top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ് ഭാഷാ വിവാഹങ്ങളും

ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ വിവാഹം അഥവാ കല്യാണം എന്നത്, ഭാഷാ കോഡുകളുമായി വളരെ ശക്തമായി ഇണപിരിഞ്ഞുകിടക്കുന്ന ഒരു കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് അനവധി കാര്യങ്ങൾ പറയാനുണ്ട് എങ്കിലും, അവയെല്ലാം ഇപ്പോൾ പറഞ്ഞാൽ വാക്കുകളെ കടിഞ്ഞാണിട്ട് നിർത്താൻ ആവില്ല.


എന്നാലും, ചെറുതായി ചില കാര്യങ്ങൾ സൂചിപ്പിക്കാം. ഫ്യൂഡൽ ഭാഷാ വിവാഹങ്ങൾ ഇങ്ഗ്ളിഷ് ഭാഷാ വിവാഹങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമാണ്. ഒന്നാമത്, ഭർത്താവ് എന്നത് ഭാര്യയെ സംബന്ധിച്ചെടുത്തോളം 'ചേട്ടൻ', 'അണ്ണൻ', 'ഇച്ചായൻ', 'ഇക്ക' എന്നൊക്കെയുള്ള നിർവ്വചനത്തിൽ വരുന്ന ആളാണ് മലയാളത്തിൽ. മലബാറിയിൽ 'ഏട്ടാൻ', 'ഇങ്ങൾ', 'ഓര്' തുടങ്ങിയ പദങ്ങളിൽ വരുന്നു.


ഭർത്താവിന് ഭാര്യ എന്നത് മലയാളത്തിൽ വെറും പേര്, 'നീ', 'എടീ', 'അവൾ', 'പെണ്ണ്' തുടങ്ങിയ പദങ്ങളിൽ പെടുന്ന ആളാണ്. മലബാറിയിൽ, വെറും പേര്, 'ഇഞ്ഞി', 'എടീ', 'അളേ', 'ഓള്', 'പെണ്ണ്' തുടുങ്ങിയ പദങ്ങളിൽ പെടുന്നു.


ഇത് ഒരു വശം. ഇതിനേക്കാൾ വൻ വലുപ്പമുള്ള ചിത്രലേഖനത്തുണിയിൽ (canvasയിൽ) ആണ് ഈ വിവാഹിതർ ഒട്ടിച്ചുവെക്കപ്പെട്ടിട്ടുള്ളത്, ഫ്യൂഡൽ ഭാഷകളിൽ, എന്നാണ് മനസ്സിലാക്കേണ്ടത്.


ഭർത്താവിന്റെ അച്ഛൻ, അമ്മ, അമ്മവൻ, അമ്മാവി, മൂത്ത സഹോദരീ-സഹോദരന്മാർ, മറ്റ് പ്രായത്തിൽ മൂത്തവരായ ബന്ധുജനങ്ങൾ എല്ലാം, ഈ ആളുടെ ഭാര്യയെ വെറും പേര്, 'നീ', 'എടീ', 'അവൾ', 'പെണ്ണ്' തുടങ്ങിയ പദപ്രയോഗങ്ങളിൽ നിർവ്വചിക്കാൻ അവകാശം ഉണ്ട് എന്ന് മനസ്സിലാക്കുന്നവരാണ്.


ഈ ഭാര്യയാവട്ടെ ഈ ഓരോരുത്തർക്കും അനുയോജ്യമായ ബഹുമാനവാക്കുകൾ നൽകിക്കൊണ്ട് വിവിധ തരത്തിലുള്ള അടിയാളത്തം പ്രകടിപ്പിക്കേണ്ട ആളാണ്.


ഇതേ പോലെതന്നെ ഭാര്യയുടെ അച്ഛൻ, അമ്മ, അമ്മവൻ, അമ്മാവി, മൂത്ത സഹോദരീ-സഹോദരന്മാർ, മറ്റ് പ്രായത്തിൽ മൂത്തവരായ ബന്ധുജനങ്ങൾ എല്ലാം, ഈ ഭർത്താവിനെ വെറും പേര്, 'നീ', 'എടാ', 'അവൻ' തുടങ്ങിയ പദപ്രയോഗങ്ങളിൽ നിർവ്വചിക്കാൻ അവകാശം ഉണ്ട് എന്ന് മനസ്സിലാക്കുന്നവരാണ്.


അതേ പോലെ, ഈ ഭർത്താവകട്ടെ ഈ ഓരോരുത്തർക്കും അനുയോജ്യമായ ബഹുമാനവാക്കുകൾ നൽകിക്കൊണ്ട് വിവിധ തരത്തിലുള്ള അടിയാളത്തം പ്രകടിപ്പിക്കേണ്ട ആളാണ്.


മലാബാറിയിലും ഇതേ പോലെതന്നെയാണ്, വാക്കുകൾക്ക് ചെറിയ തോതിലുള്ള വ്യത്യാസം ഉണ്ട് എന്ന് മാത്രം.


ഇങ്ഗ്ളിഷ് വൈവാഹിക ബന്ധങ്ങളിൽനിന്നും നോക്കിയാൽ, ഇത് ഒരു വൻ വ്യത്യാസം തന്നെയാണ്. എന്നാൽ പ്രാദേശിക സമൂഹത്തിൽ ഇത്, വായു സമ്മർദ്ദം (atmospheric pressure) എന്നതുപോലെ, ഒരു നിത്യസത്യവും നിത്ത്യക്കാഴ്ചയും ആയതിനാൽ ആരുംതന്നെ ഇതിനെ ഒരു വിചിത്രകാര്യമായി കാണുന്നില്ലതന്നെ. കാരണം, ഫ്യൂഡൽ ഭാഷയിലെ എല്ലാ മനുഷ്യ ബന്ധങ്ങളും ഈ വിധം, ഇങ്ഗ്ളിഷിൽനിന്നും നോക്കിയാൽ വിചിത്രം തന്നെയാണ്.


ഈ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട അനവധികാര്യങ്ങൾ മനസ്സിൽനിന്നും പുറത്തുകടക്കാനായി പിടഞ്ഞുകളിക്കുന്നുണ്ട് എങ്കിലും, അവയെ ഈ അവസരത്തിൽ തുറന്നുവിടുവാൻ ആവില്ലതന്നെ. കാരണം, അങ്ങിനെ തുറന്നുവിട്ടാൽ ഈ എഴുത്തിനെ പിന്നെ അതിന്റെ പാതയിലേക്ക് പിടിച്ചുവലിച്ചെടുക്കുവാൻ ആവാതായിപ്പോകും.


പണ്ട് കാലങ്ങളിൽ ജാതീയമായ നിർവ്വചനങ്ങൾ വൈവാഹിക ബന്ധങ്ങൾക്ക് വ്യക്തമായ പാതകളും വേലികളും തെളിയിച്ചു കാണിക്കുമായിരുന്നിരിക്കാം. എന്നാൽ ഇന്ന് ഈ വിധ പാതകൾക്ക് തെളിച്ചം ഇല്ലാതായിട്ടുണ്ട്. അതിലേക്കും കടക്കുന്നില്ല.


ഇനി കഴിഞ്ഞ ഏതാനും എഴുത്തുകളിൽ പരാമർശിച്ചിരുന്ന, ഇന്നത്തെ സമൂഹത്തിലെ പടിപടിയായുള്ള വ്യത്യസ്ത മാനവ സമത്വത്തിലേക്ക് കടക്കാം. ചിത്രീകരിക്കാനുള്ള എളുപ്പത്തിന് വേണ്ടി, സർക്കാർ ഉദ്യോഗസ്ഥരെതന്നെ ഉപയോഗിക്കുന്നു.


1. ഐഏഎസ്സ് / ഐപിഎസ്സ്

2. ഡിവൈഎസ്സപി

3. സിഐ / എസ്സ്ഐ

4. ASI / Head Constable / കോൺസ്റ്റബ്ൾ / ശിപായി

5. സാധാരണ ജനങ്ങളിൽപെട്ട, സാമൂഹിക മഹിമയില്ലാത്തവർ


ഈ രീതിയിൽ പ്രാദേശിക ഫ്യൂഡൽ ഭാഷാ സമൂഹത്തിലെ വ്യത്യസ്ത നിലവാരത്തിലുള്ള സമത്വങ്ങളെ ഇവിടെ ഉപമപ്പെടുത്തുകയാണ്


സമൂഹത്തിലെ ഓരോ വ്യക്തിയും കുടുംബവും മുകളിൽ സൂചിപ്പിച്ച ഏതെങ്കിലുംഒരു നിലവാരത്തിനോട് സമത്വമുള്ള ആളോ കുടുംബമോ ആയിരിക്കും എന്നു ചിന്തിക്കുക.


ഒന്നാം നമ്പർ നിലവാരത്തിൽ പെട്ടവ്യക്തി ഒന്നാം നമ്പർ നിലവാരത്തിൽപെട്ട മറ്റൊരു വ്യക്തിയുമായി വിവാഹം നടത്തുന്നതാണ് ഭാഷാ കോഡുകൾ പ്രകാരം അവരെ സംബന്ധിച്ചെടുത്തോളം ഏറ്റവും ഉത്തമവും അഭികാമ്യവും ആയകാര്യം. ഇവിടെ ഉത്തമം എന്നതുകൊണ്ട് ഉദ്ദേശിച്ചത്, ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തെ മാത്രമല്ല. യഥാർത്ഥത്തിൽ, കുടുംബക്കാരുടെ മൊത്തമായുള്ള കാര്യത്തെ നോക്കിയാൽ, ഇവർ തമ്മിലുള്ള ബന്ധം ഒരു ചെറിയ കാര്യംമാത്രമാണ്. അതിനാൽത്തന്നെ ഉത്തമം എന്നതുകൊണ്ട് ഉദ്ദേശിച്ചത്, രണ്ടുപേരുടേയും വിശാലമായ കുടുംബ ബന്ധങ്ങളുടെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ്.


ഒന്നാം നമ്പറിൽപെട്ട പുരുഷൻ മൂന്നാം നമ്പറിൽ പെട്ട സ്ത്രീയുമായി വിവാഹം കഴിക്കുന്നു എന്നു കരുതുക. അതായത് ഐഏഎസ്സ് / ഐപിഎസ്സ് നിലവാരത്തിനോട് സമത്വമുള്ള ആൾ ശിപായി നിലവാരത്തിനോട് സമത്വമുള്ള സ്ത്രീയുമായി വിവാഹം കഴിക്കുന്നു. അവർ തമ്മിൽ കാര്യമായ പ്രശ്നം ഇല്ലതന്നെ എന്ന് കരുതുക. പിന്നെ എവിടെയാണ് പ്രശ്നം?


ഒന്നാം നമ്പറിൽ പെട്ടവ്യക്തി ഭൂജന്മിയാകാം, ധനികനാകാം, വ്യവസായ പ്രമുഖനാകാം അങ്ങിനെയുള്ള ആരുമാകാം. ഇവിടെ ചിത്രീകരണത്തിന് തീക്ഷ്ണത നൽകാനായി, ഈ ആൾ സംസ്ഥാനത്തിലെ ഉയർന്ന ഐപിഎസ്സ് ഓഫിസറുടെ മകനാണ് എന്ന് കരുതുക. വിവാഹം കഴിക്കുന്നത് പോലീസ് കോൺസ്റ്റബ്ളിന്റെ അനുജത്തിയെയാണ്. ഈ കോൺസ്റ്റബ്ൾ ഈ വരനേക്കാളും ഏഴുവസ്സ് കൂടുതൽ ഉള്ള ആളാണ്.


ബ്രാഹ്മണൻ ശൂദ്ര വനിതയെ പണ്ടുകാലത്ത് വിവാഹം കഴിച്ചതുപോലെയാണ് എന്നു വേണമെങ്കിൽ ഈ വിവാഹത്തെ ഉപമിച്ച് നിർവ്വചിക്കാം. എങ്കിൽ കാര്യമായ പ്രശ്നം ഇല്ല. കാരണം, ജനിക്കുന്ന മക്കൾക്ക് അച്ഛന്റെ കുടുംബവുമായി യാതോരു ബന്ധവും കാണില്ല. മാത്രവുമല്ല, ഭാര്യയുടെ കുടുംബക്കാർ വരനെ നിത്യവും നമ്പൂതിരിയെന്ന നിലയിൽ വൻ ബഹുമാനാദരവോടുകൂടി കാണുകയും അയാൾക്ക് വേണ്ടുന്ന അടിയാളത്തം പ്രകടിപ്പിക്കുകയും ചെയ്യും.


ഇവിടെ പരാമർശിച്ച ഐപിഎസ്സുകാരന്റെ മകൻ വൻ സാമൂഹിക നിലവാരവും ധനവും ഭൂസ്വത്തുക്കളും മറ്റും ഉള്ള ആളാണെങ്കിൽ ഒരു പരിധിവരെ, പഴയകാല നമ്പൂതിരിയുടെ അവസ്ഥാവിശേഷം കൈവശംവെക്കാൻ ആവും. എന്നാൽ ഈ വൻ സാമൂഹിക ഉയരത്തിലുള്ള പീഠം ഏതെങ്കിലും കാരണത്താൽ പൊട്ടി ഈ ആൾ സാമൂഹികമായി ചെറുതായൊന്ന് താഴ്ന്നാൽ പ്രശ്നം തന്നെയാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.


ഒരു സാധാരണ വിവാഹബന്ധം എന്ന രീതിയിൽ നോക്കിയാൽ, ഭാര്യയുടെ മൂത്ത സഹോദരനായ പോലീസ് ശിപായി ഐപിഎസ്സുകാരന്റെ മകനെ 'നീ' എന്ന് തന്നെയാണ് സംബോധന ചെയ്യുക. 'അവൻ' എന്നും ഉപയോഗിക്കാം. അടുപ്പം കൂടുതലായി വന്നാൽ ‘എടാ’ എന്നവാക്കും സ്നേഹവാസ്തല്യത്തോടെ ഉപയോഗിക്കാം. ഈ വിധമെല്ലാം ചെയ്യാൻ പറ്റുന്നത്, പോലീസ് കോൺസ്റ്റബ്ൾ റാങ്കുകാരന് സാമൂഹിക സദസ്സുകളിലും ഔദ്യോകവേദികളിലും വൻ മഹിമയും കുശുംബും വളർത്താൻ മാത്രം കഴിവുള്ളകാര്യങ്ങൾ ആണ്.


ഭാര്യയുടെ അച്ഛൻ, അമ്മ, അമ്മവൻ, അമ്മാവി, മൂത്ത സഹോദരീ-സഹോദരന്മാർ, മറ്റ് പ്രായത്തിൽ മൂത്തവരായ ബന്ധുജനങ്ങൾ എല്ലാം, ഈ ഭർത്താവിനെ വെറും പേര്, 'നീ', 'എടാ', 'അവൻ' തുടങ്ങിയ പദപ്രയോഗങ്ങളിൽ നിർവ്വചിക്കാൻ അവകാശം ഉണ്ട് എന്ന് മനസ്സിലാക്കുന്നവരാണ്. ഇതിലെന്തിരിക്കുന്നു എന്ന് ചോദിച്ചാൽ, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഇതിലാണ് എല്ലാം ഇരിക്കുന്നത് എന്ന് പറയേണ്ടിവരും.


ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ വാക്കുകൾ ആണ് ഉച്ചനീചത്വസ്ഥാനങ്ങൾ പരിചയപ്പെടുത്തുന്നതും, അവതരിപ്പിക്കുന്നതും, ഒരു പരിധിവരെ നിലനിർത്തുന്നതും.


കഴിഞ്ഞ എഴുത്തിൽ പറഞ്ഞിരുന്ന സാമൂഹിക ഉയരങ്ങളിലേക്കും താഴ്മയിലേക്കും പിരിഞ്ഞ്തിരിഞ്ഞ് കയറിയും ഇറങ്ങിയും പോകുന്നതിന്റെ കാര്യം ഓർക്കുക. ഉണക്കമലയുടെ മുകളിലെ ആഴക്കിണറിൽ മോട്ടർ സൈക്കിളിൽ മരണക്കിണർ അഭ്യാസം ചെയ്യുന്നതുപോലുള്ള പ്രതിഭാസമാണ് ഈ മുകളിൽ പരാമർശിച്ച വിവാഹ ബന്ധത്തിൽ സംഭവിച്ചിരിക്കുന്നത്.


ഐപിഎസ്സ് നിലവാരത്തിനോട് സമത്വമുള്ള ആൾ ശിപായി നിലവാരത്തിനോട് സമത്വമുള്ള ആളുമായാണ് വിവാഹം നടന്നത്.


വരനെ സംബന്ധിച്ചെടുത്തോളം സംഭവിച്ചത്, താഴോട്ടുള്ള പിരിഞ്ഞുതിരിയൽ ആണ്. അടുക്കളയിൽ ഉപയോഗിക്കുന്ന Mixie സ്വിച്ച് ഓൺ ആക്കിയതുപോലുള്ള അനുഭവമായിരിക്കും. വിവാഹം നടന്നമാത്രയിൽ ഒറ്റത്തിരിയലാണ്. ആള് നേരെ കുപ്പത്തൊട്ടിയിലേക്ക് താഴോട്ട് തിരിഞ്ഞ്പിരിഞ്ഞ് കയറിയത് പോലുള്ള അവസ്ഥയായിരിക്കും.


അതേ സമയം ഭാര്യാവീട്ടുകാർക്ക്, മുകളിലോട്ടുള്ള പിരിഞ്ഞുതിരിയൽ പ്രക്രിയയാണ് സംഭവിച്ചത്. അടക്കുളയിലെ Mixie ഒറ്റത്തിരിയാലണ് ചെയ്തത്. അവർ അതാ മുകളിലേക്ക് സ്ഥാനീകരിക്കപ്പെട്ടിരിക്കുന്നു.


ഈ എഴുത്തിൽ ചിത്രീകരിക്കപ്പെട്ട സാമൂഹിക സംഭവത്തിൽ ഫ്യൂഡൽ ഭാഷയിലെ indicant word codes എന്നതിന്റെ സാന്നിദ്ധ്യം മാത്രമല്ല വായനക്കാരൻ കാണേണ്ടത്. മറിച്ച്, ഈ വിധ കോഡുകൾ സമൂഹത്തിൽ വ്യത്യസ്ത നിലവാരത്തിലുള്ള സമത്വങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നും മനസ്സിലാക്കേണ്ടതുണ്ട്.


ഈ സമാന്തര സമത്വ അട്ടികൾക്ക് വ്യക്തമായ ഉയർച്ചത്താഴ്ചാ സ്ഥാനങ്ങൾ ഉണ്ട്. അവ നൽകുന്ന അരുതുംഅരാത്തതും എന്ന താക്കീതുകളെ അവഗണിച്ചും അവയുടെ പിടിവലികളേയും സമ്മർദ്ധങ്ങളേയും തിരസ്ക്കരിച്ചും കൊണ്ടുള്ള മനുഷ്യബന്ധങ്ങൾ, ആ വ്യക്തികളുമായി ബന്ധപ്പെട്ട മറ്റ് അനേകം പേരേയും ബാധിച്ചേക്കാം, പോസിറ്റീവായും നിഷേധാത്മകമായും.


മറ്റൊരുകാര്യം പറയേണ്ടത്, മുകളിൽ നൽകിയ ചിത്രീകരണത്തിലെ സാമൂഹിക സ്ഥാനങ്ങൾ ആപേക്ഷികം മാത്രമാണ് എന്നതാണ്. പോലീസ് ശിപായി എന്നത് പഴയകാല നായരുടെ പുതിയ പതിപ്പാണ്. സമൂഹത്തിലെ പല സാധാരണക്കാരേയും സംബന്ധിച്ചെടുത്തോളം പോലീസ് ശിപായി എന്നുള്ളത് തമ്പുരാൻ തന്നെയാണ്. അയാളുടെ ഭാര്യ തമ്പുരാട്ടിയും ആണ്. ഫ്യൂഡൽ ഭാഷയിൽ കാര്യങ്ങൾ ഈ വിധം തന്നെയാണ്. പൊട്ട പ്രത്യയശാസ്ത്രങ്ങൾക്ക് ഫ്യൂഡൽ ഭാഷാകോഡുകളുടെ മുന്നിൽ പൊട്ടൻകളിനടത്താനെ ആവുള്ളു.


ഇത്രയും കാര്യം ഇവിടെ ഇപ്പോൾ പറഞ്ഞെങ്കിലും, Honour killing അഥവാ അഭിമാനഹത്യ എന്നതിലേക്ക് മനസ്സിനെ നയിക്കുന്ന യന്ത്രസംവിധാനത്തെക്കുറിച്ച് പറയാൻ പറ്റിയിട്ടില്ല. അത് അടുത്ത എഴുത്തിലേക്ക് മാറ്റിവെക്കാനെ നിർവ്വാഹമുള്ളു. കാരണം വാക്കുകൾ അധികമായാൽ വായിക്കാൻ പ്രയാസം വന്നേക്കാം.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page