരമ്പര്യമായുള്ള വ്യക്തിത്വം മാഞ്ഞുപോയി എന്ന് മനസ്സിലാക്കാൻ വളരെ പ്രയാസം ഇല്ലതന്നെ. കോൺഗ്രസ്സുകാർ ബൃട്ടിഷ്-മലബാറിലെ ജനത്തിനെ ഉപദ്വീപിന്റെ വടക്കുള്ള ഹൈന്ദവ മേൽവിലാസം ഉണ്ട് എന്ന് പൊതുവായി അന്ന് വിശ്വസിക്കപ്പെടുന്ന ചില രാഷ്ട്രീയക്കാരുടെ കീഴിലേക്ക് വലിച്ചിഴക്കാൻ പദ്ധതിയിടുന്നു.


അതേ സമയം ബൃട്ടിഷ്-മലബാറിലെ മുഹമ്മദിയ പ്രസ്ഥാനക്കാർ ഉപദ്വീപിന്റെ വടക്കൻ പ്രദേശത്ത് അവിടുള്ള ഹൈന്ദവ മേൽവിലാസക്കാരോട് ഏറ്റുമുട്ടിനിൽക്കുന്ന മുഹമ്മദീയ പ്രസ്ഥാനത്തിലേക്ക് ബൃട്ടിഷ്-മലബാറിലെ മാപ്പിളമാരെ കൊണ്ടെത്തിക്കാൻ ശ്രമിക്കുന്നു.


മലബാർ എന്ന പ്രദേശം അറിയപ്പെടുന്ന ചരിത്രത്തിൽ ഒരിക്കൽ പോലും ഉപദ്വീപിന്റെ വടക്കുള്ളവരുടെ കീഴിൽ വന്നതായി രേഖപ്പെടുത്തിക്കാണുന്നില്ല. എന്നിട്ടും, ആർക്കും യാതോരു ബോധവും ഇല്ലാത്ത രീതിയിൽ ജനാധിപത്യ രാഷ്ട്രീയം എന്ന താന്തോനിത്യത്തെ ഉപയോഗിച്ചുകൊണ്ട് ഇങ്ഗ്ളിഷ് ഭരണം എന്ന അവർണ്ണനീയ മേന്മയുള്ള രാഷ്ട്രീയ സിദ്ധാന്തത്തെ ഇടിച്ചുപൊടിച്ചില്ലാതാക്കാൻ നോക്കുന്നു.


ഈ വിഡ്ഢിത്തത്തോടുകൂടി മലബാറ് എന്നത് ഹിന്ദിക്കാരുടെ കീഴലേക്ക് വലിച്ചിഴക്കപ്പെടുന്നു. അത് കണ്ട് മുകളിൽ ആകാശം കീഴെ ഭൂമിയെന്നു മാത്രം വിവരമുള്ള ജനക്കുട്ടം ആർത്തുല്ലസിക്കുന്നു. ഇതിലെല്ലാം എന്തോ വൻ സ്വാതന്ത്ര്യമാണ് ഉള്ളത് എന്ന ചിന്തയിലാണ് പലരും.


1935ൽ ചില സാഹിബുമാരും Saitമാരും ഹാജിമാരും മറ്റും Tellicherryയിൽ ഒത്തുകൂടി All India Muslim Leagueന്റെ ആദ്യത്തെ unit മലബാറിൽ ആരംഭിച്ചു. തുടർന്ന് മറ്റൊരു മൌലവി മറ്റ് ചില ഹാജിമാരോടും മറ്റും ചേർന്ന് തീരൂരങ്ങാടിയിൽ മറ്റൊരു unitറ്റും സ്ഥാപിച്ചു.


സാമൂഹിക നേതൃത്തം കൈമോശം വരാതിരിക്കാനുള്ള അടുത്തവഴി ഇതാണ് എന്ന വിവരം പടർന്നുപിടിച്ചിരിക്കാം. അടുത്ത വർഷം, അതായത് 1936ൽ, Calicutൽ Muslim League Committee ആരംഭിക്കപ്പെട്ടു. ഒരു ഉന്നത വ്യക്തി മലബാറിന്റെ തലങ്ങും വിലങ്ങും യാത്ര ചെയ്ത് ഓരോ ദിക്കിലും മുസ്ലിം ലീഗിന്റെ Unitറ്റുകൾ സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഡൽഹിയിലെ സാക്ഷാൽ മുഗൾ രാജവംശ പ്രസ്ഥാനത്തിന് പോലും ദക്ഷിണേഷ്യയുടെ തെക്കൻ ഭാഗങ്ങളെ പിടിച്ചടക്കാനായി അവിടങ്ങളിലുള്ള പ്രാദേശികർ ഇറങ്ങിത്തിരിച്ച ഒരു അനുഭവം ഉണ്ടായിട്ടില്ലതന്നെ.


ഇങ്ഗ്ളിഷ് ഭരണം ദക്ഷിണേഷ്യയെ ഒന്നിപ്പിക്കുന്നു. തീവണ്ടിയും മറ്റ് സൌകര്യങ്ങളും സൃഷ്ടിക്കുന്നു. ഈ വൻ സൌകര്യത്തിന്മേൽ കയറിനിന്നു വടക്കുള്ള ഒരു കൂട്ടർ കുറേ കോമാളി സത്യാഗ്രഹങ്ങളും മറ്റുമായി നാടുമുഴുവൻ കോലഹലങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അങ്ങിനെ ഉപദ്വീപിനെ മുഴുവനും വടക്കൻ പ്രദേശ നേതാക്കളുടെ കീഴിൽ എത്തിക്കാനായി കുറേ പേർ ഓടിനടക്കുന്നു.


ഈ ഒരു സംഭവവികാസത്തിൽ വൻ അപകടം മണത്തറിഞ്ഞ് വടക്കൻ ഭാഗങ്ങളിൽ മുഹമ്മദീയർ സംഘടിക്കുന്നു. അവരുടെ കീഴിലേക്ക് മലബാറിനേയും പിടിച്ചിടാനായി പലരും തമ്മിൽ മത്സരിച്ച്, മറ്റാരേക്കാളും മുൻപ്, എന്ന തീരിയിൽ ശ്രമിക്കുന്നു.


ഇതിലൊന്നും പെടാതെ ബൃട്ടിഷ്-ഇന്ത്യയിൽ ഒരു വൻ കൂട്ടം ജനം വൻ സമാധാന സ്വപ്നങ്ങൾ മനസ്സിൽ മേഞ്ഞ് കൊണ്ട് ജീവിക്കുന്നു.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page