top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള ചരിത്ര പഠനം

1800കളിൽ ദക്ഷിണ മലബാറിൽ നടന്ന മാപ്പിള ആക്രമങ്ങളെക്കുറിച്ച് ഇന്ന് മുഹമ്മദീയ പക്ഷക്കാർ എഴുതിയ ചില എഴുത്തുകൾ കണ്ടിട്ടുണ്ട്. ഇവ PHd Doctoral thesisസുകൾ ആണ് എന്നു തോന്നുന്നു. പല രീതിയിലും വളരെ നിലവാരം കുറഞ്ഞതും ആഴമില്ലാത്തതും, പോരാത്തതിന് നിലവാരം ഇല്ലാത്ത ഇങ്ഗ്ളിഷ് നൈപുണ്യത്തോടും കൂടിയുള്ളവയാണ് അവ എന്നാണ് അനുഭവപ്പെട്ടത്.


ഇതിൽ ഇങ്ഗ്ളിഷ് നൈപുണ്യത്തിന് എന്താണ് പ്രസക്തിയെന്നതിനെക്കുറിച്ച് ചെറുതായി ഒന്ന് സൂചിപ്പിക്കാം.


ഇങ്ഗ്ളിഷ് ഭരണത്തിന്റെ ഗുണകരമായ സ്വഭാവഗുണത്തെ മനസ്സിലാക്കാനും അനുഭവിച്ചറിയാനും വൻ ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം നിർബന്ധമായും ആവശ്യമാണ് എന്നു തോന്നുന്നില്ല.


എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തേയും ഇങ്ഗ്ളിഷ് ജനതയേയും വിമർശിക്കാനും അവരിൽ കാര്യമായ യാതോരു ഗുണവും ഇല്ലാ എന്നൊക്കെ പറയാനും ഇങ്ഗ്ളിഷിൽ വൻ നൈപുണ്യം ഉള്ളത് ഒരു ആവശ്യം തന്നെയാണ്. കാരണം, അത്രമാത്രം മാനസികമായി വ്യത്യസ്തരായ ഒരു ജനതയും ഭാഷയും ആണ് ഇങ്ഗ്ളിഷുകാരും ഇങ്ഗ്ളിഷും. ആ ഭാഷയിൽ വെറും spoken-English നിലവാരം മാത്രം ഉള്ള ഒരു വ്യക്തി അവരെ വിലയിരുത്താൻ പോകുന്നത് തനി തെമ്മാടിത്തമായിത്തന്നെ വേണം വായനക്കാരൻ മനസ്സിലാക്കേണ്ടത്.


ദക്ഷിണ മലബാറിൽ ഉള്ള സാമൂഹിക വാസ്തവങ്ങളെ കാണാതെ, മാപ്പിളമാർ നടത്തിയതെന്ന് പറയപ്പെടുന്ന ആക്രമങ്ങളെ കഠിന ഹൃദയരും ക്രൂരരും ആയ ഹിന്ദു ഭൂജന്മികളോടുള്ള ഏറ്റുമുട്ടലും അതോടൊപ്പം തന്നെ ബൃട്ടിഷ് കൊളോണിയൽ വാഴ്ചക്ക് എതിരായുള്ള പോരാട്ടവും മറ്റുമായി തമ്മിൽ കുഴച്ചുംമറിച്ചും ആണ് ചില മുകളിൽ പ്രസ്താവിച്ച എഴുത്തുകൾ കാണപ്പെട്ടത്.


ഹിന്ദുക്കൾ എന്ന നിർവ്വചനത്തിൽതന്നെ പ്രശ്നം ഉണ്ട്.


പിന്നെ കാണുന്നത്, ദക്ഷിണ മലബാർ എന്നോ മലബാർ എന്നോ ബൃട്ടിഷ് മലബാർ എന്നോ പ്രത്യേകമായി പറയാതെ കേരളത്തിലെ ബൃട്ടിഷ് വാഴ്ചയെക്കുറിച്ചാണ് ആ എഴുത്തുകളിൽ കാണപ്പെട്ട വികാരം. ഇതും ഒരു പോരായ്മതന്നെയാണ് കാരണം, ഈ സംഭവ വിവരണത്തിൽ കേരളം എന്ന വാക്കുതന്നെ വിഡ്ഢിത്തമാണ്.


പോരാത്തതിന്, മലബാറിലെ അന്നത്തെ തീയർ എന്നതിൽ ഉള്ള രണ്ട് പ്രധാന വ്യത്യസ്ത ജനവംശങ്ങളെക്കുറിച്ചും, അവരിൽ തന്നെയുള്ള ഉന്നത കൂട്ടരെക്കുറിച്ചും, സാമൂഹികമായി താഴെയുള്ള കീഴ്ജനത്തെക്കുറിച്ചും കൃത്യമായ വിവരം ഈ എഴുത്തുകളിൽ കണ്ടില്ല. മാത്രവുമല്ല, തീയരെ ഈഴവർ എന്ന രീതിയിലും എഴുതിക്കണ്ടതായും ഓർക്കുന്നു.


മാപ്പിള ലഹളക്കാരെ നേരിട്ടത് British troops (ബൃട്ടിഷ് പട്ടാളം) ആണ് എന്നും എഴുതിക്കാണുന്നുണ്ട്. എന്നാൽ 1800കളിൽ പലപ്പോഴും മാപ്പിള ആക്രമണങ്ങളിൽ പെട്ട സംഭവങ്ങളെ ഇങ്ഗ്ളിഷ് കമ്പനിയുടെ കീഴിൽ നിയമിതരായ പ്രാദേശിക പോലീസുകാരും ശിപായി പട്ടാളക്കാരും ആയിരുന്നു നേരിട്ടത് എന്നാണ് തോന്നുന്നത്. എന്നാൽ അവരുടെ കൂടെ ബൃട്ടിഷ് പൌരന്മാരായ വെള്ളക്കാരും, ചില അവസരങ്ങളിൽ ഭൂഖണ്ഡ യൂറോപ്പിലെ വെള്ളക്കാരും ചെറിയ തോതിൽ ഉണ്ടായിരുന്നിരിക്കാം. വല്ലപ്പോഴുമെല്ലാം ബൃട്ടിഷ് പട്ടാളം എന്ന നിർവ്വചനത്തിൽ പെടുന്ന സൈന്യത്തിന്റെ വളരെ സൂക്ഷ്മമായ സാന്നിദ്ധ്യവും കണ്ടേക്കാം.


അല്ലാതെ ബൃട്ടിഷ് പട്ടാളം ആണ് മാപ്പിള ആക്രമകാരികളെ നേരിട്ടത് എന്ന പൊതുവായുള്ള ഒരു പ്രസ്ഥാവനയിൽ വലിയ കൃത്യതയുണ്ട് എന്നു തോന്നുന്നില്ല. എന്നാൽ അവരെ നയിച്ച ഓഫിസർമാർ ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും ആയിരുന്നു എന്നു തോന്നുന്നു.


പോരാത്തതിന് 1858വരെ മലബാർ ഭരിച്ചിരുന്നത് English East India Company ആയിരുന്നു. അതിന് ശേഷം, ബൃട്ടൺ ബൃട്ടിഷ്-ഇന്ത്യയെ നേരിട്ടു ഭരിക്കുകയായിരുന്നു.


സ്കൂൾ പാഠപുസ്തകങ്ങളിൽ ഈ രണ്ടു വ്യത്യസ്ത ഭരണ പ്രസ്ഥാനങ്ങളേയും ഒരേ വാക്കുകളിൽ നിർവ്വചിക്കുകയും മനസ്സിക്കിപ്പിക്കുകയും ചെയ്യുന്നതിൽ അപാകത കാണില്ലായെങ്കിലും, വിദഗ്ദ പഠന എഴുത്തുകളിൽ ഈ വിധമായുള്ള ഒരു വ്യത്യാസത്തെക്കുറിച്ച് യാതോരു വിവരവും ഇല്ലാതെ എഴുതുന്നതിൽ കാര്യമായ പിശക് കണ്ടേക്കാം.


