top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ ഇസ്ലാം വളർന്നുവന്നതിനെക്കുറിച്ച്

ദക്ഷിണേഷ്യയിലെ ഹിന്ദി ഇംപീരിയലിസത്തെ വൻ ദേശീയ ബോധമായി കാണുന്ന വൻ വിവരമുള്ളവർ, മലബാറിലെ മാപ്പിള ആക്രമണങ്ങളേയും മറ്റും കുറിച്ച് എഴുതുമ്പോൾ, ആ വിധ കാര്യങ്ങൾ അത്രയും ഇങ്ഗ്ളിഷ് ഭരണത്തിനോടുള്ള പ്രതികരണവും ദേശീയ സ്വാതന്ത്ര്യ സമര പ്രവർത്തനവും മറ്റുമായി പറഞ്ഞു മനസ്സിലാക്കിക്കപ്പെടുന്നുണ്ട്.


എന്നാൽ 1800റുകളിൽ ഒരു ഇന്ത്യാ രാജ്യമോ അതുമായി ബന്ധപ്പെട്ട ഒരു ദേശീയ ബോധമോ ആരിലെങ്കിലും ഉണ്ടായിരിക്കാനുള്ള സാധ്യത കാണുന്നില്ല.


ഭൂജന്മികുടുംബക്കാർക്ക് അടിയിൽ പെട്ടു പോയ ജനങ്ങൾക്ക് എന്താണ് പ്രശ്നം എന്ന് ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾക്കും വ്യക്തമായി മനസ്സിലാക്കാൻ ആയിട്ടില്ല.


ഇങ്ഗ്ളിഷ് കമ്പനിയിലെ ജീവനക്കാരായ മിക്ക ഇങ്ഗ്ളിഷുകാരും, സാമൂഹികമായി ഇങ്ഗ്ളണ്ടിൽ അവിടുള്ള ഭൂജന്മികളുടെ കീഴിൽ വരുന്ന ആളുകൾ തന്നെ. അവിടേയും ഈ കാരണത്താൽ ഒരു Class വ്യാത്യസം അനുഭവിക്കുന്നവർ തന്നെയാണ് അവരും. എന്നാൽ ദക്ഷിണേഷ്യൻ ഭാഷകളിലൂടെ അവരെ ഒരു കീഴ്ജനം എന്ന് വിശേഷിപ്പിച്ച് മനസ്സിലാക്കാൻ ശ്രമിച്ചാൽ തനി വിഡ്ഢിത്തപരമായ വിവരമാണ് മനസ്സിൽ കയറുക. എന്നാൽ വാസ്തവത്തിൽ അവരും അവിടെ കീഴ്ജനം തന്നെയാണ്.


അവരെ ദക്ഷിണേഷ്യയിലെ കീഴ്ജനവുമായി താരതമ്യം ചെയ്യാൻ ആവില്ല. ഇതിന്റെ പ്രധാനമായുള്ള കാരണം, ദക്ഷിണേഷ്യൻ ഭാഷകളിലെ ഉച്ചനീചത്വ വാക്കുകളിൽ ഏറ്റവും ചളിപുരളുന്ന ഇടത്ത് നിൽക്കുന്നവർ ആണ് ദക്ഷിണേഷ്യയിലെ കീഴ്ജനം.


അതേ സമയം ഇങ്ഗ്ളണ്ടിലെ കീഴ്ജനം ഭാഷാപരമായി അവിടുള്ള ഉന്നതരുടെ അതേ നിലവാരത്തിലുള്ള You, He, She നിലവാരത്തിൽ ജീവിക്കുന്നവർ ആണ്. എന്നുവച്ചാൽ ഒരു തരം 5-Star കീഴ്ജനം എന്നു നിർവ്വചിച്ചുവിടാം ഇവിടെ.


മലബാറിൽ ചരിത്രത്തിലെ ഏതെല്ലാമോ സംഭവവികാസങ്ങളിലൂടെ കീഴ്ജന സ്ഥാനത്ത് വന്നുപെട്ടുപോയവർ അനുഭവിക്കുന്നത് നിത്യമായുള്ള തരംതാഴ്ചയും അമപാനവും, അഴുക്കും അറപ്പും ഉളവാക്കുന്ന വസ്തുക്കുകളുമായുള്ള നിത്യമായുള്ള സമ്പർക്കവുമാണ്. ഈ അഴുക്കും അറപ്പും ഉളവാക്കുന്ന വസ്തുക്കളുമായുള്ള സമ്പർക്കം തന്നെ ഒരു നിത്യയാഥാർത്ഥ്യമായി മാറുന്നതുതന്നെ ഭാഷാകോഡുകൾ അവരിൽ വ്യക്തായ സ്ഥാനീകരണം നടത്തിച്ചേർക്കുന്നതു കൊണ്ടാണ്.


