top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ

മലബാറിലെ ഭാഷയെവിടെനിന്നുമാണ് വന്നത് എന്നോ, അതുമല്ലെങ്കിൽ അത് മലബാറിലേക്ക് കുടിയേറിയതോ മലബാർ പ്രദേശത്തുവച്ച് പടിച്ചടക്കപ്പെട്ടതോ ആയ ഏത് ജനവിഭാഗത്തിന്റെ ഭാഷയായിരുന്നിരിക്കാം എന്നതോ എന്ന ഒരു ലളിതമായ അന്വേഷണമാണ് നടത്തിനോക്കിയത്. എന്നാൽ കാര്യമായ യാതോരു വിവരവും ഈ ദിക്കിൽ ലഭിച്ചില്ല എന്നുതന്നെ പറയാമെന്ന് തോന്നുന്നു.


ഈ വിഷയം ഉപസംഹരിക്കുന്നതിന് മുൻപായി ഏതാനുംകാര്യങ്ങൾ കൂടി പറയാം.


തമിഴ്, ദക്ഷിണേഷ്യയ്ക്ക് പുറത്തുനിന്നും വന്നതാവാൻ സാധ്യതയുള്ള സംസ്കൃതം, പോരാത്തതിന് മലയാളം, തെലുഗ്, കന്നഡ തുടങ്ങിയ ഭാഷകളിലെ ലിപികൾ തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട് എന്ന് തോന്നുന്നുണ്ടെങ്കിലും, അവ തമ്മിൽ ഏതോ വിധേനെ ചില വൻ സാമ്യതകളും കാണുന്നുണ്ട്. അ, ആ, ഇ, ഇ... തുടങ്ങിയവും, ക, ഖ, ഗ, ഘ, ങ്ങ.. തുടങ്ങിയവയും ദേവനാഗരിയിലും (സംസ്കൃത ലിപി), തമിഴിലും തികച്ചും ഒരേ പോലെ തന്നെയല്ലായെങ്കിലും, ഏതാണ്ടൊക്കെ തമ്മിൽ സാദൃശ്യമുണ്ട് എന്നുള്ളതാവാം വാസ്തവം. ഇവിടെ തമിഴും സംസ്കൃതവും ആണ് പ്രത്യേകമായി ശ്രദ്ധിക്കുന്നത്.


മലയാളം രണ്ടിൽ നിന്നും സ്വാധീനങ്ങൾ ഏറ്റെടുത്തിട്ടുണ്ടാവാം.


ലിപിയുടെ കാര്യം പറയുമ്പോൾ, അതിൽ രണ്ട് വ്യത്യസ്തകാര്യങ്ങൾ മനസ്സിൽ വരുന്നു.


ഒന്ന് സംസാര ഭാഷയെ ലിപികളായി രൂപപ്പെടുത്തിയെടുത്ത കാര്യമാണ്. ലിപികൾ ഇല്ലായെങ്കിൽ, മനുഷ്യ സംസാരം വെറും ശബ്ദങ്ങൾ മാത്രമായിരിക്കും. സംസാരത്തിലെ ശബ്ദങ്ങളിൽ നിന്നും വളരെ അടുക്കും ചിട്ടും ഉള്ള രീതിയിൽ ലിപികളെ സൃഷ്ടിക്കുക എന്നുള്ളത് ആദ്യമായി ചെയ്യുന്നത് ഒരു വൻ പദ്ധതിതന്നെയായിരിക്കാം. ഒരിക്കൽ ഇത് സൃഷ്ടിച്ചെടുത്താൽ, പിന്നീട് അതിൽ വൻ മാറ്റങ്ങളും പരിഷ്ക്കരണങ്ങളും വരുത്താൻ തരതമ്യേനെ കുറഞ്ഞ പരിശ്രമം മാത്രം മതിയാകാം.


ഇന്ന് ലിപികൾ ഉള്ളതിനാലും, അവ മനുഷ്യർ പഠിക്കുന്നതിനാലും, ഈ ഒരു കാര്യം ആരും ചിന്തിക്കുന്നില്ലാ എന്ന് തോന്നുന്നു. സംസാരത്തിലെ ശബ്ദങ്ങളെ മനസ്സിലാക്കുക, എന്നിട്ട് അവയിൽനിന്നും വ്യത്യസ്ത വാക്കുകളെ തരംതിരിച്ചെടുക്കുക, അതിനുശേഷം ശബ്ദങ്ങളെ തുണ്ടുതുണ്ടാക്കി മാറ്റിനിർത്തി, അവയെ ലിപികൾആക്കി വേർത്തിരിച്ചെടുക്കുക എന്നുള്ളത് ഒരു വൻ മാനസിക ശ്രമം തന്നെയാണ്. കമ്പ്യൂട്ടറുകൾക്ക് നിസ്സാരമായി ചെയ്യാവുന്നകാര്യവും തന്നെയയാരിക്കം ഇത്. ഈ ഒരു കാര്യം മനസ്സിൽ വെക്കുക.


ഡച്ചുകർ ആഫ്രിക്കൻ പ്രദേശങ്ങളിൽ പലതരം മനുഷ്യരേയും കണ്ടതിൽ, അവരിൽ ചിലരുടെ സംസാരഭാഷയിലെ വാക്കുകൾ ഉച്ചരിക്കാൻ പോലും ആവത്തതായി അനുഭവപ്പെട്ടകാര്യം GEORGE W. STOW, F.G.S., F.R.G.S. എഴുതിയ THE NATIVE RACES OF SOUTH AFRICA പറുയുന്നുണ്ട്.


QUOTE: ----------but a sobriquet given to them by the early Dutch traders from the almost unpronounceable character of their language....... END OF QUOTE


ആഫ്രിക്കൻ വനാന്തരങ്ങളിലെ Bushmen എന്ന വർഗ്ഗക്കാരെ മറ്റ് ആഫ്രിക്കൻ ജനവിഭാഗങ്ങളിൽ പലരും വെറും മൃഗങ്ങളായി മനസ്സിലാക്കിയിരുന്ന കാര്യവും സൂചിപ്പിച്ചുകാണുന്നുണ്ട്, അതേ ഗ്രന്ഥത്തിൽ.


QUOTE 2: .......................evidently classing the Bushmen and the game in the same category as wild animals. END OF QUOTE


ഈ Bushmenമാരുടെ ഭാഷ പഠിച്ചെടുത്താൽ മനുഷ്യർക്ക് മൃഗങ്ങളുടേയും പ്രകൃതിയുടേയും അറിയപ്പെടാത്ത പല അനുഭൂതികളും മനസ്സിലാക്കാൻ പറ്റും എന്നുവരെ Mr. Chapman എന്ന പേരുള്ള ഇങ്ഗ്ളിഷുകാരനായ നിരീക്ഷകൻ പറഞ്ഞകാര്യവും സൂചിപ്പിച്ചുകാണുന്നു.


മൃഗങ്ങളടെ ഭാഷയിലെ ശബ്ദങ്ങളെക്കുറിച്ച് ഇന്നും വ്യക്തമായ യാതോരു വിവരവും ലഭിച്ചിട്ടില്ലതന്നെ. ഈ വിഷയവുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങൾ പറയാവുന്നതാണ്. അത് പിന്നീടാവാം എന്ന് കരുതുന്നു.


ഇവിടെ പറഞ്ഞുവന്നിരുന്ന കാര്യം സംസ്കൃത്തിലേയും തമിഴിലേയും ലിപികളുടെ ശബ്ദങ്ങൾ സൃഷ്ടിക്കപ്പെട്ടതിൽ പലതരം സാമ്യതയും ഉണ്ട് എന്ന കാര്യമാണ്.


അ, ആ, ഇ, ഈയും ക, ഖ, ഗ, ഘ, ങ്ങ തുടങ്ങിയവയും രണ്ടിലും ഉണ്ട് എന്ന് തന്നെയാണ് തോന്നുന്നത്. ഒരേ അടുക്കും ചിട്ടയിലും അല്ലായെങ്കിലും, ഇതുതന്നെയാവാം വാസ്തവം. എന്നാൽ തമിഴിൽ വ്യക്തമായും ലിപിയുടെ ശബ്ദത്തിന്റെ അറ്റത്തിൽ ഒരു വ്യത്യാസം കാണുന്നുണ്ട് എന്ന് തോന്നുന്നു. എന്നാലും, രണ്ട് ഭാഷകളിലും ലിപികളുടെ ശബ്ദത്തിൽ ഒരു സാമ്യത കാണുന്നുണ്ട്.


രണ്ടാമത്തെ കാര്യം ലിപികളുടെ രൂപഭാവം ആണ്.


ലിപികളുടെ രൂപഭാവത്തിൽ തമിഴും സംസ്കൃതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ല.


നോക്കുക, സംസ്കൃതത്തിൽ അ എന്ന് എഴുതുന്നത് ഈ വിധമാണ് : अ


തമിഴിൽ ഈ വിധവും : அ


സംസ്കൃതത്തിൽ ക എന്ന് എഴുതുന്നത് ഈ വിധമാണ് : क


തമിഴിൽ ഈ വിധവും : க


മലയാളത്തിലെ മിക്ക ലിപികളും ഇവ രണ്ടിൽനിന്നും വളരെ വ്യത്യസ്തമാണ് എന്ന് തോന്നുന്നു.


ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത് എന്ന് അറിയില്ല. എന്നാൽ പറയേണ്ടുന്ന കാര്യം, സംസാരത്തിലെ ശബ്ദത്തെ ലിപികളായി തരംതിരിക്കുന്നത് ഒരു സംഗതിയാണ്. ആ ലിപികൾക്ക് എഴുത്തിൽ ഒരു രൂപം ഉളവാക്കുന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു കാര്യമാണ്.


ഈ രണ്ടുകാര്യങ്ങളിൽ വച്ച്, ആദ്യത്തേതിൽ സമാനമായ ബുദ്ധിപ്രവർത്തനം തമിഴിലും സംസ്കൃതത്തിലും നടന്നിട്ടുണ്ട് എന്നുതോന്നുന്നു.


ഈ വിധ ലപികൾക്ക് എഴുത്തുരൂപത്തിൽ രൂപഘടന സൃഷ്ടിക്കുന്ന അവസരത്തിൽ, വ്യത്യസ്തമായ ബുദ്ധികളാണോ പ്രവർത്തിച്ചത് എന്നത് വ്യക്തമായി അറിയില്ല.


മലയാളത്തിലെ ലിപികളുടെ ശബ്ദം മിക്കവാറും സംസ്കൃത്തിൽനിന്നും തമിഴിൽനിന്നും ആയിരിക്കാം എടുത്തിട്ടുള്ളത്.


എന്നാൽ ആ ലിപികളുടെ രൂപഭാവം സംസ്കൃത്തിൽനിന്നും തമിഴിൽനിന്നും ആയിരിക്കില്ലാ എന്നും തോന്നുന്നു. വെറും തോന്നൽ മാത്രമാണ്. ഗഹനമായ പഠനമോ വിവരമോ ഈ കാര്യത്തിൽ ഈ എഴുത്തുകാരന് ഇല്ലതന്നെ.


ഇങ്ഗ്ളിഷിലെ ലിപികളെക്കുറിച്ച് ഇവിടെ ചെറുതായി സൂചിപ്പിക്കാം. ആഴത്തിലേക്ക് പോകാനും, അതിന് ഭൂഖണ്ഡ യൂറോപ്യൻ ഭാഷകളും ആയുള്ള ബന്ധത്തെക്കുറിച്ച് പറയാനും ഇവിടെ ഉദ്ദേശിക്കുന്നില്ല.


ദക്ഷിണേഷ്യൻ ഭാഷകളിൽ 'അമ്മ' എന്ന് എഴുതിയത് നോക്കൂ. ഈ രീതിയിൽതന്നെയാണ് സംസ്കൃതത്തിലും തമിഴിലും ദക്ഷിണേഷ്യയിലെ പല ഭാഷകളിലും ലിപികൾ കൂട്ടി ഘടിപ്പിച്ചിട്ടുള്ളത്.


ഇങ്ഗ്ളിഷിൽ ഈ വാക്കിനെ എഴുതുന്നത്, ഈ വിധമാണ് : Amma. മനുഷ്യസംസാര ശബ്ദത്തെ ഈ വിധം ഘടിപ്പിച്ചെടുക്കുന്നത് ഒരു വൻ വ്യത്യസ്തമായ മാനസിക പ്രവർത്തനം തന്നെയാണ്. ഇവിടെ വ്യക്തമായും പറയേണ്ടുന്നത്, ഈ രണ്ടുതരം (ദക്ഷിണേഷ്യയിലേയും ഇങ്ഗ്ളിഷിലേയും) ലിപികളേയും സൃഷ്ടിച്ചത് രണ്ട് വ്യത്യസ്തതരം ബുദ്ധിശക്തികൾ തന്നെയാവാം. ഈ കാര്യത്തിന്റെ ആഴങ്ങളിലേക്കും ഇപ്പോൾ പോകുന്നില്ല. എന്നാൽ പറയാനുള്ളത്, ഇങ്ഗ്ളിഷ് ഭാഷ ദക്ഷിണേഷ്യൻ ഭാഷകളിൽ നിന്നും ഏതാണ്ട് എല്ലാരീതിയിലും വ്യത്യസ്തമായിരിക്കാം എന്നാണ്.


