top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ ചെയ്യുന്നത്

തിരുവിതാംകൂറിൽ രാജകുടുംബവും ജനങ്ങളും പലരീതിയിലും ഇങ്ഗ്ളിഷുകാരുടെ സാന്നിധ്യം ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇത് പലപ്പോഴും London Missionary Societyയുമായി കൂട്ടിക്കുഴഞ്ഞാണ് മനസ്സിലാക്കപ്പെട്ടത്.


സമൂഹത്തിൽ വിചിത്രങ്ങളായ അനുഭവമായിരുന്നു ഈ ഇങ്ഗ്ളിഷ് പ്രസ്ഥാനക്കാരുടെ സാന്നിധ്യം നൽകിയത്. ഒരു ഭാഗത്ത് രാജാവിന് ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ തുടങ്ങിവച്ച വിവിധ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളെ പകർത്തിയെടുക്കാനോ, അതുമല്ലെങ്കിൽ അവ വിപുലീകിരിക്കാനോ താൽപ്പര്യംവന്നിരുന്നു.


ഇന്ന് Trivandrum നഗരമധ്യത്തിൽ നിൽക്കുന്ന University Collegeഉം (1866 AD), അവിടെനിന്നും വളരെ അടുത്തുതന്നെയുള്ള Public Libraryയും (1829 AD) മറ്റുമായ അനവധി കാര്യങ്ങൾ ഈ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളുടെ സാമീപ്യത്താലാണ് സൃട്ടിക്കപ്പെട്ടത്. University Collegeന്റെ എഫ്ഫിലിയേഷൻ Madras Universityയോടായിരുന്നു.


Madras University അന്ന് ലോകപ്രസിദ്ധമായ ഒരു യൂണിവേർസിറ്റിയായിരുന്നു. ഇങ്ഗ്ളിഷ് സാംസ്ക്കാരിക മൂല്യങ്ങൾ ദക്ഷിണേഷ്യയിൽ വികിരണം ചെയ്യുന്ന ഒരു അത്യുഗ്രൻ പ്രസ്ഥാനമായിരുന്നു അന്ന് Madras University. ഇങ്ഗ്ളിഷുകാരായ അദ്ധ്യാപകരുടേയും സാമൂഹിക പരിഷ്ക്കർത്താക്കളുടേയും സാന്നിധ്യം, ഇങ്ഗ്ളിഷ് ഭാഷയിൽ അടങ്ങിയിരിക്കുന്ന വ്യക്തികൾക്ക് നൈസർഗ്ഗികമായി അവകാശപ്പെട്ട സാമൂഹിക അന്തസ്സ് എന്ന പുതുപുത്തൻ ആശയം പലരുടെ മനസ്സിലും പടർന്നുതുടങ്ങിയിരുന്നു. എന്നാൽ ഈ ഒരു കാര്യം ഇങ്ഗ്ളിഷ് ഭാഷയുടെ ആന്തിരിക കോഡുകളുമായി ആരുംതന്നെ ബന്ധപ്പെടുത്തി ചിന്തിച്ചില്ലാ എന്നുള്ളത് ആശ്ചര്യകരമായി തോന്നുന്നു.


ഇങ്ഗ്ളിഷുകാരുടെ നേരിട്ടുള്ളതും, അതുമല്ലെങ്കിൽ അങ്ങ് Madras Presidencyയിൽ നിന്നുമുള്ള ഇങ്ഗ്ളിഷ് ഭരണത്തിന്റെ അദൃശ്യമായ സ്വാധീനവും തിരുവിതാംകൂറിലെ പലരിലും യൂറോപ്യന്മാരോടും, ക്രിസ്റ്റ്യാനിറ്റിയോടും മൊത്തമായുള്ള ഒരു മതിപ്പാണ് വളർത്തിയത്. കാരണം ചില ഭൂഖണ്ഡ യൂറോപ്യന്മാരും ഐറിഷുകാരും സ്ക്കോട്ടിഷുകാരും മറ്റും തിരുവിതാംകൂറിൽ വന്ന് പലവിധ വാണിജ്യപരമായതോ, മതപരമായതോ ആയ കാര്യങ്ങൾ ചെയ്തിരുന്നു എന്ന് തോന്നുന്നു. ഇവരെല്ലാം മൊത്തമായി തമ്മിൽത്തമ്മിൽ ഇങ്ഗ്ളിഷ് ഭാഷതന്നെയാണ് ഉപയോഗിച്ചിരുന്നത് എന്ന് തോന്നുന്നു. അതിന്റെ വ്യക്തമായ കാരണം, ഇങ്ഗ്ളിഷ് ഭാഷയിൽ ആശയവിനിമയം ചെയ്യുമ്പോൾ പലവിധ ഉച്ചനീചത്വങ്ങളേയും അതുപോലുള്ള മറ്റ് മാർഗ്ഗതടസ്സങ്ങളേയും മറികടക്കാനാവും എന്നതാണ്.


എന്നാൽ പല ഭൂഖണ്ഡയൂറോപ്യന്മാരും ഐറിഷുകാരും മറ്റും യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് സംസ്ക്കാരത്തിന് നേരെ വിപരീതമായുള്ളവർ തന്നെയാവാം. ഈ വിവരം തിരുവിതാംകൂറിൽ ഉന്നതവിദ്യാഭ്യസം ലഭിച്ചപലരിലും വന്നില്ലാ എന്നുതോന്നുന്നു. എന്നാൽ ചിലരിൽ ഈ വിവരം വന്നിട്ടുണ്ടാവാം.


ക്രസ്ത്യൻ മതം വൻ സാമൂഹിക സമത്വ ആശയങ്ങളും അയൽക്കാരനെ സ്നേഹിക്കണം എന്നെല്ലാം പറയുന്നുണ്ടെങ്കിലും, ഇത് ഒരു പൊതുവായുള്ള വാസ്തവം അല്ലതന്നെ. ഉദാഹരണത്തിന്, തിരുവിതാംകൂറിൽ സുറിയാനി ക്രസ്ത്യാനികൾ കാലാകാലങ്ങളായി നിലവിൽ ഉണ്ട്. അവർക്ക് സമൂഹത്തിലെ കന്നുകാലികളെപ്പോലെ ഗണിക്കപ്പെട്ടിരുന്ന അടിമജനത്തിനെ ഉന്നമനപ്പെടുത്താനൊന്നും യാതോരു ചിന്തയും വന്നിരുന്നു എന്ന് തോന്നുന്നില്ല.


അതേ സമയം കീഴ് ജനത്തിൽപ്പെട്ട അടിമ ജനത്തിന് ഇങ്ഗ്ളിഷുകാരെക്കുറിച്ച് വ്യക്തമായ വിവരവും ലഭിച്ചിരുന്നില്ല എന്നും പറയാം. കാരണം, ഇങ്ഗ്ളിഷുകാരും ബൃട്ടിഷ് റസിഡന്റും മറ്റും, രാജകുടുംബവും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും മറ്റുമായാണ് ബന്ധപ്പെട്ടിരുന്നത്. ബൃട്ടിഷ് റസിഡന്റും, മെഡ്രാസ് പ്രസിഡൻസി സർക്കാരും ഇങ്ഗ്ളിഷ് മിഷിനറിമാരും കീഴ് ജനത്തിനെ സ്വതന്ത്രമാക്കാനായി വൻ സമ്മർദ്ദം രാജകുടുംബത്തിന്മേൽ ചലുത്തിയിരുന്നുവെങ്കിലും, ആ വിവരം പൊതുവായിപ്പറഞ്ഞാൽ, കീഴ് ജനത്തിന് അറിയില്ല. അവർക്ക് എല്ലാരീതിയിലും തെറ്റായ വിവരങ്ങളാണ് അവരുടെ ജന്മികളും അവരുടെ തന്നെ സാമുദായിക നേതാക്കളും പറഞ്ഞുകൊടുക്കുക.


മാത്രവുമല്ല, ഉദ്യോഗസ്ഥർ ചെയ്യുന്ന പലവിധ ചൂഷണങ്ങളുടേയും ഉത്തരവാധിത്വം അവർ ഇങ്ഗ്ളിഷുകാരിൽ ചുമത്തും.


ഈ എഴുത്തിൽ നേരത്തെ നൽകിയിരുന്ന ഏതാനും വാക്യങ്ങൾ ഇവിടെ ഉദ്ദരിക്കുകയാണ്:


QUOTE: സർക്കാർ ആവശ്യത്തിനായി, ഉദ്യോഗസ്ഥർ വന്ന് വള്ളങ്ങൾ (boats) പിടികൂടും. എന്നിട്ട് കൂറേ ദിവസങ്ങൾക്ക് ശേഷമേ അവ തിരിച്ച് നൽകുള്ളു. എന്തെങ്കിലും സർക്കാർ ആവശ്യങ്ങൾ വന്നാൽ, കൂലിക്കാരെ പിടികൂടി തടവിൽ വെക്കും. ആവശ്യംകഴിഞ്ഞാൽ വിടും. മെഡ്രാസ് പ്രസിഡൻസി ഗവർണർ തിരുവിതാംകൂറിൽ ഒരിക്കൽ സന്ദർശനത്തിനായി വന്നപ്പോൾ, അദ്ദേഹത്തിന്റെയും കുടുബത്തിന്റേയും യാത്രാസാധനങ്ങൾ ചുമക്കാനായി കുറേ കൂലിക്കാരെ തിരുവിതാംകൂർ ഉദ്യോഗസ്ഥർ ഈ വിധം തടവിൽ വച്ചിരുന്നു എന്ന് REV. SAMUEL MATEER പറയുന്നു. END OF QUOTE


ഈവിധ ഉദ്യോഗസ്ഥരുടെ ചെയ്തികളാൽ മെഡ്രാസ് പ്രസിഡൻസി ഗവർണറും, ചൂഷണത്തിൽ കൂട്ടുകുറ്റക്കാരനായി (accomplice) മാറും.


ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് സർക്കാർ Census നടത്തിയപ്പോൾ, അവരുമായി ബന്ധമുള്ള എല്ലാ സ്വതന്ത്രരാജ്യങ്ങളിലും ഇത് നടത്തപ്പെടാൻ ശ്രമിച്ചിരുന്നു. അങ്ങിനെ തിരുവിതാകൂറിൽ സെൻസസ് നടത്തിയപ്പോൾ, അടിമ ജനത്തിനേയു, മറ്റ് കീഴ് ജനത്തിനേയും ശൂദ്രരും (നയന്മാരും) ചില മുഹമ്മദ്ദീയരായ കച്ചവടക്കാരും മറ്റുള്ളവരും, പറഞ്ഞ് പേടിപ്പിച്ച കാര്യം MATEER രേഖപ്പെടുത്തുന്നുണ്ട്.


May 18,1875യിൽ തിരുവിതാംകൂറിൽ സെൻസസ്സ് നടത്തുന്നതുമായി ബന്ധപ്പെട്ട് കീഴ് ജനം ആകെ വെപ്രാളത്തിലായി. എന്തോ പുതിയ വൻ ചൂഷണപദ്ധതിയോ, അതുമല്ലെങ്കിൽ വൻ നികുതിയോ മറ്റോ ചുമത്താനുള്ള പദ്ധതിയാണ് ഇത് എന്ന് അവർ പരക്കെ വിശ്വസിച്ചു. അല്ലെങ്കിൽത്തന്നെ സ്വന്തം മക്കളെപ്പോലും സ്നേഹിച്ച് വളർത്താൻ ആവതെ, വെറും മൃഗങ്ങളെപ്പോലെ ഉഴലുന്ന അവർക്ക്, ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ഒരു പുതിയ ആവലാതി കൂടിയായി. യാതോരു ദുരുദ്ധേശവും ഇല്ലാതെ ഈ വിധം ഒരു പദ്ധതി സർക്കാർ ചെയ്യില്ലാ എന്ന് അവർക്ക് മുൻ അനുഭവങ്ങളിൽനിന്നും അറിയാമായിരുന്നു.


ചില മുഹമ്മദ്ദീയരായ കച്ചവടക്കാർ പറഞ്ഞുപരത്തിയത്, സർക്കാർ ഉദ്യോഗസ്ഥർ വന്ന് എല്ലാ കോഴികളേയും മറ്റ് കന്നുകലികളേയും പിടിച്ചുകൊണ്ടുപോകും എന്നും, അവയെ ഉടനെ കിട്ടുന്ന ലാഭത്തിന് വിൽക്കുന്നതാണ് നല്ലത് എന്നുമായിരുന്നു.


ക്രിസ്ത്യൻ മിഷിനറിമാരും അവരോടൊപ്പമുള്ള പ്രാദേശിക ക്രിസ്ത്യൻ സഹായികളും കൂടി അടിമ ജനത്തിനെ പിടികൂടി, കപ്പലുകളിൽ കയറ്റി അന്യദേശങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി വിൽക്കാൻ പോകുകയാണ് എന്ന് ശൂദ്രർ (നായർമാർ) അറിയിച്ചു.


കൊച്ചുകൊച്ചു കൂരകളിൽ യാതോരും ആലംബവും ഇല്ലാതെ പുഴുവിനെപ്പോലെ ജീവിക്കുന്ന ഈ കീഴ് ജനത്തിൽപ്പെട്ട പുരുഷന്മാരും അവരുടെ സ്ത്രീകളും കുട്ടികളും പേടിച്ച് വിറച്ചിരുന്നു.


ഓരോ കൂരകളിലും വന്ന് നമ്പർ എഴുതി രേഖപ്പെടുത്തിക്കൊണ്ടുപോകുന്നത് കണ്ടപ്പോൾ, ഈ വിധം അവർ അറിഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന് അവർ അറിഞ്ഞു.


ഭക്ഷ്യക്ഷാമത്താൽ അടിമവേലക്കാരില്ലാതെപോയ ഒരു പ്രദേശത്തിലേക്ക്, മഹാരാജാവ് ഇവിടെനിന്നും കീഴ് ജനത്തിനെ പിടിച്ചുകൊണ്ടുപോകാൻ തയ്യാറായിനിൽക്കുകയാണ് എന്ന് മറ്റൊരു കഥയും പരന്നിരുന്നു.


ഏത് നിമിഷവും അവരെ പിടിച്ചുകൊണ്ടുപോകും എന്ന ഉത്തമബോധ്യത്തിൽ ഓരോ അടിമക്കൂരകളിലും അച്ഛനും അമ്മയും മക്കളും വിറങ്ങലിച്ചും വിറച്ചും താമസിച്ചു. പിടിച്ചുകൊണ്ടുപോയാൽ തമ്മിൽ കണ്ടുമുട്ടുന്നത് തന്നെ പിന്നെ അസാധ്യമാകും.

മക്കളേയും പേരക്കുട്ടികളേയും പിടിച്ചുകൊണ്ടുപോകാൻപോകുന്നു എന്ന് മനസ്സിലാക്കിയ സ്ത്രീകൾ അലമുറയിട്ടുകൊണ്ട് ഓടിനടന്നകാര്യവും രേഖപ്പെടുത്തിക്കാണുന്നു. കുട്ടികളും പേടിച്ച് മരണവെപ്രാളത്തിൽ ആയിപ്പോയി.


ചില കീഴ് ജനം അവർ സ്വന്തമായി കൃഷിചെയ്തുകൊണ്ടിരുന്ന പാടങ്ങളിൽ പണിയെടുക്കാതായി. കന്നുകാലികളേയും ചെമരിയാടുകളെയും കിട്ടിയ വിലക്ക് വിറ്റു.


മിഷിനറിമാർ കടലോരത്ത് ഒരു വൻ കെട്ടിടം പണിതിട്ടുണ്ട് എന്ന വിവരം വന്നു. അവിടെക്ക് കീഴ് ജനത്തിനെ പിടിച്ചുകൊണ്ട്പോയി, അവിടുന്ന് അവരെ കപ്പലിൽ ചരക്കുകയറ്റുന്നത് പോലെ കയറ്റി കൊണ്ടുപോകും.


ഈ വിധ തെറ്റായ കഥകൾ പ്രചരിക്കുന്നത് തടയാനായി തിരുവിതാംകൂർ സർക്കാർ പല വിജ്ഞാനപനങ്ങളും വിളമ്പരങ്ങളും നടത്തി. എന്നാൽ മിക്ക സർക്കാർ സ്ഥാനങ്ങളും കരസ്ഥമാക്കിയിരുന്ന വളരെ കുരുട്ടുബുദ്ധിക്കാരായ അടിമ ഉടമകൾ ഈ ശ്രമങ്ങളെയെല്ലാം വെറും പാഴ്വേലകൾ ആക്കിമാറ്റി. പുലയർക്കും പറിയർക്കും വായിക്കാൻ അറിയില്ല. അതിനാൽത്തന്നെ സർക്കാർ ഇറക്കിയ നോട്ടിസുകൾ അവർക്ക് വായിക്കാൻ പറ്റിയില്ല. മാത്രവുമല്ല, ഈ വിധ നോട്ടിസുകൾ ഉച്ചത്തിൽ വായിക്കപ്പെട്ടിരുന്ന സർക്കാർ ഓഫിസുകളിൽ അവർക്ക് പോകാനും ആവില്ല. കേട്ടവർ അവരോട് സത്യം പറയുകയുമില്ല.


തമിഴിലും മലയാളത്തിലും തുണ്ടുനോട്ടിസുകൾ അച്ചടിച്ച് മിഷിനറിമാർ വിതരണം ചെയ്തു. പോരാത്തതിന്, പലയിടത്തും സെൻസസ് എന്ന്യൂമറെയ്റ്റർമാരോടൊപ്പം പ്രാദേശികരായ ക്രീസ്ത്രീയ പ്രവർത്തകർ പോയി, കീഴ് ജനങ്ങളുടെ ഭയത്തെ ഇല്ലാതാക്കാൻ സാധിച്ചു.


ഇന്നും ഈ വിധ കള്ളക്കഥകൾ ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയെപ്പറ്റി ഈ നാട്ടിലുള്ള അടിമ ഉടമകൾ (വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്ന ഉദ്യോഗസ്ഥരും ഔപചാരിക വിദ്യാഭ്യാസ അദ്ധ്യാപകരും) പറഞ്ഞും, എഴുതിയും, പഠിപ്പിച്ചും പരത്തുന്നുണ്ട്.


വയലാർ രാമവർമ്മ ഈ എഴുത്തുകാരന് വളരെ പ്രീയപ്പെട്ട സിനിമാ ഗാന രചയിതാവാണ്. എന്നാൽ ഇദ്ദേഹം വൻ വാണിജ്യ താൽപ്പര്യങ്ങൾക്ക് വഴങ്ങിത്തന്നെയാണ് സ്വന്തം സംസ്കൃത വാക്ക് പ്രവാഹവും പണ്ഡിത്യവും ഉപയോഗിച്ചത്. പോരാത്തതിന്, ഇദ്ദേഹം യഥാർത്ഥത്തിൽ, ജീ. രാമവർമ്മ തിരുമൽപ്പാട് ആണ്. പിതാവ് വെള്ളാരപ്പള്ളി കേരളവർമ്മ, മാതവ് അമ്പാലികാ തമ്പുരാട്ടി. ഈ വ്യക്തിനാമങ്ങൾ പ്രതിനിധീകരിക്കുന്നത് പഴയകാല അടിമ ഉടമകളുടെ പേരുകൾ തന്നെയാണ്.


നക്സൽബാരികൾ ഇദ്ദേഹത്തിന്റെ രാഘവപ്പറമ്പ് കോവിലകം കത്തിക്കാൻ ശ്രമിച്ച ഒരു സംഭവവും എഴുതിക്കാണുന്നുണ്ട്.


പുന്നപ്ര വയലാർ എന്ന സിനിമയിലെ ഇദ്ദേഹത്തിന്റെ വരികൾ കാണുക:
പരദേശികളുടെ അധികാരക്കൊടി

അറബിക്കടലിൽ

അവരുടെ തോക്കുകൾ തൂക്കുമരങ്ങൾ

അറബിക്കടലിൽ

പുത്തൻ കലവും പൊന്നരിവാളും

പുതിയ പ്രതിജ്ഞയുമായി

മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌


ശുദ്ധമായ കളവാണ് എഴുതിയിരിക്കുന്നത്. പരദേശിയെന്ന് ഉദ്ദേശിച്ചത്, ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണത്തെയാണ്.


ബ്രാഹ്മണ അമ്പലങ്ങളിൽ അവിലും മലരും പഴവും ശർക്കരയും കൽക്കണ്ടവും കരിമ്പും ഉണക്കമുന്തിരിയും എള്ളും നെയ്യും മറ്റും ചേർത്തുകുഴച്ച് നൈവേദ്യമായി ഈശ്വരമൂർത്തിക്ക് കാഴ്ചവെച്ചതിന് ശേഷം, ഭക്തർക്ക് വിതരണം ചെയ്യപ്പെടുന്നതു പോലെയാണ്, 1956ന് മുൻപുള്ള മലബാറിനേയും തിരുവിതാംകൂറിനേയും കുറിച്ചുള്ള വിവരങ്ങൾ ഇന്ന് ജനങ്ങൾക്ക് ലഭിക്കുന്ന്. വൻ മധുരമുള്ള വസ്തുക്കൾ. എന്നാൽ എല്ലാം ആകെക്കൂടെ കുഴഞ്ഞാണ് ഇരിക്കുന്നത്. ആർക്കും കാര്യങ്ങൾ വ്യക്തമല്ല. വ്യക്തമാകരുത് എന്ന് തന്നെയാണ് ഇന്നുള്ള വിപ്ളവവായാടി തമ്പുരാക്കന്മാരുടെ താൽപ്പര്യവും.


1947ന് മുൻപുള്ള ദക്ഷിണേഷ്യയുടെകാര്യം Adobe Photoshopൽ ബഹുവർണ്ണ ചിത്രത്തെ Liquify ചെയ്തതുപോലെയാണ്. ആകെ വലിച്ചുവാരി അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ആട്ടിക്കുഴച്ച് ആകെക്കൂടി ഒരു ഛായങ്ങളുടെ ബഹളം. അതിൽ വേണ്ടുന്നതെന്തും വായിച്ചെടുക്കാം, പണിപ്പെട്ടാൽ.


മുകളിൽ നൽകിയിട്ടുള്ള വീഡിയോ ക്ളിപ്പ്ൽ, പുന്നപ്ര വയലാർ സിനിമയിൽ പ്രേംനസീറും ഷീലയും മറ്റും കീഴ്ജാതിക്കാരായ വിപ്ളവകാരികളായി അഭിനയിച്ച് പാട്ടുപാടുന്നു. പിരശുദ്ധ നുണയാണെങ്കിലും, സംസ്കൃതവാക്ക് പ്രവാഹത്തിന്റെ മധുരം പ്രേംനസീറിന്റെ സുന്ദരവദനം കണ്ടുകൊണ്ട് കേൾക്കുമ്പോൾ വൻ ആനന്ദം തന്നെയാണ് നൽകുന്നത്. എന്നാൽ തിരുവിതാംകൂറിലെ കൊടുംകാടുകുളിലും വൻമലകളിലും അടിമവേലപ്പാടപ്പറമ്പുകളിലും സാമൂഹിക മോചനത്തിനായി London Missionary Societyയെ സമീപിച്ചവർ ഈ വിധ സുന്ദരവദനങ്ങൾ ഉള്ളവരായിരുന്നില്ല. മറിച്ച്, വെറും മണ്ണിലെപ്പുഴുവിനെപ്പോലെ നൂറ്റാണ്ടുകളോളം അമർത്തിത്താഴ്ത്തപ്പെട്ടവർ ആയിരുന്നു.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page