top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ ആളെപിടിച്ചിട്ടിട്ടുണ്ട് എന്നതായി മനസ്സിലാക്കുന്ന ഭാഷാ-സാമൂഹികാന്തരീക്ഷം

ഈ ഉപദ്വീപിൽ കാര്യമായ ചരിത്രമെഴുത്തോ, ക്ഷേമരാഷ്ട്ര (welfare state) സ്വഭാവമുള്ള രാജ്യങ്ങളോ, പൊതുജനങ്ങളുടെ പൊതുവായുള്ള വളർച്ചക്കായുള്ള സംവിധാനങ്ങളോ ജനങ്ങളുടെ സൌഖ്യത്തിനായുള്ള പ്രസ്ഥാനങ്ങളോ മറ്റൊ ഉള്ള രാജ്യങ്ങൾ ഏതെങ്കിലും ഉണ്ടായിരുന്നതായി തോന്നുന്നില്ല.


തട്ടുതട്ടായുള്ള സാമൂഹിക ഘടനയിൽ കീഴിൽ ഉള്ളവർ അവരുടെ അവസ്ഥയിൽ കുടുങ്ങിക്കിടക്കേണം എന്നുതന്നെയാണ് മുകളിൽ ഉള്ളവർ പദ്ധതിയിടുക. കാരണം ഭാഷ ആവിധമാണ്. കീഴിൽ ഉള്ളവർക്ക് വൻ സൌകര്യങ്ങൾ നൽകിയാൽ, അവർ അടിയാളത്തം പ്രകടിപ്പിക്കുന്നത് നിർത്തും. ഇത് ഒരു ചെറിയ കാര്യമാണെങ്കിലും, സമൂഹത്തിൽ ഉള്ള എല്ലാരും ഈ മനോഗതിക്കാരായിരിക്കും. ഈ രീതിയിലാണ് ഫ്യൂഡൽ ഭാഷകൾ മനുഷ്യചിന്തകളെ സ്വാധീനിക്കുക.


ഇന്ന് ഔപചാരിക ചരിത്രം എഴുതുന്നവർ പലപ്പോഴും പറയാൻ വിട്ടുപോകുന്ന കാര്യം, ഈ ഉപദ്വീപിൽ ഒരുവൻ ശതമാനം പേരും പലനിലവാരത്തിലുള്ള അടിമ ജനംതന്നെയായിരുന്നു എന്നതാണ്. എന്നാൽ പലപ്പോഴും അടിമ എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കില്ല. എന്നാൽ ഭൌതികമായി അദൃശ്യമായ വാക്ക് കോഡുകളുടെ ബലം ഈ ഒരു അടിമ സമ്പ്രദായത്തെ അലിഖിതമായ രൂപത്തിൽ നിലനിർത്തും.


മലബാറിൽ ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്ന കാലത്ത് എഴുതപ്പെട്ട പല ഔദ്യോഗിക ചരിത്രപുസ്തകളിലും പ്രാദേശിക ഉദ്യോഗസ്ഥരുടെ മനോഗതിയുടെ സ്വാധീനം നല്ലവണ്ണം കാണാൻ പറ്റുന്നുണ്ട്. അപ്പോഴേക്കും തിരുവിതാംകൂറിൽനിന്നും ഈഴവ പ്രസ്ഥാനക്കാരും സുറിയാനി ക്രിസ്ത്യാനികളും കീഴ്ജന ക്രിസ്താനികളുടെ നേതൃത്വങ്ങളും, മലബാറിലെ ഉദ്യോഗസ്ഥപ്രസ്ഥാനങ്ങളിലും സാമൂഹിക ഉന്നതങ്ങളിലും സ്വാധീനം ചലുത്തിത്തുടങ്ങിയിട്ടുണ്ടാവാം.


മലബാർ എന്നത് തിരുവിതാംകൂറിന്റെ ചരിത്രപരമായ ഭാഗമാണ് എന്നും, ചരിത്രപരമായി ഈ പ്രദേശത്തിന് കേരളം എന്നാണ് പേര് എന്നും, രണ്ടു പ്രദേശങ്ങളിലേയും ജനങ്ങൾ ഒരേ തരക്കാരാണ് എന്നും ഉള്ള ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ഈ കൂട്ടർക്ക് വൻ താൽപ്പര്യം കണ്ടേക്കാം.


രണ്ടു പ്രദേശങ്ങളിലേയും സാമൂഹിക മുകൾത്തട്ടിൽ ഉള്ള നമ്പൂതിരിമാർ തമ്മിൽ ചെറിയ തോതിലുളള സാമ്യത കണ്ടേക്കാം. എന്നാലും തിരുവിതാംകൂറിലെ നമ്പൂതിരി കുടുംബക്കാർക്ക് മലബാറിലെ നമ്പൂതിരി കുടുംബക്കാരുമായി എത്രമാത്രം ബന്ധം ഉണ്ടായിരുന്നിരിക്കാം എന്ന് അറിയില്ല. കാരണം, കരയിലൂടെയുള്ള യാത്ര വൻ പ്രയാസം തന്നെയായിക്കും. കടലിലൂടെ ഈ കൂട്ടർ യാത്രചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നുവോ എന്ന് അറിയില്ല.


വടക്കേ മലബാറിലെ നായർമാരും തെക്കേ മലബാറിലെ നായർമാരും ഒരേ കൂട്ടർ അല്ല എന്ന് രേഖപ്പെടുത്തികാണുന്നു. അപ്പോൾ തിരുവിതാംകൂറിലെ നായർമാർ ഏത് തരക്കാരാകും എന്നത് ഒരു ചോദ്യമായി ഉയരാം.


ഇവർക്ക് കീഴിലുള്ള മരുമക്കത്തായ തീയരും മക്കത്തായ തീയരും രണ്ട് വ്യത്യസ്ത ജനങ്ങൾ ആയിരുന്നു. അതേ സമയം തിരുവിതാംകൂറിൽ നിന്നുംവന്ന ഈഴവർ, ഈ രണ്ട് കൂട്ടം തീയരും തങ്ങൾ തന്നെയാണ് എന്ന് പ്രസ്താവിച്ച്, മലബാർ സമൂഹങ്ങളിൽ കാര്യങ്ങളെ ആകെ കുഴച്ചിട്ടു.


ഇവർക്കെല്ലാം കീഴിലായി പലവിധ ജനങ്ങൾ അനവധി വേറെയും ഉണ്ടായിരുന്നു.


ഈ കീഴിലുള്ളവർ genetically എന്തോ കുറവുള്ളവർ ആണ് എന്ന ഒരു തോന്നൽ ഇങ്ഗ്ളിഷ് ഭരണത്തിന് ആദ്യം തോന്നിയിരിക്കാം. കാരണം, കീഴ്ജനം ഒരു തരം വികൃതജീവികൾ ആണ് എന്ന ഭാവം ഉന്നത ജനം സൂചിപ്പിക്കും.


എന്നാൽ വാസ്തവം അതല്ലതന്നെ. അധികാരമുള്ളവന്റെ മുന്നിൽ കുനഞ്ഞ് നിന്ന് അടിയാളത്തം പ്രകടിപ്പിക്കാതെ ജീവിക്കാൻ പറ്റാത്ത ഭാഷാ സമ്പ്രദായമാണ് നിലനിന്നിരുന്നത്. ഇന്നും ഇതുതന്നെയാണ് നിലനിൽക്കുന്നതും.


ഈ അന്തരീക്ഷത്തിൽ, കീഴിൽ പെട്ടവർക്ക് വളരാനുള്ള സൌകര്യം നൽകിയാൽ, ആ ആളുകൾ മുകളിൽ ഉള്ളവരെ അടിച്ചുതമർത്തും എന്നുള്ളതാണ് വാസ്തവം.


ഈ വിധകാര്യങ്ങൾ മിക്കവയും നേരത്തെ പറഞ്ഞകാര്യങ്ങൾ തന്നെയാണ്.


