top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

9. സമൂഹത്തിന്റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും അള്ളിപിടിച്ചും നിന്നിരുന്ന മൂന്ന് ജനക്കൂട്ടങ്ങളെക്കുറിച്ച്

ഇങ്ഗ്ളിഷിനും, ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിനും, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥ യന്ത്രസംവിധാനത്തിനും, ഇങ്ഗ്ളിഷ് സാമൂഹിക മര്യാദകൾക്കും മറ്റും ഊന്നൽ നൽകുകയും ഉന്നംവെക്കുകയും ചെയ്തിരുന്ന ബൃട്ടിഷ്-മലബാറിൽ വളരെ നിസ്സാരകാലത്തോളം, ഉഷ്ണഭൂമിയിൽ സ്വപ്നവസന്തം വന്നുപോയതുപോലെ കുറച്ച് മുത്ത് വാരിയെറിഞ്ഞുകൊണ്ട്, കഠിനഹൃദയത്തോടും മനസ്സലിവില്ലാതേയും ഈ പ്രദേശത്തെ ഏതാണ്ടൊരനാഥാവസ്ഥയിലേക്ക് എറിഞ്ഞുകൊണ്ട് ഇങ്ഗ്ളിഷ് ഭരണം തിരിച്ചുപോയി 1947ൽ. ഇതുമായി ബന്ധപ്പെട്ട് അനവധികാര്യങ്ങൾ പറയാനുണ്ട്. അതിലേക്ക് പ്രവേശിക്കേണ്ടുന്ന അവസരം എത്തിയിട്ടില്ല.


നിരായുധമാക്കപ്പെട്ട മലബാറും മലബാറിലെ നിസ്സാരഭാഷയും നേരെ ഏറ്റുമുട്ടിയത് സർവ്വായുധ തയ്യാറെടുപ്പോടുകൂടിയ തിരുവിതാംകൂറിലെ പ്രസ്ഥാനങ്ങളുമായിട്ടാണ്. ജന്മികുടിയാൻ ഉച്ചനീചത്വങ്ങൾക്ക് നിയമസാധുത (legitimacy) നൽകുന്ന, വെറും ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപ് തട്ടിക്കൂട്ടിയുണ്ടാക്കപ്പെട്ട മലയാള ഭാഷയിൽ പ്രവർത്തിക്കുന്ന ഉഗ്ര മൃഗീയഭാവമുള്ള ഉദ്യോഗസ്ഥപ്രസ്ഥാനവും മറ്റുമാണ് മലബാറിനെ കടന്നുപിടിക്കാനായി കയറിവന്നത്.


മലബാറിലെ നിസ്സാര എണ്ണം വാക്കുകൾ ഉള്ള ഭാഷയെ പിടികൂടി വാരിവിഴുങ്ങാൻ പോകുന്ന മലയാളത്തിൽ വൻ വാക്ക് ശേഖരവും വാക്കുകളുടെ കൊഴുപ്പും അഗാധപാരമ്പര്യ മഹിമയും വളരെ വ്യക്തമായി കാണപ്പെട്ടിരുന്നു എന്നു തോന്നുന്നു. ഇത് ഒരു മിഥ്യാധാരണ അല്ലതന്നെ. എന്നാൽ ഇതിന് പിന്നിൽ ഉള്ള യാഥാർത്ഥ്യം, സംസ്കൃതഭാഷയെന്ന ആഴക്കടലിൽനിന്നും പലവിധ രൂപലാവണ്യമുള്ള വാക്കുകളെ യാതോരു നിയന്ത്രണവുമില്ലാതെ മലയാളം ഊറ്റിയെടുത്തും വലയിട്ടുപടിച്ചും കൊണ്ടിരുന്നിട്ടുണ്ടായിരുന്നു എന്നതാവാം. മറ്റൊരു ഭാഷയിൽനിന്നും യാതോരു കൂസലും ഇല്ലാതെ ഈ വിധം വാക്കുകൾ കൈയിട്ടുവാരിയും വാരിപ്പിടിച്ചും എടുത്താൽ, ആ ഭാഷതന്നെ പൂർണ്ണമായും കുത്തിയൊലിച്ച് മലയാളത്തിലേക്ക് അലിഞ്ഞുചേരും എന്നാണ് തോന്നുന്നത്.


രണ്ട് ദിവസം മുൻപ് 'കടന്നൽ' എന്ന വാക്കിന് പറ്റിയ ഒരു പര്യായപദം ഉണ്ടോ എന്ന് ഓൺലൈനായി ഒന്ന് പരിശോധിച്ചിരുന്നു.


അപ്പോൾ കണ്ട കാഴ്ച വിസ്മയകരം തന്നെ. മലയാളവാക്കുകൾക്ക് ഈ വിധം ഒരു വ്യാപ്തി ഉണ്ട് എന്ന് അപ്പോഴാണ് മുഖതാവില്‍ കണ്ടത്.


ഈ ഒരു sample നോക്കുക:


കഞ്ചുകി: ദ്വാരപാലകന്‍, പ്രതീഹരന്‍, വേത്രധാരകന്‍

കഞ്ഞി: ഉഷ്ണിക, തരള, യവാഗു, വിലേപി, ശ്രാണ

കടകോല്‍: ദധിചിരം, മന്ഥം, മന്ഥാനം

കടക്കണ്ണ്: അപിംഗം, നയനാന്തം, നേത്രപര്യന്തം

കടന്നല്‍: ഗണ്ഡോലി, ഗണ്ഡോളി, വരട, വരടി


ഈ വിധം കാര്യങ്ങൾ പോയാൽ, പ്രാചീന സംസ്കൃത സാഹിത്യ സൃഷ്ടികൾ എല്ലാംതന്നെ പഴയകാല മലയാള രചനകൾ ആണ് എന്ന അവകാശം ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ വന്നുതുടങ്ങും. പോരാത്തതിന് അവയെല്ലാം മലയാള ലിപികളിൽ എഴുതുവാനും ആവും.


സംസ്കൃതത്തിൽ സൌന്ദര്യമുള്ള വാക്കുകൾ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. പല വാക്കുകൾക്കും മനുഷ്യമനസ്സിൽ മത്തും ഉന്മത്തതയും മായാലഹരിയും സൃഷ്ടിക്കാനായേക്കാം. എന്നാൽ മധുരത്തിൽ പൊതിഞ്ഞ മയക്കുമരുന്നിന്റെ വീര്യമുള്ള വാക്കുകൾക്കുള്ളിൽ കുത്തിനോവിച്ച് വൻ വേദന നൽകാനാകുന്ന കടലാസുപൂക്കളുടേതുപോലുള്ള കൂർത്ത മുള്ളുകളും ഉണ്ട് എന്നുള്ളതാണ് വാസ്തവം.


ഈ എഴുത്തിൽ തിരുവിതാംകൂർ രാജ്യത്തിലെ അടിമ ജനത്തെക്കുറിച്ചും ഈഴവരെക്കുറിച്ചും, കീഴ്ജനക്രിസ്തീയരെക്കുറിച്ചും, ഉത്തര മലബാറിലെ മരുമക്കത്തായ തീരയെക്കുറിച്ചും വാചാലമായിത്തന്നെ എഴുതിക്കഴിഞ്ഞിട്ടുണ്ട്. അതേസമയം, തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികളെക്കുറിച്ചും, ദക്ഷിണ മലബാറിലെ മക്കത്തായ തീയരെക്കുറിച്ചും ചെറുതായേ സൂചിപ്പിച്ചുകഴിഞ്ഞിട്ടുള്ളു. എല്ലാവർക്കും ചെറുതായെങ്കിലും നോവുന്ന വിവരങ്ങൾതന്നെയാണ് എഴുതിയിട്ടുള്ളത്. ഈ വിധ വേദന വരാനുള്ള കാരണം, ഓരോ ജനവും തങ്ങൾ അതാണ് ഇതാണ് എന്നെല്ലാമുള്ള രീതിയിൽ വൻ ബന്ധങ്ങളും പാരമ്പര്യങ്ങളും അവകാശപ്പെട്ട് ഊതിവീർപ്പിച്ച ബലൂൺകണക്കെ നിന്നുതുടിക്കുന്ന അവസരത്തിൽ ഈ വിധ വിവരങ്ങൾ ആ വിധ ബലൂണുകളിൽ മൊട്ടുസൂചി സ്പർശനം ഏൽപിച്ചതു പോലെ അനുഭവപ്പെട്ടിരിക്കാം എന്നുള്ളതാണ്.


ഈ എഴുത്ത് ഈ ദിക്കിൽ എത്തുമ്പോൾ CPSന്റെ ഔദ്യോഗിക ജീവിത പാതയെ പിന്തുടർന്ന്, മലബാറിൽനിന്നും തിരുവിതാംകൂറിലേക്ക് ഒരു യാത്രയാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ മറ്റൊരു കാര്യമാണ് മനസ്സിൽ വന്നുനിൽക്കുന്നത്. അത് മലബാറിലെ നായർമാരുടേയും അമ്പലവാസികളുടേയും ബ്രാഹ്മണന്മാരുടേയും കാര്യങ്ങൾ ഇതേ പോലെ ഒന്ന് വാചാലമായി പരിശോധിക്കാം എന്നതാണ്. ഇങ്ങിനെ ചെയ്തില്ലായെങ്കിൽ അന്നത്തെ പ്രാദേശിക സമൂഹത്തിന്റെ വ്യക്തമായ സ്വഭാവഗുണങ്ങൾ മനസ്സിലാക്കുന്നതിൽ കാര്യമായ പാളിച്ച സംഭവിച്ചേക്കാം.


ബ്രാഹ്മണൻ, അമ്പലവാസി, നായർ എന്ന രീതിയിൽ പലരേയും വളരെ ലാഘവബുദ്ധിയോടുകൂടി വേർപെടുത്തി നിർവ്വചിക്കാമെങ്കിലു, ഈ വിധ നിർവ്വചനങ്ങൾക്കുള്ളിൽ പലതരം വ്യത്യസ്ത ജനങ്ങൾ അടുക്കിവെക്കപ്പട്ടിട്ടുണ്ട് എന്നതാവാം വാസ്തവം.


ഈ വിധ വിവരങ്ങൾ ഈ എഴുത്തുകാരന്റെ സ്വന്തമായുള്ള നിരീക്ഷണങ്ങൾ അല്ലതന്നെ. മറിച്ച്, William Logan എഴുതിയ Malabar Manual, V Nagam Aiya എഴുതിയ Travancore State Manual, The Rev. Samuel Mateer എഴുതിയ Native Life In Travancore, Edgar Thurston എഴുതിയ Castes & Tribes of Southern India, Omens and Superstitions of Southern India എന്ന രണ്ട് ഗ്രന്ഥങ്ങൾ തുടങ്ങിയവയിൽ നിന്നുമാണ് എന്ന് പൊതുവേ പറയാമെങ്കിലും, ഏറ്റവും കൂടുതലായി ഇപ്പോൾ ഈ എഴുത്തിൽ ആശ്രയിക്കുന്നത് C.A. INNES, I.C.S എഴുതിയ Malabar and Anjengo എന്ന ഗ്രന്ഥത്തെയാണ്.


കാലാകാലങ്ങളായി വൻ അരക്ഷിതാവസ്ഥകളിൽ നിരന്തരം നിന്നുപോന്നിരുന്ന സമൂഹത്തിന്റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും അള്ളിപിടിച്ചും നിന്നിരുന്ന മൂന്ന് ജനക്കൂട്ടങ്ങളെ മാത്രമല്ല, മറിച്ച്, ഏറ്റവും കീഴിൽ പെട്ടിരുന്ന ചിലരേയും ഒന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. എന്നാൽ വളരെ ഹ്രസ്വമായ വാക്കുകളിൽ ഈ വിധ വിവരണങ്ങൾ ഒതുക്കിനിർത്താൻ ശ്രമിക്കണം എന്നാണ് ആഗ്രഹിക്കുന്നത്.


ഉത്തര മലബാറിലും ദക്ഷിണ മലബാറിലും മാപ്പിളമാർ എന്ന പൊതുവായ പേരിൽ അറിയപ്പെട്ടിരുന്ന ഇസ്ലാം മതസ്തർ വേറെയും ഉണ്ട്. അവരെക്കുറിച്ച് ഇപ്പോൾ എഴുതാൻ പറ്റില്ലതന്നെ. കാരണം, അവരുടെ കാര്യം എഴുതിത്തുടങ്ങുമ്പോൾ നിശ്ചയമായും ചരിത്രത്തിന്റെ ഉള്ളറകളിലൂടെ സഞ്ചരിക്കേണ്ടിവരും. അത് ഒരു വൻ സഞ്ചാരപഥം തന്നെയാണ്. അതിനുള്ള സമയം വരാനിരിക്കുന്നതേയുള്ളു.


Tellicherryയിൽവച്ച് ശ്രീമാൻ ഗോവിന്ദൻ ഇങ്ഗ്ളിഷ് ഭരണകാലത്തും, അതിന് ശേഷവും സാമൂഹികമായി ബന്ധപ്പെട്ട ജനക്കൂട്ടങ്ങൾ ആവാം മുകളിൽ പരാമർശിക്കപ്പ ഇവരെല്ലാം.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page