top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ രൂപകൽപ്പനാ സാധ്യതകൾഏതാണ്ട് 1998 മുതൽ തുടർച്ചയായി കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പരിചയത്തിൽ നിന്നും ലഭിച്ച തുണ്ട്തുണ്ട് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കുറിപ്പ് എഴുതുന്നത്. അതിനാൽത്തന്നെ ആധികാരികതയും (Authenticityയും) സാങ്കേതിക മികവും ആഴവും കുറവായിരിക്കാം ഈ എഴുത്തിന്. എന്നാൽ ഈ എഴുത്ത് എഴുതുന്നത് യഥാർത്ഥത്തിൽ കമ്പ്യൂട്ടറിന്റെ സാങ്കേതികതയെ പഠിപ്പിക്കാനല്ല, മറിച്ച്, അതീന്ത്ര്യ സോഫ്ട്വേർ വേദിയും മനുഷ്യഭാഷകളും തമ്മിൽ ഉള്ള ബന്ധത്തെ സൂചിപ്പിക്കാൻ വേണ്ടിമാത്രമാണ്.


സാധാരണ Harddisk കമ്പ്യൂട്ടറിന്റെ കാര്യമാണ് ഇവിടെ പ്രതിപാദിക്കുന്നത്.


Come എന്ന വാക്ക് ടൈപ്പ് ചെയ്താൽ, ബൈനറി അക്കങ്ങളിൽ ഇത് 01000011 01101111 01101101 01100101 എന്നാവും. അത് Harddisk അതിവേഗത്തിൽ തിരിയുമ്പോൾ, Voltage കുറഞ്ഞതും, കൂടിയതും ആയരീതിൽ കമ്പ്യൂട്ടറിൽ ആലേഖനം ചെയ്യപ്പെടും. ഇതിൽനിന്നും കമ്പ്യൂട്ടർ കാര്യമായ എന്തെങ്കിലും മനസ്സിലാക്കും എന്ന് തോന്നുന്നില്ല.


എന്നാൽ Harddisk അതിവേഗത്തിലാണ് തിരിയുന്നത്. ഏതാണ്ട് 100 പ്രാവശ്യത്തിൽ കൂടുതൽ ഒരു സെക്കണ്ടിൽ തിരിയുമ്പോൾ, ലക്ഷോപലക്ഷം ലളിതവും സങ്കീർണ്ണവും അതിസംങ്കീർണ്ണവും ആയ ഈവിധ സന്ദേശങ്ങൾ കമ്പ്യൂട്ടറിലേക്ക് ഈ വിധം കയറും. ഇവയിൽ പലതും വ്യക്തമായ കണക്കുകൂട്ടലുകളും, പരിധിപ്പെടുത്തലുകളും ലോജിക്കുകളും, അങ്ങിനെയെങ്കിൽ ഇങ്ങിനെചെയ്യുക എന്നെല്ലാമുള്ള പടിപടിയായുള്ള actionനുകളടെ ഒരു ഓട്ടം തന്നെയായിരിക്കും.


ചില ഇടത്ത് ബൈനറി അക്കങ്ങൾ തമ്മിൽ കുട്ടുപ്പെടാം, കിഴിക്കപ്പെടാം, ഗുണിക്കപ്പെടാം, ഹരിക്കപ്പെടാം. ഇവയെല്ലാം ഈ ബൈനറി ഡിജിറ്റിന്റെ ലോകത്തിൽ നടക്കുന്നകാര്യം ആണ്.


ഈ ലോകമാണ് Machine languageന്റെ ലോകം എന്നു തോന്നുന്നു.


Harddisk തിരിയുന്നതിന്റെ വേഗതയെക്കുറിച്ച് പറയുമ്പോൾ, ഇത് യഥാർത്ഥത്തിൽ ഒരു വൻ വേഗതയല്ലാ എന്ന് മനസ്സിലാക്കുക.


ഉദാഹരണത്തിന്, ഒരു സെക്കണ്ട് സമയദൈർഘ്യത്തെ, 9192631770 cycles of radiationന്റെ സമയദൈർഘ്യം ആണ് എന്നാണ് നിർവ്വചിച്ചിട്ടുള്ളത് എന്ന് ഓർക്കുക. Check this page for more information


അപ്പോൾ, ഒരു സെക്കണ്ടിൽ, റേഡിയേഷൻ തരങ്കങ്ങളുടെ ലോകത്തിൽ 9192631770 കാര്യങ്ങൾ നടക്കുന്നണ്ട് എന്ന് ചിന്തിക്കുക.


ആ കാര്യത്തിലേക്ക് പോകുന്നില്ല.


പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പ്യൂട്ടറിൽ ഈ എഴുത്തുകാരൻ ശ്രദ്ധിച്ചിട്ടുള്ളത്, മുന്ന് വ്യത്യസ്ത കാര്യങ്ങൾ ഉണ്ട് എന്നാണ്. ഒന്ന് അതിലെ Harddisk, പോസസറ്, മോണിറ്റർ, ഫാൻ തുടങ്ങിയ Hardware. രണ്ട്, അതിലേക്ക് കയറിവരുന്ന ഇലക്ട്രിക്ക് കറണ്ട്. മൂന്ന് കമ്പ്യൂട്ടറിന് ജീവനും മനസ്സും ബദ്ധിയും നൽകുന്ന സോഫ്ട്വർ. ഇവ മൂന്നും വ്യത്യസ്തമെങ്കിലും, ഇവ മൂന്നും ഒന്നിച്ച് പ്രവർത്തിച്ചാണ്, പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടറിന് അസ്തിത്വം വരുന്നത്.


ഇവിടെ ഇനി പറയേണ്ടത്, Machine language കൂടുതൽ കാര്യക്ഷമമാക്കാനായി, ബൈനറി ഡിജിറ്റുകൾക്ക് പകരം ഇന്ന് Hexadecimal digits ആണ് ഉപയോഗിക്കുന്നത്, എന്നതാണ്. ഇതിൽ രണ്ട് അക്കങ്ങൾക്ക് പകരം 16 അക്കങ്ങൾ ഉണ്ട്. 0 മുതൽ 9തും, അതിന് ശേഷം A മുതൽ F വരെയുള്ള ഇങ്ഗളിഷ് ലിപികളും. ഇങ്ങിനെ ചെയ്യുമ്പോൾ Machine languageൽ, കോഡുകൾക്ക് നീളം നന്നേ കുറയും. Come എന്ന വാക്ക് Hexadecimalൽ 43 6f 6d 65. ബൈനറിയിൽ ഇത് 01000011 01101111 01101101 01100101 ആയിരുന്നുവെന്ന് ഓർക്കുക.


ഇക്കാര്യം മനസ്സിലാക്കാൻ പ്രയാസം ഇല്ലതന്നെ. ഉദാഹരണത്തിന്, സാധാരണ അക്കങ്ങൾക്ക് പകരം a, b, c, d ഉപയോഗിച്ചാൽ, രണ്ട് അക്കങ്ങൾക്കൊണ്ട് വൻ സംഘ്യകൾ സൂചിപ്പിക്കാം. ഉദാഹരണത്തിന്, 99. ഇതിന് പകരം zz എന്ന് എഴുതിയാൽ, 2626 എന്നും മനസ്സിലാക്കാം.


999 എന്നതും, zzzഎന്നതും നോക്കുക. രണ്ടാമത്തേത്, 262626 എന്ന സംഖ്യയാണ്, എന്ന് തോന്നുന്നു.


ഇങ്ഗ്ളിഷിലെ വലിയക്ഷരവുംകൂടി ഉപയോഗിച്ചാൽ, വൻ സംഖ്യകളെ വളരെ ചെറിയ അക്കങ്ങളിൽ രേഖപ്പെടുത്താൻ ആവും.


ഈ കാര്യവും ഇവിടെ വിടുകയാണ്.


വാക്കുകൾക്ക് മാത്രമല്ല, മറിച്ച് മറ്റെല്ലാത്തിനും Machine languageൽ വ്യക്തമായ കോഡുകൾ ഉണ്ട്. ഉദാഹരണത്തിന്, നിറങ്ങൾ (Colours).


Red: Hex: # FF0000 Binary: 11111111

Blue : Hex: # 0000FF

Yellow: Hex: # FFFF00

Crimson: Hex: # DC143C


കമ്പ്യൂട്ടറിൽ കോടാനുകോടി Machine language കോഡുകൾ തമ്മിൽ പ്രതിപ്രവർത്തിച്ച്, ഈ വിധ ഏതെങ്കിലും കോഡുകൾ ഫലമായി (resultആയി) ലഭിക്കുകയാണെങ്കിൽ ആ പ്രത്യേക നിറം അല്ലെങ്കിൽ ശബ്ദം, വാക്ക്, അക്കം എന്നിവ ലഭിക്കും. വായനക്കാരന്റെ കൈവശം ഒരു കമ്പ്യൂട്ടർ ഉണ്ടെങ്കിൽ, അതിൽ Adobe Photoshop ഉണ്ടെങ്കിൽ, അതിനുള്ളിലെ Colour Picker തുറന്ന് വ്യത്യസ്ത നിറങ്ങളെ തിരഞ്ഞെടുക്കുമ്പോൾ, അതിന്റെ Hexcode ഓരോ നിറത്തിനും അനുസൃതമായി മാറുന്നത് കാണാനാവും. (മുകളിൽ നൽകിയ ചിത്രം നോക്കുക).


ഈ പ്രവർത്തനത്തെക്കുറിച്ച് ഈ എഴുത്തിൽ പ്രതിപാദിക്കേണ്ടതില്ല.


ഇനി ഒരു കാര്യം കൂടി പറഞ്ഞ് ഈ കാര്യം ഉപസംഹരിക്കാം.


മനുഷ്യർക്ക് ഈ വിധം Machine languageൽ നിർദ്ദേശങ്ങൾ എഴുതി കമ്പ്യൂട്ടറുകളുമായി ബന്ധപ്പെടാൻ വളരെ പ്രയാസംതന്നെയാണ്. മനുഷ്യർക്ക് ഈ വിധം നിർദ്ദേശങ്ങളും പ്രവർത്തന പദ്ധതികളും കമ്പ്യൂട്ടറുകളെ അറിയിക്കാനായി ഉപയോഗിക്കുന്നതാണ് Programming languages. ഇവയിൽതന്നെ വ്യത്യസ്ത തരത്തിലുള്ളവ ഉണ്ട്. അതിലേക്കൊന്നും ഇപ്പോൾ പോകേണ്ടതില്ല. C++, Java, Python തുടങ്ങിയവ ഇന്ന് വളരെ അറിയപ്പെടുന്ന Higher Level Programming languages ആണ്. ഇവയിൽ രണ്ടെണ്ണത്തിലെ ചില കോഡുകൾ നേരത്തെ ഈ എഴുത്തിൽ കാണിച്ചിരുന്നു.


ഇവയിൽ ആണ് മനുഷ്യർ പലതരം ലോജിക്കുകളും കണക്കുകളും മറ്റും എഴുതിച്ചേർത്ത് വൻകിട computer programകൾ സൃഷ്ടിക്കുന്നത്. ഇവിടെ പറയാനുള്ള ഒരു കാര്യം, ഇവയിൽ പലതിലും Library പോലുള്ള ചിലകാര്യങ്ങൾ ഉണ്ട് എന്നാണ്. എന്നുവച്ചാൽ ഓരോ വ്യത്യസ്ത പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള ഒരു കൂട്ടം കോഡുകൾ ഒരിക്കൽ നിർമ്മിക്കപ്പെട്ടാൽ, പിന്നീട് ചെയ്യപ്പെടുന്ന പ്രോഗ്രാമുകൾക്ക് ഇവയെ അതുപോലെതന്നെയോ, അതുമല്ലെങ്കിൽ അവയിൽ ചില ഭാഗമോ പകർത്തിയെടുത്ത് ഉപയോഗിക്കാം. അങ്ങിനെവരുമ്പോൾ, കൂടുതൽ കൂടതൽ സങ്കീർണ്ണങ്ങളായ പ്രോഗ്രാമുകൾ നിർമ്മിക്കാൻ സൌകര്യം ലഭിക്കും


ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ടത്, കമ്പ്യൂട്ടറിന്റെ Hardware പ്രവർത്തിക്കുന്നത് തികച്ചും ഭൌതികലോക നിയമങ്ങൾക്ക് അനുസൃതമായാണ്. എന്നാൽ സോഫ്ട്വേറിന്റെ ലോകത്തിൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമായേക്കാം. Logicക്കുകളാലും മറ്റും എഴുതിച്ചേർക്കാവുന്ന എന്തും ഈ ലോകത്തിൽ വിഭാവനം ചെയ്യാനും സൃഷ്ടിക്കാനും ആവും.


ഈ സൃഷ്ടിക്കപ്പെട്ട പ്രോഗ്രാമുകളെ Machine Languageകളിലേക്ക് മാറ്റുകയും അവ കമ്പ്യൂട്ടറുകൾക്ക് മനസ്സിലാക്കാനാക്കുന്നതും മറ്റും സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ആണ്. ഇങ്ങിനെ മാറ്റിയതിന് ശേഷംമാത്രമേ അവ കമ്പ്യൂട്ടറുകൾക്ക് കൈമാറാൻ ആവുള്ള


ഇനിയും പറയാനുള്ളത്, ബൈനറി ഡിജിറ്റുകളെ (ഉദാ: 01000011 01101111 01101101 01100101) Hexadecimal ഡിജിറ്റുകൾ ആക്കിമാറ്റാം (ഉദാ: 43 6f 6d 65). തിരിച്ചും. എന്നുവച്ചാൽ ഈ വിധ കോഡുകളെ മനുഷ്യന് ഇന്നും അറിവില്ലാത്ത വേറെ പല കോഡുകളും ആയും മാറ്റാനായേക്കാം. പോരാത്തതിന്, Binary digitകളേയും Hexadecimal digitകളേയും കൂട്ടാനും കിഴിക്കാനും ഗുണിക്കാനും, ഹരിക്കാനും മറ്റും അവയുടേതായ നിയമങ്ങളും വഴികളും ഉണ്ട്.


ഇന്ന് നാം കാണുന്നതും ഉപയോഗിക്കുന്നതും ആയ കമ്പ്യൂട്ടറിന് പിന്നിൽ അദൃശ്യമായി കോടാനുകോടി, ഈ വിധ അക്കങ്ങളുടെ ഒരു പ്രപഞ്ചം തന്നെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവ യഥാർത്ഥത്തിൽ അക്കങ്ങൾ ആണ് എന്നും തികച്ചുംകൃത്യമായും പറയാനും ആവില്ല. കാരണം, അവയെല്ലൊം മനുഷ്യന്റെ ഇന്നത്തെ അറിവുകളുടെ പരിധിക്കുള്ളിൽ നിന്നുമുള്ള സൃഷ്ടികൾ മാത്രമാണ്. കഴിവും വിവരവും കൂടുന്നതിന് അനുസൃതമായി ഇവയിലും, കാഴ്ചപ്പാടിലും മാറ്റം വന്നേക്കാം.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page