top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക

ഹൈന്ദവ അഥവാ ബ്രാഹ്മണ ആചാരങ്ങളിൽ പെടുന്ന പലതും തിരുവിതാംകൂറിൽ ഉണ്ടായിരുന്നു എന്നു കരുതാം. അവയിൽ മിക്കവയും സംസ്കൃതവുമായി ബന്ധപ്പെട്ടവയാണ്. പെട്ടെന്ന് ഒരു ചിന്ത മനസ്സിൽ വന്നു. അത് ഇതാണ്. നേരത്തെ നൽകിയ മനുസ്മൃതിയിലെ

പിതാ രക്ഷതി കൌമാരേ

ഭര്‍ത്താ രക്ഷതി യൌവനേ

പുത്രോ രക്ഷതി വാര്‍ദ്ധക്യേ

ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

എന്ന ശ്ളോകം കണ്ടില്ലെ?


പിതാ, രക്ഷ, കൌമാരേ, ഭർത്താ, യൌവനേ, പുത്രോ, വാർദ്ധക്യ, സ്ത്രീ, സ്വാതന്ത്ര്യ, അർഹതി എന്നീ പദങ്ങൾ സംസ്കൃതമാണെങ്കിലും, ഇന്ന് ഇവ മലയാളം വാക്കുകൾ തന്നെയാണ്. 1907ൽ English-Malayalam Dictionary പ്രസിദ്ധീകരിച്ച Tellicherryയിലെ അഭിഭാഷകനായ TOBIAS ZACHARIAS, ആ ഗ്രന്ഥത്തിൽത്തന്നെ പറയുന്നുണ്ട്, തിരുവിതാംകൂറിലെ ജനങ്ങൾക്ക് (മലയാളികൾക്ക്) സംസ്കൃതവാക്കുകൾ മലയാളത്തിലേക്ക് ഡൌൺലോഡ് ചെയ്യാനുള്ള ആക്രാന്തിയെക്കുറിച്ച്. ഈ വിഷയം ഇവിടെ വിടുകയാണ്.


ഈ എഴുത്തുകാരൻ 1970ൽ Alleppeyയിൽ ചെന്നപ്പോൾ, CPSന് ആദ്ധ്യാത്മികതയുമായി ബന്ധപ്പെട്ട വളരെ പുതുമയുള്ള പലതും കേൾക്കാനും കാണാനും ആയി എന്ന് ഓർമ്മവരുന്നു. Alleppeyയിലെ മുല്ലക്കൽ ക്ഷേത്രത്തിൽ വൈകുന്നേരങ്ങളിൽ ചിലപ്പോഴെല്ലാം പോയ ഓർമ്മയും ഉണ്ട്. വീട് ഏതാണ്ട് പൂർണ്ണമായും നിരീശ്വരവാദത്തിലായിരുന്നു എന്ന് തോന്നുന്നു. എന്നിരുന്നാലും, CPSന്, Tellicherryയിലെ സ്വന്തം പാരമ്പര്യളിൽ ഈ വിധകാര്യങ്ങൾ കണ്ടോ കേട്ടോ അറിവുണ്ടായിരുന്നു എന്നു തോന്നുന്നില്ല. അവയിൽ ഇവിടെ എടുത്തു പറയാവുന്ന ഒന്ന് ലക്ഷാർച്ചനയായിരുന്നു. അമ്പലത്തിൽ ദേവ നാമങ്ങൾ ലക്ഷം പ്രാവശ്യം ഉരുവിടാലാണ് ഇത് എന്ന് തോന്നുന്നു. ജപം ആയിരിക്കാം. അവ മൈക്ക് വച്ച് പുറത്തുള്ളവർക്ക് രാത്രിയിലും പകലും കേൾക്കാവുന്ന ഒച്ചത്തിലാണ് അത് നടത്തുക.


ലക്ഷാർച്ചന, സഹസ്രനാമം, ഗായത്രീ മന്ത്രം, ശയനപ്രദക്ഷിണം, സോപാനസംഗീതം, സീമന്തം, വൃക്ഷാരാധന, രുദ്രാക്ഷം, ദശപുഷ്പം, ദശാവതാരം, ദേവദാസികൾ, കുടുമി, യാഗം, ഗോമൂത്രം, പശു, തർത്ഥാടനം, ലിങ്കാരാധനാ, യോനിയാരാധന, നാഗാരാധന, നാഗരാജാവ്, കെടാവിളക്ക്, വിഷക്കല്ല്, വിഷാരി, സർപ്പക്കാവ്, നാഗരാജാവ്, പാമ്പിമ്മേക്കാട്ട് നമ്പൂതിരി, ആർത്തവ കാലത്ത് സ്ത്രീകൾക്ക് ഉള്ള പലതരം വിലക്കുകൾ തുടങ്ങിയവ പലതും ബ്രാഹ്മണ പാരമ്പര്യങ്ങളിൽ വരുന്നവയാണ് എന്ന് വിചാരിക്കുന്നു. എന്നാൽ, നാഗാരാധന ചില നായർ കുടുംബങ്ങളിൽ നിലനിന്നിരുന്നു എന്ന് കാണുന്നു. വിഷക്കല്ല്, വിഷാരി എന്നിവ മറ്റ് ജനക്കൂട്ടങ്ങളിൽ പെട്ടവരുടെ പൈതൃകത്തിലും ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. സാധ്യതയുണ്ട്.


പല കീഴ് ജാതിക്കാരും ബ്രാഹ്മണ ബന്ധം സ്ഥാപിക്കാൻ പലപ്പോഴും പലദേശത്തും ശ്രമിച്ചിരുന്നതിനാൽ, ചിലപ്പോൾ ബ്രാഹ്മണ പാരമ്പര്യങ്ങളിൽ ചിലത് മറ്റ് ജനക്കൂട്ടങ്ങൾ കൈവശപ്പെടുത്തിയിരിക്കാം. മുകളിൽ സൂചിപ്പിച്ച എല്ലാംതന്നെ ബ്രാഹ്മണരിൽ മാത്രമായുള്ളവയായിരുന്നു എന്ന് പറയാൻ ആവില്ല. ചിലത് അപ്പുറവും ഇപ്പുറവവും കയറിപ്പറ്റിയിരിക്കാം.


മുകളിൽ നൽകിയ ഓരോന്നിനെക്കുറിച്ചും കൂടുതലായി എഴുതാൻ പലതും കണ്ടേക്കാം. എന്നാൽ അവയിലേക്ക് പോകാൻ ഇപ്പോൾ പറ്റില്ല. എന്നാൽ വായനയിൽ കുറച്ച് ജിജ്ഞാസ നൽകുന്ന ഒന്ന് രണ്ട് കാര്യങ്ങൾ ഇവിടെ പറയാം. ഒന്ന് ദശപുഷ്പം.

Thiruthali (Ipomoea sepiaria). തിരുതാളി

Nilappana (Curculigo orchioides). നിലപ്പന

Karuka (Cynodon Dactylon). കറുക,

Cherupoola (Aerua lanata). ചെറുള

Muyalchevi (Emelia sonchifolia). മുയൽ ചെവിയൻ

Puvamkurunthala (Vernonia cinerea). പൂവാംകുറുന്തൽ

Ulinna (Cardiospermum Halicacabum). ഉഴിഞ്ഞ

Mukutti (Biophytum sensitivum). മുക്കുറ്റി

Kannunni (Eclipta alba). കയ്യോന്നി

Krishnakananthi (Evolvulus alsinoides) വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി),

എന്ന് എഴുതിക്കാണുന്നു.


ഇന്ന് പലദിക്കിലും ഇവയെ കേരളത്തിലെ ഹൈന്ദവരുടെ പാരമ്പര്യങ്ങളിൽ പെടുത്തി എഴുതിക്കാണുന്നുണ്ട്. എന്നാൽ തിരുവിതാംകൂറിൽ, കീഴ് ജനത്തിന് ഇവയുടെ മേൽ എന്തെങ്കിലും പാരമ്പര്യ ബന്ധമുണ്ടായിരുന്നു എങ്കിൽത്തന്നെ ബ്രാഹ്മണർ അങ്ങിനെ ഒരു അവകാശം നിലനിർത്താനായുള്ള സൌകര്യം നൽകില്ലതന്നെ. അതിനാൽത്തന്നെ ഇന്ന് ഹൈന്ദവ പാരമ്പര്യം എന്ന് പറയുന്നത് യഥാർത്ഥത്തിൽ ബ്രാഹ്മണമതം മാത്രമാണ് എന്ന് തോന്നുന്നു. ഇന്ന് എല്ലാരും സ്വന്തം പൈതൃകങ്ങൾ വിട്ട് ബ്രാഹ്മണമതത്തിൽ കയറിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.


മറ്റൊന്ന് പറയേണ്ടുന്നത്, സർപ്പങ്ങളെക്കുറിച്ചാണ്. പണ്ടു കാലങ്ങളിൽ, പല ഉയർന്നജന വീടുകളിലും, കുളിക്കാനായി ഓലമേഞ്ഞ കുളിമുറികൾ വീടിന് പുറത്തായി സ്ഥിതിചെയ്തിരിക്കും . സ്ത്രീകൾ കുളിക്കുന്നത് കാണാനായി, ചുമരുപോലെ കെട്ടിവച്ചിരിക്കുന്ന മേഞ്ഞ ഓലയിൽ സർപ്പങ്ങൾ ചുറ്റിനിൽക്കും എന്ന് വളരെ പണ്ട് കേട്ട ഒരു ഓർമ്മയുണ്ട്. എന്നാൽ ഇന്ന് ഈ വിധ കാര്യങ്ങൾ ആരും പറയുന്നത് കേൾക്കാറില്ല. കാരണം, ഈ വിധ കുളിമുറികൾതന്നെ ഇന്ന് കേരളത്തിൽനിന്നും ഒട്ടുമിക്കവാറും അപ്രത്യക്ഷമായിട്ടുണ്ട്.


എന്നാൽ, വിചിത്രം എന്ന് പറയട്ടെ, Edgar Thurston എഴുതിയ OMENS AND SUPERSTITIONS OF SOUTHERN INDIAൽ, ഈ വിധം ചില വാക്യങ്ങൾ കാണുകയുണ്ടായി:


QUOTE: In Malabar, it is believed that snakes wed mortal girls, and fall in love with women. When once they do so, they are said to be constantly pursuing them, and never to leave them, except for an occasional separation for food. END OF QUOTE


തർജ്ജമ: സർപ്പങ്ങൾ പൺകുട്ടികളെ വിവാഹംകഴിക്കും എന്നും സ്ത്രീകളുമായി പ്രണയത്തിൽ ആവും എന്നും മലബാറിൽ വിശ്വസിക്കപ്പെടുന്നു. അവ അങ്ങിനെ ചെയ്താൽ, ഇടക്ക് ഭക്ഷണത്തിനായി വിട്ടുപിരിയുന്ന സമയം ഒഴികെ, അവ അവരെ നിരന്തരമായി പിന്തുടരും എന്നും, ഒരിക്കലും വിട്ടുപിരിയില്ലാ എന്നും വിശ്വസിക്കപ്പെടുന്നു. തർജ്ജമയുടെ അന്ത്യം.


ഇവിടെ മലബാർ എന്ന് MATEER ഉദ്ദേശിച്ചത്, ദക്ഷിണേഷ്യയുടെ തെക്ക് കിഴക്കൻ പ്രദേശമാണ്. പ്രാദേശികമായി മലബാർ എന്ന് നിർവ്വചിക്കപ്പെടുന്ന പ്രദേശം മാത്രം ആയിരിക്കേണം എന്നില്ല.


മനുഷ്യനോട്, പ്രത്യേകിച്ചും സ്ത്രീകളോട്, പ്രണയവും പോരാത്തിന് കാമവികാരവും ലൈഗികാസക്തിയും ശാരീരിക നഗ്നതയോട് താൽപ്പര്യവും പ്രകടിപ്പിക്കുന്ന ഏതാനും ചില മൃഗങ്ങൾ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഈ വിഷയവും ഇവിടെ വിടുകയാണ്.


ദേവദാസികളെക്കുറിച്ചും പറയാൻ വളരെ ഉണ്ട്. അത് പിന്നീട് ആവാം. എന്നാൽ ഈ ഒരു കാര്യം മനസ്സിൽ കയറിവന്നു:


ഏതൊരു മഹത് വ്യക്തിയേയും ഔപചാരികമായി സ്വീകരിക്കുന്ന അവസരത്തിൽ ബ്രാഹ്മണ അമ്പലങ്ങളിൽ ജീവിതം ഹോമിക്കപ്പെട്ടിട്ടുള്ള ദേവദാസി പെൺകുട്ടികളെ നൃത്തമവതരിപ്പിക്കാൻ കൊണ്ടുവരുമായിരുന്നു. ഇത് തിരുവിതാംകൂറിൽ മാത്രമല്ല, മറിച്ച്, ബ്രാഹ്മണ ക്ഷേത്രങ്ങൾ ഉള്ള പല ദിക്കിലും നടന്നിരുന്ന കാര്യമാണ്.


ഇങ്ഗ്ളിഷ് കമ്പനിയുടെ ഉദ്യോഗസ്ഥരെ സ്വീകരിക്കുന്ന വേദികളിൽ ഇവരെ കൊണ്ടുവന്ന് നൃത്തമാടിക്കുന്നത്, കമ്പനി ഉദ്യോഗസ്ഥർക്ക് മനോവിഷമം തന്നെ നൽകിയിരുന്നു. ദേവദാസി സമ്പ്രദായം തന്നെ നിരോധിക്കണം എന്നതായിരുന്ന ഇങ്ഗ്ളിഷ് പക്ഷത്തിന്റെ നിലപാട്.


EDGAR THURSTON, CLE എഴുതിയ OMENS AND SUPERSTITIONS OF SOUTHERN INDIA എന്ന ഗ്രന്ഥത്തിൽ നിന്നുമുള്ള ഈ ഉദ്ദരണി ശ്രദ്ധിക്കുക:


QUOTE: It was unanimously decided, in 1905, by the Executive Committee of the Prince and Princess of Wales' reception committee, that there should be no performance by nautch girls at the entertainment to their Royal Highnesses at Madras. END OF QUOTE


തർജ്ജമ: ഇങ്ഗ്ളണ്ടിലെ യുവരാജാവും യുവറാണിയും മെഡ്രാസിൽ വരുന്ന അവസരത്തിൽ, സൽക്കാരവേളയിൽ ദേവദാസീനൃത്തം വേണ്ടാ എന്ന് വിരുന്ന് സൽക്കാര കമ്മിറ്റി 1905ൽ ഏകകണ്ഠമായി തീരുമാനിച്ചു.1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page