top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ നടത്താൻ പാടുള്ളവർ

നമ്പൂതിരിമാരെ മൊത്തമായി ഓത്തുള്ളവർ എന്നും ഓത്തില്ലാത്തവർ എന്നും രണ്ടായി തരംതിരിക്കാം എന്നുംകാണുന്നു. ഇവിടെ ഓത്ത് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് വേദ പഠനത്തിനും അതുമായി ബന്ധപ്പെട്ട ബഹുമതികൾക്കും അർഹതയുള്ളവർ എന്നാണ് എന്ന് തോന്നുന്നു. മലബാറിലെ മാപ്പിളമാരുടെ കുട്ടികൾ രാവിലെ മതപഠനത്തിന് പോകുന്നതിനും ഓത്ത് എന്ന് പറയാറുണ്ട് എന്ന് തോന്നുന്നു. ഇതുമായി ബന്ധപ്പെട്ടകാര്യങ്ങൾ പിന്നീട് ചിന്തിക്കാം എന്ന് വിചാരിക്കുന്നു.


ഓത്തുള്ളവർ എന്ന് നിർവ്വചിക്കപ്പെടുന്ന ഉന്നതരായ നമ്പൂതിരിമാർക്ക് വേദങ്ങൾ വായിക്കുവാനും ഉരുവിടുവാനും ഉപന്യസിക്കുവാനും അനുവാദവും അർഹതയും ഉണ്ട്. പോരാത്തതിന്, അവർക്ക് ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ നടത്താനും പാടുണ്ട്. ഷോഡശക്രിയകൾ എന്നത് വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം, വിശ്വം എന്നിങ്ങനെ പടിപടിയായി എല്ലാ രംഗങ്ങളിലും പരിശുദ്ധിയും ക്ഷേമവും ശാന്തിയും കൈവരിക്കാവുന്ന രീതിയിലുള്ള ഒരു ഒരു കുടുംബാസൂത്രണ പദ്ധതിയാണ് എന്ന് എഴുതിക്കാണുന്നുണ്ട്.


ഇവയാണ് അവ : ഗർഭാധാനം, പുംസവനം, സീമന്തോന്മയനം, ജാതകരണം, നാമകരണം, നിഷ്ക്രാമണം, അന്നപ്രാശനം, ചൂഡാകർമം, ഉപനയനം, വേദാരംഭം, സമാവർത്തനം, വിവാഹം, ഗൃഹാശ്രമം, വാനപ്രസ്ഥം, സന്യാസം, അന്ത്യേഷ്ടി.


ഇവയെല്ലാം എന്താണ് എന്ന് ഇവിടെ വിശദമായി എഴുതാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ വളരെ ബാഹ്യമായി ഒന്ന് നോക്കിയപ്പോൾ തോന്നിയത്, ബ്രാഹ്മണരുടെ ചുറ്റും കടുംകട്ടിയായി നിലനിൽക്കുന്ന പ്രാദേശിക ഫ്യൂഡൽ ഭാഷകളുടെ നിഷേധാത്മകമായ കോഡുകൾ ചുറ്റുമുള്ള പലനിലവാരത്തിലുള്ള കീഴ്ജനങ്ങൾ തങ്ങൾക്ക് നേരെ വാക്കുകളാലും ചിന്തകളാലും സാമീപ്യത്താലും ഉപയോഗിക്കുന്നതിന്റെ വേദനാജനകമായ സ്വാധീനത്തെ മാച്ചുകളയാനോ, അതുമല്ലെങ്കിൽ തടയാനോ ഉള്ള ശ്രമങ്ങളുടെ ഭാഗമാകാം ഇവയെന്ന്.


അങ്ങിനെ നോക്കുമ്പോൾ മനുഷ്യമനസ്സും ശരീരവും ഗർബ്ബസ്ഥശിശുവും ഭാര്യ-ഭർത്തൃബന്ധവും കുടുംബക്കാരും സമൂഹവും രാജ്യവും രാജാവും അങ്ങിനെയെല്ലാംതന്നെ നിലനിൽക്കുന്നതും തമ്മിൽ ബന്ധപ്പെടുന്നതും ഭൌതികമായി മാത്രമല്ല, മറിച്ച് ഇവയെല്ലാം ഒരു അതീന്ത്ര്യസോഫ്ട്വേർ വേദിയിലും നിലനൽക്കുന്നുണ്ട് എന്നും തമ്മിൽ ബന്ധപ്പെടുന്നുണ്ട് എന്നും ഉള്ള അറിവ് ഈ വിധ ഷോഡശക്രിയകൾ രൂപകൽപ്പനചെയ്ത ആളുകൾക്ക് അറിവുണ്ടായിരുന്നു എന്ന് തോന്നുന്നു.


ഉദാഹരണത്തിന് ഷോഡശക്രിയകളിലെ ഗർഭാധാനം എന്ന ചടങ്ങിനെ വിവരിക്കുന്നത് നോക്കുക. ഗർഭാധാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പത്നിയുടെ യോനിയിൽ ഭർത്താവ് പുരുഷബീജം പതിപ്പിക്കലാണ് എന്ന് തോന്നുന്നു. തീർച്ചയില്ല. ഇതിന് മുന്നോടിയായി മാനസികമായും ശാരീരികമായും ആത്മീയമായും രണ്ടുപേരും എടുക്കേണ്ടുന്ന തയ്യാറെടുപ്പുകളും ഏറ്റവും ഒടുവിൽ ചെയ്യേണ്ടുന്ന കർമ്മങ്ങളും ആണ് ഗർഭാധാനം എന്ന ചടങ്ങ് എന്നു തോന്നുന്നു.


വധൂവരന്മാർ ഭാര്യാഭർതൃ പദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്. ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങൾ സേവിച്ചും വിശുദ്ധാഹാരങ്ങൾ കഴിച്ചും ശരീരത്തെയും, ഈശ്വരഭക്തി ആശ്രമധർമതത്വം മുതലായ സദ്ഭാവനകളാൽ മനസ്സിനെയും പരിപുഷ്ടമാക്കിയ ദമ്പതികൾ ഗർഭാധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്രചിത്തരുമായി നിശ്ചിതകാലത്ത് ഗർഭാധാനം നിർവഹിക്കണം. നിശ്ചിത ദിനത്തിൽ സംസ്കരകർമതോടുകൂടി ഭർത്താവ് പത്നിപതിത്വം വരിച്ചു ഗർഭാധാനം ചെയ്യണം.


പത്നിയുടെ ഗർഭപാത്രത്തിൽ രൂപപ്പെടുന്ന ഗർഭസ്ഥ ശിശുവിന്റെ ശരീരത്തിന്റേയും മനസ്സിന്റേയും അതീന്ത്ര്യ സോഫ്ട്വേർ കോഡുകളിൽ യാതോരുവിധ നിഷേധാത്മകമായ മൂല്യങ്ങളോ കോഡുകളോ കടക്കാതിരിക്കാനാണ് ശ്രമിക്കുന്നത് എന്ന് തോന്നുന്നു.


ഇത് യഥാർത്ഥത്തിൽ ഒരു അടിസ്ഥാനരഹിതമായ പദ്ധതിയല്ലതന്നെ. എന്നാൽ ജനിച്ചുവരുന്ന ആൾ ആ ഫ്യൂഡൽ ഭാഷാ പ്രദേശത്തിൽ തന്നെ ജീവിക്കേണ്ടിവരും എന്നുതും, ആ ആൾക്ക് പ്രാദേശിക ഫ്യൂഡൽ ഭാഷകൾ മനസ്സിലാകും എന്നതും ഷോഡശക്രിയകൾ സൃഷ്ടിക്കുന്ന കവചത്തിലെ ഒരു കീറൽ ആയി നിലനിൽക്കും. പോരാത്തതിന്, ഒരു പ്രാദേശിക വ്യക്തി ഒരു ഇങ്ഗ്ളിഷ് രാഷ്ട്രത്തിൽ ജനിച്ചു ഇങ്ഗ്ളിഷുകാർക്കൊപ്പം വളർന്നുവരുന്നത് നൽകുന്നതുപോലുള്ള ശാരീരികമോ മാനസികമോ ആയുള്ള ഉന്നമനവും ഈ ജനിക്കുന്ന കുട്ടിയിൽ ഈ വിധ ഷോഡശക്രിയകൾകൊണ്ട് വരുത്താൻ പ്രയാസം തന്നെയായിരിക്കാം.


കാരണം, ഈ വിധമായുള്ള എന്ത് പദ്ധതികൾ നടത്തിയാലും ആളും ആൾക്കുട്ടവും ഈ ഉപദ്വീപിൽ ഫ്യൂഡൽ ഭാഷാ കോഡുകളുടെ പിടിയിൽ തന്നെയാണ്. അത് നിത്യവും നൽകുന്ന വേവലാതികളും വിദ്വേഷങ്ങളു പ്രകോപനങ്ങളും പിടിവലികളും താഴോട്ടുള്ള അമർത്തലും മുകളിലോട്ടുള്ള ഉന്തലും മറ്റും വ്യക്തിയുടെ മനസ്സിനേയും ആകാരത്തേയും ധാർമ്മിക ഭാവത്തേയും സത്യസന്ധതേയും മറ്റും ബാധിക്കും എന്നുള്ളത് ഉറപ്പുള്ളകാര്യം (തീർച്ചയുള്ളകാര്യം) തന്നെയാണ്.


ജാതിമാത്ര നമ്പൂതിരികളും ശാപഗ്രസ്തരും പാപിഷ്ടന്മാരും ഓത്തില്ലാത്തവർ ആയതിനാൽ അവർക്ക് ഷോഡശക്രിയകൾ പാടുള്ളതല്ല.


ഇവിടെ വ്യക്തമായി ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. ഷോഡശക്രിയകൾ എന്നത് ഹൈന്ദവ മതത്തിന്റെ പൈതൃകത്തിൽ വരുന്ന കാര്യമാണ്. ഈ ഉപദ്വീപിലെ പ്രാദേശിക ജനങ്ങളുടെ പാരമ്പര്യത്തിൽ ഉള്ള കാര്യമാണ് ഹൈന്ദവമതമെന്നും വേദങ്ങളും മറ്റുമെന്നും പറഞ്ഞാണ് ഇന്ന് ഈ വിധ കാര്യങ്ങളെക്കുറിച്ച് എഴുതിക്കാണുന്നത്. ഉദാഹരണത്തിന്, ഷോഡശക്രിയകൾ എന്നതിനെക്കുറിച്ചുള്ള വിക്കീപീഡിയ പേജിന്റെ ആമുഖത്തിൽ കാണപ്പെടുന്ന വാക്കുകൾ ഈ വിധമാണ്:


QUOTE: ഹൈന്ദവ ആചാരങ്ങളെപ്പറ്റിയുള്ള ലേഖനമാണിത്, ..... END OF QUOTE


നമ്പൂതിരിമാരുടെ ഇടയിൽത്തന്നെയുള്ള താഴെക്കിടയിലുള്ള നമ്പൂതിരിമാർക്ക് പോലും ഷോഡശക്രിയകൾ പാടുള്ള കാര്യമല്ല. അവർക്ക് കീഴിൽ വരുന്ന അമ്പലവാസികളുടേയും ശൂദ്രരുടേയും അവർ രണ്ടുകൂട്ടർക്കും കീഴിൽ വരുന്ന അനവധി മറ്റ് കീഴ്ജനങ്ങളുടേയും കാര്യം പിന്നെ വേറെ പറയേണ്ടതും ഇല്ലതന്നെ.


ഇങ്ങിനെ നോക്കുമ്പോൾ, ഹൈന്ദവ മതവും വേദങ്ങളും അതുമായിബന്ധപ്പെട്ട അനേകം മറ്റ് പാരമ്പര്യങ്ങളും ബ്രാഹ്മണരുടെമാത്രം പൈതൃകത്തിൽ വരുന്ന കാര്യങ്ങൾ ആണ് എന്ന് ഉറപ്പിച്ചുതന്നെ പറയാൻ പറ്റുന്നകാര്യമാണ്. അവർക്ക് കീഴിൽ വരുന്ന ജനക്കൂട്ടങ്ങളുടേത് അല്ലതന്നെ.


പിന്നെ പറയാൻ തോന്നുന്ന മറ്റൊരുകാര്യം, ഫ്യൂഡൽ ഭാഷകളുടെ പിടിയിൽനിന്നും വ്യക്തിയും സമൂഹവും രക്ഷപ്പെട്ടാൽ ഈ വിധ പലവിധ സാമൂഹികവും വ്യക്തിപരവും ആയുള്ള നിഷേധാത്മകമായ കാര്യങ്ങളെ പ്രതിരോധിക്കേണ്ടുന്ന പ്രവർത്തികൾക്ക് പ്രസക്തിതന്നെ ഇല്ലാതാവും എന്നതാണ്.


അതേ സമയം ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഫ്യൂഡൽ ഭാഷക്കാർ ഇന്ന് നിറഞ്ഞുകൊണ്ടിരിക്കുന്നത്, അവിടുള്ള പ്രാദേശിക ഇങ്ഗ്ളിഷ് വ്യക്തികളിൽ പലവിധ ആധിയും മാനസിക വിഭ്രാന്തിയും വരുത്തുന്നുണ്ട്. എന്നാൽ ആ വിധ മാനസികസമ്മർദ്ദങ്ങളുടെ ഉത്ഭവം എവിടെയാണ് എന്ന് ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാക്കാൻ ആവില്ലതന്നെ.


കാരണം, ഫ്യൂഡൽ ഭാഷക്കാർക്ക് വ്യക്തമായും പദ്ധതിയിട്ടും കരുതിക്കൂട്ടിയും വൻ ഊഷ്മളമായ പെരുമാറ്റങ്ങളും നിസ്വാർത്ഥതയും പരോപകാരഭാവങ്ങളും കൃത്രിമായിത്തന്നെ പ്രകടിപ്പിക്കുവാൻ വൻ സൌകര്യങ്ങൾ നൽകുന്ന വാക്ക് കോഡുകൾ അവരുടെ മനസ്സിൽ ഉണ്ട്. ഇതിനെക്കുറിച്ചൊന്നും യാതോരു വിവരവും ഇങ്ഗ്ളിഷുകാർക്ക് ഇല്ലതന്നെ. ഇത്രയും വശ്യമായി മന്ദഹസിക്കുകയും സഹായകരമായി പെരുമാറുകയും ചെയ്യുന്ന വ്യക്തികളുടെ ഉള്ളിന്റെ ഉള്ളിൽ വൻ ചതിയുള്ള വാക്ക് കോഡുകൾ ആണ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കാൻ പച്ചപ്പരമാർത്ഥികളായ ഇങ്ഗ്ളിഷ് ജനതയ്ക്ക് ആവില്ലതന്നെ.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page