ഇതിനെല്ലാം ഉപരിയായി ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനവും അറബികളും തമ്മിൽ നിത്യവും ശത്രുതാ മനോഭാവം ആയിരുന്നു എന്ന ഒരു തെറ്റിദ്ധാരണയും ഈ വിദഗ്ദരിൽ കാണുന്നുണ്ട്. പലപ്പോഴും വാസ്തവം ഇതിന് നേരെ വിപരീതമായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ പോലും ഇങ്ഗ്ളിഷ് പക്ഷത്തിനോട് സഹകരിച്ച അറബികൾ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. ഈ കാര്യം എന്നാൽ കൃത്യമായി പറയാനുള്ള വിവരം ഈ എഴുത്തുകാരന്റെ കൈവശം ഇപ്പോൾ ഇല്ല.


അറബി നാടുകളിലെ അറബികൾ മലബാറിലെ കീഴ്ജന മാപ്പിളമാരെ അവർക്ക് തുല്യരായി കണ്ടിരുന്നു എന്നും തോന്നുന്നില്ല. ഇതും ഒരു തോന്നൽ മാത്രമാണ്. വ്യക്തമായി പറയാനുള്ള വിവരം കൈവശം ഇല്ല.


ബൃട്ടിഷ് കൊളോണിയൽ ഭരണം ഒരു അതിക്രൂര ഭരണ പ്രസ്ഥാനമാണ് എന്നെല്ലാം എഴുതിവിട്ടാൽ വിശ്വസിക്കാൻ ഇന്ന് ആളെക്കിട്ടും. കാരണം പാഠ പുസ്തകങ്ങളിലും സിനിമാ കഥകളിലും എന്തും പറഞ്ഞു ഫലിപ്പിക്കാം. അത്രതന്നെ.


എന്നാൽ ഇന്നുള്ള ഇന്ത്യയിലെ വളരെ ചെറിയ ഒരു ശതമാനം ആളുകളുടെ മുൻതലമുറക്കാർ മാത്രമേ ഇങ്ഗ്ളിഷ് ഭരണത്തിന് നേരിട്ടു കീഴിൽ ഇവിടെ ജീവിച്ചിട്ടുള്ളു. മറ്റുള്ളവർ അത്രയും പ്രാദേശിക ഭൂജന്മികളുടെ അടിമകളോ, പരിചാരകരോ, ഭൂജന്മികുടുംബക്കാർ തന്നോയോ ആയിരുന്നു.


മാപ്പിള അക്രമകാരികൾ പല കഠിനമായ അക്രമങ്ങളും ബ്രാഹ്മണ പക്ഷ ജന്മികുടുംബങ്ങളുടെ മേൽ നടത്തിയതായി ഈ വിധ മുഹമ്മദീയ പക്ഷക്കാരുടെ എഴുത്തുകളിൽ കാണുന്നുണ്ട്. ആ സംഭവങ്ങളെ ഈ വിദഗ്ദർ ന്യായീകരിക്കുന്നതുതന്നെ അത്രകണ്ട് വിശ്വാസം വരുത്തുന്ന രീതിയിൽ അല്ല. ബൃട്ടിഷ് കൊളോണിയൽ വാഴ്ചയോടുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഈ അക്രമങ്ങൾ എന്നെല്ലാം ഒരു ഒഴുക്കൻ രീതിയിൽ പറഞ്ഞാണ് ഈ അക്രമങ്ങളെ ന്യായീകരിക്കപ്പെടുന്നത്.


ഈ രീതിയിലൊക്കെ ചരിത്രം എഴുതാൻ വളരെ എളുപ്പമാണ്. എന്നാൽ സാമൂഹിക വാസ്തവം ആണ് മനസ്സിലാക്കേണ്ട്. ദക്ഷിണ മലബാറിൽ ഇങ്ഗ്ളിഷ് ഭരണ കാലത്ത് കീഴ്ജന വംശങ്ങളിൽ പെട്ട അനവധി വ്യക്തികളും കുടുംബങ്ങളും ഇസ്ലാമിലേക്ക് കയറി. ഇതിനുള്ള അവസരവും സ്വാതന്ത്ര്യവും നൽകിയത് ഇങ്ഗ്ളിഷ് ഭരണത്തിന്റെ സാന്നിദ്ധ്യവും അവർ നടപ്പിലാക്കിയ ലിഖിത നിയങ്ങളും ആണ്.


ബ്രാഹ്മണ പക്ഷ ഭൂജന്മികളും അവരുടെ മേൽനോട്ടക്കാരായ നായർമാരും പോരാത്തതിന് അവരുടെ അമ്പലങ്ങളിൽ തൊഴിൽ ചെയ്തിരുന്ന അമ്പലവാസി കുടുംബക്കാരും ഈ കീഴ്ജന മാപ്പിളമാരെ മറ്റ് ഉന്നത കുടുംബ മുഹമ്മദീയരിൽ നിന്നും വ്യത്യസ്തരായിത്തന്നെയാണ് വീക്ഷിച്ചിരുന്നത് എന്നും തോന്നുന്നു.


ഇങ്ഗ്ളിഷ് ഭരണം നടത്തിപ്പു ചെയ്തിരുന്നത് ഓരോ പ്രദേശത്തിലേയും പാരമ്പര്യ അധികാരി കുടുംബക്കാരിലൂടെയാണ്. അവർ കീഴ്ജന മാപ്പിളമാരെ തരംതാഴ്ത്തിത്തന്നെയാണ് പരാമർശിക്കുകയും സംബോധന ചെയ്യുകയും ചെയ്യുക.


ഇത് കീഴ്ജന മാപ്പിളമാരുടെ മാത്രം അനുഭവം അല്ല, മറിച്ച് ബ്രാഹ്മണ പക്ഷത്ത് അടിയാളിമാരായി നിന്നിരുന്ന കീഴ്ജന തീയരും അവരേക്കാൾ കീഴിൽ പെട്ടുപോയ മറ്റ് ജനവംശങ്ങളും അനുഭവിച്ചിരുന്ന ഒരു യാഥാർത്ഥ്യം മാത്രമാണ്. എന്നാൽ അവർക്ക് പരാതിയില്ല എന്നുമാത്രം.


ഇങ്ഗ്ളിഷ് ഭരണത്തിന് അവരുടെ ഉദ്യോഗസ്ഥരായി നിലനിന്നിരുന്ന അധികാരികളെക്കുറിച്ച് ഒട്ടും തന്നെ മതിപ്പില്ലായിരുന്നു. അവർ തനി വഞ്ചകരും അഴിമതിക്കാരും ആത്മാർത്ഥതയില്ലാത്തവരും തരംകിട്ടിയാൽ പിന്നിൽനിന്നും കുത്തുന്നവരും ആണ് എന്ന ഉത്തമ ബോധ്യം ഇങ്ഗ്ളിഷ് കമ്പനി സർക്കാരിന് ഉണ്ടായിരുന്നു എന്നും മനസ്സിലാക്കുന്നു.


എന്നാൽ തികച്ചും അർദ്ധ പ്രകൃതമായുള്ള ഒരു ദേശത്ത് പെട്ടൊന്നൊരു നാൾ ഉന്നത നിലവാരത്തിലുള്ള ഒരു ഉദ്യോഗസ്ഥ പ്രസ്ഥാനത്തെ പടുത്തയർത്തുക നടപ്പുള്ള കാര്യം അല്ലതന്നെ. ഇങ്ങൾ - ഇഞ്ഞി (അങ്ങ് - നീ) എന്ന് വാക്ക്കോഡിൽ തന്നെയാണ് സമൂഹിക ബന്ധം നിലനിന്നിരുന്നുത്. ആ സമൂഹത്തിനെ You - You വ്യക്തി ബന്ധത്തിലേക്ക് മാറ്റുക എന്നത് എളുപ്പമല്ലതന്നെ.


ഉന്നത കുടുംബക്കാരായ മുഹമ്മദീയരും ഉന്നത കുടുംബക്കാരായ ബ്രാഹ്മണ പക്ഷ ഭൂജന്മികളും തമ്മിൽ വർഗ്ഗീയ ഭാവത്തിലുള്ള മനോവൈര്യം (വെറുപ്പ്) ഉണ്ടായിരുന്നില്ലാ എന്നാണ് മനസ്സിലാക്കുന്നത്. അവർ രണ്ട് കൂട്ടർക്കും നിയന്ത്രണത്തിൽ വെക്കാനും അമർത്തിവെക്കാനും താൽപ്പര്യം ഉള്ളവർ തന്നെയായിരുന്നിരിക്കാം കീഴ്ജന വംശങ്ങൾ.


ബ്രാഹ്മണപക്ഷ ഭൂജന്മികൾക്ക് കീഴിൽ കീഴ്ജന തീയരും മറ്റ് കീഴ്ജനങ്ങളും കീഴ്ജന മാപ്പിളമാരും തൊഴിൽ ചെയ്തിരുന്നു എന്നു മനസ്സിലാക്കുന്നു. അതേ പോലെ തന്നെ മുഹമ്മദീയ ഭൂജന്മിമാരുടെ കീഴിലും ഇതേ പോലുള്ള കൂട്ടർ കാണും.


ചില മുഹമ്മദീയ ഭൂജന്മികളും ബ്രാഹ്മണ പക്ഷ ഭൂജന്മികളും തമ്മിൽ വൈര്യംവന്ന ചില അവസരങ്ങളിൽ മുഹമ്മദീയ ഭൂജന്മികൾ അവരുടെ കീഴിലുള്ള കീഴ്ജന മാപ്പിളമാരെ അവരുടെ സംരക്ഷണ സംഘം പോലെ സംഘടിപ്പിച്ചിരുന്നു എന്നും കാണുന്നുണ്ട്.


ഇങ്ഗ്ളിഷ് ഭരണം വന്നപ്പോൾ സമൂഹത്തിൽ വൻ ശാന്തതയും കെട്ടുറപ്പും വന്നത് തന്നെ ഒരു പുതിയ പ്രശ്നമായി മാറിയിരുന്നു.


ഈ സാമൂഹിക ശാന്തതയിൽ സമൂഹത്തിന്റെ ഉള്ളറകളിൽ വ്യക്തികളുടെ പെരുമാറ്റങ്ങളിൽ ഉള്ള മര്യാദകുറവ് വളരെ വ്യക്തതോയോടുകൂടി തെളിഞ്ഞുതുടങ്ങിയിരുന്നു. ഉദാഹരണത്തിന് ഒരു കോട്ടപ്പറമ്പത്ത് Komu Menon എന്ന അധികാരിയെക്കുറിച്ച് എഴുതിക്കാണുന്നുണ്ട്.


ഈ വ്യക്തി വൻ അഹംഭാവമുള്ള ആളും കീഴ്ജനങ്ങളോട് മര്യാദയില്ലാതെ പെരുമാറുന്ന ആളും അമിതമായി മദ്യപിക്കുന്ന ആളും ആയിരുന്നു എന്ന് ഒരു മുഹമ്മദീയ പക്ഷ എഴുത്തിൽ കാണുന്നു. എന്നാൽ ഇതേ വ്യക്തി അയാളുടെ മേലാളന്മാരോട് വൻ ആദരവുള്ള ആളും മര്യാദയോടെ പെരുമാറുന്ന വ്യക്തിയും ആയിരിക്കും എന്നത് ഫ്യൂഡൽ ഭാഷയിലെ ഒരു വാസ്തവം തന്നെയാണ്.


ഈ ആൾ ഇങ്ഗ്ളിഷ് ഭരണത്തിലെ ഒരു അധികാരിയായിരുന്നു. എന്നാൽ കീഴ്ജനത്തിനോട് കഠിനമായി പെരുമാറുന്ന ആൾ എന്ന നിലയിൽ ഇങ്ഗ്ളിഷ് ഭരണത്തിന് ഈ ആൾ ഒരു തലവേദന തന്നെയായിരുന്നിരിക്കാം. കീഴ്ജന മാപ്പിളമാരുമായി ബന്ധപ്പെട്ടുകൊണ്ട് എന്തോ കാര്യത്തിന് പന്നിയിറച്ചി ഉപയോഗിക്കണം എന്നോ മറ്റോ ഈ ആൾ പറഞ്ഞതുമായി ബന്ധപ്പെട്ടുകൊണ്ട് ഈ ആളെ അധികാരിപ്പണിയിൽ നിന്നും ഇങ്ഗ്ളിഷ് ഭരണം മാറ്റിയിരുന്നു.


വള്ളുവനാട് താലൂക്കിലെ ഭൂജന്മിയായിരുന്നു ഈ Komu Menon. ഈ ആൾ വള്ളുവനാട് രാജാവിന്റെ കാര്യസ്ഥനും പഴയ കാല പാരമ്പര്യ ഗ്രാമ അധികാരിയും ആയിരുന്നു. ഈ ആളും ഈ ആളുടെ സഹോദരനും പല കുടിയാന്മാരേയും അവരുടെ കൃഷി സ്ഥലത്ത് നിന്നും യാതോരു അനുകമ്പയും ഇല്ലാത്തരീതിയിൽ ഒഴിപ്പിക്കുമായിരുന്നു.


Kundatodiyil Unnirayan എന്ന മാപ്പിള കുടിയാന് തന്റെ കൃഷി ഭൂമി നഷ്ടപ്പെട്ടതിൽ വൻ വിരോധം ഈ വ്യക്തികളോട് ഉണ്ടായിരുന്നു. ഇവരെ കൊല്ലാൻ തന്നെ വൻ ഗൂഡാലോചന ഈ വ്യക്തിയും സുഹൃത്തുക്കളും നടത്തിപോലും. എന്നാൽ ഈ ഭൂജന്മികൾ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിയമപരമായുള്ള സംരക്ഷണം ഉപയോഗിച്ചുതന്നെയാണ് ജീവിച്ചത്.


ഈ മാപ്പിള വ്യക്തിയുടെ പേര് പൊതുവായുള്ള ഒരു ഇസ്ലാമിക പേര് അല്ലായെന്നും ശ്രദ്ധിക്കുക.


ഈ രണ്ട് ഭൂജന്മികളേയും കൊന്നാൽ പല മാപ്പിള അടിയാന്മരുടേയും കൃഷിഭൂമി കൈമോശംവരില്ല എന്നു വ്യക്തമായിരുന്നു.


ഓഗസ്റ്റ് 22 1851ന്, ഇവരേയും ഇവരുടെ കൂടെയുള്ളവരേയും, ആറ് കീഴ്ജന മാപ്പിളമാർ ചേർന്ന് ആക്രമിച്ച് കൊന്നുകളഞ്ഞു.


ഇതിന് ശേഷം ഈ അക്രമകാരികൾ വേറെ ചില ഭൂജന്മികളേയും ആക്രമിച്ചു കൊന്നു. കോമു മേനോന്റെ ഒരു സുഹൃത്തായിരുന്ന, കീഴ്ജന മാപ്പിളമാരെ നിരന്തരം വാക്കുകളാൽ അപമാനിച്ചിരുന്ന, ഒരു നായർ സുഹൃത്തിനേയും ഇവർ കൊന്നു.


ഇവിടെ എടുത്തു പറയേണ്ടുന്നത് വാക്കുകളിലൂടെയുള്ള അപമാനിക്കലും തരംതാഴ്ത്തലും സമൂഹത്തിൽ ഒരു വൻ പ്രശ്നം തന്നെയായി നിലനിന്നിരിക്കാം എന്നതാണ്. ഇങ്ഗ്ളിഷ് ഭരണവന്ന് വ്യക്തികളിൽ വൻ മൂല്യവർദ്ധനവിന് സൌകര്യം നൽകിത്തുടങ്ങിയപ്പോഴാണ് ഈ വിധമായുള്ള ഒരു പ്രശ്നം തലപൊക്കിത്തുടങ്ങിയിരിക്കുക. പോരാത്തതിന് ഇസ്ലാമിലേക്ക് കീഴ്ജനം ചാടിക്കയറിയതും ഇതേ പ്രശ്നം വളർത്തിയിരിക്കാം.


ഒരു ഭാഗത്ത് ഇങ്ഗ്ളിഷ് ഭരണവും മറ്റൊരു വശത്ത് ഇസ്ലാമും എല്ലാ വ്യക്തികൾക്കും ഒരേ പോലുള്ള ഉന്നത വ്യക്തിത്വം ഉണ്ട് എന്ന് പലരീതിയിലും സമൂഹത്തിന് മനസ്സിലാക്കികൊടുക്കുമ്പോഴും, പ്രാദേശിക ഭാഷ തികച്ചും തലതിരിഞ്ഞുതന്നെയാണ് പ്രവർത്തിച്ചിരിക്കുക.


തമ്മിൽ തരംതാഴ്ത്തുന്ന വാക്കുകൾക്ക് യാതോരു കുറവും ഇല്ലാത്ത ഭാഷയാണ് പ്രാദേശിക ഫ്യൂഡൽ ഭാഷ. ഏറ്റുമുട്ടിനിൽക്കുന്ന രണ്ടു പക്ഷവും നിരന്തരം ഏറ്റുമുട്ടുന്നത് ഈ വാക്കുകളിലൂടെയാവും. എന്നാൽ ഈ നിരന്തര ഏറ്റുമുട്ടലിനെക്കുറിച്ച് ഇങ്ഗ്ളിഷ് ഭരണത്തിന് കാര്യമായ വിവരം അപ്പപ്പോൾ ലഭിക്കില്ല.


ഇവിടെ സൂചിപ്പിക്കപ്പെട്ട രണ്ട് എതിർ പക്ഷങ്ങളും പ്രാദേശിക ജനങ്ങക്കൂട്ടങ്ങൾ തന്നെയാണ്. ഇതിൽ യാതോരു പക്ഷവും ഇങ്ഗ്ളിഷ് ഭരണം അല്ലതന്നെ.


അക്രമകാരികൾ അന്ന് ആക്രമിച്ചു കൊന്ന മറ്റൊരു വ്യക്തി കുളത്തൂർ വാര്യർ എന്ന ഭൂജന്മിയായിരുന്നു. ഈ വ്യക്തിയുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു പ്രശ്നമാണ് നിലനിന്നത്.


വള്ളുവനാട്, ഏറനാട്, Palghat എന്നീ താലൂക്കുകളിൽ അനവധി ഏക്കർ ഭൂസ്വത്തുള്ള വ്യക്തിയാണ് ഈ ആൾ. ടിപ്പുസുൽത്താന്റെ ആക്രമണ കാലത്ത് ജീവൻ രക്ഷിക്കാനായി ഈ ആളും കുടുംബവും തിരുവിതാകൂറിൽ പോയിരുന്നു.


മൈസൂറുകാരുടെ ഭരണം മാറി, ഇങ്ഗ്ളിഷ് ഭരണം വന്നപ്പോൾ ഈ ആളും കുടുംബവും തിരിച്ചു നാട്ടിൽ വന്നു. അപ്പോൾ കാണുന്നത്, തന്റെ ഭൂസ്വത്തെല്ലാം മാപ്പിളാന്മാരുടെ കൈവശം ആണ് എന്നാണ്. മാപ്പിള കർഷകരെ അവർ കൈവശപ്പെടുത്തിയിരുന്ന കൃഷി ഭൂമിയിൽ നിന്നും പുറത്താക്കി, കൈമോശംവന്ന ഭൂസ്വത്തെല്ലാം ഈ ആൾ തിരിച്ചു പിടിച്ചു.


ഈ വിധമായുള്ള അനവധി പ്രശ്നങ്ങളും സമൂഹത്തിൽ പുതുതായി വളർന്നു വന്നിരുന്നു. ഇതിന്റെയൊന്നും നേരിട്ടുള്ള കാരണക്കാർ ഇങ്ഗ്ളിഷ് ഭരണം അല്ലതന്നെ.


എന്നാൽ നിയമം നടപ്പിലാക്കാൻ ഇങ്ഗ്ളിഷ് ഭരണം ബാധ്യസ്ഥരും ആയിരുന്നു.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക



 



bottom of page