ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
7. ജാതിപ്പേര് എന്ന പൊല്ലാപ്പ്
തിരുവിതാംകൂർ രാജ്യത്തിലെ സാമൂഹികവും ഭരണപരവും മറ്റുമായ അനവധി കാര്യങ്ങൾ പറയാനുണ്ട് എങ്കിലും അവയിലേക്ക് ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും, ഏതാനും ചില സാമൂഹിക അവസ്ഥകളെ പരാമർശിക്കാം എന്ന് കരുതുന്നു.
1800 മുതൽ ഇങ്ങോട്ട് തിരുവിതാംകൂറിലെ രാജാക്കൾക്ക് പൊതുവായി പറഞ്ഞാൽ, രാജ്യത്തിലെ സാമൂഹിക പ്രശ്നങ്ങൾ മാറ്റണം എന്ന ആഗ്രഹമുണ്ടായിരുന്നു എന്ന് തോന്നുന്നു. എന്നാൽ, അവർക്ക് സാമൂഹിക മനസ്ഥിതിയെ മാറ്റാൻ കാര്യമായി ഒന്നുംതന്നെ ചെയ്യാനാവില്ല. കാരണം, ഭാഷാ കോഡുകൾ സൃഷ്ടിക്കുന്ന വെറുപ്പും അറുപ്പും മാറ്റാൻ അവർക്കാവില്ലതന്നെ.
British-Indiaയിൽ പല്ലക്ക് എന്ന വാഹനം ഏത് ജനക്കൂട്ടത്തിനും ഉപയോഗിക്കുന്നതിന് നിയമപരമായുള്ള തടസ്സം ഇല്ലായിരുന്നു. തിരിവിതാംകൂർ രാജ്യത്തിൽ കാലകാലങ്ങളായി ഇത് ഉയർന്ന ജനക്കൂട്ടം ഉപയോഗിക്കുന്ന വാഹനം ആയിരുന്നു. ഇതിൽ പണ്ട് കാലങ്ങളിൽ പ്രശ്നം ഇല്ലായിരുന്നു. എന്നാൽ രാജ്യത്ത് പലദിക്കിലും പലകൂട്ടം ജനങ്ങളും സാമ്പത്തികമായി വളർന്നുവരുന്നു. പലരും തൊട്ടുടുത്തുള്ള ബൃട്ടിഷ്-ഇന്ത്യയുമായി വാണിജ്യപരമായുള്ള ബന്ധങ്ങൾ നിലനിർത്തുന്നു.
മെഡ്രാസ് പ്രസിഡൻയിലെ തിരുനെൽവേലിയിലെ ഒരു ധനികനായ ഷാണർ വ്യാപാരി തിരുവിതാംകൂറിൽ വന്ന അവസരത്തിൽ യാത്രചെയ്യാൻ പല്ലക്ക് ഉപയോഗിച്ചു. കീഴ് നിലവാരത്തിലുള്ള സർക്കാർ ജീവനക്കാർ ഈ ആളെ പിടികൂടി കഠിനമായ പിഴ ചുമത്തി. എടാ, നീ തുടങ്ങിയ വാക്ക് പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടും ഉണ്ടാവും.
മെഡ്രാസ് സർക്കാർ ഇടപെട്ടിട്ടുണ്ടാകാം. കാരണം, ദിവാൻ ഇടപെട്ടു, ഈടാക്കിയ പിഴ തിരിച്ചുനൽകി. അധികം വൈകാതെ, പല്ലക്ക് ആർക്കും ഉപയോഗിക്കാം എന്ന് സർക്കാർ വക ഒരു പ്രഖ്യാപനവം വന്നു. എന്നിരുന്നാലും എണ്ണ ആട്ടുന്നവരും, അവർക്ക് താഴെ വരുന്ന ജനക്കൂട്ടങ്ങളും പല്ലക്ക് ഉപയോഗിക്കുന്നത് സമ്മതിക്കപ്പെട്ടിരുന്നില്ല. ഈ തടസ്സത്തെ നേരിടാൻതന്നെ എണ്ണ ആട്ടുകാർ തീരുമാനിച്ചു. 1874ൽ Trivandrumത്തുള്ള ഒരു പ്രധാന വീഥിയിലൂടെ അവർ ഒരു വിവാഹ ജാഥയിൽ പല്ലക്ക് ഉപയോഗിച്ചു. കീഴ് ജനം ധിക്കാരികളായാണ് വളരുന്നത്. കാരണം, തൊട്ടപ്പുറത്ത് ബൃട്ടിഷ്-ഇന്ത്യയാണ്.
ഈ ധിക്കാരത്തിന് സാക്ഷ്യം വഹിച്ച ശൂദ്രർ (നായന്മാർ) ഇതിനെ ഒരു വൻ പ്രശ്നമായി ചിത്രീകരച്ച്, മജിസ്ട്രേട്ടിന് പരാതി നൽകി. ജാതീയമായ അതിരുകൾ പൊളിച്ചതിന് മജിസ്ട്രേട്ട് കുറ്റവാളികളുടെ മേൽ പിഴ ചുമത്തി. എന്നാൽ, കേസ് ഉയർന്ന കോടതിയിലേക്ക് നീങ്ങിയപ്പോൾ വ്യാഖ്യാനം മാറി. പൊതുനിരത്തിൽ സമാധാനപരമായി ഒരു വാഹനം ഉപയോഗിക്കുന്നത് തെറ്റല്ല എന്ന് വിധിവന്നു. ഇത് ശൂദ്രർക്ക് വിശ്വാസിക്കാൻ പറ്റാത്ത ഒരു വിധി പ്രഖ്യാപനമായിരുന്നു.
സമൂഹിക അച്ചടക്കം മലക്കംമറിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. പട്ടാളത്തിൽ കീഴ് പട്ടാളക്കാർക്ക് ഈ വിധം ധിക്കാരപരമായി പെരുമാറാൻ അനുവദിച്ചാൽ, ഓഫിസർമാർ എന്ന കൂട്ടർ അപ്രസക്തമായിമാറും. ഇതുപോലൊക്കെത്തന്നെയാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരുന്നത്.
രാജ കുടുംബത്തിന് കാര്യമായ പ്രശ്നമില്ല. കാരണം, അവരുടെ നിലനിൽപ്പിന് ശക്തിയും സംരക്ഷണവും നൽകുന്നത് ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണമാണ്. ഇതില്ലായെങ്കിൽ, അമ്പലപ്പുഴയോ, ആറ്റിങ്കലോ, ചങ്ങനാശ്ശേരിയോ ഉള്ള വല്ല വൻ ശക്തിയും രാജ്യത്തെ ആക്രമിച്ചുപിടിച്ചടക്കും.
തിരുവിതാംകൂറിലെ ഉയർന്ന ജനക്കൂട്ടങ്ങളുടെ പിന്തുണയും ഒരു അളവിൽകൂടുതൽ രാജകുടുംബത്തിന് ആശ്രയിക്കേണ്ടുന്ന കാര്യമില്ല. മാത്രവുമല്ല, പ്രാദേശിക ഉന്നത ജനക്കൂട്ടങ്ങളുടെ കൂറും സ്നേഹവും വളരെ ചഞ്ചലമാണ് (fickle). എപ്പോഴാണ് മാറിമറിയുക എന്ന് പ്രവചിക്കാൻ ആവില്ല.
നാഗർകോവിലിലെ കൊട്ടാർ എന്ന പ്രദേശത്തിലെ എണ്ണ ആട്ടുകാർ പല്ലക്കുമായി ബന്ധപ്പെട്ട ധിക്കാരം പകർത്തിയെടുത്ത് തെരുവിൽ പ്രകടിപ്പിച്ചു. അവർക്കും പിഴ ലഭിച്ചു. ഉയർന്ന കോടതി പിഴ പിൻവലിച്ചു. തുടർന്ന് കൊട്ടാറിലെത്തന്നെയുള്ള കുശവന്മാർ ഇതേ തെമ്മാടിത്തരം നടുറോട്ടിൽ നടത്തിക്കാണിച്ചു. കീഴ് കോടതിയിലെ ബ്രാഹ്മണനായ ജഡ്ജ് പിഴ ഈടാക്കി. കാരണം പറഞ്ഞത്, ആ തെരുവിന് തൊട്ടായി വെള്ളാളന്മാരുടെ വീടുകൾ ഉണ്ടായിരുന്നു എന്നാണ്.
ഇതിനെത്തുടർന്ന് പച്ചക്കറി വിൽപ്പനക്കാർ ഇതേ തെമ്മാടിത്തരം നടത്തി. എന്നാൽ വെള്ളാളന്മാർ അവരെ തെരുവിൽവെച്ച് നേരിടും എന്ന നിലവന്നപ്പോൾ, അവർ വെള്ളാളന്മാർക്ക് 200 രൂപ പിഴയും മറ്റ് കാണിക്കയും നൽകി അടിയാളത്തം സമ്മതിച്ചുകൊടുത്തു.
ഈ കാര്യങ്ങൾ എല്ലാം REV. SAMUEL MATEER പറയുമ്പോഴും, ഈ വിധ ജനങ്ങളുടെ നിലവിട്ടുള്ള പെരുമാറ്റം ഭാഷാ കോഡുകളിൽ ഏതുവിധമാണ് മാറ്റം വരുത്തുന്നത് എന്നതിനെക്കുറിച്ച് യാതോരു വിവരവും ഇദ്ദേഹത്തിന് ഉള്ളതായി കാണുന്നില്ല. എന്താണ് ഭീകരമായും ഭീതിയുയർത്തിയും പിന്നണിയിൽ ഉറഞ്ഞാടാൻ തയ്യാറായി നിലകൊള്ളുന്നത് എന്നതിനെക്കുറിച്ച് യാതോരു അറിവും MATEER പ്രകടിപ്പിക്കുന്നില്ല.
ക്രിസ്ത്യൻ മതത്തിലേക്ക് മാറിയ കീഴ് ജനങ്ങളുടെ ജാതിപ്പേര്, സർക്കാർ രേഖകളിലും മറ്റും ഉപയോഗിക്കുന്നത് ഒഴിവാക്കാൻ, 1875ൽ ആയില്യം തിരുനാൾ രാജാവ് അനുവാദം നൽകി. ഇത്, ഈ കൂട്ടരെ സംബന്ധിച്ചെടുത്തോളം ഒരു വൻ കാര്യമായിരുന്നു. കാരണം, വ്യക്തി എത്രമാത്രം മാനസികമായും വ്യക്തിത്വപരമായും ഔന്നിത്യമുള്ള ആളാണെങ്കിലും, കീഴ് ജാതിയുടെ മേൽവിലാസം പേരിൽ മായാതെയും മങ്ങാതെയും നിലനിന്നാൽ, ഈ വ്യക്തിയെ പരാമർശിക്കപ്പെടുന്ന പലദിക്കിലും, ഭാഷാ കോഡുകൾ ഈ ആളെ നിലത്തിട്ട് ചവിട്ടി മെതിക്കും.
ക്രിസ്തീയ മതത്തിൽ ചേരാതെ, സാമൂഹിക സ്വാതന്ത്ര്യങ്ങൾ ലഭിച്ചുതുടങ്ങിയ കീഴ് ജാതിക്കാർക്ക് ഈ ഒരു പ്രശ്നം മായാതെ നിലനിന്നു. ഇന്നും ഇത് ഈ കൂട്ടരെ വേട്ടയാടുന്നുണ്ട്. അതിന് മറുമരുന്നായി ഇക്കൂട്ടർ ഉപയോഗിക്കുന്ന ഒറ്റമൂലി, സർക്കാർ തൊഴിലിലേക്ക് അവർക്ക് അവകാശമായി നേടിയെടുത്ത സംവരണമാണ്. ഇത് സർക്കർ തൊഴിലിനേയും അതിനുള്ളിനെ അന്തരീക്ഷത്തെയും നിലവാരത്തക്കർച്ചയിലേക്ക് നയിക്കാനെ സൌകര്യപ്പെടുത്തിയിട്ടുള്ളു. കാരണം, മാനസികമായി ഉയരാനുള്ള മാർഗ്ഗം ഇതല്ലാ എന്ന് ഇങ്ഗ്ളിഷ് ഭരണം Tellicherryയിൽ കാണിച്ചുതന്നിരുന്നു, കുറച്ചുകാലത്തേക്കെങ്കിലും. ഇന്ന് അത് എല്ലാരും മറന്ന്, സംവരണം എന്ന കുറുക്കുവഴിയിലൂടെ പരക്കംപാഞ്ഞ് സാമൂഹിക ഉയർച്ചയിലേക്ക് വളരാനും, മറ്റുള്ളവരെ തമർത്താനും ആണ് നോക്കുന്നത്.
മെഡ്രാസ് പ്രസിഡൻസിയിലും, ബോംബെ പ്രസിഡൻസിയിലും കൃസ്തീയമതത്തിലേക്ക് മാറിയ കീഴ് ജാതിക്കാരുടെ പൂർവ്വകാല ജാതിപ്പേര് ഒഴിവാക്കിക്കഴിഞ്ഞകാര്യമാണ് രാജകൽപ്പനയ്ക്ക് ദൃഷ്ടാന്തമായി നിന്നത്. കീഴ് ജാതിക്കാരനായ ക്രിസ്തീയൻ പൊതുനിരത്തിലൂടെ നടന്നാൽ, ഇനി മുതൽ കാര്യമായ പ്രശ്നം വരില്ല എന്ന് തോന്നാം.
എന്നാൽ, ഈ വിധമായുള്ള ഒരു മേൽവിലാസം മറയ്ക്കൽ സാമൂഹികമായി വിഷമം ജനിപ്പിക്കും. ഉദാഹരണത്തിന്, പട്ടാളത്തിലെ ശിപായി പട്ടാളക്കാരനെ ശിപായി എന്ന സ്ഥാനപ്പേര് മാറ്റി, ഓഫിസർ എന്ന സ്ഥാനവുമായി വ്യത്യാസം കാണിക്കുന്ന യാതോരു മേൽവിലാസവും ഇല്ലാതെ വന്നാൽ പല പട്ടാള ഉദ്യോഗസ്ഥർക്കും ഈ ആളെ തൂ എന്നോ, തുമ് എന്നോ, ആപ്പ് എന്നോ ആണ് സംബോധന ചെയ്യേണ്ടത് എന്നതിൽ അങ്കലാപ്പ് തന്നെവന്നേക്കാം. മാത്രവുമല്ല, പല ശിപായി പട്ടാളക്കാർക്കും ധിക്കാരം എന്ന് തോന്നിയേക്കാവുന്ന ഒരു മാനസിക ഉന്നമനവും വന്നേക്കാം.
കേരളാ പോലീസിൽ ഈ വിധം ഒരു പ്രശ്നം വളർന്നു വരുന്നുണ്ട് എന്നുള്ളതും സൂചിപ്പിക്കാം എന്ന് തോന്നുന്നു. സാധാ പോലീസുകരെ, ഇന്ത്യയിൽ ഉടനീളം ഹിന്ദിയിൽ ശിപായി എന്നാണ് നിർവ്വചിക്കുന്നത്. ഈ വാക്ക് Sepoy എന്നവാക്കുമായി ബന്ധമുണ്ടാവാം. പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ ഉച്ചനീചത്വ കോഡുകളിൽ പടിപടിയായി പോലീസ് ഡിപ്പാർട്ട്മെന്റിൽ കീഴോട്ട് കീഴോട്ട് വന്ന് ഏറ്റവും താഴെ നിൽക്കുന്ന സ്ഥാനമാണ് ശിപായി പോലീസുകാരൻ.
എന്നാൽ, പോലീസിൽ ഇന്ന് നിലനിൽക്കുന്ന ഉച്ചനീചത്വ കോഡ് പട്ടാളത്തിൽ ഉള്ളത് പോലെയല്ല. മറിച്ച്, പോലീസിൽ ഒന്നിൽ കൂടുതൽ വ്യത്യസ്ത ഉച്ചനീചത്വ കോഡുകൾ മുകളിലോട്ടും താഴോട്ടും, മറ്റ് വേറെ ദിശകളിലും മറ്റും തലങ്ങും വിലങ്ങുമായി പടർന്നു കിടക്കുന്നണ്ട്. അതിനാൽ തന്നെ പോലീസിൽ ഉള്ള ഉച്ചനീചത്വ സങ്കീർണ്ണതയെ വേർതിരിച്ച് വളരെ കൃത്യമായി രേഖപ്പെടുത്തേണ്ടിവരും. അതിനുള്ള അവസരമല്ല ഇത്.
ക്രീസ്തീയ മതത്തിലേക്ക് മാറിയ കീഴ് ജനവ്യക്തിയുടെ പേരിൽ നിന്നും ജാതിപ്പേര് മാറ്റാൻ പല തിരുവിതാംകൂർ സർക്കർ ഉദ്യോഗസ്ഥരും വിസമ്മതം പ്രകടിപ്പിച്ചു. 1881 നടന്ന സെൻസസ്സിൽ (Censusൽ), ഈ വിധ ആളുകളിൽ പലരേയും അവരുടെ പഴയ ജാതിപ്പേരിൽ തന്നെയാണ് രേഖപ്പെടുത്തിയത്.
നാഗർകോവിൽലിൽ ഉള്ള ക്രീസ്തീയർ കോടതിയിൽ വച്ച് അവരുടെ പഴയ ജാതിപ്പേര് പറയാൻ വിസ്സമതിച്ചത് വൻ പ്രശ്നമായി. അവരുടെ പേരിൽ കോടതി അലക്ഷ്യം (Contempt of Court) എന്ന കേസ് എടുക്കും എന്ന ഭീഷണി തന്നെ വന്നു. അവർ ഭീഷണിക്ക് വഴങ്ങി.
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