കാരണം, ഇങ്ഗ്ളണ്ടിലും വ്യക്തികൾ അഴുക്കും അറപ്പും ഉളവാക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ജോലികൾ ചെയ്യാറുണ്ട്. എന്നാൽ ഭാഷയിലെ വാക്കുകൾ അവരെ യാതോരു രീതിയിലും തരംതിരിക്കുകയോ അഴുക്കുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മുദ്രകുത്തുകയോ ചെയ്യില്ല. ഇതെല്ലാം വൻ സാമൂഹിക വാസ്തവങ്ങൾ തന്നെയാണ്. കണ്ടില്ലാ എന്ന് പ്രാദേശിക ഭാഷാ സ്നേഹികൾ നടിച്ചതുകൊണ്ടൊന്നും ഈ കാര്യങ്ങൾ മാഞ്ഞുപോകില്ല.


അനസഹനീയമായ ജീവിത സാഹചര്യത്തിൽ ജീവിക്കുന്ന കീഴ്ജന വ്യക്തികൾ എന്നാൽ തമ്മിൽ പോരിട്ടും മത്സരിച്ചും തന്നെയാണ് ജീവിക്കുക. അവയും പ്രാദേശിക ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന മനോവികാരങ്ങൾ തന്നെയാണ്.


എന്നാൽ ഇവരിൽ ചിലർ ഇസ്ലാമിലേക്ക് കയറിയത് അവരിലും അവരിലെ ഭാവങ്ങളിലും വൻ മാറ്റങ്ങൾ തന്നെ സ്ഥാപിച്ചിരിക്കാം.


ഫ്യൂഡൽ ഭാഷയുടെ പലവിധ ഹീന ഭാവങ്ങളും മാപ്പിളമാരായി മാറിയ കീഴ്ജന വ്യക്തികളിൽ മായാതെ നിലനിൽക്കുമെങ്കിലും, അവരിൽ ഒരു വ്യത്യസ്ത തരം സാഹോദര്യം വളർന്നുവന്നിരിക്കാം.


ഇതും ഒരു സങ്കീർമായുള്ള കാര്യമാണ്. പഴയകാല ഇങ്ഗ്ളിഷ് എഴുത്തുകളിൽ ഭൂഖണ്ഡ യൂറോപ്പിൽ നിലനിന്നിരുന്ന ചില Brotherhood (സാഹോദര്യ) പ്രസ്ഥാനങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇങ്ഗ്ളിഷുകാർക്ക് എന്നാൽ ഈ വിധ Brotherhood പ്രസ്ഥാനങ്ങളെ വ്യക്തമായി മനസ്സിലായിട്ടില്ലാ എന്നാണ് തോന്നിയിരുന്നത്.


ഇങ്ഗ്ളിഷ് ഭാഷയിൽ ഈ വിധമായുള്ള Brotherhood പ്രസ്ഥാനങ്ങളെ സൃഷ്ടിക്കാനും നിലനിർത്താനും പ്രയാസം തന്നെയാവും. എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ഈ വിധമായുള്ള ഒരു Brotherhood പ്രസ്ഥാനം സൃഷ്ടിച്ചെടുത്താൽ, അതിന് ഉള്ളിൽ പലവിധ വ്യക്തിബന്ധ കണ്ണികൾ നിലനിൽക്കും.


വളരെ ലളിതമായി പറഞ്ഞാൽ നീ, അങ്ങുന്ന്, ചേട്ടൻ, അനിയൻ, ചേച്ചി, അനിയത്തി, തമ്പ്രാൻ, അടിയാളൻ, മാഷ്, ഗുരു, ശിക്ഷ്യൻ, സ്വാമി, അവര്, അവൻ, അവള് അങ്ങിനെ പലതുമായുള്ള വാക്ക് തൂണുകളെ ബന്ധപ്പിക്കുന്ന കണ്ണികൾ ആണ് ഇവ. ഈ കണ്ണികൾ വ്യക്തികളെ വളരെ ശക്തമായി സ്ഥാനീകരിക്കുകയും അവരെ ഒരു വൻ ശക്തമായുള്ള പ്രസ്ഥാനമായി നിലനിർത്തുകയും ചെയ്യും. മുകളിൽ ഉള്ളവരുടെ ചെറിയ ഒരു വാക്കും ആഗ്രഹവും, വൻ ഭാരമുള്ള ആജ്ഞ ആയാണ് ഈ കണ്ണികളിലൂടെ താഴേക്ക് നീങ്ങുക.


ഇങ്ങിനെ നോക്കുമ്പോൾ, ദക്ഷിണേഷ്യയിലെ ഭൂജന്മികളും അവർക്ക് കീഴിൽ ഉള്ള പലതട്ടുകളായുള്ള വ്യക്തികളും ഈ വിധമായുള്ള ഒരു Brotherhood പ്രസ്ഥാനം തന്നെയാണ്.


ഈ വിധമായുള്ള Brotherhood പ്രസ്ഥാനങ്ങളിൽ ഏറ്റവും കീഴിൽ വരുന്നവർ ഒരു തരം അടിമ ജനംതന്നെയാണ്. എന്നാൽ ചുറ്റുമുള്ള സാമൂഹികാന്തരീക്ഷത്തിന്റെ ഗുണമേന്മയും മേന്മക്കുറവും വ്യക്തികളുടെ ഗുണനിലവാരത്തിലും മാനസിക ഭാവത്തിലും പ്രതിഫലിച്ചുകാണും എന്നും പറയാം എന്ന് തോന്നുന്നു.


ബ്രാഹ്മണ പക്ഷത്തുള്ള Brotherhood പ്രസ്ഥാനവും ഇസ്ലാമിക പക്ഷത്തുള്ള Brotherhood പ്രസ്ഥാനവും ഏതെല്ലാമോ രീതയിൽ വ്യത്യസ്തമായിരുന്നിരിക്കാം. ഇസ്ലാമിക പക്ഷവും ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ തന്നയാണ് മലബാറിൽ നിലനിന്നത് എങ്കിലും, ഇസ്ലാമിന്റെ പിന്നണിയിൽ ഒരു തരം eglitarian ഭാവം ഒരു ആദ്ധ്യാത്മിക പരിവേഷത്തിലൂടെ ഉള്ളത് ഒരു വൻ കാര്യമാണ്.

മറ്റൊന്ന് ഇസ്ലാമിന്റെ ആചാര്യസ്ഥാനത്തുള്ള വ്യക്തിയെന്ന് പൊതുവായി മനസ്സിലാക്കപ്പെടുന്ന മുഹമ്മദിന്റെ വ്യക്തിത്വം. മുഹമ്മദിന് അടിയാളത്ത ഭാവത്തെ ബഹുമാനമായി തെറ്റിദ്ധരിപ്പിച്ച് സാമൂഹിക മഹിമയിൽ നിലനിൽക്കുന്നതിനോട് മതിപ്പില്ലായിരുന്നു എന്നത്.


പോരാത്തതിന്, കലർപ്പ് ചേർന്നിട്ടില്ലാത്ത അറബി ഭാഷയും ഏതെല്ലാമോ രീതയിൽ ഫ്യൂഡൽ ഭാഷാ ഭാവമില്ലാത്തതാണ് എന്നതും.


ഈ വിധ മാനസിക ഭാവങ്ങൾ ഉൾക്കൊള്ളാനും അവയെ മലബാറിൽ സാമൂഹികമായി പ്രചരിപ്പിച്ച് സാമൂഹിക പരിഷ്ക്കരണം നടത്താനും ചില അറബി രക്തപാതയിൽ ഉള്ള മുഹമ്മദീയർ ശ്രമിച്ചിരുന്നു എന്നു കാണുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് ശ്രദ്ധയിൽ വന്നു പെട്ട പേരാണ് Sayyid Fazl തങ്ങളുടേത്.


ഈ ഒരു കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് ഇദ്ദേഹം ചില കാര്യങ്ങൾ ചെയ്തതായി കാണുന്നുണ്ട്. ചെയ്ത കാര്യങ്ങൾക്ക് പിന്നിൽ ഏതെല്ലാമോ സദുദ്ദേശം കാണുമെങ്കിലും ഒരു പരിധിവരെ അവ വിഡ്ഢിത്തവും മറ്റൊരു പരിധിവരെ അവ പ്രകോപന പരവും ആയിരുന്നിരിക്കാം. പോരാത്തതിന് ഈ വിധമായുള്ള ഒരു ഭാവം ഇദ്ദേഹം എടുക്കുമ്പോഴും, ഇദ്ദേഹവും പ്രാദേശിക ഭാഷയിലെ സാമൂഹിക സമത്വം എന്ന അപകടകരമായ അവസ്ഥയിൽ നിന്നും സംരക്ഷണം ലഭിക്കാനായി വാക്കുകളിളൂടെയുള്ള കവച്ചം നിലനിർത്തിയിരുന്നു എന്നും വേണം മനസ്സിലാക്കാൻ.


ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട വ്യക്തമായ കാര്യങ്ങൾ അടുത്ത എഴുത്തിൽ നൽകാം.


ഈ എഴുത്തിൽ ഇപ്പോൾ പറയാൻ വന്നത് മറ്റൊന്നാണ്. ബ്രാഹ്മണ പക്ഷത്തുള്ള കീഴ്ജനം ദിവ്യസ്ഥാനത്തുള്ള ഉന്നത വ്യക്തികൾക്ക് കീഴിൽ അടിയാളന്മാരായി തുടരാൻ ഇഷ്ടപ്പെട്ടിരിക്കാം. അതേ സമയം ഈ Brotherhood പ്രസ്ഥാനത്തിൽ നിന്നും വിട്ടുനിന്നുകൊണ്ട് മറ്റൊരു Brotherhood പ്രസ്ഥാനത്തിലെ കീഴ്സ്ഥാനക്കാരായി മാറി ഇസ്ലാമിലേക്ക് കയറിയ കീഴ്ജനം.


അവിടേയും ഈ കൂട്ടർ കീഴ്ജനം തന്നെയെങ്കിലും, അവിടെ മറ്റൊരു നിലവാരത്തിലുള്ള കീഴ്ജനമായി മാറിക്കൊണ്ടിരുന്നു ഇവർ.


ഇവർക്ക് തമ്മിൽ സംഘടിക്കാനുള്ള വാക്ക് കോഡുകൾ ഇസ്ലാം പ്രാദേശിക ഭാഷയിൽ തിരുകിച്ചേർക്കുകയും ചെയ്തിരുന്നു എന്നും തോന്നുന്നു. ഉദാഹരണത്തിന്, ഇവർ ഉപയോഗിച്ചിരുന്ന 'ഇക്ക' എന്ന വാക്കിന്റെ അർത്ഥം ചേട്ടൻ എന്നാണ് എന്ന് പൊതുവായി പറയാമെങ്കിലും, ഭാവത്തിലും സ്ഥാനീകരണത്തിലും ഇത് തികച്ചും വ്യത്യസ്തമായ ഒരു വാക്ക് കണ്ണിയണ്.


പ്രാദേശിക ഫ്യൂഡൽ ഭാഷ ഈ മാപ്പിളമാരിലും തമ്മിൽത്തമ്മിലുള്ള മത്സര ബുദ്ധിനിലനിർത്തും എന്നത് വാസ്തവം തന്നെ. എന്നാൽ ഇസ്ലാമിന്റെ നിരന്തരമായുള്ള പലവിധ ഉപദേശങ്ങൾ അവയുടെ മുനയെ ഒടിച്ചുകൊണ്ടിരുന്നിരിക്കാം.


എന്നാൽ സമൂഹത്തിൽ ഒരു കീറാമുട്ടി മാതിരി ഫ്യൂഡൽ ഭാഷ തന്നെയാണ് നിലനിൽക്കുന്നത്. ഈ ഒരു വാസ്തവത്തെ അവഗണിച്ചുകൊണ്ട് ഒരു ഫ്യൂഡൽ ഭാഷാ ഇസ്ലാം മലബാറിൽ വളർന്നുവന്നത് സമൂഹത്തിൽ ഒരു സമാധാന അന്തരീക്ഷം അല്ല സൃഷ്ടിക്കുക എന്നും പറഞ്ഞുകൊണ്ട് ഇന്നത്തെ എഴുത്ത് ഉപസംഹരിക്കുന്നു.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page