top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും വ്യത്യാസങ്ങൾ സാവധാനത്തിൽ വരുന്നതിനെക്കുറിച്ച്

മലബാറിലും തിരുവിതാംകൂറിലും, പോരാത്തതിന് ദക്ഷിണേഷ്യമുഴുവനും കൃത്യമായ ചരിത്രപഠനവും ചരിത്രമെഴുത്തും മറ്റും ആരംഭിച്ചതുതന്നെ ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ഡത്തിൽ വന്നതോടുകൂടിയാണ്. അതിനുമുൻപ് ഒറ്റപ്പെട്ട ചില എഴുത്തുകൾ ഉണ്ടായിരുന്നിരിക്കാമെങ്കിലും, അവയെല്ലാം എത്രമാത്രം പക്ഷപാതരഹിതമായ എഴുത്തുകളും ഗൂഢോദ്ദേശ്യങ്ങൾ (ulterior motives) ഇല്ലാത്തവയും ആയിരുന്നു എന്ന് പരിശോധിക്കുകതന്നെവേണ്ടിവരും.


എന്നാൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ വ്യക്തിപരമായി എഴുതിയതോ, അതുമല്ലെങ്കിൽ അവർ അവരുടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി മറ്റ് കീഴ്ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടുകൂടി എഴുതിയതോ ആയ ഗ്രന്ഥങ്ങളിൽ പലപ്പോഴും പ്രാദേശിക ഉദ്യോഗസ്ഥരുടേയും മേലാളന്മാരുടേയും മറ്റും കൈകടത്തലുകളും താൽപ്പര്യങ്ങളും കടന്നുകൂടിയിട്ടുണ്ടാവാം.


പോരാത്തതിന്, ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥരായി ബൃട്ടണിൽനിന്നും വന്ന ഇങ്ഗ്ളിഷുകാരും Celtic ഭാഷക്കാരും, അവർ കണ്ട സാമൂഹിക യാഥാർത്ഥ്യങ്ങളെ വ്യത്യസ്തമായിത്തന്നെ മനസ്സിലാക്കിയിരിക്കാം. കാരണം, തമ്മിൽ ഭാഷാകോഡുകളിൽ വ്യത്യാസം ഉള്ളവർ ആണ് അവർ.


എന്നാൽ മൊത്തമായി പറഞ്ഞാൽ, അവർക്ക് പലതും അവയുടെ ആഴത്തിൽ മനസ്സിലായില്ലാ എന്നുവേണം പറയാൻ.


ഉദാഹരണത്തിന്, NATIVE LIFE IN TRAVANCOREൽ The Rev. Samuel Mateer ഈ വിധം പറയുന്നുണ്ട്.


QUOTE:

All dread the raising of the lower classes and their admission to the common rights of humanity. “The very essence of caste lies in the degradation of others.” END OF QUOTE


തർജ്ജമ : കീഴ്ജനങ്ങളെ വളർത്തുന്നതും, അവരെ മാനവരാശിയുടെ പതുവായുള്ള അവകാശങ്ങളിലേക്ക് കയറ്റുന്നതും, എല്ലാരും ഉൽക്കടഭീതിയോടുകൂടിയാണ് വീക്ഷിക്കുന്നത്. "ജാതി സംമ്പ്രദായത്തിന്റെ കാതൽതന്നെ മറ്റുള്ളവരെ തരംതാഴ്ത്തുക എന്നതാണ്." തർജ്ജമയുടെ അന്ത്യം.


ഈ മുകളിൽ പറഞ്ഞത് സത്യമാണെങ്കിലും, ഈ നിരീക്ഷണത്തിന് കാര്യമായ ആഴം ഇല്ലതന്നെ. പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ കാതൽതന്നെ മറ്റുള്ളവരെ തരംതാഴ്ത്തുക എന്നതാണ്. ഇവിടെ 'മറ്റുള്ളവർ' എന്ന പ്രയോഗവും പൂർണ്ണമായ അർത്ഥം നൽകുന്നില്ല. കാരണം, ഉന്നതരോട് അടിയാളത്തവും കീഴെപ്പെടുന്നവരെ തരംതാഴ്ത്തലും ആണ് വ്യക്തമായ വാസ്തവം. അല്ലാതെ വിവിധ നരവംശങ്ങൾ വിവിധ ഗുണനിലവാരത്തിൽ പെട്ടവരാണ് എന്നതല്ല.


C.A. INNES, I.C.S എഴുതിയ Malabar and Anjengoയെ ഇപ്പോൾ ഈ എഴുത്തിന് ആശ്രയിക്കുമ്പോൾ, ഉള്ള പരിധികൾ പ്രസ്താവിക്കുകയാണ്. ഒന്നാമത്, ആ ഗ്രന്ഥത്തിൽ കുറച്ചുപേജുകൾ മാത്രമേ ഈ എഴുത്തുകാരൻ ഇപ്പോൾ വായിച്ചിട്ടുള്ളു. മാത്രവുമല്ല, ആ ഗ്രന്ഥത്തിലും പ്രാദേശിക ഉദ്യോഗസ്ഥരുടെ വ്യക്തിതാൽപ്പര്യങ്ങൾ ആശയങ്ങളിൽ വന്നുപെട്ടിട്ടുണ്ടാവും.


ഉദാഹരണത്തിന്, മലബാറിലെ തീയർമാർ ഈഴവരാണ് എന്ന് ഒന്നിൽക്കൂടുതൽ പ്രാവശ്യം ശക്തമായി സമർത്ഥിക്കുന്ന രീതിയിൽ അവിടവിടെയായി പ്രസ്താവിക്കുന്നുണ്ട്. ഈ രീതിയിൽ ഒരു ചെയ്തി കാണുമ്പോൾത്തന്നെ മനസ്സിലാക്കേണ്ടത്, ഇത് ശരിയല്ലാ എന്ന വാദം സമൂഹത്തിൽ അന്ന് നിലനിന്നിരുന്നു എന്നതാണ്.


മാത്രവുമല്ല 1600കളുടെ അന്ത്യത്തിൽ Tellicherryയിൽ ഇങ്ഗ്ളിഷ് കമ്പനി കച്ചവട കേന്ദ്രം ആരംഭിച്ചകാലത്ത് നിന്നും 1900കൾ ആകുമ്പോഴേക്കും ഈ പ്രദേശത്തെക്കുറിച്ചുള്ള വീക്ഷണത്തിലും കാഴ്ചപ്പാടിലും കാര്യമായ വ്യത്യാസങ്ങൾ വന്നുതുടങ്ങിയതായി കാണുന്നുണ്ട്.


യാതോരു രീതിയിലും കൃത്യമായി വിഭാവനം ചെയ്യാൻ പറ്റാത്ത വലുപ്പമുള്ള ഒരു ഭൂഖണ്ഡം പോലുള്ള പ്രദേശത്തിനുള്ളിൽ ചിന്നിച്ചിതറിക്കിടക്കുന്ന അനേകം കൊച്ചുകൊച്ചു രാജ്യങ്ങളും മറ്റും ഉള്ള മലബാർ, മെഡ്രാസ്, തിരുവിതാംകൂർ, ദക്ഷിണേഷ്യ എന്ന കാഴ്ചപ്പടിൽനിന്നും, ബൃട്ടിഷ്-ഇന്ത്യയെന്ന വൻ രാജ്യവും, അതിനോട് വൻ കൂറുംകടപ്പടും നൽകുന്ന ഏതാനും വൻ പ്രാദേശിക രാജ്യങ്ങളും എന്ന രീതിയിലാണ് പുതുതായി ജനിക്കുന്ന ജനങ്ങളിലും, ഇങ്ഗ്ളണ്ടിൽനിന്നും ബൃട്ടണിൽനിന്നും വരുന്ന ഉദ്യോഗസ്ഥരിലും സ്വാഭാവികമായി ഉളവാകുന്ന ഭാവം.


1887ൽ പ്രസിദ്ധീകരിച്ച Malabar Manualലും 1908ൽ പ്രസിദ്ധീകരിച്ച Malabar and Anjengoയും തമ്മിൽ സൂക്ഷ്മമായി താരതമ്യം ചെയ്താൽ, കാഴ്ചപ്പാടിൽ സാവധാനത്തിൽ വരുന്ന മാറ്റങ്ങൾ കാണാൻ പറ്റിയേക്കാം.


മലബാറും തിരുവിതാംകൂറും കേരളം എന്ന ഒറ്റ പ്രദേശം ആണ് എന്ന നേരിയ ധ്വനിനൽകുന്ന വാക്കുകൾ Malabar Manualൽ കണ്ടിരുന്നുവെങ്കിൽ, Malabar and Anjengoൽ ഇത് ഏതാണ്ട് ഒരു പൂർണ്ണ സത്യമായാണ് സൂചിപ്പിച്ചുകാണുന്നത്.


ഇവിടെ മനസ്സിൽ കയറിവരുന്ന നിരീക്ഷണങ്ങൾ ഇവയാണ്.


ഒന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ പേരുകളിൽ എഴുതപ്പെട്ടുവെന്ന് പ്രസ്തവിക്കപ്പെടുന്ന ഔദ്യോഗിക ഗ്രന്ഥങ്ങളിൽ പലതിലും പേരുനൽകപ്പെടാത്ത പല പ്രാദേശിക ഉദ്യോഗസ്ഥരുടേയും എഴുത്തുകൾ ഉണ്ടാവാം.


ഈ വക ഗ്രന്ഥങ്ങളിൽ ചില കാര്യങ്ങളിൽ തെറ്റായ വിവരങ്ങൾ ഉണ്ടാവാം. എന്നാൽ ആ വിധ അബദ്ധങ്ങൾ ഇന്ന് പലവിധ സാമൂഹിക തർക്കങ്ങളിലും തീർപ്പ് കൽപ്പിക്കാനായി ഉപയോഗിച്ചുകാണുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തമായ ഉദാഹരണം, തീയർ ഈഴവരാണ് എന്ന വാദമാണ്.


മറ്റൊന്ന്, മലബാറും തിരുവിതാംകൂറും ഒരേ പ്രദേശവും, ഒരേ ജനതയും ആണ് എന്ന ഭാവം.


ഈ വകകാര്യങ്ങളിൽ കാണേണ്ടത്, ചരിത്ര രേഖയല്ല, മറിച്ച് അന്ന് സമൂഹത്തിലെ ജനങ്ങളിൽ വന്നുകൊണ്ടിരുന്ന വൻ മാനസിക മാറ്റമാണ്. തിരുവിതാംകൂറിൽനിന്നും വൻ സ്വാർത്ഥതാൽപ്പര്യങ്ങൾ ഉള്ള ജനം മലബാറിനെ പിടികൂടിത്തുടങ്ങിയിരുന്നു.


ഇന്ന് ഏതാണ്ട് ഇതേ അവസ്ഥയാണ് ഇങ്ഗ്ളണ്ടിലും കാണുന്നത്. പുറുത്തുനിന്നു വൻ കൂട്ടം ആളുകൾ ഇങ്ഗ്ളണ്ടിൽ കയറിക്കൂടി, അവിടുള്ള പാരമ്പര്യങ്ങളിൽ ഉള്ള എല്ലാത്തിനേയും മാച്ചുകളയുകയോ തിരുത്തിഎഴുതുകയോ ചെയ്യുന്നുണ്ട്. എന്നാൽ ഈ വിവരം ആ നാട്ടിൽ ജനിച്ചുവളരുന്ന പുതിയ തലമുറയ്ക്ക് മനസ്സിലാകുന്നില്ലാ എന്നാണ് കാണുന്നത്. ഇതിനെക്കുറിച്ച് പിന്നീട് വ്യക്തമായി പലതും പറയാം.


മലബാറിനെക്കുറിച്ച് മറ്റൊരുകാര്യം പറയേണ്ടുന്നത്, സാധരണ ജനം എന്ന് പറയപ്പെടുന്നത് പലതട്ടുകളായുള്ള പല ജനവംശങ്ങളോ തൊഴിലുകാരോ ആണ്. അതേ സമയം സമൂഹത്തിൽ പലരീതിയിലും പലതരം മേലാളന്മാർ ഉണ്ടാവും. ഈ മേലാളന്മാരുടെ ആശകളും വിശ്വാസങ്ങളും അഭിപ്രായങ്ങളും താൽപ്പര്യങ്ങളും മറ്റുമാണ് പലപ്പോഴും ആ സമൂഹത്തിന്റെ നിർവ്വചനം ആയി കണക്കാക്കപ്പെടുക.

കീഴിൽ പെട്ടിരിക്കുന്ന ആളുകൾക്ക് മേലാളന്മാർ പറഞ്ഞുകൊടുക്കുതിൽ കൂടുതലായി അഭിപ്രായപ്പെടാനോ ചിന്തിക്കാനോ ഉള്ള മന:ശക്തിയും വിവരവും സാംസ്ക്കാരിക ഉന്നമനവും ഉണ്ടാവില്ലതന്നെ.


ഇങ്ഗ്ളിഷ് ഭരണത്തിന്റെ സാന്നിദ്ധ്യത്താൽ, ഉപദ്വീപിൽ ആകെ സാവധാനത്തിൽ വന്നുകൊണ്ടിരുന്ന സാമൂഹിക മാറ്റങ്ങളെക്കുറിച്ച് ഓരോ പുതിയ തലമുറയും കൃത്യമായി മനസ്സിലാക്കിയില്ലാ എന്നാണ് തോന്നുന്നത്. ജനനംമുതൽ കാണുന്നകാര്യങ്ങൾ ആണ് നിത്യസത്യം എന്ന രീതിയിലാണ് പലപ്പോഴും മനസ്സിൽ പതിക്കുക.


മനസ്സിലാക്കേണ്ടത്, ഇങ്ഗ്ളിഷ് കമ്പനി വരുന്നകാലത്തുള്ള മലബാറിലെ രാജ്യങ്ങളും രാജാക്കളും വളരെ ചെറിയ ലോകത്തിൽ ജീവിച്ചിരുന്നവർ ആയിരിക്കാം. എന്നാൽ ഇങ്ഗ്ളിഷുകാരുടെ കണ്ണുകളിലൂടെ വീക്ഷിക്കപ്പെട്ടാൽ എല്ലാർക്കും 'ചെറുത്', 'നിസ്സാരം' തുടങ്ങിയ നിർവ്വചനങ്ങളിൽ നിന്നും രക്ഷനേടാനാകും. പലപ്പോഴും പ്രാദേശിക ജനങ്ങൾ നൽകാൻ വിസ്സമതിക്കുന്ന രീതിയിൽ ഉള്ള വ്യക്തിത്വം ഇങ്ഗ്ളിഷുകർ മറ്റുള്ളവർക്ക് നൽകുമായിരുന്നു. മാത്രവുമല്ല, ഈ അർദ്ധപ്രാകൃത പ്രദേശത്ത് ഉള്ള രാജാക്കളേയും ഭൂജന്മികളേയും നാടോടിക്കഥാ നായകന്മാരേയും മറ്റും ഇങ്ഗ്ളണ്ടിലെ വ്യക്തിത്വങ്ങളുമായി സാദൃശ്യം ചെയ്യുന്ന വിഡ്ഢിത്തവും കണ്ടിട്ടുണ്ട്.


അവരുടെ മുന്നിൽ തകർന്നുപോയിരിക്കുന്ന രാജാക്കളും മറ്റ് പ്രതിയോഗികളും മറ്റുമായി ഇങ്ഗ്ളിഷ് പക്ഷം വ്യക്തമായ ലിഖിത രൂപത്തിലുള്ള ഉടമ്പടികൾ എഴുതുകയും അവ പാലിക്കുകയും, അവർക്ക് വാഗ്ദാനങ്ങൾ നൽകുകയും വാക്കുപാലിക്കുകയും ചെയ്യുമായിരുന്നു.


അതേ സമയം ദക്ഷിണേഷ്യയിലെ സമൂഹത്തിൽ 'അദ്ദേഹം' 'അവൻ' ആയി മാറിയെന്ന വിവരം പരന്നാൽ, എഴുതപ്പെട്ട ഉടമ്പടികൾക്കും നൽകപ്പെട്ട വാഗ്ദാനങ്ങൾക്കും കളപ്പുല്ലിന്റെ വിലയാണ് പ്രാദേശികർ നൽകുക.


ഇതിന് ഉദാഹരണമായി നൽകാവന്ന ഒരു കാര്യം തിരുവിതാംകൂർ രാജ്യത്തിലെ മാർത്താണ്ടവർമ്മ രാജവ് ഡച്ചുകാരോടു പെരുമാറിയ രീതിയിൽ കാണാവുന്നതാണ്. അവരുമായി ഉടമ്പടി സംഭാഷണത്തിൽ നിശ്ചയ അളവ് കുരുമുളക് അവർക്ക് മുൻ നിശ്ചയിച്ചിട്ടുള്ള വിലയ്ക്ക് നൽകും എന്ന വാക്ക് രാജാവ് നൽകിയിരുന്നു. ഈ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ ഡച്ചുകാർ പലവിട്ടുവീഴ്ചകളും ചെയ്ത് സൈനികമായി ശക്തികുറച്ചു. എന്നാൽ ഇങ്ഗ്ളിഷ് കമ്പനിയോട് ഒട്ടിനിന്ന രാജാവ്, ഡച്ചുകാർക്ക് ശക്തി കുറഞ്ഞുവെന്ന വിവരം ലഭിച്ചമാത്രയിൽ അവരോട് 'നീയെല്ലാം വെറും തെരുവുകച്ചവടക്കാരാണ്, വേണമെങ്കിൽ കമ്പോളത്തിൽപോയി കുരുമുളക് കിട്ടുന്നവിലയ്ക്ക് വാങ്ങിച്ചോടാ, പോടാ, പോ!' എന്ന രീതിയിലുള്ള ഭാവം എടുത്തു.


ഈ ഒരു സംഭവത്തിൽ, ഈ ഉപദ്വീപിൽ ഉദ്യോഗസ്ഥർക്ക് കച്ചവടക്കാരോടുള്ള മനോഭാവവും കാണാൻ പറ്റിയേക്കാം. ഇതേ ഭാവം ഫ്രാൻസിലും നിലനിന്നിരുന്നു. ഇതിനെക്കുറിച്ചു പലതും പറയാൻ ഉണ്ട്.


മാന്യമായി നന്ധിസംഭഷണത്തിൽ ഏർപ്പെട്ട് പ്രതിയോഗിയെക്കൊണ്ട് കീഴടങ്ങപ്പിച്ചാൽ, പ്രതിയോഗി ആയുധംവച്ച് കീഴടങ്ങുന്ന മാത്രയിൽ വാക്കുകൾ നീ, എടാ, എടീ എന്ന രീതിയിലേക്ക് മാറും. പിന്നെ ഉടമ്പടിയും നൽകിയവാക്കും എല്ലാം വെറും തരിശ്ശായിമാറും.


വ്യക്തിത്വം നശിച്ചവർക്ക് മുൻകാലങ്ങളിൽ നൽകിയിരുന്ന വാക്കിൽ വരുന്ന വ്യതിയാനം 1947ലെ കാശ്മീരിനു നൽകിയ വാഗ്ദാനത്തിന് ഇന്ന് നൽകപ്പെടുന്ന മൂല്യത്തിൽവന്ന ഇടിവിൽ കാണാൻ പറ്റുന്നതാണ്. 1947ൽ കാശ്മീരുകാർ ഇന്ത്യാക്കാർ ആണ് എന്നത് ഉറപ്പുള്ള കാര്യമല്ല. എന്നാൽ ഇന്ന്, ഇന്ത്യൻ ഉദ്യോഗസ്ഥർ നിസ്സാരന്മാരായി ഭാഷാ കോഡുകളിൽ നിർവ്വചിക്കുന്ന ഇന്ത്യൻ പൌരന്മാരാണ് അവർ. ഉദ്യോഗസ്ഥർ വെറും നീ, അവൻ, അവൾ തുടങ്ങിയ വാക്കുകളിൽ കാണുന്നവർ.


1947ൽ കാശ്മീരുകാരുമായള്ള ഉടമ്പടി സംഭാഷണവും, അവരെക്കുറിച്ചുള്ള ചർച്ചകളും ഒട്ടുമുക്കാലും ഇങ്ഗ്ളിഷിൽ ആണ് സംഭവിച്ചിട്ടുണ്ടാവുക. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി, ഇതെല്ലാം മിക്കവാറും ഹിന്ദിയിലായിരിക്കും നടക്കുക.


നല്ല ഇങ്ഗ്ളിഷ് നൈപുണ്യമുള്ള പഴയകാല ഐപിഎസ് ഉദ്യോഗസ്ഥനുമായി വിപ്ളാവകാരി ഇങ്ഗ്ളിഷിൽ സംസാരിച്ച്, കീഴടങ്ങിയാളുള്ള അവസ്ഥയാണ് സംജാതമാകുക. കീഴടങ്ങിക്കഴിഞ്ഞാൽ, പ്രാദേശിക ഫ്യൂഡൽ ഭാഷ മാത്രം അറിയുന്ന പോലീസ് ശിപായിമാരാണ് ഈ ആളെ കൈവശപ്പെടുത്തുക. അവർക്ക് തൂ എന്ന രീതിയിലേ അവരുടെ കൈയിൽ പെട്ടവെക്തിയെ കാണാൻ പറ്റുള്ളു.


ആള് തൂവും, നീയും മറ്റും ആയാൽപിന്നെ, അയാൾക്ക് എന്ത് മാന്യതയാണ് ഉണ്ടാവുക? നാറുന്നവന് നൽകിയ എന്ത് വാക്കാണ് പാലിക്കേണ്ടത്?


ഈ വിധമായുള്ള ഒരു ആത്മാവിൽ മിലിനീകരണം ഒട്ടും തന്നെ സംഭവിക്കാത്തത് ഇങ്ഗ്ളിഷുകാർക്കാണ്. കലർപ്പ് ഒട്ടും തന്നെ കയറിയിട്ടില്ലാത്ത അറബിഭാഷ സംസാരിക്കുന്നവരും ഒരു പരിധിവരെ ഈ വിധ വ്യക്തിത്വം ഉള്ളവരാകാം. ഈ കാര്യത്തെക്കുറിച്ച് വ്യക്തമായി അറിയില്ല. മാത്രവുമല്ല, അങ്ങിനെയുള്ള ഒരു അറബി ജനത ഇന്ന് ഈ ഭൂലോകത്തിൽ ഉണ്ടോ എന്നും നിശ്ചയമില്ല.


എന്നാൽ ഇങ്ഗ്ളിഷ് ജനതയുടെ അന്യാദൃശ്യമായതും അതിവിശിഷ്ടവും ആയ ഈ വ്യക്തിത്വത്തെ തവിടുപൊടിയാക്കാൻ ഉള്ള പദ്ധതിയിലാണ് ഇന്ന് ഇങ്ഗ്ളണ്ടിൽ കയറിക്കൂടിയിട്ടുള്ള ചില ദക്ഷിണേഷ്യൻ വിധ്വംസക കൂട്ടർ (subversive elements). അവിടുള്ള സ്കൂളുകളിൽ സംസ്കൃതം പഠിപ്പിക്കാനുള്ള ഏർപ്പാടാണ് അവർ നോക്കുന്നത്. ഇത് ഇസ്ളാമിക ഭീകരവാദം എന്ന misnomerറിൽ അറിയപ്പെടുന്ന പദ്ധതിയേക്കാളും ഭീകരസ്വഭാവമുള്ള ഒരു കാര്യമാണ് എന്ന് ഇങ്ഗ്ളിഷുകാർക്ക് അറിവില്ലാ എന്ന് മനസ്സിലാക്കുന്നു. കൈയ്യിൽ തോക്കും ബോംബും ഉണ്ടെങ്കിലേ ഭീരക വ്യക്തി ആവുള്ളു എന്ന വിവരം ഒരു വിവരക്കേടുതന്നെയാണ്.


ഈ എഴുത്തിൽ ഈ വിധം പാതവിട്ട് കാര്യങ്ങൾ എഴുതുന്നത് എന്തിനാണ് എന്ന് വായനക്കാരനിൽ ചിന്തവന്നിട്ടുണ്ടെങ്കിൽ, അതിനുള്ള ഉത്തരം, ഈ ഉപദ്വീപിലെ ജനങ്ങളേയും സമൂഹങ്ങളേയും അവയുടെ നൈസർഗ്ഗിക സ്വഭാവങ്ങളേയും അവരിൽ ഒളിഞ്ഞുകിടക്കുന്ന അനൈച്ഛിക ചേഷ്ടകളേയും (reflex actionസുകളേയും) നിർവ്വചിച്ചുകൊണ്ടേ ഈ എഴുത്തുമുന്നോട്ട് പോകാൻ ആവുള്ളു എന്നതാണ്.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന