top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും ആയുള്ളഅവസ്ഥ

Malabar Manualൽ സ്മാർത്തവിചാരത്തിന്റെ വിശദാംശങ്ങൾ നൽകുന്നതിന് മുൻപായി ഈ വിധം പറയുന്നുണ്ട്:


QUOTE: The episodes in the trial of a caste offence among Nambutiris are so curious, and throw such light on their ways of thinking and acting... END OF QUOTE


തർജ്ജമ: നമ്പൂതിരിമാർക്കിടയിലുള്ള ജാതീയമായ അപരാദങ്ങളുമായി ബന്ധപ്പെട്ട വിചാരണാ സംഭവങ്ങൾ അത്രകണ്ട് കൌതുകകരമായതിനാലും, അവ അവരുടെ ചിന്താഗതിയിലേക്കും പെരുമാറ്റങ്ങളിലേക്കും വെളിച്ചം വീശും എന്നതിനാലും..... END.


യഥാർത്ഥത്തിൽ ഈ പറഞ്ഞത് വളരെ ബാലിശമായ ഒരു അവകാശവാദമാണ്. ഫ്യൂഡൽ ഭാഷാ ലോകത്തിലെ ജനങ്ങളുടെ പെരുമാറ്റങ്ങളും പ്രതിപ്രവർത്തനങ്ങളും പ്രകോപിതമായുള്ള പെരുമാറ്റങ്ങളും കാണാനും കേൾക്കാനും ആവും എന്നല്ലാതെ, അവയിലെ കാരണമോ വിശദ്ധീകരണമോ ഈ വിധമായുള്ള സംഭവകഥകളിൽ നിന്നും മനസ്സിലാകില്ലതന്നെ. ഈ വിധമായുള്ള എല്ലാത്തിനും പിന്നിൽ എല്ലാരേയും ആവരണംചെയ്യുന്നതും വൈകാരികമായി സ്വാധീനിക്കുന്നതുമായ ഫ്യൂഡൽ ഭാഷാ കോഡുകൾ ഉണ്ട് എന്ന വിവരം ഇല്ലായെങ്കിൽ, കഥയറിയാതെ ആട്ടം കാണുന്നതു പോലെമാത്രമെ ആവുള്ളു, ഈവിധ കഥകൾ കേൾക്കുന്നത്.


സ്മാർത്തവിചാരത്തിന്റെ നടത്തിപ്പിനെക്കുറിച്ച് പറഞ്ഞുകഴിഞ്ഞതിന് ശേഷം, മുകളിൽ പറഞ്ഞകാര്യം വ്യക്തമായി വിശദ്ധീകരിക്കാം.


സ്മാർത്തൻ അന്തർജനത്തിനോട് (സാധനത്തോട്) ആരോപണം ഉണ്ട് എന്ന സമ്മതിക്കാൻ ആവശ്യപ്പെടും എന്നകാര്യം പറഞ്ഞുകഴിഞ്ഞു. മിക്കപ്പോഴും, വാക്കുകളാൽ പലവിധത്തിൽ സമ്മർദ്ദം ചലുത്തിയാൽ തികച്ചും ഒറ്റപ്പെട്ടുനിൽക്കുന്ന ആ പെൺകുട്ടി അല്ലെങ്കിൽ സ്ത്രീ ഇത് സമ്മതിക്കും. തൊട്ടുമുന്നിൽ ആരോപണം ശരിയാണ് എന്ന് അംഗീകരിച്ചതോ, അതുമല്ലെങ്കിൽ സ്വന്തമായി ആരോപണം നടത്തിയതോ ആയ പോലീസ് ശിപായിപോലുള്ള ദാസി നിന്നുനോക്കുന്നുമുണ്ടാവും.


നീ, എടീ, എടീ സാധനമേ എന്നെല്ലാം വാക്കുകൾ ദാസി ഉപയോഗിക്കില്ലാ എന്ന് യാതോരു ഉറപ്പും ഇല്ല. പോരാത്തതിന് എടീ തേവടിശ്ശി എന്നെല്ലാമുള്ള വാക്കുകളും ഉപയോഗിച്ചേക്കാം. ഇന്ന് ഇന്ത്യൻ പോലീസിലെ വനിതാ പോലീസുകാർ സ്ത്രീകളോട് ഏതുവിധത്തിലാണ് പെരുമാറുന്നത് എന്ന് അറിയില്ല. ഈ വിധ വാക്കുകളും അസഭ്യങ്ങളും ഇന്ത്യൻ പോലീസുകാർ ഉപയോഗിക്കില്ലാ എന്ന് പറയാനാവുമോ?


അന്തർജനം (ഇപ്പോൾ ആൾ അന്തർജനം അല്ലാ എന്ന് വായനക്കാരൻ ഓർക്കേണ്ടതാണ്) ഈ വിധം ആരോപണം ഉണ്ട് എന്ന കാര്യം സമ്മതിച്ചുകഴിഞ്ഞാൽ, സ്മാർത്തനും കൂട്ടരും അവർ നേരത്തെ കൂടിയ വലിയ മുറിയിലേക്ക് തിരിച്ചുപോകും. അവിടെ നിശ്ചയമായും ആകാംശയോടേയും തെല്ലൊരു രസംകലർന്ന താൽപ്പര്യത്തോടുംകൂടി കുറേ നമ്പൂതിരിമാരും അമ്പലവാസികളും നായർമാരും കൂടിനിൽക്കുന്നുണ്ടാവാം. എല്ലാരും പുരുഷന്മാരായിരിക്കും എന്നും തോന്നുന്നു.


അന്തർജനം വെറും ഒരു സാധനമായിമാറിയിരിക്കുന്നതിനാൽ, അവരെ എല്ലാവർക്കും 'അവൾ' എന്ന് പരാമർശിക്കാം എന്ന് കരുതാം. ഈ വിധകാര്യങ്ങൾക്ക് വൻ സാമൂഹിക ബലം ഉണ്ട് എന്ന് വളരെ വ്യക്തമായി തിരിച്ചറിയേണ്ടിയിരിക്കുന്നു.


ഐപിഎസ്സുകാരിയെ എല്ലാവരും 'അവൾ' എന്ന് പറഞ്ഞുതുടങ്ങിയാലുള്ള അവസ്ഥ ആലോചിക്കുക. ഭാഷയിലും വാക്കുകളിലും ആണ് മനുഷ്യവ്യക്തിത്വം വളരെഏറെ പതിപ്പിച്ചുവെച്ചിരിക്കുന്നത്.


കൂടിനിൽക്കുന്നവർ കേൾക്കാനായി സംഭവിച്ച കാര്യങ്ങൾ മുഴുവനും സ്മാർത്തൻ പറയും. ഒരോ സൂക്ഷ്മായ കാര്യവും എടുത്തുപറയും. അകക്കോയ്മ സംസാരിക്കാൻ പാടില്ല. എന്നാൽ ആ ആൾ സ്മാർത്തൻ പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി കേൾക്കും. സ്മാർത്തന്റെ വിവരണത്തിൽ എന്തെങ്കിലും പിശകുവരികയാണെങ്കിൽ, ഉടനെ അകക്കോയ്മ തന്റെ തോളിൽ പ്രത്യേകമായി വച്ചിരിക്കുന്ന തുണിക്കഷ്ണം അവിടെനിന്നും എടുത്ത് നിലത്ത് വിരിക്കും. സ്മാർത്തന്റെ വിവരണത്തിൽ പിശകുണ്ട് എന്ന സൂചനയാണ് ഇത്. ഉടനെ സ്മാർത്തൻ തന്റെ വാക്കുകളിലെ പിശക് പരിശോധിക്കും, എന്നിട്ട് അത് തിരുത്തും.


വിചാരണാ സമ്പ്രദായത്തിന് വളരെ മുതൽക്കൂട്ടു നൽക്കുന്ന ഒരു സംഗതിതന്നെയാണ് ഈ കീഴ്വഴക്കം. ഈ നാട്ടിൽ ആൾകൂട്ട വിചാരണയാണ് പാരമ്പര്യമായി പലയിടത്തും നടന്നിരുന്നത്. ഇതിന്റെ ഭീകരതയെ നിയന്ത്രിക്കാനായി കീഴ്വഴക്കങ്ങൾ നിലവിൽ ഉണ്ടാവാം, ഉന്നതജാതിക്കാരുടെ ഇടയിലെങ്കിലും.


സ്മാർത്തൻ തിരുത്തിപ്പറയുന്നതിലും പിശക് മാറുന്നില്ലായെങ്കിൽ അകക്കോയ്മ നിലത്തുവച്ച തുണി അവിടെനിന്നും മാറ്റില്ലതന്നെ.


അങ്ങിനെ വരുമ്പോൾ, സ്മാർത്തൻ വീണ്ടും അന്തർജനത്തിനറെ (സാധനത്തിന്റെ) അടുത്തേക്ക് പോയി കാര്യങ്ങൾ വീണ്ടും ചോദിക്കേണ്ടിവരും.


ഇതാണ് സ്മാർത്തവിചാരത്തിന്റെ ആദ്യത്തെ ദിവസം. സ്മാർത്തനും കൂട്ടർക്കും പോരാത്തതിന് അവിടെ വന്ന എല്ലാ നമ്പൂതിരിമാർക്കും ആരോപിതയായ അന്തർജനത്തിന്റെ വീട്ടിൽനിന്നും വളരെ ഗംഭീരമായ സദ്യ ഒരുക്കിയിട്ടുണ്ടാവും. ഈ ആതിഥ്യമര്യാദ ഈ വിചാരണ തീരുന്നതുവരെ തുടരും.


ഈ വിചാരണ വളരെ നീണ്ടുതന്നെ നിന്നേക്കാം. കാരണം, സാഹചര്യതെളിവ് (circumstantial evidence) അടക്കമുള്ള യാതോരുവിധ തെളിവുകളും, ആരോപണത്തെ സ്ഥിരീകരിക്കാനായി ഉപയോഗപ്പെടില്ലതന്നെ. ആകെ സ്വീകാര്യമായ തെളിവ് ആരോപിതയായ അന്തർജനം സ്വന്തം വാക്കുകളിൽ കുറ്റം സമ്മതിക്കണം എന്നതാണ്.


ഈ വിധമായുള്ള ഒരു വിചാരണ ഒരു നാടകമായോ അതുമല്ലെങ്കിൽ സിനിമയായോ കണ്ടാൽ ആ അന്തർജനത്തിന്റെ കഠിനമായ ജീവിതത്തിന്റെ യാതനകളുടെ തുച്ഛമായ വിവരം മാത്രമേ മനസ്സിലാകുള്ളു. ആ അന്തർജനം എന്ന വ്യക്തിക്ക് നിത്യവും ഭക്ഷണം വേണം. കുളിക്കേണം, പല്ലുതേക്കണം. പോരാത്തിന് toilet പോകുക എന്നതും ഒരു വൻ പ്രശ്നം തന്നെയാണ്.


മിക്ക കീഴ്ജനങ്ങളും അക്കാലങ്ങളിൽ തുറസ്സായുള്ള സ്ഥലത്താണ് toileting ചെയ്തിരുന്നത് എങ്കിലും, ഇല്ലങ്ങളിലും മറ്റും കുഴിക്കക്കൂസ് എന്ന ഒരു ഏർപ്പാട് ഉണ്ടായിരുന്നിരിക്കാം. ഒരു വലിയ കുഴിയുടെ മേൽ രണ്ട് മരക്കഷ്ണം കാലുകൾ വെക്കാനായി ഉള്ളതാണ് ഇത്. ഓലകൊണ്ട് മറച്ചിരിക്കും. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായി നിർവ്വചിക്കപ്പെട്ട കീഴ്ജാതിക്കാരുണ്ട്. അവർ രാത്രികാലങ്ങളിൽ വന്ന് Night-soil കോരിക്കൊണ്ടുപോകും. ഈ വിധം ഒരു തൊഴിൽ ചെയ്യുന്നവരെ പ്രാദേശിക ഫ്യൂഡൽ ഭാഷകൾ ഒരു തരം അമേധ്യമായിത്തന്നെയാണ് വീക്ഷിക്കുക.


Note: ഫ്യൂഡൽ ഭാഷകളുമായി ബന്ധപ്പെട്ട Conception of a transmissible personalityയെക്കുറിച്ച്, 9 - 19ൽ (ശുഭശകുനങ്ങളുടേയും ദു:ശ്ശകുനങ്ങളുടേയും അതീന്ത്ര്യ സോഫ്ട്വേർ വേദി) നേരത്തെ പറഞ്ഞ കാര്യം ഒന്ന് നോക്കുക.


ഇവിടെ ഈ കാര്യം ഇങ്ങിനെ പറയുമ്പോൾ അന്നുള്ള ഇങ്ഗ്ളണ്ടിലെകാര്യം പറയേണ്ടിയിരിക്കുന്നു. അവിടങ്ങളിൽ അന്നുണ്ടായിരുന്ന toiletറ്റുകൾ ഏതുവിധമായിരുന്നു എന്ന് അറിയില്ല. എന്നാൽ അവിടെ toiletറ്റുകൾ ഏവർക്കും ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. എന്നാൽ അവിടേയും toiletറ്റുകൾ വൃത്തിയാക്കുന്നതും Night-soil കോരികൊണ്ടുപോകുന്ന പ്രവർത്തിയും പലവിധ തൊഴിലുകാരും ചെയ്യാറുണ്ടായിരുന്നു. ഈ വിധമായുള്ള ഒരു തൊഴിൽ ചെയ്താൽ ആളുതന്നെ നാറിപ്പോകും എന്ന ഒരു അനുഭവം അവിടങ്ങളിൽ ഉള്ളതായി അറിവില്ല.


ഇഷ്ടപ്പെടുന്ന തൊഴിലും ഇഷ്ടപ്പെടാത്ത തൊഴിലും എന്ന വേർതരിവല്ലാതെ, നാറിപ്പോകുന്ന തൊഴിലും നാറാത്ത തൊഴിലും എന്ന വേർതിരിവ് പഴയ കാല ഇങ്ഗ്ളിഷിൽ കണ്ടെത്താൻ പ്രയാസം തന്നെയാണ്. കണ്ടെത്താൻ പറ്റിയാൽതന്നെ അതിന് ഫ്യൂഡൽ ഭാഷകളിലെ നാറിപ്പോക്കുമായി യാതോരു ബന്ധവും കണ്ടേക്കില്ലതന്നെ.


അഞ്ചാംപുരയിൽ തടവിലാക്കപ്പെട്ട കൌമാരപ്രായക്കാരിയായതോ അതുമല്ലെങ്കിൽ യൌനത്തിൽ നിൽക്കുന്നതോ ആയ അന്തർജനത്തിന് മുകളിൽ സൂചിപ്പിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട് വീട്ടിന്റെ വാതിലിന് പുറത്തുവരേണ്ടിവരും ദിവസവും. കീഴ്ജന പണിക്കാരുടെ ദൃഷ്ടിയിലും അടുത്ത ദൂരത്തിലും വന്നുപെടാം. കീഴ്ജനം നിശ്ചയമായും ഈ വ്യക്തിയെ തൊഴിലിൽനിന്നും ചവുട്ടിപ്പുറത്താക്കപ്പെട്ട ഐപിഎസ്സുകാരിയെ പോലെതന്നെ കാണും എന്നത് തീർച്ചയാണ്.


വാക്കുകളിലും നോട്ടത്തിലും അടിയാളത്തം ഇല്ലാതെ ഈ കൂട്ടർ ഈ അന്തർജനത്തിനെ സമീപിച്ചേക്കാം. കാരണം, ഇന്ന് ഇവർ അന്തർജനം അല്ല, മറിച്ച് സാധനം ആണ്. മാനസികമായി ഇടിഞ്ഞുനിൽക്കുന്ന ഈ വ്യക്തിയുടെ മുഖത്തും ഭാവത്തിലും വൻ ഇടിവ് കാണപ്പെടും. മുഖവും ദേഹവും ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും, വസ്ത്രങ്ങൾക്ക് വൃത്തികുറഞ്ഞും കണ്ടേക്കാം. കീഴ്ജനം ഈ ഇടിവിനെ ഒരു വൻകുഴിയാക്കാനാണ് നോക്കുക. കാരണം, അവരുടെ അടിയാളത്തമില്ലാത്ത ഭാവത്തിന് വൻ ബലംതന്നെയുണ്ടാവും. ഇടിഞ്ഞവനെ കൂടുതൽ ഇടിച്ചുതാഴ്ത്തുന്നത് ഫ്യൂഡൽ ഭാഷകളിൽ വൻ ഹരം നൽകുന്ന കാര്യംതന്നെയാണ്.


സ്മാർത്തവിചാരത്തിന്റെ ഒടുവിൽ ഈ വ്യക്തിയെ വീട്ടിന്റെ പടിപ്പുരയ്ക്ക് പുറത്തേക്ക് തള്ളിവിട്ടാൽ ഈ ആൾ മറ്റ് പ്രദേശങ്ങളിലെ കീഴ്ജനത്തിന്റെ കൈവശം വന്നുചേരാം. ഇത് സംഭവിച്ചില്ലായെങ്കിലും, കീഴ്ജനത്തിന്റെ ഇടയിൽ ഈ വ്യക്തി, വെറും ഒരു പെണ്ണുതന്നെ. ഭാഷയിലെ കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്. അല്ലാതെ ഭൌതികമായ കാര്യമല്ല. കീഴ്ജനത്തിന്റെ ഇടയിൽ വെറും പെണ്ണ് എന്ന അറിവ് ഒരു കഠിനമായ അറിവ് തന്നെയാണ്. ഭൌതികമായി നോക്കിയാൽ ആരും തന്നെ ഈ ചെറുപ്പക്കാരിയുടെ മേൽ അമ്മിക്കല്ല് കൊണ്ടിട്ടതായി ആരുംതന്നെ കാണില്ല. എന്നാൽ വാക്കുകളാൽ ഒരു വൻ പാറക്കല്ല് ദേഹത്തിട്ട അനുഭവം തന്നെ ഈ വനിതയക്ക് വന്നേക്കാം.


ഈ കൌമാരക്കാരിക്ക് നിത്യവും കുളിക്കേണ്ടുന്ന ആവശ്യമുണ്ടാവും. വസ്ത്രങ്ങൾ കഴുകേണ്ടുന്ന ആവശ്യം ഉണ്ട്. ഭക്ഷണം പാചകം ചെയ്യേണ്ടതായി വരാം. പാത്രങ്ങൾ കഴുകേണ്ടിവരും. ഇതെല്ലാം ദാസി ചെയ്യുമെന്ന് തോന്നുന്നില്ല.


സാധാരണ ഗതിയിൽ സാമൂഹിക ബലമുള്ള വീടിനോട് ഒട്ടിനിന്നാണ് വ്യക്തികൾ സാമൂഹികമായി ബന്ധപ്പെടുക. സാമൂഹികമായി ബലമില്ലാത്ത വീടുകളിലെ വ്യക്തികൾ വീടുമായി വിട്ടുനിന്ന് ചിലപ്പോഴെല്ലാം അന്യദേശത്ത് പോയി സാമൂഹികമായി ബന്ധപ്പെടാൻ ശ്രമിക്കും. സ്വന്തം കുടുംബ മേൽവിലാസം എന്ന ഭാഷാപരമായ കുഴിയിൽനിന്നും മുകളിലോട്ട് കയറാൻ ഇത് ചിലപ്പോഴൊക്കെ സഹായിച്ചേക്കാം.


സ്മാർത്തവിചാരത്തിന് ഇരയായിരിക്കുന്ന നമ്പൂതിരി കൌമാരക്കാരിക്കും (സ്ത്രീക്കും) അഞ്ചാംപുരയെന്ന തടവറയിൽനിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗം കുറ്റം സമ്മതിക്കലാണ്. എന്നാൽ ഈ വിധം കുറ്റം സമ്മതിച്ചാൽ കുടുംബ മഹിമനൽകുന്ന വാക്ക് കോഡുകളിലെ എല്ലാവിധ സംരക്ഷണവും നഷ്ടമാകും.


പഴയകാല ഇങ്ഗ്ളണ്ടിലേത് പോലെയല്ല കാര്യങ്ങൾ. അവിടെ വീടുമായുള്ള ബന്ധം അറ്റാൽ താമസ സൌകര്യം പുറത്ത് കണ്ടത്തേണം എന്ന പ്രശ്നം ആണ് ഉണ്ടാവുക. എന്നാൽ ഭാഷാകോഡുകളിൽ സംരക്ഷണം നഷ്ടപ്പെടും എന്ന യാതോരു പ്രതിഭാസവും ഇല്ലതന്നെ.


അതേ സമയം ഇവിടെ ഭാഷാകോഡുകളിലെ സംരക്ഷണം നഷ്ടപ്പെടും എന്നുമാത്രമല്ല, മറിച്ച് സാമൂഹിക കുഴിയിലേക്കാണ് വീഴുക. കാരണം, വൻ കുഴികളും മലകളും ഉള്ള സമൂഹങ്ങളെയാണ് ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുക. ഈ വിധം കുഴിയിൽ അന്ധാളിച്ച് (bewilderedആയി) നിൽക്കുമ്പോൾ, മുകളിൽ നിന്നും വൻ പാറക്കല്ലുകൾ പോലുള്ള വാക്ക് കോഡുകൾ ദേഹത്ത് വന്ന് വീണുകൊണ്ടിരിക്കും. കീഴിൽ നിന്നും പിടിച്ചുവലിക്കപ്പെടുന്ന അനുഭവവും വന്നുചേരാം.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page