ഇനി എടുത്തുപറയാൻ ഉദ്ദേശിക്കുന്നത് ബ്രാഹ്മണരേയും അമ്പലവാസികളേയും നായർമാരേയും പറ്റിയാണ്. ഈ മൂന്ന് കൂട്ടരിലെ ഓരോ കൂട്ടരും യഥാർത്ഥത്തിൽ ഒരു ജനമല്ല.


വെറുതെയങ്ങ് ബ്രാഹ്മണൻ എന്ന് പറഞ്ഞതുകൊണ്ടായില്ല. കാരണം, ബ്രാഹ്മണൻ എന്ന പേരിനോട് ഒട്ടിനിന്ന് സാമൂഹിക ദിവ്യത്വം പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്ന പലതരം ജനങ്ങളും ഉണ്ടായിരുന്നു. അവർ തമ്മിൽത്തമ്മിൽ പലവിധ അടുപ്പങ്ങളോ, അതുമല്ലെങ്കിൽ വിരോദങ്ങളോ നിലനിന്നിരിക്കാം.


ഈ ഒരു ബ്രാഹ്മണ ബന്ധത്തിനോട് ഒട്ടിനിൽക്കുക എന്ന ഭാവം മാത്രമായേക്കാം, ദക്ഷിണേഷ്യയുടെ വടക്കുനിന്നും തെക്കുവരെയുള്ള ജനക്കൂട്ടങ്ങളുടെ പൊതുവായുള്ള സ്വഭാവം. മറ്റ് മിക്കകാര്യങ്ങളിലും ദക്ഷിണേഷ്യയിലെ ഒട്ടുമിക്ക സമൂഹങ്ങളും തമ്മിൽത്തമ്മിൽ പലവിധത്തിലും വ്യത്യസ്തരായിരുന്നിരിക്കാം.


മലബാറിലെ ബ്രാഹ്മണരുടേയും അമ്പലവാസികളുടേയും നായർമാരുടേയും കാര്യമാണ് പറയുന്നത്.


ഈ മൂന്നുകൂട്ടരിലും genetically എന്തോ ഗുണമേന്മയുണ്ട് എന്നോ ഉണ്ടായിരുന്നുവെന്നോ ഉള്ള ഒരു ധാരണ പലരിലും നിലനിന്നിരുന്നു. ചിലരിൽ ഇന്നും ഇത് നിലനിൽക്കുന്നുമുണ്ട്.


എന്നാൽ ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ ആദ്യമായി കൊടിനാട്ടിയ അവസരത്തിൽ, ഈ വിധ ആളുകളെ ആകെ ഒരു തരം അർദ്ധ പ്രാകൃത ജനങ്ങൾ തന്നെയായിട്ടായിരിക്കാം ഇങ്ഗ്ളിഷുകാർ കണ്ടത്. എന്നാൽ ഇങ്ഗ്ളിഷ് ഭരണം പലനാടുകളിലും ഒരു സ്ഥിരതയും സമാധാനവും ഉള്ള സമൂഹങ്ങൾ കെട്ടിപ്പടുത്തപ്പോൾ, ഈ കൂട്ടരിൽ വൻ ഗുണമേന്മയുടെ ലക്ഷണങ്ങൾ ശ്രദ്ധിക്കാൻ ഇങ്ഗ്ളിഷുകാർക്ക് പറ്റിയിരിക്കാം.


എന്നാൽ ഇത് ഒരു തെറ്റിദ്ധാരണമാത്രമാകാം. പഴയകാല ഇങ്ഗ്ളണ്ടിലെ പോലീസ് കോൺസ്റ്റബ്ളിനോട് ഇന്ത്യയിലെ പോലീസ് ശിപായിയെ ഉപമിക്കുന്നത് പോലുള്ള ഒരു വിഡ്ഢിത്തം ഇതിൽ ഉണ്ട്. ഇങ്ഗ്ളിഷ് ഭാഷയിൽ രണ്ട് കൂട്ടരും കോൺസ്റ്റബ്ൾ തന്നെ.


യഥാർത്ഥത്തിൽ കേരളത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറും പോലിസ് കോൺസ്റ്റബ്ളും വരുന്നത് ഏതാണ്ട് ഒരേ സാമൂഹികവും കുടുംബപരവും ആയ ചുറ്റുപാടിൽനിന്നും തന്നെയാവാം.


എന്നാൽ പോലീസ് ശിപായിക്ക്, സൂര്യോദയത്തിൽ തീർച്ചയായും ഉദിച്ചുവരുന്ന സൂര്യപ്രകാശം എന്നതുപോലെ, കൃത്യസമയത്ത് വൻ ശമ്പളം വന്നുചേരും. മറ്റ് വരുമാനങ്ങളും പ്രതീക്ഷിക്കാം. പോരാത്തതിന്, ജനങ്ങളിൽ പേടിയും വിറയലും അടിയാളത്തുവും വരുത്തുന്ന വൻ ഗുണേന്മയും വിലയും ഉള്ള യൂണിഫോം. പിച്ചളപൊതിഞ്ഞ (brass) അധികാരമുദ്രകൾ (insignia). വൻ സജ്ജീകരണങ്ങളും സാങ്കേതിക സൌകര്യങ്ങളും ഉള്ള പോലീസ് സ്റ്റേഷനുകൾ. വൻവിലയുള്ള വാഹനങ്ങൾ. തോക്ക്. ലാത്തി. മാത്രവുമല്ല, ഓട്ടോ ഡ്രൈവറെ മാത്രമല്ല, മറ്റ് മിക്ക ജനങ്ങളേയും നീ, എടാ, എടീ, അവൻ, അവൾ എന്നെല്ലാം വാക്കുകളിൽ നിർവ്വചിച്ചാൽ ആർക്കുംതന്നെ ഈ മര്യാദകേടിനെ ചോദ്യം ചെയ്യാനാവില്ല എന്ന സൌകര്യം. മിക്ക ആളുകളേയും ഒന്ന് മുഖത്തിട്ടടിച്ചാൽ കാര്യമായ പ്രശ്നം ഒന്നും വരില്ലതന്നെ. ഇതിനെല്ലാം ഉപരിയായി, പുതിയ തലമുറയെ ഈ കൂട്ടരുടെ അടിയാളന്മാരായി വാക്ക് കോഡുകൾ ഉപയോഗിക്കാൻ നിർബന്ധിച്ചു പഠിപ്പിച്ചുവിടുന്ന പ്രാദേശിക ഭാഷാ സ്കൂളുകളും സർക്കാർ സ്കൂളുകളും.


ഇത്രയം മഹാനായ ഈ പോലീസ് ശിപായി സാക്ഷാൽ തമ്പുരാനാണ് എന്ന് മിക്ക ഓട്ടോ ഡ്രൈവർമാരും സമ്മതിച്ചുകൊടുക്കും എന്നാണ് മനസ്സിലാക്കേണ്ടത്.


അതേ സമയം ഓട്ടോ ഡ്രൈവറായി ജീവിക്കുന്ന വ്യക്തിക്ക് നിത്യവും തെരുവിൽ തൊഴിലന്വേഷിച്ച് ഇറങ്ങിയാലെ എന്തെങ്കിലും വരുമാനം ലഭിക്കുള്ളു. സാമൂഹിക നിലവാരത്താഴ്ച പ്രക്ഷേപണം ചെയ്യുന്ന ഓട്ടോക്കാരന്റെ യൂണിഫോം ഇട്ടിരിക്കേണം. യൂണിഫോമിട്ടു നിൽക്കുന്ന പോലീസ് ശിപായിയോട് എല്ലാരീതിയിലും അടിയാളത്തം പ്രകടിപ്പിച്ചാലെ തെരുവിൽ സുരക്ഷിതനായി നിൽക്കാൻ പറ്റുള്ളു. എത്രത്തോളം അടിയാളത്തം പ്രകടിപ്പിച്ച് അടുത്ത് നിൽക്കുന്നുവോ അത്രത്തോളം നല്ലതാണ്. പോലീസുകാരൻ അപമര്യാദ പദങ്ങൾ ഉപയോഗിക്കുമ്പോൾ ബഹുമാനം എന്ന ഓമനപ്പേരിൽ നിർവ്വചിക്കപ്പെടുന്ന അടിയാളത്ത സൂചകവാക്കായ 'സാർ' തന്നെ തിരിച്ച് ഉപയോഗിക്കേണം. പോരാത്തതിന് പ്രാദേശിക ഭാഷാ സ്കൂളുകളും സർക്കാർവക സ്കൂളുകളുകളും, ഓട്ടോക്കാരൻ 'അവനും' പോലീസ് ശിപായി 'അദ്ദേഹവും' ആണ് എന്ന ആശയം എല്ലാരുടെ മനസ്സിലും അവർപോലും അറിയാതെതന്നെ കയറ്റിവിടുകയും ചെയ്യും.


ഈ സമൂഹത്തിലേക്ക് പുറത്തുനിന്നും കയറിവരുന്ന ഒരു വ്യക്തിക്ക് വ്യക്തമായും ഒരു ധാരണവരാം. പോലീസ് ശിപായിയും കുടുംബവും ഉന്നത DNAയുള്ള ഒരു ജനമാണ് എന്ന്. കാരണം, നല്ല ഒത്ത ശരീരം. വിടർന്ന വിരിമാറ്. വൻ ധൈര്യം. വിലപിടിപ്പുള്ള ഷൂസും പാൻസും മറ്റ് ഉടയാടകളും. ആളുകളെ അടിക്കാനുള്ള വടിയും എന്തും പറയാനുള്ള അവകാശവും.


അതേ സമയം ഓട്ടോഡ്രൈവറും കുടുംബവും ഹീനജന DNAയുള്ള ഒരു ജനമാണ് എന്നും മനസ്സിലാക്കപ്പെടാം.


വാസ്തവത്തിൽ ഈ വിധമായുള്ള ഒരു നിരീക്ഷണത്തിന് കാര്യമായ അടിത്തറയുണ്ടാവില്ലതന്നെ. എന്നാൽ ഈ രീതിയിൽ കാര്യങ്ങൾ തലമുറകളിലൂടെ മുന്നോട്ട് നീങ്ങിയാൽ വ്യക്തമായും ഈ രണ്ട് കൂട്ടരും കാഴ്ചയിൽ തികച്ചും വ്യത്യസ്തരായി കാണപ്പെടാം.


ഒന്ന് തമ്പ്രാൻ കുടുംബവും, മറ്റേത് അടിമകുടുംബവും.


അതേ സമയം അടിമ കുടുംബം തങ്ങൾ അടിമകളാണ് എന്ന് സമ്മതിക്കില്ലതന്നെ. അവർ ‘നീ’ എന്നും ‘എടാ’ എന്നും ‘എടീ’ എന്നും നിർവ്വചിക്കുന്ന മറ്റ് അനേകം പേർ അവർക്ക് കീഴിൽ ഉണ്ട് എന്ന് അവർ കാണിച്ചുതരും. ആ ആളുകൾ തങ്ങളെ ബഹുമാനിക്കുകയും തങ്ങളോട് അടിയാളത്തം പ്രകടിപ്പിക്കുകയും ചെയ്യും എന്നും അവർ പറയും. പോരാത്തതിന്, തെരുവിൽ ഒച്ചവച്ചും ജയ് വിളിച്ചും പ്രകടനം നടത്തിയും ഓട്ടോറിക്ഷയിൽ വൻ ശബ്ദമുള്ള ഹോണടിച്ചും, തങ്ങളുടെ വ്യക്തിത്വത്തിന്റെ ഔന്നിത്യം അവർ പ്രകടിപ്പിച്ചുകാണിച്ചുംതരും. എന്നുവച്ചാൽ അവരുടെ നിലവാരത്തിൽ അവരും തമ്പ്രാക്കൾ തന്നെ.


പറഞ്ഞുവന്നത് ഇത്രയേയുള്ളു: ഈ മലബാറിൽ ഉന്നതർ എന്ന് പാരമ്പര്യമായി അവകാശം സ്ഥാപിച്ചവർക്ക് ഉള്ള വളരെ വ്യക്തമായ ഔന്നിത്യം അനേകം ആളുകളെ അവർക്ക് കീഴിൽ അവർ കുടുക്കിയിട്ടിരുന്നു എന്നതുതന്നെ. അല്ലാതെ stand-alone ഉന്നതവ്യക്തിത്വം ഉള്ളവർ ഈ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നിട്ടുണ്ടെങ്കിൽതന്നെ, അവരെപ്പറ്റി ഈ എഴുത്തുകാരൻ കേട്ടതായി ഓർക്കുന്നില്ല.


എന്താണ് ഉന്നതവ്യക്തിത്വം എന്ന കാര്യം പറയേണ്ടിയരിക്കുന്നു. അത് പിന്നീടാവാം.


മലബാറിലേയും ദക്ഷിണേഷ്യയിലേയും ബ്രാഹ്മണർക്ക് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മധ്യേഷയിലോ മറ്റോ വളർന്നുപന്തലിച്ചിരുന്ന വേദകാല ജനങ്ങളുമായി എന്താണ് ബന്ധം എന്ന് വ്യക്തമായി അറിയില്ല. എന്നാൽ ഇവരിൽ പലരും വേദകാല സംസ്കാരവുമായി ബന്ധപ്പെട്ട പല അനുഷ്ടാനങ്ങളും നടത്തിയും പാലിച്ചും നിലനിർത്തുന്നുണ്ട്. ഇവരിൽ ചിലരെങ്കിലും വേദമന്ത്രങ്ങളും മറ്റും ചൊല്ലാനും മറ്റും പഠിച്ചിട്ടുണ്ടാവുമെങ്കിലും, ഈ വിധ മന്ത്രങ്ങളുടെ ഉള്ളറകളിൽ നടക്കുന്ന അതീന്ത്ര്യ യന്ത്രസംവിധാനങ്ങളെക്കുറിച്ച് ഇവർക്ക് എന്തെങ്കിലും അറിയുമെന്ന് തോന്നുന്നില്ല.


ഇവയുടെ ചരിത്രപരമായ കാര്യങ്ങളെന്തെങ്കിലും അവർക്ക് അറിവുണ്ട് എന്ന് തോന്നുന്നില്ല. എന്നാൽ പഴമയെന്നും ഐതീഹ്യം എന്നും മറ്റും ഉള്ള വാക്കുകൾ ഉപയോഗിച്ച് ഈ ആറിവില്ലായ്മയ്ക്ക് ഒരു മാസ്മരിക ഭാവം നൽകി, അത് തന്നെ ഒരു വാൻകാര്യമായി ഇവർ പ്രദർശിപ്പിക്കും.


ഭൂഖണ്ടയുറോപ്പിലേയും ബൃട്ടണിലെ സെൽട്ടിക്ക് ഭാഷാ പ്രദേശങ്ങളിലേയും ക്രിസ്തീയ മിഷിനറി പ്രവർത്തകർ ദക്ഷിണേഷ്യയിൽ ക്രിസ്തീയ പ്രവർത്തനം നടത്തുന്ന വേളയിൽ, ഈ പ്രദേശങ്ങിൽ ഉണ്ടായിരുന്ന അനവധി ചെറുകിട ഭാഷകളിൽ നിറച്ച ഭാഷയാണ് സംസ്കൃതം എന്ന് തോന്നുന്നകാര്യം നേരത്തെ പറഞ്ഞിരുന്നു. അങ്ങിനെ നോക്കുമ്പോൾ സംസ്കൃത്തെ ഈ ഉപഭൂഖണ്ടത്തിലെ പാരമ്പര്യങ്ങളിൽ ഇഴുകിച്ചേർത്തത് കൃസ്തീയ പ്രവർത്തർ ആയിരിക്കാം എന്നും ഒരു തോന്നൽ.


ഇനി മലബാറിലെ ബ്രാഹ്മണരുടെ ഉള്ളറകളിലേക്ക് പോകാം.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന