top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

15. വിദേശീയ ഭരണം അറബിക്കടലിൽ എന്നല്ലാതെ മറ്റെന്താണ് വിളിച്ചു പറയുക?

1930തുകളിൽ കോൺഗ്രസും മുസ്ലിം ലീഗും മലബാറിലെ മുഹമ്മദീയരുടെ പിന്തുണയ്ക്കായി മത്സരിച്ചുകൊണ്ടിരുന്നു. ബൃട്ടിഷ്-ഇന്ത്യയാണ്, ബൃട്ടിഷ്-മലബാറാണ് എന്നൊക്കെ പറയാമെങ്കിലും ഇങ്ഗ്ളിഷ് ഭരണം സ്വന്തമായിത്തന്നെ ഒരു ആത്മഹത്യാ നയമാണ് ഏറ്റെടുത്തത് എന്ന് മിക്ക പ്രാദേശികരായ ആളുകൾക്കും വ്യക്തമായിരുന്നിരിക്കാം. ഈ വിധമായുള്ള ഒരു മഹാ വിഡ്ഢിത്തം രാഷ്ട്രീയ നേതൃത്വത്തിൽ ഇരിക്കുന്ന മറ്റാരും തന്നെ ലോകചരിത്രത്തിൽ തന്നെ ചെയ്തിരിക്കും എന്നു തോന്നുന്നില്ല.


ദക്ഷിണാഫ്രിക്കയിലും ചെറിയ ആൾബലമുള്ള ഇങ്ഗ്ളിഷ് പക്ഷം വൻ ആൾബല ശക്തിയുള്ള ഡച്ചുകാരുടെ ആക്രമണങ്ങളെ അവിടുള്ള പ്രാദേശികരുടെ പിന്തുണയോടുകൂടി തോൽപ്പിച്ച് അധികാരം നിലനിർത്തിയിരുന്നു. ഇങ്ങിനെ ദക്ഷിണാഫ്രിക്കയിൽ ഇങ്ഗ്ളിഷ് ഭരണം ശക്തമായതോടുകൂടി, ഇങ്ഗ്ളിഷുകാരുടെ സ്ഥിരം വിഡ്ഢിത്തം അവിടേയും നടപ്പിൽ വരുത്തി.


അതായത് ജനാധിപത്യം. അതോടെ യുദ്ധത്തിൽ തോറ്റിരുന്ന ഡച്ചുകാരുടെ കൈകളിൽ ഭരണം വന്നുപെട്ടു. പിന്നെന്തിനാണ് യുദ്ധത്തിൽ ജയിച്ചത് എന്ന ചോദ്യം ഏതൊരു വ്യക്തിയിലും വന്നുചേരാം. എന്നാൽ ഇങ്ഗ്ളിഷുകാർക്ക് മാത്രം ഈ വിധമായുള്ള ഒരു ചോദ്യം മനസ്സിൽ കയറില്ല. കാരണം, അവർ നടപ്പിലാക്കിയ ജനാധിപത്യത്തിന്റെ വിജയമാണ് അവർക്ക് വലുത്.


ദക്ഷിണാഫ്രിക്കയിൽ അന്ന് അവിടുള്ള കറുത്തവർഗ്ഗക്കാരായ പ്രാദേശികരെ ജനാധിപത്യ പ്രകൃയയിൽ പങ്കാളികൾ ആക്കിയിരുന്നില്ല എന്നും പറയേണ്ടിയിരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ കാര്യങ്ങൾ ഇപ്പോൾ കൂടുതലായി പറയാൻ പറ്റില്ല.


മലബാറിലെ ജനം ഹിന്ദിക്കാരുടെ കൈകളിലേക്ക് മലവെള്ളപ്പാച്ചിലിൽ കുത്തിയൊഴുകുന്ന മാതിരി ഒഴുകിപ്പോകുകായിരുന്നു എന്ന് retrospective ആയി ചിന്തക്കുമ്പോൾ തോന്നുന്നു.


സാമൂഹികമായും മാനസികമായും ഭാഷാകോഡുകളിലൂടെ അടിമ മനോഭാവത്തിൽ ജീവിക്കുന്ന വ്യക്തികൾക്ക് ഏതാനും വർഷങ്ങൾക്കിടിയിൽ ഒന്ന് നിരന്ന് നിന്ന് ബൂത്തിനുള്ളിലേക്ക് കയറി ഒരു കടലാസിൽ ഒരിടത്ത് മഷി കുത്തുന്നതിൽ വൻ സ്വാതന്ത്ര്യവും രാഷ്ട്രീയ അധികാരവും മറ്റും ലഭിക്കുന്നുണ്ട് എന്ന് പറഞ്ഞൊപ്പിക്കാനായി, എന്നതുതന്നെ ജനത്തിന്റെ മാനസിക ബലക്കുറവും വിവരപരമായുള്ള ആഴക്കുറവും ആയിത്തന്നെയാണ് മനസ്സിലാക്കേണ്ടത് എന്നു തോന്നുന്നു.


ഇങ്ഗ്ളിഷിലെ You-You സാമൂഹിക ബന്ധം നടപ്പിലാക്കാൻ പരിശ്രമിക്കുന്ന ഇങ്ഗ്ളിഷ് പക്ഷത്തിൽ നിന്നും ബന്ധം അറുത്ത്, അങ്ങ് - നീ എന്ന സാമൂഹിക ബന്ധത്തിലേക്ക് തിരിച്ചു പോകാൻ വെമ്പൽ കൊള്ളുക എന്നത് ഭാവനയുടേയും വിവരത്തിന്റേയും പാപ്പരത്തം ആയാണ് കാണേണ്ടത്. എന്നാൽ ഈ വിധം ജനം വിഡ്ഢികൾ ആയിപ്പോയതിനും വ്യക്തമായ കാരണം ഉണ്ട്. അതിന്റെ ഉത്തരവാദികൾ ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ തന്നെയാണ്.


1937 ഫെബ്രുവരിയിൽ Provincial Legislative Assemblyയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. Calicutറ്റിലേയും കുറുമ്പ്രനാടിലേയും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ കോൺഗ്രസ് സ്ഥാനാർത്ഥികളായ മുഹമ്മദീയരോടു തോറ്റുപോയി. ബൃട്ടിഷ്-ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ നിന്നും ഒരു മുസ്ലീം ലീഗ് നേതാവ് ഈ ഇലക്ഷൻ പ്രചരണത്തിന് വന്നിരുന്നുപോലും.


ബൃട്ടിഷ്-ഇന്ത്യയിൽ ജനാധിപത്യം വന്നതോടുകൂടി, പല നാടുകളിൽ നിന്നും സാമ്പത്തിക ശേഷിയുള്ള പലരും നേതാവാകാനായി പല വേദികൾ തേടിനടക്കുന്ന ഒരു സംഭവ വികാസം തന്നെ പടർന്നു പിടിച്ചിരുന്നു എന്നു തോന്നുന്നു. ഇതിൽ പലരും ഇങ്ഗ്ളിഷ് വിരുദ്ധ വാക്കുകൾ ആണ് ഉപയോഗിച്ചിരുന്നത്.


അവർക്ക് പലരീതയിലും സ്വന്തം നാട്ടുകാരുടെ നന്മയ്ക്കായി പലതും ചെയ്യാനാവുമായിരുന്നു. എന്നാൽ മനസ്സിലെ ആഗ്രഹം സാമൂഹികമായി കീഴിൽ നിൽക്കുന്നവരെ ഉയർത്തുക എന്നതാവില്ലതന്നെ. മറിച്ച് ഈ പുതിയ കോലാഹലമായ ജനാധിപത്യം പടർന്നുപിടിച്ചാൽ, സമൂഹത്തിൽ പലവിധ കുഴഞ്ഞു മറിയലും സംഭവിക്കും എന്നതാണ് ഉദിച്ചുവരുന്ന തിരിച്ചറിവ്.


പലരീതിയിലും തിരിഞ്ഞുംമറിഞ്ഞും തലകുത്തിമറിഞ്ഞു, പല പ്രക്ഷോഭങ്ങളിൽ പങ്കെടുത്തും, ഇങ്ഗ്ളണ്ടിലും യൂറോപ്പിലും പോയി പലവിധ കോൺവറൻസുകളിൽ പങ്കെടുത്തും, പേരെടുത്താലേ, ഉഗ്രക്ഷോഭിയായി കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുന്ന ജനാധിപത്യ തേർവാഴ്ചയിൽ പിടിച്ചുനിൽക്കാനും സ്വന്തം നിലവാരവും വ്യക്തിത്വവും ഉയർത്തിപ്പിടിച്ചു നിൽക്കാനും ആവുള്ളു.


എന്നുവച്ചാൽ 1900ത്തിന് ശേഷം ബൃട്ടിഷ്-ഇന്ത്യയിൽ പൊന്തിവന്നുവെന്ന് ഇന്ന് പറയപ്പെടുന്ന സ്വാതന്ത്ര്യ സമരം എന്ന ചായക്കോപ്പയിലെ കൊടുങ്കാറ്റ് (Storm in a teacup) യഥാർത്ഥത്തിൽ, സമൂഹത്തിൽ പുതുതായി ആഞ്ഞുവീശിത്തുടങ്ങിയ ജനാധിപത്യ കൊടുങ്കാറ്റിൽ സ്വന്തം സാമൂഹിക നിലവാരം പാറിപ്പറത്താൻ ദക്ഷിണേഷ്യയിലെ പല ഉന്നതരും കാട്ടിക്കൂട്ടിയ ചില വിക്രിയങ്ങൾ മാത്രമാണ് എന്നുപറയാം.


അല്ലാതെ ബൃട്ടിഷ്-ഇന്ത്യയിൽ സാധാരണ ജനം അവരുടെ അടിമച്ചങ്ങല പൊട്ടിത്തെറിപ്പിക്കാനായി പരിശ്രമിച്ച ഒരു സംഭവം അല്ലായിരുന്നു.


മുസ്ലിം ലീഗ് മുകളിൽ പരാമർശിക്കപ്പെട്ട പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും, അധികം താസമിയാതെ മലബാറിലെ മൊത്തം മുഹമ്മദീയരിൽ മിക്കവരുടേയും പിന്തുണ നേടിത്തുടങ്ങി. കുറച്ചു കാലം മുൻപുവരെ ദക്ഷിണ മലബാറിലെ മാപ്പിളമാർക്കും ഉത്തരമലബാറിലെ ഉന്നത കുടുംബക്കാരായ മുഹമ്മദീയർക്കും പൊതുവായുള്ള സാമൂഹികവും സാമ്പത്തികവും ആയ താൽപ്പര്യങ്ങൾ ഇല്ലായിരുന്നിരിക്കാം.


എന്നാൽ മുസ്ലീം ലീഗിന്റെ പ്രവർത്തനത്താൽ ദക്ഷിണ മലബാറിലെ മാപ്പിളമാരിലും ഒരു മുസ്ലീം സാഹോദര്യ ആദർശ ഭാവം പടർന്നുകയറി. ഇതോടെ, വ്യത്യസ്ത സാമൂഹികവും സാമ്പത്തികവും ആയ പൊതുതാൽപ്പര്യങ്ങൾ നിലനിന്നിരുന്ന വ്യത്യസ്ത മുഹമ്മദീയ ജനവംശങ്ങൾ, ആ വിധ കാര്യങ്ങളെ എല്ലാം വിട്ട് ആദർശപരമായി തങ്ങൾ ഒരേ കൂട്ടരാണ് എന്ന അറിവിലേക്ക് മാറി എന്നു തോന്നുന്നു.


Malabar District Muslim Leagueന്റെ ആദ്യത്തെ പ്രസിഡന്റ് Arakkal Ali Raja ആയിരുന്നുവെന്നും ഓർക്കുക. എന്തിനാണ് മലബാറിൽ മുസ്ലീം ലീഗ് എന്ന ഒരു പുതിയ രാഷ്ട്രീയ പാർട്ടി എന്നത് വളരെ വ്യക്തമായി സംഘടനാ പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിരുന്നു.


'It is a religious duty for Muslims to be united. This unity under an organisation is not intended to oppress anybody or to create tension in society. It is for protecting and propagating the faith of Islam'.


ആശയം : മുസ്ലീസ് സംഘടിതരായി നിൽക്കണം എന്നത് ഒരു മതപരമായുള്ള കർത്തവ്യമാണ്. ആരേയും അടിച്ചമർത്താനോ, സമൂഹത്തിൽ സംഘർഷം വളർത്താനോ വേണ്ടിയല്ല ഒരു സംഘടനയ്ക്ക് കീഴിലുള്ള ഈ ഒത്തൊരുമ. മറിച്ച് ഇസ്ലാം മതവിശ്വാസത്തെ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും വേണ്ടിയാണ് ഇത്. END.


വാക്കുകൾ ഈ വിധമായിരുന്നുവെങ്കിലും സമൂഹത്തിൽ സംഘർഷവും ഭീതിയും തന്നെയാവും ഈ കയറൂരിവിടപ്പെട്ട ജനാധിപത്യം വളർത്തിയിരിക്കുക.


രാഷ്ട്രീയമായി പൊതുജനത്തിനോട് എന്താണ് പറയുക? വോട്ടുകൾ നേടാനായി വാക്കുകളിൽ കടിഞ്ഞാണിട്ടുതന്നെവേണം സംസാരിക്കാൻ. കാരണം, മുസ്ലിം വോട്ടുകൾ അമുസ്ലീം സ്ഥാനർത്ഥികൾക്കും, അമുസ്ലീം വോട്ടുകൾ മുസ്ലീം സ്ഥാനാർത്ഥികൾക്കും നേടിയേ തീരൂ.


അപ്പോൾ പിന്നെ സമരായുധവും മുദ്രാവക്യവും മറ്റുമായി മുഷ്ടിചുരുട്ടി ആക്രോഷിക്കേണ്ടത് ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായാണ്. ഇതിലാണെങ്കിൽ പോർബന്ധർ രാജ്യക്കാരനായ മോഹൻദാസ് ഗാന്ധി ഏകദേശം കുത്തകാവകാശം നേടിയമാതിരിയാണ് പേരുമാറാൻ ശ്രമിക്കുന്നത്.


പോർബന്ധർകാരനോട്, അല്ല ചങ്ങായി അങ്ങ് പോർബന്ധറിൽ പോയി അവിടെ ജനാധിപത്യവും അടിമ മോചനവും മറ്റും നടത്തിയിട്ടുമതിയില്ലേ ഇങ്ങ് ബൃട്ടിഷ്-ഇന്ത്യയിൽ വന്ന് സർക്കസ് അഭ്യാസം? എന്ന് ചോദിക്കാനുള്ള ധൈര്യം ആർക്കും ഇല്ലാതെ പോയിയെന്ന് തോന്നുന്നു. കാരണം, അമിത ധനികർ ഫ്യൂഡൽ ഭാഷകളിൽ സ്വമേധയാ ദിവ്യഗുണമുള്ളവർ ആണ്.


മുസ്ലിം ലീഗിലെ പല ഉന്നത നേതാക്കൾക്കും ഇങ്ഗ്ളിഷ് ഭരണത്തിനോട് കാര്യമായ മമതക്കുറവ് കാണില്ലായെങ്കിലും രാഷ്ട്രീയമായി, വിദേശീയ ഭരണം അറബിക്കടലിൽ എന്ന മുദ്രാവാക്യമല്ലാതെ മറ്റെന്താണ് തെരുവീഥികളിൽ വിളിച്ചു പറയാൻ ആവുക?


ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപുവരെ മലബാറിന്റെ തൊട്ടടുത്ത പ്രദേശങ്ങൾവരെ വിദേശങ്ങൾ ആയിരുന്നു എന്ന കാര്യം പലർക്കും കേട്ടറിവുപോലുമില്ലാതായിരിക്കാം. ഹിന്ദിക്കാരുടെ ഭരണം സ്വദേശീയ ഭരണം ആണ് എന്ന തിരിച്ചറിവാണ് മലബാറിൽ പടരുന്നത്. ഈ ആശയപ്രചരണത്തിന് ബലം നൽകാൻ കോൺഗ്രസുകാരും മുസ്ലീംലീഗുകാരും മത്സരിച്ചു പ്രവർത്തിച്ചിട്ടുമുണ്ടാവാം.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page