top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും പടിപടിയായും ആഴങ്ങളിലേക്ക് പോകുന്ന വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള വിവരങ്ങളുടേയും വിശദ്ധീകരണങ്ങളുടേയും സാന്നിദ്ധ്യംകമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്യുന്നു. സ്ക്രീൻതെളിയുന്നു. കമ്പ്യൂട്ടറിലെ വിവിധ സംഗതികൾ പ്രവർത്തിക്കുന്നു. വീഡിയോ ഐക്കണിൽ (Iconണിൽ) മൌസ് ക്ളിക്ക് ചെയ്താൽ, വീഡിയോ പ്രവർത്തിക്കുന്നു. ഇതെല്ലാം ബാഹ്യമായ കാഴ്ചയും അനുഭവവും ആണ്. എന്നാൽ, കമ്പ്യൂട്ടറിനുള്ളിൽ അദൃശ്യമായി സോഫ്ട്വേർ എന്ന ഒരു പ്രതിഭാസം അതിഗംഭീര വേഗതയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യം അറിയാനായി യാതൊന്നും കമ്പ്യൂട്ടറിൽ ബാഹ്യമായി കാണാൻ ആവില്ലതന്നെ.


ഇതേ പോലെതന്നെയാണ് മനുഷ്യരുടേയും സമൂഹത്തിന്റേയും ആശയവിനിമയത്തിന്റേയും കാര്യം. വ്യക്തികളിൽ ജീവൻ തുടിക്കുന്നു. സമൂഹത്തിൽ ആളുകൾ തമ്മിൽ സംസാരിക്കുന്നു. വ്യക്തി ബന്ധങ്ങൾ വിവിധതരത്തിൽ നിർമ്മിക്കപ്പെടുന്നു, നിലനിർത്തുന്നു. തമ്മിൽ പ്രതികരിക്കുന്നു.


ചില ആളുകളുടെ നോട്ടംതന്നെ വെറുപ്പ് ഉളവാക്കുന്നു. ചിലരുടെ സാന്നിദ്ധ്യത്തിൽ നിൽക്കുന്നതുതന്നെ വെപ്രാളം ഉളവാക്കുന്നു. ഇങ്ങിനെ പലതും. ഇതിനെല്ലാം വ്യക്തമായ കാരണങ്ങൾ ഉണ്ട് എന്ന് ആളുകൾക്ക് അറിയാം. എന്നാൽ ഇവയ്ക്കെല്ലാം പിന്നണിയിൽ യഥാർത്ഥത്തിൽ ഒരു സോഫ്ട്വേർ പ്രതിഭാസം പ്രവർത്തിക്കുന്നുണ്ട് എന്ന് കേട്ടാൽ വിശ്വാസം വരില്ല.


മനുഷ്യനേത്രങ്ങൾക്കും സ്പർശനകഴിവുകൾക്കും അതീതമായി അതിസൂഷ്മതയിലുള്ള പലതും ഭൌതികലോകത്തിൽ തന്നെയുണ്ട്. ഉദാഹരണത്തിന് നേരത്തെ സൂചിപ്പിച്ച റേഡിയോ തരംഗങ്ങളുടെ ലോകത്തിലെ കാര്യം.


എന്നാൽ ഇവിടെ പ്രതിപാദിക്കുന്നത് ഭൌതികമല്ലാത്ത അതീന്ത്ര്യ സോഫ്ട്വേറിന്റെ കാര്യമാണ്.


ഭാഷയ്ക്കും വാക്കുകൾക്കും പിന്നണിയിൽ ഒരു അതീന്ത്ര്യ സോഫ്ടേർ പ്രവർത്തനം ഉണ്ട് എന്നും അത് മനുഷ്യന്റേയും ഭൌതിക യാഥാർത്ഥ്യത്തിന്റേയും പിന്നണിയിൽ പ്രവർത്തിക്കുന്ന അതീന്ത്ര്യ സോഫ്ട്വേറുമായി പ്രതിപ്രവർത്തിക്കുന്നുണ്ട് എന്നും അവകാശപ്പെട്ടുകഴിഞ്ഞകാര്യമാണ്.


ഈ വിധ സോഫ്ട്വേർ എന്നത് കൈയിൽ എടുത്ത് കാണിക്കാൻ പറ്റുന്ന ഒരു കാര്യമല്ല. എന്നാൽ അതിനെ അതിന്റെ പ്രവർത്തനത്തിന്റെ സവിശേഷതകളിലൂടെ കണ്ടെത്താനോ പഠിക്കാനോ, അതിനെക്കുറിച്ച് ചിലതൊക്കെ പറയാനോ ആയേക്കാം.


ഇങ്ഗ്ളിഷ് പോലുള്ള പരന്ന പ്രകൃതമുള്ള ഭാഷകളെക്കാൾ ഈ കാര്യത്തിൽ ഫ്യൂഡൽ ഭാഷകൾ ആണ് നല്ലത്. കാരണം, ഫ്യൂഡൽ ഭാഷാ വാക്കുകൾക്ക് Indicant word codes എന്ന പ്രതിഭാസം ഉണ്ട് എന്നത് ഈ പഠനത്തിന് സൌകര്യം നൽകിയേക്കാം. ഇതിന്റെ കാരണങ്ങളിൽ ചിലത് ഈ വിധമാണ്:


ഇങ്ഗ്ളിഷിൽ വ്യക്തികൾ തമ്മിൽ കൂടിച്ചേരുമ്പോഴും തമ്മിൽ സംസാരിക്കുമ്പോഴും വ്യക്തി ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും ചേരുമ്പോഴും, വാക്കുകളിലോ വ്യക്തിത്വങ്ങളിലോ കാര്യമായ മാറ്റമോ പുതുതായുള്ള ഒരു ഉയർച്ചത്താഴ്ചയോ കാര്യമായി സംഭവിക്കില്ല. വാക്കുകൾക്ക് തെന്നിമാറാനുള്ള വിവിധതരത്തിലുള്ള Indicant word codes ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.


അതേ സമയം ഫ്യൂഡൽ ഭാഷകളിൽ പലവിധ വാക്കുകൾക്കും, അങ്ങോട്ടും ഇങ്ങോട്ടം തെന്നിമാറിയും വെട്ടിത്തിരിഞ്ഞും തലകുത്തിമറിഞ്ഞും കളിക്കാൻ വൻ സാധ്യതകൾതന്നെ Indicant word codes എന്ന പ്രതിഭാസം സൃഷ്ടിക്കുന്നുണ്ട്.


ഇത് വ്യക്തികൾതമ്മിലുള്ള അകലങ്ങളേയും ഉയർച്ചത്താഴ്ചകളേയും മാറ്റിമറിക്കാം എന്നുമാത്രമല്ല, അറപ്പിനെ ആകർഷണമാക്കാനും ആകർഷണത്തെ അറപ്പാക്കാനും, ബഹുമാനിക്കുന്ന വ്യക്തിയെ അടിയാളിയാക്കാനും അടിയാളിയായിരുന്ന വ്യക്തിയെ ബഹുമാന്യനാക്കാനും ഈ വിധ Indicant word codesസിലെ മാറ്റങ്ങൾക്ക് സംഭവിപ്പിക്കാൻ ആവും.


ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കേണ്ട കാര്യം, ഫ്യൂഡൽ ഭാഷകളിൽ ബഹുമാനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്, അടിയാളത്തം പ്രകടിപ്പിക്കലാണ്. അല്ലാതെ ഇങ്ഗ്ളിഷിലെ Respect എന്ന കാര്യം അല്ലതന്നെ.


ഇനി, ഉപയോഗിക്കുന്ന Indicant word codesസിന്റെ മാറ്റം ഈ വിധ വ്യക്തിബന്ധങ്ങളേയും കാഴ്ചപ്പാടുകളേയും, എതിർദിശയിലേക്കോ മറ്റോതെങ്കിലും സ്ഥാനത്തേക്കോ മാറ്റുന്നതിന്റെ പിന്നണിയിൽ അതീന്ത്ര്യസോഫ്ട്വേർ വേദിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഇന്ന് ലഭ്യമായ വിവരവിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ ഒന്ന് സിദ്ധാന്തീകരിക്കാൻ ശ്രമിക്കാം.


ഇങ്ഗ്ളിഷിൽ വ്യക്തി, പണിക്കാരിയോ തൊഴിൽ ഉടമയോ പ്രായമുള്ള ആളോ, പ്രായംകുറഞ്ഞ ആളോ, ഉന്നത ഉദ്യോഗസ്ഥനോ സാധാരണക്കാരിയോ, അങ്ങിനെ ആരും ആയാലും She എന്ന വാക്കിൽ യാതോരു കുലുക്കവും വരില്ല.


എന്നാൽ, ഫ്യൂഡൽ ഭാഷകളിൽ ‘അവർ’ എന്ന She, ‘അവൾ’ എന്ന Sheആയി മാറാം. ഉദാഹരണത്തിന്, ഇങ്ഗ്ളിഷ് സ്കൂളിൽ പഠിപ്പിക്കുന്ന അദ്ധ്യാപികയും പഠിക്കുന്ന വിദ്ധ്യാർത്ഥിനിയും വെറുംShe തന്നെ. എന്നാൽ ഫ്യൂഡൽ ഭാഷാ അന്തരീക്ഷമുള്ള സ്കൂളിൽ അദ്ധ്യാപിക ‘അവർ’ എന്ന Sheയും വിദ്ധ്യാർത്ഥിനി അവൾ എന്ന Sheയും ആണ്.


ഈ സംഗതിയെ അതീന്ത്രിയ സോഫ്ട്വേറിലൂടെ ഒന്ന് വീക്ഷിക്കാം.


‘അവർ’ എന്ന Sheയുടെ കോഡുകൾ ഈ വിധമാണ് എന്ന് ചിന്തിക്കുക:


ISc‘i þÕIDATxÚìýk´m×U ˆ~½1ç\kí÷>/éèe˲dÆÆÆ6NBQIµ


ഇനി ‘അവൾ’ എന്ന Sheയുടെ കോഡുകൾ ഈ വിധമാണ് എന്നും ചിന്തിക്കുക:


šÄ€ˆÀÏhÿ$¡Ã(Òê´n›i2‡C¯ E


ആദ്യത്തെ കോഡ്, വ്യക്തിയെ പൊന്തിച്ചുവെക്കുന്നതാണ്. അതിനെ അതീന്ത്ര്യ സോഫ്ട്വേർ വേദിയിലെ ഡീസൈൻ വ്യൂവിൽ (design viewവിൽ) ചിത്രീകരിക്കുന്നതാണ് മുകളിൽ നൽകിയ ചിത്രത്തിൽ ആദ്യത്തേത്.


രണ്ടാമത്തെ കോഡ്, വ്യക്തിയെ വാത്സല്യത്താൽ അമർത്തിപ്പിടിക്കുന്നതോ, ദുഷ്ടതയാലോ അതുമല്ലെങ്കിൽ സാമൂഹിക ഉച്ചനീചത്വഘടനയുടെ ആവശ്യങ്ങൾക്ക് അനുസൃതമായി അടിച്ചുതമർത്തുന്നതോ, കുത്തിക്കീറുന്നതോ കടിച്ചുകീറുന്നതോ ആണ്. അതിനെ അതീന്ത്ര്യ സോഫ്ട്വേർ വേദിയിലെ ഡീസൈൻ വ്യൂവിൽ ചിത്രീകരിക്കുന്നതാണ് മുകളിൽ നൽകിയ ചിത്രത്തിൽ രണ്ടാമത്തേത്. രണ്ട് ചിത്രങ്ങളും ഈ എഴുത്തുകാരന്റെ പരിമിതമായ കഴിവുകൾക്ക് അനുസൃതമായാണ് സൃഷ്ടിച്ചിട്ടുള്ളത്.


ഇവിടെ മനസ്സിലാക്കേണ്ടത്, ‘അവർ’ എന്ന Sheയെ മാറ്റി ‘അവൾ’ എന്ന Sheയെ സ്ഥാപിക്കുന്നത്, ആതീന്ത്ര്യ സോഫ്ട്വേർ കോഡുകളിൽ ഒരു മാറ്റം തന്നെയാണ്. അതോടെ കോഡുകൾമാറി, ഉന്തിപ്പൊന്തിച്ചുവിടുന്ന പ്ളാറ്റ്ഫോം മാറി, അമർത്തിപ്പിടിക്കുന്നതും അടിച്ചുതമർത്തുന്നതും കടിച്ചുകീറുന്നതും മറ്റുമായ ബലപ്രയോഗങ്ങൾ നൽകുന്ന കോഡുകൾ ആണ് വന്നുകയറിയിട്ടുള്ളത്.


മാതാവ് മകളെ ‘അവൾ’ എന്ന She എന്ന് നിർവ്വചിക്കുമ്പോൾ, വാത്സല്യത്തോടുകൂടിയ അമർത്തിപ്പിടിക്കൽ ആവും.


അതേ സമയം അദ്ധ്യാപിക ‘അവൾ’ എന്ന She ഉപയോഗിക്കുമ്പോൾ ചുറ്റികപ്രയോഗവും കഠാരപ്രയോഗവും നടത്തുന്നുണ്ട്.


അതേ സമയം സർക്കാർ ഓഫിസ് ജീവനക്കാരി സാധാരണക്കാരിയെ ‘അവൾ’ എന്ന She ആയി നിർവ്വചിക്കുമ്പോൾ, കാട്ടു ജന്തുവിന്റെ കടിച്ചുകീറൽ ആണ് സംഭാവ്യമാക്കാൻ സാധ്യതയുള്ളത്.


അതേ സമയം സാധാരണക്കാരി സർക്കാർ ഓഫിസ് ജീവനക്കാരിയെ ‘അവൾ’ എന്ന Sheആയി നിർവ്വചിക്കുമ്പോൾ, പാറക്കല്ല് തലയിൽ ഇടുന്ന കാര്യമായും ഭവിക്കാം.


മുകളിൽ നൽകിയിട്ടുള്ള വ്യക്തി ബന്ധങ്ങൾ ഇങ്ഗ്ളിഷിൽ ആവുമ്പോൾ, ഉയർച്ചത്താഴ്ചയില്ലാത്ത വ്യക്തിബന്ധങ്ങൾ ആണ് നിലനിൽക്കുക എന്ന് പറയാമെങ്കിലും, ഇതിനെക്കുറിച്ചും കുറച്ചുകാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അതിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ലതന്നെ.


ഈ വിധമെല്ലാം തികച്ചും ആശ്ചര്യകരവും അവിശ്വസനീയവും അസംഭവ്യവുമായ രീതിയിൽ കാര്യങ്ങൾ വിഭാവനം ചെയ്യുന്നത് വിഡ്ഢിത്തമാണ് എന്ന് തോന്നാമെങ്കിലും, ഓർക്കുക, ഭൌതിക യാഥാർത്ഥ്യത്തിന് പിന്നണിയിൽ പലതും നടക്കുകയും പ്രവർത്തിക്കുകയും മറ്റും ചെയ്യുന്നുണ്ട് എന്ന്.


കമ്പ്യൂട്ടറിനെക്കുറിച്ച് വിവരമില്ലാത്ത ആൾ കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നു. സ്ക്രീനിൽ എന്തെല്ലാമോ ഐക്കണുകൾ കാണുന്നു. അവ എന്താണ് എന്ന് യാതോരു വിവരും ഈ ആൾക്ക് ഇല്ല.


എന്നാൽ ചെറിയ തൊതിൽ വിവരമുള്ള ആളാണ് ഇരിക്കുന്നതെങ്കിൽ, സ്ക്രീനിൽ കാണുന്ന ഐക്കണുകൾ എന്താണ് എന്ന് അയാൾക്ക് അറിവ് ലഭിക്കും.


കാണുന്നത് Foxit PDF Reader, MS Word, Adobe InDesign, Notepad, Brave Internet Browser, Folder തുടങ്ങിയവയാണ് എന്ന് അയാൾക്ക് മനസ്സിലാകും. ഇവ ഓരോന്നും പ്രവർത്തികുന്ന രീതികളും അവയുടെ സവിശേഷതകളും ഈ ആൾക്ക് അറിവുള്ളതാണ്.


കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നത് DTPയിൽ (Desktop Publishingങ്ങിൽ) വിവരമുള്ളആളാണ് എന്ന് കരുതുക. ആ ആൾ MS Word തുറക്കുന്നു. അതിനുള്ളൽ കാണുന്ന അനവധി Menu Buttonണുകൾ എന്താണ് എന്ന് ഈ ആൾക്ക് വിവരം ഉണ്ട്.


കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നത് C++ തുടങ്ങിയ Programming languageജുകളിൽ ആഴത്തിൽ വിവരമുള്ള വ്യക്തിയാണ് എന്ന് കരുതുക. ആ ആൾക്ക് MS Word എന്ന Software Application എങ്ങിനെയാണ് നിർമ്മിച്ചെടുത്തത് എന്ന് അറിവുണ്ടായേക്കാം. അയാൾ MS Word തുറക്കുന്നു. അതിൽ അയാൾ =rand (20, 12) എന്ന് ടൈപ് ചെയ്ത് Enter കൊടുക്കുന്നു. അവശ്വസനീയമായ ഒരു കാര്യം MS Wordൽ പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഈ ആൾക്ക് അത് എന്താണ് എന്ന് Programming levelൽ മനസ്സിലാകുന്നുണ്ട്.


അതേ സമയം ഈ വിവരം ഇല്ലാത്ത ഒരാൾ ഇത് കാണുകയാണെങ്കിൽ, എന്താണ് സംഭവിക്കുന്നത് എന്ന് അയാൾ ചോദിച്ചറിയേണ്ടിവരും.


അതേ സമയം കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നത് Machine Language നിലവാരത്തിൽ വിവരമുള്ള ആളാണ് എന്ന് കരുതുക. ആ ആൾക്ക് കമ്പ്യൂട്ടറിൽ നടക്കുന്ന കാര്യങ്ങളെ അതിന്റെ വളരെ ആഴത്തിലുള്ള കോഡ് പ്രവർത്തനത്തിൽ മനസ്സിലാകും. MS Wordനെപ്പോലും ഈ രീതിയിൽ വിഭാവനം ചെയ്യാൻ ഈ ആൾക്ക് കഴിയും.


ഈ വിധമുള്ള ഒരു വിവരം, ഒരു ഊർജ്ജതന്ത്ര പണ്ഡിതന് ഉണ്ടാവില്ല. Computer Hardwareൽ വിവരമുള്ള ആൾക്കും ഈ വിധം കാര്യങ്ങളെ മനസ്സിലാക്കാൻ ആവില്ല.


ഈ വിധം ഈ കാര്യങ്ങൾ ഇവിടെ പറഞ്ഞത്, ഈ എഴുത്തുകാരന്റെ ഒരു മാനസിക ഭാവത്തെക്കുറിച്ച് സൂചിപ്പിക്കാണ്.


സാമൂഹിക അന്തരീക്ഷത്തിലും ആശയവിനിമയത്തിലും വ്യക്തി ബന്ധങ്ങളിലും മറ്റും സംഭവിക്കുന്ന പലവിധ സമാധാന അന്തരീക്ഷങ്ങളും പ്രകോപനങ്ങളും പൊട്ടിത്തെറികളും കോളിളക്കങ്ങളും മറ്റും കാണുമ്പോൾ, മറ്റുള്ളവർ ചിന്തിക്കുന്നതിനും അപ്പുറത്തും ആഴത്തിലും, സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സൂക്ഷ്മമായ കോഡുകളെക്കുറിച്ചുള്ള ചിന്തയും തിരിച്ചറിവും, ഈ എഴുത്തുകാരന് പലപ്പോഴും വരാറുണ്ട്. എന്നാൽ ഈ വിധ കാര്യങ്ങൾ മിക്കപ്പോഴും മറ്റാരുമായും പങ്കിടാൻ ആവില്ലതന്നെ. കാരണം, ഈ വിധ സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും പടിപടിയായും ആഴങ്ങളിലേക്ക് പോകുന്ന വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള വിവരങ്ങളുടേയും വിശദ്ധീകരണങ്ങളുടേയും സാന്നിദ്ധ്യം ഉണ്ട് എന്ന് പലർക്കും അറിവില്ല.


മിക്ക ആളുകൾക്കും ഭൌതികമായി കാണുന്നതും കേൾക്കുന്നതും സംഭവിക്കുന്നതുമായ കാര്യങ്ങൾക്ക് പിന്നണിയിൽ ഒരു വൻ കോഡുകളുടെ പ്രവർത്തനം ഉണ്ട് എന്ന കാര്യം തന്നെ അറിവില്ല. എറ്റവും ആഴമേറിയ വിവരങ്ങൾ സ്കൂളിലും കോളെജിലും വെച്ച് പാഠപുസ്തകങ്ങളിൽ പഠിക്കുന്നതും, പരീക്ഷയ്ക്ക് ഉത്തരക്കടലാസിൽ എഴുതിച്ചേർക്കുന്നതുമായ ഉർജ്ജതന്ത്രത്തിലും രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും മറ്റുമാണ് എന്ന ഉറച്ചവിശ്വാസം ഉള്ളവരാണ് പഠിപ്പുള്ളവർ.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന