top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

28. Malabar Manualന്റെ പുതിയ ഡിജിറ്റൽ പുസ്തക രൂപവും, ചരിത്രത്തിൽ ഇന്ത്യയെ കണ്ടെത്തലും

Native Life in Travancore (by The REV. SAMUEL MATEER), Travancore State Manual Vol 1 (by V Nagam Aiya) തുടങ്ങിയ ഗ്രന്ഥങ്ങളിൽ മലബാറിനെക്കുറിച്ച് കാര്യമായ പ്രതിപാദ്യം കണ്ടിരുന്നില്ല.


William Logan എഴുതിയ Malabar Manualലിൽ മലബാറിനെക്കുറിച്ച് പലദിക്കിലും പരാമർശിക്കപ്പെട്ട് കണ്ടിരുന്നു. എന്നാൽ ഈ ഗ്രന്ഥം ഓൺലൈൻ സ്രോതസ്സുകളിൽനിന്നും കണ്ടെത്താൻ കുറേകാലത്തോളം ആയില്ല. എന്നാൽ 2017ൽ, ഈ ഗ്രന്ഥത്തിന്റെ വോളിയം ഒന്നും രണ്ടും രണ്ട് വ്യത്യസ്ത ആളുകൾ സ്ക്കാൻ ചെയ്ത് PDF ഫൈൽ ആക്കിയത് കണ്ടെത്താനായി. ഈ രണ്ടു ഗ്രന്ഥങ്ങളേയും വളരെ പണിപ്പെട്ട് വളരെ സുഗമമായി വായിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ഒരു ഏക PDF ഡിജിറ്റൽ ഗ്രന്ഥമായി പുനർനിർമ്മിക്കാൻ ഈ എഴുത്തുകാരൻ ശ്രമിച്ചു. അതിൽ വിജയിച്ചു എന്നും തോന്നുന്നു.


ഈ ഗ്രന്ഥത്തിന് വൻ നീളമുള്ള ഒരു കമൻറ്ററി എഴുതുകയും ചെയ്തു. ഇങ്ങിനെ ഒരു സങ്കീർണ്ണമായ പ്രവർത്തിചെയ്തപ്പോൾ, Malabar Manual എന്ന ഗ്രന്ഥത്തിലെ ഓരോ വരികളിലേയും ഉള്ളിന്റെ ഉള്ളിൽ വളരെ അഗാധതയിൽ പോയി വായിക്കാൻ അവസരം ലഭിച്ചു. ദക്ഷിണ മലബാറിലേയും ഉത്തര മലബാറിലേയും കൊച്ചുകൊച്ചു രാജ്യങ്ങളെ സംയോജിപ്പിച്ച്, English East India Company ഒരു ഒറ്റ പ്രദേശമാക്കിയതും, ആ പ്രദേശത്തെ ബൃട്ടിഷ്-ഇന്ത്യയിലെ മെഡ്രാസ് പ്രസിഡൻസിയിലെ ഒരു വൻ ജില്ലയാക്കിമാറ്റിയതും മറ്റും എങ്ങിനെയാണ് എന്ന സങ്കീർണ്ണമായ സംഭവ വികാസങ്ങളുടെ ഒരു ശൃംഗലതന്നെ ഈ ഗ്രന്ഥത്തിൽ നിന്നും വായിച്ചറിയാൻ ആയി.


ഈ ഗ്രന്ഥം വളരെ സങ്കീർണ്ണമായ ഒരു ഗ്രന്ഥമാണ്. അതിനാൽതന്നെ ഒരു സാധാരണ വായനക്കാരന് വായിച്ചെടുക്കാൻ പ്രയാസം നേരിടും. കാരണം, അനവധി സർക്കാർ റിപ്പോർട്ടുകളും ചർച്ചകളും പട്ടികകളും മറ്റും മറ്റും നിറഞ്ഞുനിൽക്കുന്ന ഒരു രണ്ടു വോള്യം ഗ്രന്ഥമാണ് ഇത്. 5 ലക്ഷത്തിൽ കൂടുതൽ വാക്കുകൾ ഈ ഗന്ഥത്തിൽ ഉണ്ട്. ഈ എഴുത്തുകാരൻ എഴുതിയ കമന്ററിക്ക് രണ്ടു ലക്ഷത്തിനാൽപ്പതിനായിരത്തിലധികം വാക്കുകൾ വരും.


സ്ക്കാൻ ചെയ്തെടുത്ത പിഡിഎഫ് ഫൈലുകളിൽനിന്നും വാക്കുകൾ കൂട്ടത്തോടെയെടുത്ത്, ഓരോ വാക്കായി പരിശോധിച്ച്, അവയിൽ പലപ്പോഴും ഉള്ള Superscriptറ്റും നോട്ടുകളും alphabetic ligaturesകളും { œ (c + e), æ (a +e), Æ }, Italicക്കുകളും മൌലിക ഗ്രന്ഥത്തിൽ ഉള്ളതുപോലെ ഇടംതെറ്റാതെ ചേർത്തും, ചിത്രങ്ങളും പട്ടികകളും മറ്റും വളരെ പണിപ്പെട്ട് പലപ്പോഴും പുനർനിർമ്മിച്ചും, പുതുതായി ഏതാണ്ട് ഇരുന്നൂറിൽ കൂടുതൽ ചിത്രങ്ങൾ അവയുടെ കോപ്പിറ്റൈറ്റ് ലൈസൻസിങ്ങുകളോടൊപ്പം ചേർത്തും, Malabar Manual എന്ന ഗ്രന്ഥം പുതുതായി നിർമ്മിച്ചെടുക്കുന്ന അവസരത്തിൽ, ഈ ഗ്രന്ഥത്തെ മറ്റ് പലർക്കും വായിക്കാൻ പറ്റുന്നതിലും ആഴത്തിൽ വായിക്കാൻ അവസരം ലഭിച്ചു എന്നുവേണം പറയാൻ. പോരാത്തതിന് 240000ത്തോളം വാക്കുകൾ വരുന്ന Commentaryയിലും ഇതുപോലൊക്കെത്തന്നെ പണിപ്പെട്ടിണ്ട്.


ഈ ഗ്രന്ഥത്തിന്റെ പേര് യഥാർത്ഥത്തിൽ MALABAR എന്നാണ്. എന്നാൽ, ഈ ഗ്രന്ഥം അറിയപ്പെടുന്നത് MALABAR MANUAL എന്ന പേരിലാണ്. ഈ ഗ്രന്ഥം മലബാർ ജില്ലയുടെ കലക്ടർ ആയിരുന്ന William Logan ആണ് എഴുതിയത് എന്നാണ് അറിയപ്പെടുന്നത്. ഈ ഗ്രന്ഥത്തിൽ ഗ്രന്ഥകർത്താവിന്റെ പേരും ഈ വിധം തന്നെയാണ് നൽകപ്പെട്ടിട്ടുള്ളത്. മെഡ്രാസ് പ്രസിഡൻസി സർക്കാർ അവിടുണ്ടായിരുന്ന എല്ലാ ജിലകളെക്കുറിച്ചും ഈവിധം ഒരു സകലതും ഉൾക്കൊള്ളുന്ന Manual എഴുതി നിർമ്മിക്കേണം എന്ന് ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ്, Malabar Manualലും എഴുതപ്പെട്ടത് എന്നുതോന്നുന്നു.


ഈ ഗ്രന്ഥത്തിൽ, മലബാർ ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥരിലെ ഉന്നതങ്ങളിലെ ഏതാനും ചിലരും ചില ഭാഗങ്ങൾ എഴുതിയതായി കാണുന്നുണ്ട്. അവരുടെ പേരും അതാതുദിക്കുകളിൽ നൽകപ്പെട്ടിട്ടുണ്ട്. എന്നാൽ William Logan നേരിട്ട് എഴുതിയത് എന്ന് സൂചിപ്പിക്കപ്പെടുന്ന പേജുകളിൽ പലതും ഇദ്ദേഹം അല്ല വാക്കുകൾ മെനഞ്ഞത് എന്ന സൂചന ഈ എഴുത്തുകാരന് ലഭിച്ചിരുന്നു. ഇതിന് കാരണം, പല പ്രാദേശിക വ്യക്തികളുടേയും സമുദായങ്ങളുടേയും താൽപ്പര്യങ്ങൾക്കും വഴങ്ങി, വാക്കുകളും സൂചനകളും, അവ പ്രകടിപ്പിക്കുന്ന കൂറുകളുംമറ്റും അങ്ങോട്ടും ഇങ്ങോട്ടും ആയുന്നതും ചായുന്നതും ഉലയുന്നതും, ഈ ഗ്രന്ഥത്തിൽ കാണുകയുണ്ടായി. ചിലദിക്കിൽ നൽകിയ കാഴ്ചപ്പാടിന് വിരുദ്ധമായാണ് മറ്റുചില ദിക്കിലെ കാഴ്ചപ്പാടുകൾ.


പോരാത്തതിന്, ചില ദിക്കിൽ ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിന്റെ ചില നയങ്ങളെ വിമർശിക്കുന്ന ചുവയും കണ്ടറിഞ്ഞിരുന്നു. ഇവ സാമൂഹിക ഉന്നതങ്ങളിലെ ഭൂജന്മിമാരായ ഹൈന്ദവരുടേയും നായർമാരുടേയും കാഴ്ചപ്പാടുകൾ ആണ് എന്നും തോന്നിയിരുന്നു.


ഇത്രയും വലിയ ഒരു ഗ്രന്ഥം, കമ്പ്യൂട്ടറും മറ്റ് അച്ചടി സൌകര്യങ്ങളുംമറ്റും ഇല്ലാതിരുന്ന ഒരു കാലത്ത്, അതും യാത്രസൌകര്യങ്ങളും വളരെ കുറവുള്ള ഒരു കാലത്ത്, എഴുതിയുണ്ടാക്കുമ്പോൾ, തീർച്ചയായും William Loganന് പലരുടേയും സഹായങ്ങൾ ആവശ്യംവന്നിട്ടുണ്ടാവും എന്നുള്ളത് വാസ്തവം തന്നെയാകാം.


ആ കാലത്ത് മലബാർ ജില്ലയിലും ബൃട്ടിഷ്-ഇന്ത്യയിൽ മുഴുവനും, ആധുനിക റോഡുകളും വാർത്താവിനിമയ സൌകര്യങ്ങളും ജലഗതാഗത സൌകര്യങ്ങളും ഭരണയന്ത്രവും പോലീസ് സംവിധാനങ്ങളും പൊതുവിദ്യാഭ്യാസവും, പൊതു ആരോഗ്യപരിപാലന സൌകര്യങ്ങളും ആശുപത്രികളും, കുടിവെള്ള സൌകര്യങ്ങളും പൊതുശുചിത്വ സംവിധാനങ്ങളും തീവണ്ടി ഗതാഗതവും തപ്പാൽ വകുപ്പും ലിഖിതപ്പെട്ട നിയമങ്ങളും നീതി ന്യായ കോടതികളും മറ്റും പൂർണ്ണമായും പുതുതായി സൃഷ്ടിക്കപ്പെടുകയായിരുന്നു. ഈ വിധ കാര്യങ്ങളുമായി Loganന്റെ സമയവും മനസ്സും വളരെ അധികം വ്യാപൃതമായിരിക്കും എന്നും ഊഹിക്കാവുന്നതാണ്. അതിനാൽത്തന്നെ ഈ ഗ്രന്ഥം എഴുതാനുള്ള സമയവും സൌകര്യവും മന:സ്സമാധാനവും വളരെ കഷ്ടിച്ചായിരിക്കും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാവുക.


ഇതിനെല്ലാം ഉപരിയായി, 1836മുതൽ ദക്ഷിണ മലബാറിൽ ഇസ്ലാംമതസ്തരിലെ ചില വിഭാഗങ്ങൾ ഇടവിട്ടിടവിട്ട് അവിടുള്ള ഹൈന്ദവരേയും (ബ്രാഹ്മണരേയും), അവരുടെ അനുചരരായ നായർമാരേയും, അവരോട് കൂറുകാണിച്ചുനിന്ന കീഴ്ജനങ്ങളിലെ ചിലരേയും ആക്രമിച്ച സംഭവപരമ്പരകളും നടക്കുന്നുണ്ടായിരുന്നു. Logan ഈ ഗ്രന്ഥം എഴുതി പ്രസിദ്ധീകരിച്ചത് 1887ൽ ആണെങ്കിൽക്കൂടി, ഈ സംഭവപരമ്പരകളും ഇദ്ദേഹത്തിന്റെ ഔദ്യോഗിക സമയത്തേയും മനസ്സിനേയും അലോസരപ്പെടുത്തയിട്ടുണ്ടാവാം. ഈ സംഭവപരമ്പരകളെക്കുറിച്ച് പിന്നീടേ പ്രതിപാദിക്കാൻ ആവുള്ളു.


കേരളം എന്ന ഭൂമിശാസ്ത്രപരമായൊരു ദിക്കിനെ ചരിത്രത്തിൽ രേഖപ്പെടുത്തിക്കാണാൻ പലരും തിരുവിതാംകൂറിൽ നിന്നും വെമ്പൽ കൊണ്ടിരുന്നു എന്നുള്ളതാണ് വാസ്തവം. അവരിൽ മുഖ്യമായുള്ളവർ തിരുവിതാംകൂറിലെ കീഴ്ജനം ചേർന്ന പുതിയ ക്രീസ്തീയമതത്തിന്റെ നടത്തിപ്പുകാരും, മിഷിനറിമാരും മറ്റുമാവാം ഒന്ന്. രണ്ടാമതതായുള്ളത് തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനത്തിലെ ചില വ്യക്തികൾ ആവാം.


പിന്നെയുള്ളത് വടക്കെ മലബാറിലെ മരുമക്കത്തായ തീയരിലെ ചില പുതിയതായി വളർന്നുവന്ന വൻകിടക്കാരിൽ വിധ്വംസക താൽപ്പര്യക്കാർ (subversive elements) ആയിരിക്കാം. പിന്നെയുള്ളത് തിരുവിതാംകൂറിലെ പൊതുവായുള്ള ക്രിസ്തീയർ. ഇവരെല്ലത്തിനും ഉപരിയായി, വടക്കെ മലബാറിലെ ചില നായർ സാമൂഹികാധിപന്മാർക്ക്, സാമൂഹികമായി ഉയർന്നു വരുന്ന മരുമക്കത്തായ തീയരെ ഒതുക്കാനും ഈ ഒരു ആശയം ഉപയോഗിക്കുന്നതിൽ താൽപ്പര്യം ഉണ്ടായിട്ടുണ്ടായേക്കാം.


ഈ വിധം മുകളിൽ എഴുതിയതിൽ, മനസ്സിലാക്കേണ്ടത്, ഈ വിധമൊരു മൊത്തമായുള്ള ചിന്ത വളരെ നേരിയരീതിയിൽ ആണ് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടാവുള്ളു എന്നതാണ്.


ലോകചരിത്രത്തിൽ ഇന്ത്യയെന്ന രാജ്യത്തെ നൂറ്റാണ്ടുകൾക്ക് മുൻപ് കണ്ടെത്താനുള്ള പദ്ധതിപോലെയായിരുന്നു കേരളം എന്ന രാജ്യത്തേയും കണ്ടെത്താനുള്ള പദ്ധതിയെന്ന് തോന്നുന്നു. ലോകചരിത്രത്തിൽ, വല്ലപ്പോഴുമൊക്കെ അങ്ങും ഇങ്ങും ഹിന്ദ്, Inder, സിന്ദു, Indies എന്ന പദങ്ങൾ പലദിക്കിലും പലപ്പോഴെല്ലാം രേഖപ്പെടുത്തിയത് എല്ലാം വാരിക്കൂട്ടി ഇന്ത്യയെന്നൊരു മഹാരാജ്യം ഈ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകൾക്ക് മുൻപ് ഉണ്ടായിരുന്നു എന്നും, ആ രാജ്യത്തിന്റെ തുടർച്ചയാണ് ഇന്നുള്ള ഇന്ത്യ എന്നുമൊക്കെ തെളിയിക്കാനുള്ള പെടാപാടിലാണ് ഇന്ത്യൻ ഔപചാരിക ചരിത്രം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.


ഈ വിധ പദ്ധതികളുടെ വഡ്ഢിത്തം ഇതാണ്: ഇന്നുള്ള ഇങ്ഗ്ളണ്ട് എന്ന രാജ്യം പണ്ട് കാലങ്ങളിൽ ഭൂഗോളത്തിൽ നിലനിന്നിരുന്നു എന്ന് തെളിയിക്കാനായി ആഫ്രിക്കയിലേയും ഏഷ്യയിലേയും കൊച്ചുകൊച്ചു തുറമുഖങ്ങളിൽ എവിടെയൊക്കെയോ ഉള്ള വല്ല വാണിജ്യ രേഖകളിലുംമറ്റും വല്ല ഒറ്റപ്പെട്ട സൂചനകളിൽ നിന്നും തെളിയിക്കേണ്ടിവന്നാൽ, ഇന്നുള്ള ഇങ്ഗ്ളണ്ടിന് എന്താണ് പ്രസക്തി? അങ്ങിനെയുള്ള അന്നുള്ള ഇങ്ഗ്ളണ്ടും ഇന്നുള്ള ഇങ്ഗ്ളണ്ടും തമ്മിൽ താരതമ്യപ്പെടുത്തുന്നത് ഉചിതമാകുമോ?


പോരാത്തതിന് വാക്കുകളെ വലിച്ചും ചുരുക്കിയും ആവശ്യാനുസരണം മാറ്റിമറിച്ച്, ആ വാക്ക് ഈ വാക്കാണ് എന്നെല്ലാം പറഞ്ഞൊപ്പിക്കുന്ന ഒരു പദ്ധതി, ഇന്ത്യൻ ഔപചാരിക ചരിത്രത്തിൽ പലപ്പോഴും കണ്ടിട്ടുണ്ട് എന്നൊരു തോന്നൽ.


ഇതേ പോലൊക്കെത്തന്നെയായിരുന്നു കേരളത്തിന്റേയും കഥയെന്നുതോന്നുന്നു. കേരളം എന്ന പേര് ചരിത്രത്തിൽ ചില ദിക്കുകളിൽ കണ്ടിട്ടുണ്ടാവാം. അതുപോലെ പല വേറെ പേരുകളും ചരിത്രത്തിൽ കണ്ടിട്ടുണ്ടാവാം. എന്നാൽ ഈ വിധം കാണപ്പെടുന്ന ഏതെങ്കിലും ഒരു പേര് 1956ൽ രൂപീകൃതമായ ഒരു സംസ്ഥാനത്തിന് നൽകിയതിന് ശേഷം, ഇതേ പേര് ചരിത്രത്തിൽ കാണുന്ന അന്നുമുതൽ ഇങ്ങോട്ടേക്ക് ബന്ധിപ്പിക്കുന്നതിൽ എത്രത്തോളം അർത്ഥം ഉണ്ടാവും എന്നത് ഔപചാരിക വിദ്യാഭ്യാസത്തിനേ കണ്ടെത്താൻ ആവുള്ളു.


Malabar Manualൽ, മഗധാ രാജ്യം ഭരിച്ചിരുന്ന അശോക രാജാവ് സ്വന്തം പ്രതാപം വിളിച്ചറിയിക്കാനായി പലദിക്കിലും എഴുതിയുണ്ടാക്കിച്ച പല പാറക്കല്ലെഴുത്തുകളിൽ വച്ച്, ഗയാ എന്ന സ്ഥലത്തുള്ളതിൽ കേരളപുത്രാ എന്ന് എഴുതിയത് ഇന്ന് കേരളം എന്ന രാജ്യത്തിന്റെ പ്രാചീനതയെക്കുറിച്ചുള്ള ഒരു വൻ തെളിവായി സൂചിപ്പിക്കപ്പെടുന്നു.


ഈ അശോക രാജാവിനെക്കുറിച്ച് ഇന്ന് വിക്കീപീഡിയയിലും മറ്റും എഴുതിക്കാണപ്പെടുന്ന ഇന്ത്യൻ ഔപചാരിക ചരിത്രം തന്നെ പലവിധ തെറ്റിദ്ധാരണകളും പരത്തുന്നതരത്തിലുള്ളതാണ്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


ഈ പാറക്കല്ലിൽ ലിഖിതപ്പെട്ട കേരളപുത്രൻ എന്നവാക്ക് യഥാർത്ഥത്തിൽ കേടലപുത്ര (Ketalaputra) എന്നാണ് എന്ന് Malabar Manualൽ സൂചിപ്പിച്ച് കാണുന്നു. മലബാറുമായും, തിരുവിതാംകൂറുമായും വളരെവളരെ വിദൂരതയിൽ ഉള്ള ഒരു പ്രദേശമാണ് മഗധാ രാജ്യം. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സംഘടിപ്പിച്ചെടുത്തെ ബൃട്ടിഷ്-ഇന്ത്യയുടെ ഭൂപടത്തിന്റെ വളവുകൾക്കും അതിരുകൾക്കും അനുസൃതമായാണ് ഇന്ന് ഇന്ത്യൻ ഔപചാരിക ചരിത്രം തിരിച്ചും മറിച്ചും, വലിച്ചും നീട്ടിയും കുറുക്കിയും എഴുതപ്പെടുന്നത്. സിലോണിനേയും ബർമ്മയേയും മറ്റും ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും മാറ്റിനിർത്തിയില്ലായിരുന്നെങ്കിൽ ആ രണ്ട് പ്രദേശങ്ങളുംകൂടി ഇന്നുള്ള ഇന്ത്യൻ ചരിത്രത്തിൽ അകപ്പെട്ടേനെ.


മഗധാ രാജ്യം ദക്ഷിണേഷ്യയിലെ ഒരു പ്രാചീണ രാജ്യമായിരുന്നിരിക്കാം. എന്നാൽ അത് ഇന്ത്യയിലെ പ്രാചീണ രാജ്യമാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. കാരണം, ഇന്ത്യാ പ്രദേശത്തിന്റെ പേര് ഇനി വരും കാലങ്ങളിൽ മാറിവന്നാൽ, മഗധയുടേയും മേൽവിലാസം മാറും. അശോകൻ താൻ ഒരു ഇന്ത്യൻ രാജാവായിരുന്നു എന്ന് എവിടെയും സൂചിപ്പിച്ചിട്ടില്ലാ എന്നുള്ള വാസ്തവമെങ്കിലും ഔപാചിരിക ചരിത്രം വ്യക്തമാക്കേണ്ടതാണ് എന്ന് തോന്നുന്നു.


ഭാഷാപരമായും ഗോത്രപരമായും, മലബാറും പാണ്ഡിപ്രദേശങ്ങളും തിരുവിതാംകൂറും കാനറാ പ്രദേശവും മറ്റുമായി യാതോരു രീതിയിലും ബന്ധമുള്ള ഒരു രാജ്യമായിരിക്കേണം എന്നില്ല മഗധ. അത് ദക്ഷിണേഷ്യയുടെ വടക്ക്-കിഴക്കേ അറ്റത്ത് ഉള്ള ഒരു പ്രാചീന രാജ്യമായിരുന്നു എന്ന് തോന്നുന്നു. ബൃട്ടിഷ് - ഇന്ത്യയുടെ രൂപികരണത്തിന് ശേഷം വന്ന ഇന്ത്യയെന്ന വാക്കിനാൽ മാത്രമായിരിക്കും ഇങ്ങിനെയൊരു ബന്ധം.


പോരാത്തതിന് മലബാറിലേക്കും തിരുവിതാംകൂറിലേക്കും ഭൂഗോളത്തിന്റെ പലദിക്കിൽനിന്നും പലപ്പോഴായി കുടിയേറിയതോ, വന്നുപെട്ടതോ ആയ ആൾക്കൂട്ടങ്ങളെയാണ് പല നിലവാരത്തിൽ ഉള്ള കീഴ്ജനമായി പ്രാദേശിക ഹൈന്ദവർ (ബ്രാഹ്മണർ) പിടിച്ചുനിർത്തിയത്. ഇന്ന് സുഡാൻ (Sudan) കടൽത്തീരത്തുള്ള കടൽകൊള്ളക്കാരുടെ കൈകളിൽ മറ്റുപ്രദേശങ്ങളിലെ ആളുകൾ അകപ്പെട്ടാലുള്ളതുമാതിരിയായിരിക്കാം ഇങ്ങിനെ ദക്ഷിണേഷ്യയുടെ തീരങ്ങളിൽ വന്നുപെട്ട പല ഒറ്റപ്പെട്ട പുറം നാട്ടുകാരുടേയും കാര്യം. ഇതൊന്നും ഒരു മഹാ പൈതൃകമല്ലതന്നെ.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page