top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക് മാറ്റുകൂട്ടിനിൽക്കുന്ന വനിതകളുടെ ആട്ടം

നമ്പൂതിരിമാർ മലബാർ സമൂഹത്തിൽ അന്ന്, ഇന്ന് ഐഎഎസ്സ് - ഐപിഎസ്സുകാർ എന്നതുപോലുള്ള ഉന്നത നിലവാരക്കാർതന്നെയായിരുന്നു. അവർ സാമൂഹിക പൊതുജീവിതത്തിൽ നിന്നും വിട്ടുനിന്നിരുന്നു.


അതിനാൽതന്നെ മലബാർ സമൂഹത്തെ പലപ്പോഴും അന്ന് കണ്ടിരുന്നത് നായർമാരുടെ ഒരു നാടായാണ്. ഓരോ ഗ്രാമത്തിലും കൊച്ചുപട്ടണങ്ങളിലും, പോരാത്തിന് സാമൂതിരി പോലുള്ള കുട്ടിരാജാക്കളുടേയും നാടുവാഴിമാരുടേയും ചുറ്റും നായർമാരാണ് പാറാവുകാരായും മേൽനോട്ടക്കാരായും ഉദ്യോഗസ്ഥരായും അങ്ങിനെ പലതുമായും ആയി കാണപ്പെട്ടിരുന്നത്.


ഇന്നുള്ള പോലീസ് ശിപായി (പോലീസ് കോൺസ്റ്റബ്ൾ) മുതൽ പോലീസ് ഹെഡ് കോൺസ്റ്റബ്ൾ വരെയുള്ള നിലവാരവുമായി ഈ കൂട്ടരെ ഉപമിക്കാം എന്നു തോന്നുന്നു.


(മുകൾസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേരുകൾ മലയാളത്തിൽ എന്താണ് എന്ന് അറിവില്ല. അതുകൊണ്ട് അവ ഇങ്ഗ്ളിഷ രൂപത്തിൽ തന്നെയാണ് ഈ എഴുത്തിൽ നൽകുന്നത്.)


മലബാറിൽ വളരെ വ്യക്തമായി കാണാവുന്നതും, വളരെ സ്പഷ്ടമായതുമായ (conspicuous) ജനവിഭാഗം നായർമാരുടേതായിരുന്നു എന്ന് TK Gopal Panikkar, BA എഴുതിയ Malabar and its Folk (1900) എന്ന ഗ്രന്ഥത്തിൽ കാണുന്നുണ്ട്.


QUOTE: The major portion of the book, it will be observed, deals with the life and institutions of the Nairs, by far the most conspicious amongst the peoples of Malabar. END OF QUOTE


എന്നാൽ, അതേ സമയം നായർമാരെ പൂർണ്ണമായും നിയന്ത്രണത്തിന് വിധേയമാക്കിവെച്ചിരിക്കുന്നത് ബ്രാഹ്മണരാണ് എന്നും എഴുതിക്കാണുന്നുണ്ട്.


QUOTE: All the domestic concerns of the Nairs, all their social intercoursss, all their liberty of thought and action are regulated by the arbitrary will of the Brahmin priests. END OF QUOTE


MALABAR MANUALലിലും മലബാറിലെ പലവിധ കാര്യങ്ങളും പറയുന്നതിൽ കുറച്ചൊക്കെ നമ്പൂതിരിമാരെക്കുറിച്ചാണ് എങ്കിലും, മുഖ്യമായും നായർമാരെക്കുറിച്ചാണ് എന്നാണ് തോന്നിയത്. ആ ഗ്രന്ഥത്തിൽ മലയാളി എന്ന് നിർവ്വചിക്കുന്നതും പലപ്പോഴും നായർമാരെത്തന്നെയാണ്.


ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന എതിർ ദിശകളിൽ ഉള്ള സാമൂഹിക മാനസിക ഭാവങ്ങൾ ശരിക്കും മനസ്സിലാക്കേണമെങ്കിൽ ഇന്നുള്ള ഇന്ത്യൻ ഉദ്യോഗസ്ഥപ്രസ്ഥാനത്തിന്റെ വശത്തുനിന്നും കാര്യങ്ങളെ വീക്ഷിക്കേണ്ടിവരും. ഈ എഴുത്തുകാരന് ഈ വിധമായുള്ള അനുഭവം ജീവിതത്തിൽ ചെറുപ്പകാലത്ത് ലഭിച്ചിരുന്നു. ആ വശത്തുനിന്നും നോക്കിയാൽ, ഈ രാജ്യത്തിലെ യഥാർത്ഥ പൌരന്മാർ എന്നത് ഐഏഎസ് - ഐപിഎസ്സ് തൊട്ട് അങ്ങ് താഴെ ശിപായി വരെയുള്ളവരാണ്.


രാഷ്ട്രീയക്കാർ എന്നവരിൽ മിക്കവരും ഇന്നുവരും നാളെകാണില്ല എന്ന നിലവാരത്തിലുള്ള, തമ്മിൽത്തമ്മിൽ വെട്ടിവീഴ്ത്തുന്ന കുറേ കോമാളികളാണ് എന്ന ധാരണയും വരും അപ്പുറത്ത് നിന്നും നോക്കിയാൽ.


പൊതുജനങ്ങളിൽ, ചിലർ ഒഴികെ, മുഴുവൻപേരും ഉദ്യോഗസ്ഥരോടു സംസാരിക്കുമ്പോൾ സംസാരശേഷിയിൽ പലവിധ വൈകല്യങ്ങളും അനുഭവിക്കുന്ന കുറേ കഴുതകളും, ആണ് എന്നും മനസ്സിലാകും.


സർക്കാർ വകയായുള്ള പലകാര്യങ്ങളിലും ഉദ്യോഗസ്ഥർക്കാണ് മുൻഗണനയും പ്രവേശനാധികാരവും. ഈ വിധ കാര്യങ്ങളെക്കുറിച്ച് കൂടുതൽകാര്യങ്ങൾ പിന്നീട് പറയാൻ നോക്കാം.


ഉദ്യോഗസ്ഥപ്രസ്ഥാനത്തെ സമീപിച്ചാൽ വളരെ വ്യക്തമായി കാണാവുന്നതും, വളരെ സ്പഷ്ടമായതുമായ (conspicuous) ആളുകൾ ഗുമസ്തരും ശിപായിമാരും ആണ്. ഉന്നത ഓഫിസർമാർ എന്നുപറയുന്നവരെ മിക്ക ജനങ്ങൾക്കും കാണാനോ സമീപിക്കാനോ ആവില്ല.


പറഞ്ഞുവന്നത്, ഉദ്യോഗസ്ഥപ്രസ്ഥാനത്തിനുള്ളിൽനിന്നും വീക്ഷിക്കുമ്പോൾ, ഐഏഎസ്സ - ഐപിഎസ്സ് നിലവാരം തൊട്ട്, താഴെ ഗുമസ്തരുടേയും ശിപായിമാരുടേയും നിലവാരം വരെയാണ് രാഷ്ട്രത്തിൽ പ്രാമുഖ്യമുള്ളവർ എന്നാണ്.


മറ്റുള്ളവർ പണ്ട് ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്ന Bushmen ജനതയെപ്പോലെയാണ്. Bushmen ജനത അവിടെ മനുഷ്യവാസമുള്ള എല്ലായിടത്തും കുറ്റിക്കാടുകളിൽ ഒളിഞ്ഞുജീവിക്കും. എന്നാൽ അവരെ മൃഗങ്ങളായും വിഷസർപ്പങ്ങൾ ആയും ആണ് മറ്റ് മനുഷ്യവർഗ്ഗങ്ങൾ കാണുക. ഇവർ മനുഷ്യരാണ് എന്ന യാതോരു പരിഗണനയും ഇവർക്ക് നൽകില്ലതന്നെ. ഇവർ അടങ്ങിയൊതുങ്ങി നിന്നില്ലായെങ്കിൽ, മറ്റ് ആഫ്രിക്കൻ ജനങ്ങൾ ഇവരെ അടിച്ചുതമർത്തുമായിരുന്നു.


ഇന്നുള്ള ഇന്ത്യൻ ഉദ്യോഗസ്ഥ പ്രപഞ്ചത്തെ പഴയകാല മലബാറുമായി ഉപമിക്കാം. അപ്പോൾ നമ്പൂതിരിമാർ എന്നത് ഇന്നുള്ള ഐഏഎസ്സ് - ഐപിഎസ്സ് ഉന്നതർ.


പോലീസ് ഹെഡ് കോൺസ്റ്റബ്ൾ മുതൽ താഴെ പോലീസ് ശിപായിവരെയുള്ളവർ നായർമാർ. സബ് ഇൻസ്പെക്ടർമുതൽ non-IPS SP വരെയുള്ളവർ അമ്പലവാസികൾ.


നമ്പൂതിരി സ്ത്രീകളെ ഐഏഎസ്സ് - ഐപിഎസ്സ് ഉദ്യോഗസ്ഥരുടെ ഭാര്യമാരോടും അവരുടെ വീട്ടിലെ മറ്റ് സ്ത്രീകളോടും ഉപമിക്കുക. വേണമെങ്കിൽ ഇന്നുള്ള ഐഏഎസ്സ് - ഐപിഎസ്സ് വനിതാ ഉദ്യോഗസ്ഥരുമായും നമ്പൂതിരി സ്ത്രീകളെ ഉപമിക്കാം. രണ്ടുകൂട്ടർക്കും ഭാഷാകോഡുകളിലും സാമൂഹിക അധികാരത്തിലും ആഢ്യത്തം ഉണ്ട്തന്നെ.


ഉന്നത ഉദ്യോഗസ്ഥർക്ക് ആരോടാണ് ഇടപഴകാൻ പറ്റുക എന്ന ഒരു പ്രശ്നം ഉണ്ടായേക്കാം. സംസ്ഥാന തലസ്ഥാനത്ത് ഇത് അത്രകണ്ട് ഒരു പ്രശ്നമല്ലായെങ്കിലും മറ്റ് പലയിടത്തും ഇത് ഒരു പ്രശ്നംതന്നെയാണ്. സംസാരിക്കുന്ന ഭാഷയിൽ ഉള്ള കോഡിങ്ങിന്റെ പ്രശ്നമാണ്. അതിലേക്ക് കടക്കുന്നില്ല.


പണ്ടൊരിക്കൽ ഒരു ജീല്ലാതല ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വസതിയിൽ, ഇദ്ദേഹത്തെ കാണാനായി ഒരു ഞായറാഴ്ച പോയപ്പോൾ ഇദ്ദേഹം ഷട്ടിൽ കളിച്ചുകൊണ്ടിരിക്കുകയാണ്. കൂടെ കളിക്കുന്നത് ചെറുപ്പക്കാരനും ഇളം രൂപമുള്ളതുമായ ഒരു പോലീസ് കോൺസ്റ്റബ്ൾ ആണ്. ഐപിഎസ് ഓഫിസർ ഈ വിധം കളിക്കുന്നത് വ്യായാമത്തിന് വേണ്ടിയാണ് എന്ന് വ്യക്തമായിരുന്നു. പോലീസ് കോൺസ്റ്റബ്ൾആണ് കൂടെകളിക്കുന്നതെങ്കിലും, അവരിരുവർക്കും തമ്മിലുള്ള ഭാഷാ കോഡുകളിലെ ഉച്ചനീചത്വത്തിന് യാതോരു കോട്ടവും തട്ടില്ലതന്നെ.


ഇത്രയും പറഞ്ഞുകഴിഞ്ഞതിനാൽ, ഇനി തിരുവിതാംകൂറിലെ തിരുവാതിര കളിയെ ഒന്നുകൂടി പ്രതിപാധിക്കാം.


പണ്ടു കാലങ്ങളിൽ നമ്പൂതിരി സ്ത്രീകൾക്ക് സ്വന്തമായി പുറത്തിറങ്ങാനും ചുറ്റിനടക്കാനും ആവില്ലതന്നെ. ഇന്ന് ഈ ഒരു കാര്യം ഉന്നത നിലവാരങ്ങളിൽ ഉള്ളവർ അനുഭവിക്കുന്നുണ്ട് ഒരു പരിധിവരെ, മിക്ക ചെറുകിട പ്രദേശങ്ങളിലും. ആളെ മറ്റുള്ളർ തിരിച്ചറിഞ്ഞില്ലെങ്കിലാണ് പ്രശ്നം.


നമ്പൂതിരി സ്ത്രീകൾക്ക് ഒന്ന് ഉത്സാഹിക്കാനുള്ള വേദി, തിരുവാതിര കളിയും മറ്റുമാണ്. ഇന്ന് ഇതേ പോലെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരും, വനിതകളായ ഉന്നത ഉദ്യോഗസ്ഥരും ഈ വിധം ഒരു തിരുവാതിര കളിനടത്തിയാലുള്ള അവസ്ഥ ആലോചിക്കുക.


താലൂക്ക് തലസ്ഥാനങ്ങളിലും ജില്ലാ തലസ്ഥാനങ്ങളിലും മറ്റുമുള്ള സർക്കാർവക Guest houseസുകളിലും Rest houseസുകളിലും ഉന്നത ഉദ്യോഗസ്ഥർമുതൽ ശിപായിവരെയുള്ളവർ വർഷത്തിൽ ഒരു ദിനം ഒത്തുകൂടുന്നു. അവിടെവച്ച് ബഹുവർണ്ണവെളിച്ചത്തിൽ വനിതാ ഉന്നത ഉദ്യോഗസ്ഥരും, ഉന്നത ഉദ്യോസ്ഥരുടെ ഭാര്യമാരും വീട്ടിലെ മറ്റ് സ്ത്രികളും ചേലയും ചുറ്റി നൃത്തംചെയ്യുന്നു. (ഇന്നത്തെ കീഴ്ജനമായ പൊതുജനത്തിന് ഈ വിധ നേത്ര ഉത്സവങ്ങളിലേക്ക് പ്രവേശനം ഇല്ല.)


ഈ വിധമായുള്ള, ഒരു ചേലചുറ്റിയുള്ള, നൃത്തം ചെയ്താൽ എന്തായിരിക്കും കഥയെന്ന് പറയുന്നില്ല. എന്നാൽ, ഇതേ പോലൊക്കെത്തന്നെയാവാം, തിരുവിതാംകൂറിലെ തിരുവാതിര കളിയിലും ഉള്ള അനുഭവം. നേരിയ ചേലയും ചുറ്റി പാട്ടുംപാടി പലവിധ വടിവുകളിൽ നിന്നുംനിവർന്നും നീങ്ങുന്ന സ്ത്രീകളുടെ നൃത്തച്ചുവടുകൾ ആസ്വധിക്കുമ്പോഴും, അവരുടെ രൂപവും ലാവണ്യവും, അതിനുള്ളിൽ നിന്നും അൽപ്പാൽപം വ്യക്തതയിലേക്ക് തെളിഞ്ഞവരുന്ന ശാരീരിക വക്രരേഖകളും കാണികളിൽ പതിക്കും എന്നുതന്നെ തോന്നുന്നു.


ഇന്ന് നമ്പൂതിരിസ്ത്രീകൾ തന്നെയാണോ സാമൂഹിക മാധ്യമ വീഡിയോകളിൽ കാണുന്ന തിരുവാതിര കളികളിൽ പങ്കെടുക്കുന്നത് എന്ന് തീർച്ചയില്ല.


അക്കാലങ്ങളിൽ മലബാറിൽ അശ്ലീലസാഹിത്യം ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. ഭരണിപ്പാട്ട് ഉണ്ടായിരുന്നു എന്നതു ശരിതന്നെ. പക്ഷെ അതിൽ അശ്ലീലം ഉണ്ടെങ്കിലും, അത് അശ്ലീലസാഹിത്യം അല്ലാ എന്നു മനസ്സിലാക്കുന്നു.


മലബാറിലും മറ്റ് ദക്ഷിണേഷ്യൻ പ്രദേശങ്ങളിലും സ്ത്രീ നഗ്നത എന്നത് ഒരു വിരളമായി കാണാൻ പറ്റുന്നകാര്യം അല്ലായിരുന്നിരിക്കാം. പ്രാദേശിക കൈത്തറി നെയ്തുശാലകളിൽനിന്നും നിർമ്മിച്ചുവരുന്ന ചേലകൾക്ക് വമ്പൻ വിലതന്നെയായിരുന്നിരിക്കാം അന്ന്. അതിനാൽതന്നെ, കീഴ്ജനത്തിൽപെട്ട മിക്കവർക്കും നഗ്തത പൂർണ്ണമായും മറയ്ക്കാൻമതിയായ ചേലയും തോർത്തും വാങ്ങിക്കാൻ ആവില്ലായിരിരുന്നിരിക്കാം.


ഇതിന് ഒരു അറുതിവന്നത്, Englandലെ Manchesterറിലെ തുണിമില്ലുകളിൽനിന്നും വിലകുറഞ്ഞതും എന്നാൽ വൻ ഗുണമേന്മയുള്ളതുമായ തുണിത്തരങ്ങൾ ബൃട്ടിഷ്-ഇന്ത്യയിൽ സുലഭമായി ലഭിച്ചുതുടങ്ങിയതോടുകൂടിയാവാം. അതോടെ കീഴ്ജനത്തിന്റെ വ്യക്തിത്വത്തിൽതന്നെ വൻ മാറ്റം സംഭവിച്ചു. ഇതും ഇന്നും പല വൻ ദേശസ്നേഹികൾക്കും സഹിക്കാൻ പറ്റാത്ത ഒരു കാര്യമായി അവരുടെ ഓർമ്മകളിൽ തുടരുന്നുണ്ട് എന്നുതോന്നുന്നു.


ബൃട്ടിഷ്-ഇന്ത്യക്ക് ചുറ്റുമുള്ള സ്വതന്ത്ര രാജ്യങ്ങളിൽ ഈ തരം ഗുണമേന്മയുള്ള തുണികളുടെ ലഭ്യത കീഴ്ജനത്തിന് കിട്ടാതിരിക്കാൻ ഉന്നതർ ശ്രമിച്ചിരിക്കും എന്നതും തീർച്ചയാണ്.


പറഞ്ഞുവന്നത്, സ്ത്രീ നഗ്നതയ്ക്ക് അപ്പുറം ദേവദാസികളേയും അതുപോലുള്ള കെണിയിൽ പെട്ടുപോയ വനിതകളേയും അശ്ലീല പ്രകടന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു ഏർപ്പാട് പണ്ടുമുതലേ ഈ ഉപദ്വീപിൽ ഉണ്ടായിരുന്നു എന്നതാണ്. അതിനും അറുതി വരുത്തിയത് ഇങ്ഗ്ളിഷ് ഭരണം തന്നെയാണ്. ഇതിനെക്കുറിച്ച് പിന്നീട് പറയാം എന്ന് വിചാരിക്കുന്നു. എന്നാൽ മലബാറിൽ മോഹിനിയാട്ടം എന്ന ഒരു ഏർപ്പാടുണ്ടായിരുന്നതായി പറയപ്പെടുന്നു. അതിൽ, ചെറിയ പെൺകുട്ടികളെ അണിയിച്ചൊരുക്കി ഓരോ വൻവീടുകളിലും കൊണ്ടുപോയി അവരുടെ നേട്ടുവൻ എന്ന നടത്തിപ്പുകാരൻ, പലവിധ അശ്ലീലകാര്യങ്ങളും ഈ മോഹിനിയാട്ടം നൃത്തത്തിൽ നടത്തിക്കാണിക്കുമായിരുന്നു പോലും.


ഇത് കണ്ടാസ്വധിക്കുന്നതുപോലെയാവില്ല, ഉന്നത വീടുകളിലെ വൻ സാമൂഹിക ആഢ്യത്വം പേറുന്ന വനികതളുടെ സഭ്യമായ നൃത്തങ്ങൾ. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക് മാറ്റുകൂട്ടിനിൽക്കുന്ന വനിതകളുടെ ആട്ടത്തിന് വൻ ഉത്തേജനശക്തി നൽകാനുള്ള കഴിവുതന്നെകണ്ടേക്കാം.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page