top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ കടിഞ്ഞാണിടാനോ ആവാത്ത ബ്രാഹ്മണമത വളർച്ച

അമിത ശമ്പളവും മറ്റ് അനർഹമായ അനവധി ആനുകൂല്യങ്ങളും വാരിക്കൂട്ടിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ അക്കാഡമിക്ക് ജീവനക്കാർ ദക്ഷിണേഷ്യയിൽ നിലനിന്നിരുന്ന ഇങ്ഗ്ളിഷ് ഭരണം ചെയ്തുവെന്ന് പറയപ്പെടുന്ന കാക്കത്തൊള്ളായിരം കുറ്റങ്ങൾ കണ്ടെത്തി കാണിക്കുന്ന ഈ കാലഘട്ടത്തിൽ, വാസ്തവത്തിൽ അന്ന് എന്താണ് നടന്നത് എന്ന കാര്യം വ്യക്തമാക്കാൻ കിട്ടിയ ഈ അവസരം ഉപയോഗിക്കുക തന്നെ ഈ എഴുത്തുകാരൻ ചെയ്യും.


1937ൽ Tellicherryയിൽ വച്ച് നടന്ന ആദ്യത്തെ District Muslim League Councilലിൽ എടുത്ത തീരുമാനങ്ങളിൽ ചിലത് നോക്കാം.


1. മുഹമ്മദീയർക്കായി സ്ഥാപിക്കപ്പെട്ട പ്രത്യേകമായുള്ള സ്കൂളുകൾ നിർത്തലാക്കരുത് എന്ന് Madras സർക്കാരിനോടും, Malabar District Boardഡിനോടും ഒരു അഭ്യർത്ഥനയായിരുന്നു ഒന്നു. ഈ വിധമായുള്ള സ്കൂളുകൾ നിർത്തലാക്കിയാൽ മലബാറിലെ മുഹമ്മദീയരുടെ വിദ്യാഭ്യാസപരമായുള്ള പുരോഗതി മന്ദഗതിയിൽ ആയിപ്പോകും എന്നാണ് ഈ അഭ്യർത്ഥനയിൽ പറയുന്നത്.


2. മറ്റൊരു അഭ്യർത്ഥന Local boardഡുകളിലും Municipalityകളിലും മുഹമ്മദീയർക്കയുള്ള പ്രത്യേകമായുള്ള സമ്മതിധായക സംവിധാനം സൃഷ്ടിക്കുക എന്നതായിരുന്നു. ഈ ഒരു മാറ്റം Madras Local Board Actsസിലും Madras District Municipalities Actറ്റിലും ലിഖിതപ്പെടുത്തുക.


3. വേറൊരു ആവശ്യം, വന്ദേ മാതരം എന്ന കവിതയെ ബൃട്ടിഷ്-ഇന്ത്യയുടെ ദേശീയ ഗാനമാക്കാനുള്ള പദ്ധതി ഉപേക്ഷിക്കണം എന്നതായിരുന്നു.


ഈ മുകളിൽ നൽകിയ മൂന്ന് കാര്യങ്ങളെക്കുറിച്ചും കുറച്ച് കാര്യങ്ങൾ പറയാം. എന്നാൽ വായനക്കാരന്റെ ശ്രദ്ധയിൽ പെട്ടന്ന് തന്നെ ചേർക്കേണ്ടുന്ന കാര്യം ഇങ്ഗ്ളിഷ് ഭരണം ഒരു താന്തോന്നി ഭരണം അല്ലായിരുന്നു എന്നതാണ്. ഏവരും, എന്നുവച്ചാൽ ഇങ്ഗ്ളിഷ് ഭരണവും, ബൃട്ടിഷ്-ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിരുന്ന ലിഖിത നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയരായിരുന്നു. അല്ലാതെ കാണുന്ന കാട്ടിൽ കയറി എന്തും സർക്കാരിന് കട്ടെടുക്കാം എന്ന രീതിയിൽ അല്ലായിരുന്നു അന്നത്തെ ഭരണം. ഈ വിധമായുള്ള ഒരു ഭരണ സംവിധാനം, ഈ ഉപഭൂഖണ്ഡത്തിൽ അറിയപ്പെടുന്ന ചരിത്രത്തിൽ മറ്റൊരിക്കലും കാണപ്പെടും എന്നു തോന്നുന്നില്ല.


ഇങ്ഗ്ളിഷ് ഭരണത്തിന് നേരിടേണ്ടിവന്ന പല പ്രശ്നങ്ങളിൽ ഒന്ന് ഈ ഉപഭൂഘണ്ഡത്തിൽ ആളിപ്പടർന്നുകൊണ്ടിരുന്ന വർഗ്ഗീയ വിരോധങ്ങൾ ആയിരുന്നു. ഇതിന് പിന്നിൽ നിന്നുകൊണ്ട് വൻ പ്രേരണ നൽകിയത്, ആരുടേയും ആദ്ധ്യാത്മിക ചിന്തകൾ ആവില്ലതന്നെ. മറിച്ച്, ആർക്കും നേതാവാകാം എന്ന പുതിയ സാമൂഹികാന്തരീക്ഷം തന്നെയാണ് ഈ വിധമായുള്ള ഒരു പടർന്നു പിടിക്കലിന് വളം നൽകിയത്.


വിദ്യാഭ്യാസപരമായും അല്ലാതേയും ബുദ്ധിവൈഭവപരമായി എന്ത് മുന്നേറ്റം ലഭിച്ചാലും, ഏവരും ആദ്യം ചെയ്യാൻ ശ്രമിക്കുക ഒരു ഗുരുവായി സമൂഹത്തിൽ പ്രതിഷ്ഠിക്കപ്പെടാനുള്ള ശ്രമമായിരിക്കും. ഗുരുവാകണമെങ്കിൽ ശിക്ഷ്യന്മാർ നിർബന്ധമാണ്. ഗുരു - ശിക്ഷ്യ ബന്ധത്തിൽ ഒളിഞ്ഞുകിടക്കുന്ന വ്യക്തിബന്ധ കോഡുകൾ എന്താണ് എന്ന് ഇങ്ഗ്ളിഷ് ഭരണത്തിന് അത്രകണ്ട് മനസ്സിലായിരുന്നു എന്ന് തോന്നുന്നില്ല. അത് ഇതാണ്:


ഗുരു അങ്ങും, ശിക്ഷ്യൻ നീയും. അതായിത് ഹിന്ദിയിൽ आप्प - तू . ഇങ്ഗ്ളിഷ് ഭരണത്തിന്റെ ശീതളഛായയിൽ ആർക്കും ഗുരുവാകാം എന്ന സ്ഥിതിയാണ് വളർന്നുവന്നത്. ഉന്നത ജാതി മേൽവിലാസം ആവശ്യം ഇല്ലതന്നെ.


ബൃട്ടിഷ്-ഇന്ത്യയിൽ ഈ വിധമായുള്ള ഒരു സംഗതി നടമാടിയപ്പോൾ, തൊട്ടടുത്തുള്ള സ്വതന്ത്ര രാജ്യങ്ങളിലും ഇതിന്റെ അലകൾ കണ്ടുതുടങ്ങിയെന്ന് പറയാം എന്നു തോന്നുന്നു. പലരും, ഈ വിധ ഗുരു-ശക്ഷ്യ സംഘടനാ ബലം സൃഷ്ടിക്കാനായി കയറിക്കൂടിയത് ബ്രഹ്മണ മതത്തിന്റെ പലവിധ കൊമ്പുകളിലും ആയിരുന്നു.


ദക്ഷിണേഷ്യയിൽ എല്ലായിടത്തും ഇങ്ഗ്ളിഷ് ഭരണത്തിന്റെ സംരക്ഷണം ഈ വിധമായുള്ള പല പ്രസ്ഥാനങ്ങളും കരസ്ഥമാക്കിയിരുന്നു എന്നതാണ് വാസ്തവം. ഇത് ഇല്ലായിരുന്നുവെങ്കിൽ ബ്രാഹ്മണ മതത്തിൽ അതിക്രമിച്ചു കയറിയുള്ള ഈ വിളയാട്ടം, ബ്രാഹ്മണർ അവരുടെ മേൽനോട്ട വർഗ്ഗക്കാരെ വിട്ട് അടിച്ച് കൈയും കാലും ഒടിച്ചുവിട്ടേനെ.


എന്നാൽ കാര്യവിവരവും സാമൂഹിക വാസ്തവങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും ലവലേശം ഇല്ലാതിരുന്ന ഇങ്ഗ്ളിഷ് ഭരണത്തിന് സമൂഹത്തിൽ അന്ന് നടന്നുകൊണ്ടിരുന്ന ഭീകരമായ ഈ കടന്നുകയറ്റങ്ങളെക്കുറിച്ച് യാതോരു വിവരവും ലഭിച്ചില്ലാ എന്നുള്ളതാണ് വാസ്തവം. അതിനാൽ തന്നെ ബ്രാഹ്മണർക്ക് അവരുടെ പാരമ്പര്യ സ്വത്തുക്കൾ കൈമോശം വരുന്നത് കണ്ടു നിൽക്കാനെ ആയുള്ളു.


അങ്ങിനെ ബ്രാഹ്മണർക്ക് യാതോരു രീതിയിലും നിയന്ത്രിക്കാനോ കടിഞ്ഞാണിടാനോ ആവാത്ത തരത്തിലുള്ള ഒരു വൻ വളർച്ച തന്നെ ബ്രാഹ്മണമതത്തിന് സംഭവിച്ചു.


സമൂഹത്തിൽ പുതുതായുള്ള പലവിധത്തിലുള്ള പ്രലോഭനങ്ങളും പിടിവലികളും സ്വാധീനങ്ങളും നിത്യവും വന്നുകൊണ്ടിരിക്കുന്ന ആ അവസരങ്ങളിൽ ശിക്ഷ്യരെ കൂടെ നിലനിർത്തുക എന്നുള്ളതും അത്ര എളുപ്പമുള്ള കാര്യം ആയിരുന്നിരിക്കില്ല. പലരും പല മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തിരിക്കാം. ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പോയി, അവിടെ ഏതെങ്കിലും ഒരു മീറ്റിങ്ങിൽ പ്രസംഗിക്കാൻ അവസരം ലഭിക്കുക എന്നുള്ളത് വൻ ധനികർക്ക് മാത്രം ആവുന്നകാര്യം ആയിരുന്നു.


ഈ കാര്യം, പക്ഷെ ബ്രാഹ്മണർക്ക് ചെയ്യാൻ പറ്റാത്ത കാര്യം ആയിരുന്നു എന്നും ഓർക്കുക. കടൽകടന്നുള്ള യാത്ര ബ്രാഹ്മണർക്ക് നിഷിധമാണ്.


ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം പലരിലും ഒരു വൻ ആയുധമായിത്തന്നെ മാറി. ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിൽ അനവധി അറിവുകളും മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള തിരിച്ചറിവുകളും വൻ വാക്യങ്ങളും മറ്റും നിറഞ്ഞുതുളുമ്പുന്നുണ്ട് എന്നതാണ് വാസ്തവം. അവയൊക്കെ ഒന്ന് വായിച്ചാൽ സ്വന്തം ജ്ഞാനോദയങ്ങളിൽ വൻ മാറ്റുകൂട്ടിക്കിട്ടും.


ഇന്ത്യൻ രാഷ്ട്ര പ്രസിഡന്റുമാർ സമയം പോകാനായി മഹത് വാക്യങ്ങൾ വാരിശേഖരിച്ച് സ്വന്തം പേരിൽ അടിച്ചിറക്കുന്നത് പോലൊക്കെ ചെയ്യാൻ കാര്യമായ പരപ്രേരണ ഗുരുക്കന്മാർക്ക് ആവശ്യം ഇല്ലതന്നെ.


ഇങ്ഗ്ളിഷ് ഭാഷാ വിവരം ഇല്ലാത്ത ശിക്ഷ്യഗണം സ്വന്തം ഗുരുവിന്റെ വിവരവിജ്ഞാനവും മഹത് വചനങ്ങളും കേട്ട് കോരിത്തരിച്ച്, ഇത്രമാത്രം ലോകവിവരം ഉള്ള മറ്റാരും ഇന്ന് ജീവിച്ചിരിപ്പില്ലാ എന്നുവരെ ആണയിട്ടു പറയുമായിരിക്കാം.


ഇതേ പോലൊക്കെത്തന്നെ മുഹമ്മദീയരിലും സംഭവിച്ചിരിക്കാം. ദക്ഷിണേഷ്യയിലെ മുഹമ്മദീയിരിൽ തന്നെ പലവ്യത്യസ്ത ജനവംശങ്ങൾ നിലനിന്നിരുന്നു. അവരിൽ ചിലർക്ക് മറ്റ് ചിലരെ ഒരു പരിധിക്കപ്പുറം അടുപ്പിക്കാൻ താൽപ്പര്യം വരില്ല.

ഉദാഹരണത്തിന്, ദക്ഷിണേഷ്യയുടെ വടക്ക് പടിഞ്ഞാറുള്ള പട്ടാണികളെപ്പോലുള്ളവർ മുഹമ്മദീയർ ആണ്. അതേ സമയം ദക്ഷിണേഷ്യയുടെ കിഴക്കായുള്ള ബെങ്ഗോൾ പ്രദേശത്തുള്ള ബെങ്ഗോളികൾ തികച്ചും വ്യത്യസ്തരായ ഒരു കൂട്ടരാണ്.


ഈ രണ്ട് പ്രദേശങ്ങളേയും Pakistanനിന്റെ രണ്ട് പ്രവിശ്യകൾ ആക്കി ഒരൊറ്റരാജ്യം സൃഷ്ടിക്കപ്പെട്ടപ്പോൾ, ഇവർ രണ്ട് കൂട്ടരിലും തമ്മിൽപ്പോര് വരുത്താൻ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രിക്ക് അധികം പ്രയാസപ്പെടേണ്ടി വന്നിരുന്നില്ല എന്നാണ് കേട്ടറിവ്.


ഇതേ പോലെ തന്നെ ഷിയാ-സുന്നി തമ്മിൽ പോരും ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ നിലനിന്നിരുന്നു. പോരാത്തതിന്, കീഴ്ജന വംശങ്ങൾ ഇസ്ലാമിലേക്ക് പരിവർത്തനം നടത്തിയതും, മുഹമ്മദീയരിൽ പലവിധ വിഭാഗീയതയും വരുത്തിയിരിക്കാം.


പ്രാദേശിക ഫ്യൂഡൽ ഭാഷകൾ വ്യക്തികളിൽ ഔന്നിത്യവും താഴ്ചയും എൻകോഡ് ചെയ്താൽ, അതിനെ മാച്ചുകളയാൻ മിക്കവാറും സാധ്യമല്ല എന്നുള്ള കാര്യം ഓർക്കേണ്ടതാണ്. അതിനാൽ തന്നെ ഇസ്ലാമിൽ സിദ്ധാന്തീകരിക്കപ്പെടുന്ന മനുഷ്യ സാഹോദര്യവും സാമൂഹിക സമത്വവും മറ്റും പ്രാദേശിക ഭാഷാകോഡുകൾ എൽപ്പിക്കുന്ന സാമൂഹിക വിള്ളലുകളുടെ മുന്നിൽ അടിയറവു വച്ചുപോകും എന്നുള്ളതാവാം വാസ്തവം.


ഈ കാരണത്താൽ, പുതുതായി സമൂഹത്തിൽ മുളച്ചു വരുന്ന സാമൂഹിക സ്വാതന്ത്ര്യം മുഹമ്മദീയരിലെ പലരിലും പലവിധ സാമൂഹിക നേതൃത്വങ്ങളിലേക്ക് ചാടിക്കയറാനുള്ള പ്രേരണ നൽകിയേക്കാം. ഈ കൂട്ടർക്കും സാമൂഹിക നേതൃത്വത്തിലേക്കുള്ള പാതയൊരുക്കുന്നത് മതപരമായുള്ള മുദ്രവാക്യം വിളിയും വർഗ്ഗീയമായ വികാരം ഉണർത്തലും മറ്റുമാകാം.


ഇങ്ഗ്ളിഷ് ഭരണം, ഈ വിധമായുള്ള ഒരു സാമൂഹികാന്തരീക്ഷത്തിലേക്ക്, ഇങ്ഗ്ളിഷ് ഭാഷ നൽകുന്ന, പലവിധ മാനവ സമത്വ ആശയങ്ങളും ഇറക്കിവിട്ടാൽ, അവയെ എതിരേൽക്കുന്നത് ഈ വിധമായുള്ള ചിന്നിച്ചിതറിക്കിടക്കുന്ന സാമൂഹിക വ്യക്തിബന്ധങ്ങൾ ആവാം.


എന്ത് കിട്ടിയാലും സ്വന്തം സാമൂഹിക നേതൃത്വ മോഹങ്ങൾക്ക് അവയെ ഏതുവിധത്തിൽ ഉപയോഗിക്കാം എന്നല്ലാതെ, ഏത് വിധത്തിൽ മറ്റുള്ളവരെ ഉന്നതപ്പെടുത്താം എന്ന ചിന്ത ആരിലും വരില്ലതന്നെ. കാരണം, മറ്റവനെ ഉയർത്തുക എന്നതുകൊണ്ട് ഫ്യൂഡൽ ഭാഷകളിൽ മനസ്സിലാക്കപ്പെടുന്നത്, 'അവനെ' 'അദ്ദേഹ'മാക്കുന്ന ഏർപ്പാടായാണ്. 'അവൻ' 'അദ്ദേഹം' ആയാൽ, ആ പുതിയ 'അദ്ദേഹം' ഈ 'അദ്ദേഹത്തെ' 'അവനാ'ക്കാനാണ് ആദ്യം പരിപാടിയിടുക എന്നത് ഏതാണ്ട് ഉറപ്പുള്ള കാര്യമാണ്.


എന്തിനാ വടികൊടുത്ത് അടി വാങ്ങിക്കുന്നത്?


ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ, സമൂഹത്തിൽ ഒരു വൻ കുഴിയിലെ പല ഉയരങ്ങളിൽ ആണ് പലരും ജീവിക്കുന്നത്. ഈ ഒരു യാതാർത്ഥ്യം ഒരു ദുസ്വപ്നമായ നിത്യ ഭീഷണിയായി നിലനിൽക്കും.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page