top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ

നമ്പൂതിരിമാരിലെ അടുത്തകൂട്ടർ വിശിഷ്ട നമ്പൂതിരിമാരാണ്. ഇവരെ രണ്ടായി തരംതരിച്ചിരിക്കുന്നു. അഗ്നിഹോത്രികളും ഭട്ടതിരികളും.


അഗ്നിഹോത്രികൾ അഗ്നിധ്യാനം, സോമയാഗം, അതിരാത്രം തുടങ്ങിയ യജ്ഞങ്ങൾ നടത്തുന്നവരാണ് എന്ന് കാണുന്നു. ഈ വിധ യജ്ഞങ്ങൾ നടത്തിയവർക്ക് യഥാക്രമം അക്കിത്തിരിപാട്, സോമാതിരിപാട്, Adittiripad തുടങ്ങിയ സ്ഥാനനാമങ്ങൾ ലഭിക്കും പോലും.


ഭട്ടതിരികൾ യജ്ഞം നടത്താൻ പാടില്ല. അവർ പണ്ഡിതരാണ്. അവർ തത്വശാസ്ത്രം തർക്കശാസ്ത്രം വേദാന്തം, മീമാംസം, വ്യാകരണം, ഭാരതം തുടങ്ങിയ കാര്യങ്ങളിൽ പാണ്ഡിത്യം നേടിയരിക്കും പോലും. മലബാറിലും Cochinനിലും Travancoreറിലും അവരെ ഹൈന്ദവ (ബ്രാഹ്മണ) മതാചാര്യന്മാരായാണ് കണ്ടിരുന്നത്. അവർക്ക് അനവധി ശിഷ്യന്മാർ ഉണ്ടായിരുന്നു പോലും.


ബൃട്ടിഷ്-മലബാറിലെ തിരുനാവായായിലും Cochinരാജ്യത്തിലെ Trichurറിലും അന്ന് ഓരോ Vedic Collegeജുകൾ ഉണ്ടായിരുന്നു. അവയുടെ തലവന്മാർ ഭട്ടതിരികൾ ആയിരുന്നു പോലും. അവർക്ക് ഉള്ള സ്ഥാനപ്പേര് വാദ്യാൻ എന്നായിരുന്നു. ജാതീയമായ നിയമങ്ങളും മറ്റും വിശദ്ധീകരിക്കുന്ന ആറ് വൈദികന്മാരും നിലവിൽ ഉണ്ടായിരുന്നു. അതിൽ ഒന്നുമാത്രമേ ബൃട്ടിഷ്-മലബാറിൽ ഉണ്ടായിരുന്നുള്ളു. അത് വള്ളുവനാടിലെ ചെറുമുക്ക് വൈദികൻ ആയിരുന്നു.


സ്മാർത്തവിചാരത്തിൽ പങ്കെടുക്കുന്ന സ്മാർത്തരും ഭട്ടതിരികൾ ആയിരുന്നു.


നമ്പൂതിരി സമൂഹത്തിന് ഉള്ളിലെ ഉച്ചനീചത്വത്തിൽ കീഴോട്ടുള്ള അടുത്ത പടിയിൽ വരുന്നതാണ് സമാന്യ നമ്പൂതിരികൾ. ഇവർ നമ്പുതിരികളിലെ സാധാരണക്കാരാണ്. അവർക്ക് യജ്ഞം നടത്താൻ പാടില്ല. എന്നാൽ ഈ കുട്ടർ വേദങ്ങൾ പഠിക്കുകയും അമ്പലങ്ങളിൽ ശാന്തിക്കാരായി തൊഴിൽ ചെയ്യുകയും ചെയ്യും. ഇവരിൽ ചിലർ തന്ത്രികളും ആയിരുന്നുപോലും. ചിലർ മന്ത്രവാദികളും ആയേക്കാം. ചിലർ ക്ഷേത്രങ്ങളിൽ തന്ത്രികളും ആയിരിക്കും


പിന്നെയുള്ളത് ജാതിമാത്ര നമ്പൂതിരിമാരാണ്. (Jatimatras or nominal Brahmins.) ഇവരുടെ ഈ പേരിന്റെ അർത്ഥംത്തന്നെ വെറും ജാതിപ്പേരുമാത്രമുള്ള നമ്പൂതിരിമാരാണ് എന്നതാവാം എന്ന് തോന്നുന്നു. ഏതാണ്ട് വെറും നമ്പൂതിരി എന്ന അർത്ഥം. തീർച്ചയില്ല. ഇവർ തരംതാഴ്ന്ന നമ്പൂതിരികൾ ആണ്.


ഇവരിൽ പെടുന്നവരിൽ ഒന്നാണ് അഷ്ടവൈദ്യന്മാർ. പാരമ്പര്യവൈദ്യന്മാരുടെ എട്ടു കുടുംബങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇവരോട് പരശുരാമൻ ഔഷധചികിസ്തയും ശസ്ത്രിക്രീയയും മറ്റും പഠിക്കാൻ ആജ്ഞാപിച്ചിരുന്നു എന്നാണ് പഴമൊഴി. ഇവരെ നമ്പൂരി, നമ്പി, മൂസ്സ് / മൂസ്സദ് എന്നെല്ലാം പേരിൽ അറിയപ്പെടും പോലും. ഈ വിധ പേരുകൾ വേറെ ചില ആളുകളും ഉപയോഗിക്കുന്നതിനാൽ പലപ്പോഴും ആശയക്കുഴപ്പം ജനിച്ചേക്കാം എന്നും പറയപ്പെടുന്നു.


ജാതിമാത്ര നമ്പൂതിരികളിൽ അടുത്തതായി വരുന്നത് ശാസ്ത്രാഗകർ നമ്പൂതിരികൾ ആണ്. ഇവരെ ശാസ്ത്ര നമ്പൂതിരികൾ എന്നും യാത്രക്കളിക്കാർ എന്നും പറയുമായിരുന്നു. ആയുധവേലകളിൽ നൈപുണ്യമുള്ളവരായിരിക്കും ഈ കൂട്ടർ. കളരിമുറകൾ പഠിച്ചിരിക്കാം എന്നും തോന്നുന്നു. തീർച്ചയില്ല. പാട്ടും ആയുധ വേലകളും ഉള്ള യാത്രക്കളി എന്ന ഒരു ഏർപ്പാട് ഇവരുടെ പാരമ്പര്യത്തിൽ പെടുന്നുണ്ട്. പരശുരാമനിൽ നിന്നുമാണ് ഇവർക്ക് ആയുധ വേല ലഭിച്ചത് എന്നാണ് അവകാശം. ഇവർ നമ്പൂതിരികൾ ആണെങ്കിലും ചെയ്യുന്ന തൊഴിൽ ക്ഷത്രിയരുടെ പാരമ്പര്യ തൊഴിൽ ആയതിനാൽ, ഇവർ പാതി ബ്രാഹ്മണരും പാതി ക്ഷത്രിയരും ആണ് എന്നും പറയാം എന്ന് കാണുന്നു. ബ്രാഹ്മണ പ്രസ്ഥാനത്തിലെ ആദ്യകാല സൈനിക അഥവാ ആക്രമണ - സംരക്ഷണ സംവിധാനങ്ങൾ ഇവരായിരിക്കാം നടത്തിപ്പോന്നിരുന്നത് എന്നും ചിന്തിക്കാവുന്നതാണ്.


ജാതിമാത്ര നമ്പൂതിരികളിൽ അടുത്തത് ഗ്രാമണി നമ്പൂതിരിമാരാണ്. ഈ കൂട്ടർ ഗ്രാമങ്ങളിലെ അധികാരികളാണ്. ആയതിനാൽത്തന്നെ ഇവരും തരംതാഴ്ന്ന നമ്പൂതിരികൾ ആയാണ് കരുതപ്പെടുന്നത്. ഐഏഎസ്സുകാരൻ വില്ലേജ് ഓഫിസർ ആയി തൊഴിൽ ചെയ്താൽ എന്നപോലെ എന്നുപറയാം.


ജാതിമാത്ര നമ്പൂതിരികളെ Ottillattavar എന്ന് പറയപ്പെടുന്നു എന്നു കാണുന്നു. ഈ വക്കിന്റെ മലയാളം രൂപം എന്താണ് എന്ന് മനസ്സിലാകുന്നില്ല. എന്നാൽ അർത്ഥം വേദങ്ങൾ ഉരുവിടുവാൻ പാടില്ലാത്തവർ എന്നാണ്. അതേ സമയം വേദങ്ങൾ ഉരുവിടവാൻ പാടുള്ളവർ Ottullavar ആണ് എന്നും കാണുന്നു.


വേദങ്ങൾ ഉരുവിടുവാൻ പാടില്ലാത്തതിനാൽ ഇവർ തരംതാണവർ ആണ്. എന്നാൽ ജീവിതത്തിൽ ഒരു പ്രാവശ്യം വേദം ഉരുവിടുവാനോ കേൾക്കാനോ ഇവർക്ക് അവകാശം ഉണ്ട്. ഇതിനെ മുതൽമുറയെന്നാണ് പറഞ്ഞുകാണുന്നത്.

ബ്രാഹ്മണർ മൊത്തമായി ഇവരെ തരംതാണവരായി കാണുമെങ്കിലും, ബ്രാഹ്മണർ കുളിക്കുന്ന അതേ കടവിൽ ഇവർക്കും കുളിക്കാം. മറ്റ് ബ്രാഹ്മണരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാം. പോരാത്തിന്, ഭക്ഷണം പാചകം ചെയ്യുന്നതിൽ മറ്റ് ബ്രാഹ്മണരോടൊപ്പം പങ്കെടുക്കാം.


ദാരിദ്ര്യത്താലും രോഗങ്ങളാലും ലൌകികസുഖ താൽപ്പര്യങ്ങളാലും ദുഷ്ട ആഗ്രഹങ്ങളാലും മറ്റും വേദ പഠനങ്ങൾ മുടക്കിയവരും ഇതേ ജാതിമാത്ര നമ്പൂതിരികളിൽ പെടും.


അടുത്ത നമ്പൂതിരി വർഗ്ഗം ആണ് ശാപഗ്രസ്തർ. എന്നുവച്ചാൽ ശാപം നേടിയ നമ്പൂതിരിമാർ. പരശുരാമന്റെ ദിവ്യശക്തിയെ പരീക്ഷിക്കാൻ മുതിർന്ന് പരശുരാമനിൽനിന്നും ശാപം നേടിയവർ ആണ് ഇവർ. ഇവർക്ക് ജാതീയമായ കുലീനതയും ബഹുമതികളും അവകാശമില്ലപോലും. ഇവർക്ക് വേദങ്ങൾ പഠിക്കാനോ, മുകളിൽ സൂചിപ്പിക്കപ്പെട്ട മറ്റ് ബ്രാഹ്മണരുമായി ഇടപഴകാനോ, അമ്പലങ്ങളിലെ നൈവേദ്യ ചോറ് കഴിക്കാനോ അനുവാദമില്ല.


അടുത്തത് പാപികൾ എന്ന നമ്പൂതിരിമാരാണ്. അതായത് പാപിഷ്ടന്മാർ. പരശുരാമൻ ക്ഷത്രിയരെ കൊന്നൊടുക്കിയതിന്റെ പാപം ഏറ്റുവാങ്ങാം എന്ന് ഊരിൽ പരിഷ മൂസ്സാന്മാർ സമ്മതിച്ചിരുന്നു പോലും. അതിന് അവർക്ക് ഭൂസ്വത്തുകൾ ധാനമായി ലഭിച്ചു. ഇവർ നമ്പൂതിരിമാരാണെങ്കിലും പാപികൾ ആയി നിലനിന്നു. പന്നിയൂർ ഗ്രമത്തിലെ നമ്പൂതിരിമാർ വിഷ്ണുവിന്റെ വരാഹ മൂർത്തീ വിഗ്രഹത്തെ അശുദ്ധമാക്കലും അപവിത്രീകരണവും ചെയ്തിരുന്നതിനാൽ, അവരും പാപികൾ ആയിനിലനിന്നു. പയ്യന്നൂരിലെ നമ്പൂതിരികളും പാപികൾ ആണ്. ഇവർ മരുമക്കത്തായ കുടുംബ സമ്പ്രദായം ഉള്ളവർ ആണ് എന്നത് ഒരു കൌതുകകരമായ വിവരവും ആണ്. വെറെ ചിലരും പാപി ഗണത്തിൽ പെടുന്നുണ്ട്.


പാപിഷ്ടന്മാർക്കും മറ്റ് ബ്രാഹ്മണരോടു സമത്വത്തിനോ ബ്രാഹ്മണ ബഹുമതികൾക്ക് അർഹതയോ ഇല്ലതന്നെ.


നമ്പൂതിരിമാരെക്കുറിച്ച് കുറച്ചുകൂടി പറയാനുണ്ട്.


എന്നാൽ ഇതും കൂടി പറഞ്ഞുകൊണ്ട് ഇന്നത്തെ എഴുത്ത് സമാപിക്കാം.


മുകളിൽ പറഞ്ഞതെല്ലാം ഹൈന്ദവ മതത്തിന്റെ കാര്യമാണ്. എന്നുവച്ചാൽ ബ്രാഹ്മണമതത്തിന്റേത്. അല്ലാതെ ചെറുമനും പുലയനും, പറിയനും തുടങ്ങി Travancoreറിന്റേയു Cochinനിന്റേയും മലബാറിന്റേയും സാമൂഹിക മുകളിലേക്ക് നീങ്ങുമ്പോൾ കാണുന്ന ഈഴവരും ഷാണരും ചൊവ്വരും, സുറിയാനി കൃസ്തീയരും മേത്തൻമാരും, മലഅരയരും, മക്കത്തായ തീയരും മരുമക്കത്തായ തീയരും, മാപ്പിളമാരും, മലയന്മാരും, ശൂദ്രരും അഥവാ നായർമാരും അടങ്ങുന്ന പ്രാദേശിക ജനവിഭാഗങ്ങളുമായി ഈ ബ്രാഹ്മണമതത്തിന് വളരെ ചെറിയതോതിലുള്ള ബന്ധം മാത്രമേ ഏതാണ്ട് 1930കൾക്ക് മുൻപുവരെ ഉണ്ടായിരുന്നുള്ളു.


ഇന്ന് വേദങ്ങളും മറ്റ് ഹൈന്ദവ (ബ്രാഹ്മണ) പാരമ്പര്യത്തിൽപെട്ട എല്ലാ പൈതൃകങ്ങളും ബ്രാഹ്മണമതത്തിന് പുറത്ത് നിന്നവർ കൈവശപ്പെടുത്തകയും അവയെ പിടിച്ചു പൊന്തിച്ചുകാണിച്ച് തങ്ങളുടെ മഹാപാരമ്പര്യ മഹിമയെ വാനോളം പുകഴ്ത്തുന്നതുമായി കാണുന്നു. ഇതെന്ത് വിഡ്ഢിത്തമാണ് എന്ന ഒരു ചിന്തമനസ്സിൽ കയറിവരുന്നുണ്ട്.


പിന്നെ പറയേണ്ടുന്നത്, ഈ നമ്പൂതിരികളിൽ തന്നെ കാണുന്ന വൻ ബലവത്തുള്ള ഉച്ചനീചത്വങ്ങൾക്ക് എവിടെനിന്നുമാണ് ശക്തിലഭിക്കുന്നത് എന്ന ചിന്ത മനസ്സിൽ വന്നേക്കാം. ഫ്യൂഡൽ ഭാഷാ വാക്കുകൾക്ക് പിന്നിൽ വൻ സാമൂഹിക ഘടനയുടെ ശക്തി അദൃശ്യമായി നിലനിൽക്കും.


ഉദാഹരണത്തിന്, പോലീസ് ശിപായി ഒരു വ്യക്തിയെ രാത്രികാലത്ത് ഒരു നിരത്തിന്റെ ആളോഴിഞ്ഞ വക്കിൽ വെച്ച് കാണുന്നു. "നീ എന്താടാ / എന്താടീ ഇവിടെ ചെയ്യുന്നത്?" എന്ന് ചോദിച്ചപ്പോൾ, ആ ആൾ സാവധാത്തിലും വൻ ആത്മസംയമനത്തോടേയും മറുപടിനൽകുന്നു. "ഞാൻ ഒരു ഐഎഎസ്സ് ഓഫിസർ ആണ്", എന്ന്. ഈ പറഞ്ഞത് വെറും വാക്കുകൾ ആണ്. എന്നാൽ ഇത് കേട്ടമാത്രയിൽ പോലീസ് കോൺസ്റ്റബ്ളിന്റെ മനസ്സിലും ഭാവത്തിൽ വൻ മാറ്റങ്ങൾ തന്നെ വരും. നീ, എടാ, എടി, അവൻ, അവൾ തുടങ്ങിയ വാക്കുകൾ ശ്രേഷ്ഠഭാഷാ വാക്കുകൾ തന്നെയെങ്കിലും, പെട്ടന്നുതന്നെ ആ അന്തരീക്ഷത്തിൽ അവ നിലനിർത്താൻ പറ്റാത്തവയാവും.


ഇതേ പോലൊക്കെത്തന്നെയായിരുന്നു, നമ്പൂതിരിമാരുടെ സ്ഥാനം. ആഢ്യൻ നമ്പൂതിരിയെ തിരിച്ചറിഞ്ഞാൽ, കീഴ്ജനം മാത്രമല്ല, നമ്പൂതിരിമാരിലെ കീഴ്സ്ഥാനക്കാർവരെ ഒന്ന് കുനിഞ്ഞുനിന്ന് അടിയാളത്തം പ്രകടിപ്പിക്കും, സ്വമേധയാ. യാതോരുവിധ കായിക ഭീഷണയോ ആയുധ പ്രകടനമോ ആവശ്യം വന്നേക്കില്ല. ഇന്ന് കുറേ ചെറുപ്പക്കാരോടു ഒരാൾ "ഞാൻ സ്കൂൾ മാഷാണ്" എന്ന് പറയുന്നത് പോലൊക്കെത്തന്നെയാവും കാര്യങ്ങൾ.


ഈ വിധ പലതട്ടുകളും ഉള്ള നമ്പൂതിരി അഥവാ ഹൈന്ദവ സമൂഹം മൊത്തമായി ഭയപ്പാടോടുകൂടി വീക്ഷിക്കുന്നത് അവരുടെയെല്ലാം കീഴിൽ പലതട്ടുകളായി ജീവിക്കുന്ന ജനക്കൂട്ടങ്ങളെയാണ്. അവരിൽ പലരും ഇന്ന് ഹിന്ദുക്കൾ ആണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, അന്ന് അവർ വേറെ ജനക്കൂട്ടങ്ങൾ തന്നെയായിരുന്നു. അവരിൽ ഏറ്റവും കീഴിൽ ഉള്ളവർ കന്നുകാലി നിലവാരങ്ങളിൽ പെട്ട അടിമജനവും ആയിരുന്നു.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന