top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ച, ഉന്നതരുടെ സാമൂഹിക നിലവാരത്തിലേക്ക് സാമൂഹിക ബന്ധങ്ങളിലൂടെ പിരിഞ്ഞ്പിരിഞ്ഞ് കയറിപ്പോകുന്നതിനെ ചിത്രീകരിക്കുന്നതാണ്, ഈ ചിത്രത്തിലെ ഒന്നാം ചിത്രം. അതേ പോലെ, സാമൂഹികമായി താഴ്മയിലിരിക്കുന്നവരുടെ ഇടയിലേക്ക് പിരിഞ്പിരിഞ്ഞ് ഇറങ്ങിപ്പോകുന്നത് ചിത്രീകരിക്കുന്നതാണ്, രണ്ടാം ചിത്രം.


ഇങ്ഗ്ളിഷ് സമൂഹങ്ങളിലും ഉന്നത സ്ഥാനങ്ങളിൽ ഉള്ളവർ ഉണ്ടെങ്കിലും, ഫ്യൂഡൽ ഭാഷകളിൽ വാക്കുകൾക്ക് indicant word codes എന്ന പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ലാത്തതിനാൽ, ഈ ചിത്രീകരണത്തിൽ നൽകപ്പെടുന്നതുപോലുള്ള വാക്ക് കോഡുകളാൽ പിടിച്ച് ഉയർത്തപ്പെട്ടതും പിടിച്ച് താഴ്ത്തപ്പെട്ടതും ആയ മാനസികാനുഭവം സംഭാവ്യമല്ലതന്നെ.


ഫ്യൂഡൽ ഭാഷകളിൽ മനുഷ്യബന്ധങ്ങൾക്കുതന്നെ വൻ ശക്തിയുള്ള പിടിച്ചുവലിക്കലും, പിടിച്ചുയർത്തലും, പിടിച്ചുതാഴ്ത്തലും മറ്റും നൽകാൻ ആവും.


വെറുതെയൊന്നു പറഞ്ഞാൽമതി, ഇത് ഡോക്ടറുടെ മകനാണ്, ഇത് പോലീസ് എസ്പിയുടെ സുഹൃത്താണ്, ഇത് മാഷാണ് എന്നൊക്കെ. പരാമർശിക്കപ്പെട്ട ആളുമായി ബന്ധപ്പെട്ട വാക്ക് കോഡുകളിൽ മ്യൂല്യം ഏറും, വ്യക്തിത്വം മുകളിലോട്ട് പിരിഞ്ഞ്തിരിഞ്ഞു കയറും.


അതേ പോലെ ഗ്രാമത്തിലെ ഡോക്ടർമാരുംമറ്റും അടങ്ങുന്ന സാമൂഹിക ഉന്നതരുടെ ഇടയിൽ വൻ സാമൂഹിക വ്യക്തിത്വം അവകാശപ്പെട്ട് നിൽക്കുന്ന വ്യക്തിയെക്കുറിച്ച് വളരെ ഊഷ്മളമായി വെറുതേയൊന്ന് വളരെ സ്നേഹപൂർവ്വം പരിചയപ്പെടുത്തിയാൽ മതി, ‘ഇവനെ അറിയില്ലേ? ഇത് നമ്മുടെ തെങ്ങേറ്റക്കാരൻ കിട്ടന്റെ അമ്മാവന്റെ സംബന്ധത്തിൽ പെട്ടോനാ. ഇവൻ ആള് മിടുക്കാനാ.’


മതി. ആളുടെ സർവ്വ നിലവാരവും ഇടിഞ്ഞതുതന്നെ. ഡോക്ടറും കൂട്ടരും പെട്ടെന്നുതന്നെ അറപ്പ് കാട്ടില്ലാ എന്ന് കരുതാം. എന്നാൽ വാക്ക് കോഡുകൾക്ക് വിഷംതട്ടിയിരിക്കുന്നു. അതീന്ത്ര്യ സോഫ്ട്വേർ വേദികളിൽ അവയ്ക്ക് പരിക്കുപറ്റിയിട്ടുണ്ട്തന്നെ.


സ്നേഹ സൌഹാർദ്ദ വാക്കുകളിലും വിഷജന്തുവിന്റെ കൊത്തുകൊള്ളിക്കാനുള്ള പല്ലുകൾ ഒളിച്ചുവെക്കാൻ ഫ്യൂഡൽ ഭാഷകളിൽ വളരെ എളുപ്പമാണ്. കുറ്റവും കുറവും കുറ്റപ്പെടുത്തലും നിന്ദിക്കലും അപവാദവും അരോപണവും പറയേണ്ട. മറിച്ച് നല്ല അഭിപ്രായം തന്നെ പറയാം. എന്നാലും ആൾക്ക് കുത്തും കൊത്തും കിട്ടും.


ഈ വിധമുള്ള യാതോരു സർപ്പവിഷവും കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് സംബോധനാ - പരാമർശ വാക്കുകളിൽ ഇല്ലാ എന്നാണ് പറയാനുള്ളത്.


പറഞ്ഞുവന്നുകൊണ്ടിരുന്നത് വാസസ്ഥല ദേശത്തിന്റെ കാര്യമാണ്. പട്ടണങ്ങളിലെ ഇടത്തരക്കാർക്കും (middle classകാർക്കും) സർക്കാർ സേവനത്തിൽ നിന്നും വിരമിക്കുന്ന ചെറുകിട ഉദ്യോഗസ്ഥർക്കും അങ്ങിനെ പലർക്കും ഉൾനാടുകളിലേക്ക് താമസം മാറ്റാൻ വൈമനസ്യം വരുന്നതിന് ഒരു കാരണം ഇതാണ്. ഗ്രാമങ്ങളിൽ അവർക്ക് ലഭിക്കുന്ന വ്യക്തി ബന്ധങ്ങൾ മാത്രമല്ല, മറിച്ച്, അവരുടെ മേൽവിലാസം ഗ്രാമത്തിലാണ് എന്നതുതന്നെ ഒരു വൻ കുറച്ചിലായി പലപ്പോഴും അവർക്ക് തന്നെ തോന്നിയേക്കാം, ഒരു പരിധിവരെ.


എന്നാൽ ഇത് ഒരു സങ്കിർണ്ണമായ കാര്യമാണ്. ഫ്യൂഡൽ ഭാഷകളിൽ വാക്ക് കോഡുകൾ സങ്കീർണ്ണമായ അനവധി കണ്ണികളിലൂടെ വ്യക്തികളുടെ മേൽ പ്രവർത്തിക്കും. പൊതുവായി പറയുകയാണെങ്കിൽ ജാതി, ആചാരം, ദേശം (ചുറ്റുപാട്), തൊഴിൽ തുടങ്ങിയവ പലപ്പോഴും തമ്മിൽ അതിസങ്കീർണമായി പ്രതിപ്രവർത്തിച്ച്, വ്യക്തിയെ ഒരു പ്രത്യേക ജാതിപോലുള്ള നിലവാരത്തിൽ സ്വമേധയാ നിർവ്വചിക്കും, തളച്ചിടും.


ഈ അവസരത്തിൽ Sir H. Risleyയുടെ അടുത്ത വാക്കുകൾ നോക്കാം.


ആശയം : ജാതീയമായി കീഴിൽ ഉള്ള സ്ത്രീകളെ വിവാഹം കഴിക്കാം. അതേ സമയം ജാതീയമായി കീഴിൽ ഉള്ള പുരുഷനെ വിവാഹം കഴിക്കാൻ പാടില്ല. മാത്രവുമല്ല, കീഴ്ജാതിക്കാരിയിൽ ജനിക്കുന്ന മക്കൾ മറ്റൊരു ജാതിയായി നിലനിൽക്കേണം അങ്ങിനെ ഉന്നതജാതിക്കാരായുള്ള ആളുകളുടെ വംശപരിശുദ്ധി നിലനിർത്താം.


ഫ്യൂഡൽ ഭാഷകളും വൈവാഹിക ബന്ധവും തമ്മിലുള്ള അദൃശ്യവും അതിശക്തവും ആയ ബന്ധത്തെക്കുറിച്ച് എഴുതാൻ നേരത്തെ മനസ്സ് പലപ്പോഴും ആഗ്രഹിച്ചിരുന്നു. ഇത് വൈവാഹിക ബന്ധങ്ങളെക്കുറിച്ച് എഴുതാൻ സൌകര്യപ്പെടുന്ന അവസരത്തിൽ എഴുതാം എന്ന് കരുതിയതാണ്. എന്നാൽ ഈ അവസരത്തിൽ ഇങ്ങിനെയൊരു ഉദ്ദരണി മുന്നിൽ വന്നുനിൽക്കുന്നു. അതിനാൽത്തന്നെ കുറച്ചുകാര്യങ്ങൾ എഴുതാം എന്ന് വിചാരിക്കുന്നു. വൈവാഹിക ജീവിതത്തിന്റെ അതിസങ്കീർണ്ണതകളിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ലതന്നെ. അത് മനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് എഴുതുന്ന അവസരത്തിൽ ആവം എന്ന് കരുതുന്നു.


Honour killing അഥവാ അഭിമാനഹത്യ എന്ന ഒരു കാര്യത്തെക്കുറിച്ച് ഇന്ന് പലർക്കും അറിവുള്ളതാണ്. ‘അഭിമാനം കാത്തു സൂക്ഷിക്കാനെന്ന പേരിലുള്ള ഹത്യ’ എന്നാണ് ഇതിനെ നിർവ്വചിച്ചുകാണുന്നത്.


ഇസ്ളാമിക രാഷ്ട്രമായ പാക്കിസ്ഥാനിൽ ഇത് നടക്കുന്നുണ്ട് എന്നത് പാശ്ചാത്യ ലോകത്തിലും ഇങ്ഗ്ളിഷ് രാജ്യങ്ങളിലും പലപ്പോഴും ചർച്ചചെയ്യപ്പെട്ടുകണ്ടിട്ടുണ്ട്. എന്നാൽ ഇത് ദക്ഷിണേഷ്യയിലെ ഫ്യൂഡൽ ഭാഷകളിൽ അലിഞ്ഞുചേർന്നുനിൽക്കുന്ന ഒരു കാര്യമാണ്.


നമ്പൂതിരിമാർക്കും, മക്കത്തായ തീയർക്കും, വാര്യർമാർക്കും, ഈഴവർക്കും, നായർമാർക്കും, മലയർക്കും, പുലയർക്കും, പറിയർക്കും, മരുമക്കത്തായ തീയർക്കും, ചെറുമർക്കും വേണമെങ്കിൽ അവരുടെ വംശപരിശുദ്ധി നിലനിർത്താൻ ആഗ്രഹമുണ്ടെങ്കിൽ അത് ചെയ്യുന്നതിൽ ഒരു തെറ്റ് കാണാൻ പറ്റില്ല.


ഈ വിധമുള്ള ഒരു ചിന്ത ലോകത്തിൽ പല ജനങ്ങളിലും ഉണ്ട്. വംശപരിശുദ്ധി നിലനിർത്തുന്നതോടൊപ്പം അവരുടെ സ്വന്തമായ പലവിധ സാമൂഹിക പെരുമാറ്റങ്ങളും ആചാര മര്യാദകളും മാന്യമായ പെരുമാറ്റരീതികളും (mannersസും), ഉത്തമമായ ഭക്ഷണംകഴിക്കൽ മര്യാദകളും (table mannersസും), ആദ്ധ്യാത്മിക ചിന്താഗതികളും മറ്റും യാതോരു പോറലും ഏൽക്കാതെ നിലനിർത്താൻ ചില ജനക്കൂട്ടങ്ങൾ ആഗ്രഹിക്കുന്നതിൽ തെറ്റുകാണാൻ പറ്റില്ല. ഈ വിധം യഹൂദർമാത്രമല്ല, മറിച്ച്, പല ഭൂഖണ്ഡ യൂറപ്യൻകാരും ഇങ്ഗ്ളിഷുകാരും, പോരാത്തതിന് വംശപരിശുദ്ധി നിലനിർത്തുന്ന ഉന്നത നിലവാരം പുലർത്തുന്ന അറബികളും പെരുമാറുന്നുണ്ട് എന്ന് തോന്നുന്നു.


Sir H. Risleyയുടെ വാക്കുകൾ വായിച്ചാൽ പെട്ടെന്ന് മനസ്സിൽ വരിക ഈ വിധമായുള്ള ഒരു വംശപരിശുദ്ധി പ്രശ്നമാണ് മലബാറിലും തിരുവിതാംകൂറിലും ദക്ഷിണേഷ്യയിലും അദ്ദേഹം നിരീക്ഷിച്ചത് എന്ന് തോന്നാം.


എന്നാൽ കാര്യങ്ങൾ ഈ വിധം നിസ്സാരം അല്ലതന്നെ.


ദക്ഷിണേഷ്യയിൽ വിവഹവുമായി ബന്ധപ്പെട്ട് ബന്ധങ്ങൾ സ്വാഗതവും അതുമല്ലെങ്കിൽ അറപ്പുളവാക്കുന്നതും ആക്കുന്നത് വംശപരിശുദ്ധിയുമായി അല്ല ബന്ധപ്പെട്ടുകിടക്കുന്നത്. അഥവാ അതുമാതിരി ഒരു കാര്യം ഉണ്ട് എങ്കിൽ തന്നെ, നമ്പൂതിരിമാർ അതിന് ഒരു പ്രതിവിധിയും ഉപായവും പരിഹാരവും കാലാകാലങ്ങളായി നിലനിർത്തിയിരുന്നു. അവർക്ക് ശൂദ്ര സ്ത്രീകളിൽ ജനിക്കുന്ന കുട്ടികൾ നായർമാർ എന്ന ജാതിക്കാരായി ജീവിക്കും. ബ്രാഹ്മണ രക്തത്തിൽ ജനിക്കുന്ന ഈ കുട്ടികൾക്ക് അവരുടെ സാമുഹിക നിലവാരത്തിൽ വൻ ഔന്നിത്യം ലഭിക്കും. അവരിൽ ദിവ്യത്വം ദർശിക്കാൻ വാക്ക് കോഡുകൾ കീഴ്ജാതിക്കാരെ പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യും. എന്നാൽ അവർ ഒരിക്കലും ബ്രാഹ്മണർ ആവില്ലതന്നെ.


ഇതെല്ലാം പഴയകാര്യം. ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി, ബ്രാഹ്മണർ എന്നത് പിരിച്ചുവിടപ്പെട്ട ഇന്ത്യൻ പോലീസ് പ്രസ്ഥാനത്തിലെ ഐപിഎസ്സുകാരെപ്പോലെ ആയിമാറി. ഐപിഎസ്സുകാർക്ക് അധികാരം നൽകുന്ന ഔദ്യോഗിക പ്രസ്ഥാനം നിലനിൽക്കുന്നില്ലാ എങ്കിൽ പണ്ട് പോലീസ് കോൺസ്റ്റബ്ൾ ആയിരുന്ന വ്യക്തികൾ ഐപിഎസ്സുകാരെ സെല്യൂട്ട് ചെയ്യില്ല. മറിച്ച് നായർ നേതാവ് നമ്പൂതിരിമാരക്കുറിച്ച് പറഞ്ഞത് പോലെ 'ഇനി അവരുടെ മുന്നിൽ ഓച്ചാനിച്ച് നിൽക്കേണ്ടുന്ന ആവശ്യം ഇല്ല' എന്ന ഭാവംതന്നെ പ്രകടിപ്പിക്കും.

ഉണക്കമലയുടെ മുകളിലെ ആഴക്കിണറിൽ മോട്ടർ സൈക്കിളിൽ മരണക്കിണർ അഭ്യാസം ചെയ്യുന്നതുപോലുള്ള പ്രതിഭാസം ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിലെ വിവാഹ ബന്ധങ്ങളിലും ഉണ്ട്. മുകളിലോട്ടേക്ക് പിരിഞ്ഞ്തിരിഞ്ഞ് കയറാനും ആവും, അതേ സമയം താഴെക്കും പിരിഞ്ഞ്പിരിഞ്ഞ് ഇടിഞ്ഞ് വീഴാനും ആവും.


Arranged marriage എന്നത്, ഈ കാരണത്താൽ, ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിലെ ഒരു അത്യാവശ്യവും അനിവാര്യവും (imperativeവും) ആയ ഒരു കാര്യം തന്നെയാണ്. ഇതിന്റെ അവിഭാജ്യഘടകം തന്നെയാണ് Marriage prospecting. ഈ വാക്കിന് മലയാളത്തിൽ വിവാഹാലോചന എന്ന് പറയുന്നുണ്ട് എങ്കിലും, വ്യക്തമായ അർത്ഥം സ്വന്തം കുടുംബവുമായി ബന്ധപ്പെടുത്താൻ പറ്റുന്ന ആളാണോ ഇത് എന്നത് വളരെ കൃത്യമായി തീർച്ചപ്പെടുത്തന്ന ഒരു പ്രകൃയയാണ് ഇത്.


ഇതുമായും മറ്റും ബന്ധപ്പെട്ട ഏതാനും കാര്യങ്ങൾ പറഞ്ഞിട്ട് എഴുത്ത് മുന്നോട്ട് കൊണ്ടുപോകാം എന്ന് കരുതുന്നു. അത് അടുത്ത എഴുത്തിൽ ആവാം എന്നും തോന്നുന്നു.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page