പണ്ട് Trivandrumത്ത് പഠിക്കുന്ന കാലത്ത്, ഒരു പരിചയക്കാരൻ ഈ ഇങ്ഗ്ളിഷ് ലിപികളുടെ സ്വാധീനം മലയാളം വാക്കുകളിൽ പ്രകടിപ്പിച്ചു പറയുന്നത് കേൾപ്പിച്ചുതന്നിരുന്നു. മാപ്പിള എന്ന വാക്ക് ഈ വിധ ലിപികളുടെ സ്വാധീനത്തിൽ ഈ വിധത്തിലാണ് ആ ആൾ പറഞ്ഞത്. M A പ്പ പ്പ ഇ്ള്ള. തിരുവിതാംകൂറിൽ മാപ്പിള എന്നുള്ളത് ക്രിസ്തീരയരാണ്.


മാക്റി എന്നവാക്ക്, ഇതേ പോലെ പറഞ്ഞാൽ, M A ക്റ് ക്റ് Y.


ഇത് വെറുതെ ഓർമ്മയിൽ നിന്നും ഒരു നർമ്മഭാവത്തിൽ എഴുതിയതാണ്. കാര്യമായി എടുക്കേണ്ട.


ഇങ്ഗ്ളിഷ് ലിപികളിൽ വലിയക്ഷരം - ചെറിയക്ഷരം എന്ന ഒരുകാര്യം ഉള്ളത്, ദക്ഷിണേഷ്യൻ ഭാഷകളിൽ ഇല്ലായെന്ന് ഭാഷാ ശാസ്ത്രത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു. അതുപോലെ, ഇങ്ഗ്ളിഷ ലിപികൾക്ക് കൂട്ടെഴുത്ത് എന്ന ഒരു ഏർപ്പാടും, അതുമായി ബന്ധപ്പെട്ടത് എന്ന് വേണമെങ്കിൽ പറയാവുന്ന, Cursive writing (കൈയെഴുത്ത് നന്നാക്കൽ പരിശീലനം) എന്ന ഒരു ഏർപ്പാടും ഉണ്ട്. ഇന്ന് ഈ Cursive writingഎന്നത് ദക്ഷിണേഷ്യൻ ഭാഷകളിലും മറ്റും ഭാഷകളിലും പടർന്നുകേറിയിട്ടുണ്ടാവാം.


മലബാറിലേക്ക് കയറിവന്നതോ, കുടിയേറിവന്നതോ, കയറിവന്ന് അടിമപ്പെട്ടതോ, അതുമല്ലെങ്കിൽ, പാരമ്പര്യമായി ജീവിച്ചിരുന്നതോ ആയ ഏതോ ജനക്കൂട്ടത്തിന്റേതാവാം മലബാറിലെ ലിപികളുടെ രൂപം. എന്നാൽ, അവ ഉപയോഗിച്ച് ഇന്നുള്ള മലയാളം ലിപികൾ സൃഷ്ടിച്ചത്, കൃത്രിമമായി സംസ്കൃത്തേയും തമിഴിനേയും ശ്രദ്ധിച്ചുകൊണ്ടാവാം എന്നൊരു അഭിപ്രായം.


മലബാറിലെ പാരമ്പര്യ ഭാഷയായ മലയാളത്തെക്കുറിച്ച് ഇന്ന് തിരുവിതാംകൂറുകാർക്ക് കാര്യമായ വിവരം ഇല്ലതന്നെ. ഇതേ അവസ്ഥാവിശേഷം തന്നെയാണ് മലബാറിലെ പുതിയ തലമുറയുടേയും കാര്യം. പലപ്പോഴും, മലബാറിലെ ഉൾനാടുകളിലെ പഴയ ജനത്തിന്റെ ഏതെങ്കിലും ഒരു പ്രാദേശിക സംസാര ശൈലിയിൽ മലയാളം സംസാരിച്ച് കാണിച്ച്, ഇതാണ് മലബാറിലെ ഭാഷയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മിമിക്രികൾ കേട്ടിട്ടുണ്ട്. മലബാറിലെ മലയാളം യഥാർത്ഥത്തിൽ ഒരു സംസാര ശൈലിയല്ല (accent അല്ല), മറിച്ച് മലയാളത്തിൽ പാരമ്പര്യമായി ഇല്ലാത്ത വാക്കുകൾ ഉള്ള ഒരു ഭാഷയാണ് ഇത്.


ഈ ഭാഷയിലെ ചെരയിക്ക്, ഒതിയാർക്കം, മീത്തൽ, ഒലുമ്പ്, പതക്ക്ന്ന്, അയെ, ഒരിയാനെ, കീഞ്ഞ്, എതക്കേട്, അലമ്പ്, വെല്ലം, കൊത്തമല്ലി, നിലക്കടല, അടിക്ക് (sweep), നേന്ത്രപ്പഴം, ഇടങ്ങാറ്, കൈക്കോട്ട്, തൂമ്പാപണി, തിരിഞ്ഞ്, മേല്, മക്കാറ്, സുയിപ്പ്, ആണ്ട്, കുണ്ട്, മടമ്പ്, നിരീച്ച് തുടങ്ങിയ അനവധി വാക്കുകൾ മറ്റ് വല്ല ഭാഷകളിലും കാണപ്പെടുന്നുണ്ടെങ്കിൽ, ആ ഭാഷക്കാർക്ക് മലബാറിലെ പാരമ്പര്യജനങ്ങളിൽപെട്ട ഏതെങ്കിലും ഒരുകൂട്ടരും ആയി വല്ലബന്ധവും ഉണ്ടോ എന്ന് നോക്കുന്നത് രസകരമായ ഒരുകാര്യമായേക്കാം.


മലബാറി വാക്കുകളിൽ ചിലതിന് വ്യക്തമായും അറബിഭാഷയും ആയി ബന്ധം കണ്ടേക്കാം. അത് തികച്ചും മറ്റൊരു കാര്യമാണ്.


പോരാത്തതിന്, മലയാള ലിപികളിൽ ഏതെങ്കിലും ചിലത് ആ വിധ ഭാഷകളിലെ ലിപികളിൽ ഉണ്ടോ എന്ന് പരിശോധിക്കുന്നതും ഈവിധം തന്നെ.


മുരുമക്കത്തായ തീയരുടെ ഉറവിടം Kazakhstanന്റെ അതിർത്തിപ്രദേശത്തുള്ള Tian Shan മലയോരങ്ങൾ ആയേക്കുമോ എന്ന് നോക്കാവുന്നകാര്യമാണ്. അങ്ങിനെ വല്ലതും കാണപ്പെടുകയാണെങ്ങിൽ, പിന്നെ നോക്കേണ്ടത്, അവിടങ്ങളിൽ വല്ല Shamanistic ആദ്ധ്യാത്മിക പാരമ്പര്യവും നിലനിന്നിരുന്നുവോ എന്നതാണ്.


ഈ വിഷയം ഇപ്പോൾ വിടുകയാണ്. എന്നാൽ ഭാഷയിലെ വാക്കുകളിലെ സാമ്യതയെക്കുറിച്ച് നോക്കുമ്പോൾ, ഭാഷയുടെ അലങ്കാര മാതൃക, വാക്കുകൾ, ലിപികളുടെ അടുക്കുചിട്ടയും, ലിപികളുടെ ശബ്ദം, ലിപികൾ എഴുതിയാൽ അവയ്ക്ക് ഉള്ള രൂപഘടന തുടങ്ങിയവ വ്യത്യസ്തകാര്യങ്ങൾ തന്നെയാവാം എന്ന് മനസ്സിലാക്കേണ്ടിവരും. ഈ വ്യത്യസ്തമായ ഓരോ കാര്യവും വ്യത്യസ്തമായ ജനങ്ങളുടെ സംഭാവനയോ, വ്യത്യസ്ത വ്യക്തികളുടോയോ അതുമല്ലെങ്കിൽ വല്ല വൻ സാങ്കേതികവിദ്യയുടേയോ മാനസിക പ്രവർത്തനമോ ആയിരിക്കാം നൽകിയത് എന്നും ഓർമ്മിക്കുന്നതിൽ തെറ്റില്ലാ എന്ന് തോന്നുന്നു.


ഇനി പറയാനുള്ളത്, വ്യത്യസ്തഭാഷകൾ സൃഷ്ടിക്കുന്ന രണ്ട് വ്യക്തമായും വ്യത്യസ്തമായ സാമൂഹിക ഘടനാ ഭാവങ്ങളെക്കുറിച്ചാണ്. അതുംകൂടി പറഞ്ഞതിന് ശേഷം, ഈ എഴുത്ത്, വടക്കേ മലബാറിലെ മണ്ണിലേക്ക് തന്നെ തിരിച്ചുവരും എന്ന് മനസ്സിലാക്കുന്നു.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന