top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ് എന്നൊക്കെ

British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ് എന്നൊക്കെ REV. SAMUEL MATEER നിരന്തരം NATIVE LIFE in TRAVANCOREൽ അങ്ങും ഇങ്ങുമെല്ലാം പറയുന്നുണ്ട്. ആ വക കാര്യങ്ങൾ എല്ലാം തിരുവിതാംകൂർ രാജ്യത്തിലും നടപ്പിൽ വരുത്താം എന്നാണ് വാദഗതി. എന്നാൽ ഇദ്ദേഹത്തിന് പലതും വ്യക്തമായി അറിവില്ലായിരുന്നു എന്നു തോന്നുന്നു.


British-Indiaയിൽ യാതോരു ജാതീയമായ ചിന്തകൾക്കും വിലനൽകാതെ സർക്കാർ തൊഴിലും വിദ്യാഭ്യാസവും സാർവർത്രികമായി തുറന്നുകൊടുത്തിട്ടുണ്ട് എന്നും, ഉയർന്ന ജാതിക്കാർക്ക് അവിടെ യാതോരു പ്രശ്നവും ഇതിനാൽ ഇല്ലാ എന്നെല്ലാമാണ് REV. SAMUEL MATEER പറയുന്നത്.


എന്നാൽ വാസ്തവം അത്രകണ്ട് ശരിയായരിക്കേണം എന്നില്ല. മാത്രവുമല്ല, British-Indiaയിൽ ജനങ്ങൾക്ക് മുഴുവനും വൻ വിദ്യാഭ്യാസം നൽകണം എന്ന ചിന്താഗതി യഥാർത്ഥത്തിൽ ഇങ്ഗ്ളണ്ടിന് സാമ്പത്തികമായി ഒരു വൻ സാമ്പത്തിക ചുമടായി മാറിയിരുന്നു. 1869 ആയപ്പോഴേക്കും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഈ ചിലവ് 341,111 പൌണ്ടിൽ നിന്നും 912,200 പൌണ്ടായി ഉയർന്നു. ഈ സംഖ്യ ഇങ്ഗ്ളണ്ട് നേരിട്ട് തന്നെ നൽകേണ്ടിയിരുന്നു. ഈ വിദ്യാഭ്യാസത്തിന്റെ മുഖ്യഗുണവും ഉയർന്ന ജാതിക്കാർക്കാണ് ലഭിച്ചുകൊണ്ടിരുന്നത്. പലർക്കും വിദ്യാഭ്യാസം ഇങ്ഗ്ളിഷിൽ അവരുടെ കുട്ടികൾക്ക് ലഭിക്കണം എന്ന വാശി. അതേ സമയം, ഗ്രാമങ്ങളിലും, ചെറുപട്ടണങ്ങളിലും, പ്രാദേശിക നേതാക്കൾ ഇതിന് അനുവദിക്കരുത് എന്ന ഭാവത്തിൽ സ്ക്കൂളുകൾ തുടങ്ങകുയം അവയുടെ ചിലവ് സർക്കാരിൽ നിന്നും വസൂലാക്കുകയും ചെയ്തിരുന്നു.


എന്നാൽ 1869ൽ ബൃട്ടിഷ്-ഇന്ത്യൻ ഗവർണർ-ജനറലായിരുന്ന Lord Mayo ഉയർന്ന ജാതിക്കാർക്ക് മാത്രം ലഭിക്കുന്ന സൌജന്യവിദ്യാഭ്യാസം തുടരില്ലാ എന്നും സൌജന്യ വിദ്യാഭ്യാസത്തിലേക്ക് മറ്റെല്ലാ ജാതിക്കാർക്കും പ്രവേശനം നൽകും എന്ന് പ്രസ്താവിച്ചത് വൻ പ്രശ്നമായി മാറിയിരുന്നു. ഉയർന്ന ജാതിക്കാരിൽ പലർക്കും ഇങ്ഗ്ളിഷ് ഭരണത്തിനോട് മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ വിരോധം വളർത്തിയകാര്യം തന്നെയായിരുന്നു ഈ നയം.


തിരുവിതാംകൂറിൽ സ്ക്കൂളുകളിലേക്ക് ഈഴവ കുട്ടികൾക്ക് ചേരാം എന്നുവന്നാൽ നായർ മുതൽ മുകളിലോട്ടുള്ള കുട്ടികൾ ആ വിധ സ്ക്കൂളുകളിൽ നിന്നും വിട്ടുപോകും എന്ന ഭീഷണി തന്നെ നിലനിന്നിരുന്നു. എന്നാൽ, British-Indiaയിൽ കീഴ് ജാതിക്കാർക്ക് പൊതുവിദ്യാഭ്യാസത്തിലേക്ക് പ്രവേശനം നൽകിയത് ഇങ്ങനെയൊന്നും സംഭവിപ്പിച്ചില്ലാ എന്ന REV. SAMUEL MATEERന്റെ വാക്കുകൾ പൂർണ്ണമായും ശരിയായിരുന്നില്ല.


Tellicherry പോലുള്ള പ്രദേശങ്ങളിൽ ഉയർന്ന ജാതിക്കാരിൽ പലരും വിദ്യാഭ്യാസത്തിൽനിന്നുംത്തന്നെ വിട്ടുനിന്നു എന്നു വേണമെങ്കിൽ പറയാവുന്നതാണ്. Tellicherryയിൽ മരുമക്കത്തായ തീയ്യരിൽ ചില കുടുംബങ്ങൾക്ക് ഈ പുതിയ വിദ്യാഭ്യാസ പദ്ധതി വൻ ഗുണം ചെയ്തു. പല സാധാരണ നായർ കുടുംബങ്ങളേയും ഇതു പ്രതികൂലമായി ബാധിച്ചു. സാമ്പത്തികമായി കഴിവുള്ള ഉയർന്ന ജാതിക്കാർ അവരുടെ കുട്ടികളെ ദക്ഷിണ മലബാറിലെ Calicutലുള്ള സാമൂതിരിവക സ്കൂളുകളിൽ ചേർത്തു.


സാമ്പത്തികമായി ശക്തികുറവുള്ളവരിൽ ചിലർ അവരുടെ കുട്ടികളെ ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നും മാറ്റിനിർത്തി. ഈ വിധ കുട്ടികളിൽ ചിലർ പിന്നീട്, സർക്കാർ സേവനത്തിൽ ശിപായിമാരായി ചേർന്ന അനുഭവവും വന്നിരുന്നു. ഇവരുടെ ഓഫിസർമാരായവരിൽ ചിലർ മരുമക്കത്തായ തീയ വ്യക്തികൾ ആയിരുന്നു. ഇങ്ങിനെ ശിപായിമാരായി തൊഴിലിൽ ചേരേണ്ടിവന്ന നായർ യുവാക്കളെ സംബന്ധിച്ചെടുത്തോളം ചെറുപ്രായത്തിൽ അവർ കിനാക്കളിൽ കണ്ട ദു:സ്വപ്നങ്ങൾ അവർ വളർന്നുവന്നപ്പോൾ ഭൌതിക യാഥാർത്ഥ്യമായതുപോലെയാവും.


തിരുവിതാംകൂറിൽ London Missionary Society കീഴ് ജാതിക്കാരുടെ കുട്ടികളേയും ഉയർന്ന ജാതിക്കാരുടെ കുട്ടികളേയും ഒരേസ്ക്കൂളുകളിൽ ചേർത്ത് പഠിപ്പിക്കേണം എന്ന സ്വകാര്യവാശിയിൽ തന്നെയായിരുന്നു. ക്രിസ്ത്യൻ മതത്തിലേക്ക് ചേർന്ന കീഴ് ജാതിക്കാരുടേയും മറ്റ് കീഴ് ജാതിക്കാരുടേയും കുട്ടികൾ മാത്രം ഉള്ള സ്ക്കൂളുകൾ അവർ തുറന്നിരുന്നെങ്കിലും, ഈയൊരു ഒറ്റപ്പെട്ടുള്ള വിദ്യാഭ്യാസത്തോട് അവർക്ക് തന്നെ യോജിപ്പില്ലായിരുന്നു.


വാസ്തവം പറയുകയാണെങ്കിൽ, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പലവ്യത്യസ്ത ജനക്കൂട്ടങ്ങളേയും സാമൂഹികമായും മറ്റും ഒന്നിച്ചിരുത്തിക്കാനും മറ്റും ആയിട്ടുണ്ടെങ്കിലും, ദക്ഷിണാഫ്രിക്കാ, റൊഡേഷ്യ തുടങ്ങിയ ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ ഇങ്ഗ്ളിഷ് വംശജർതന്നെ ഈ വിധ ഒന്നിപ്പിക്കലിനോട് യോജിച്ചില്ലാ എന്നുള്ളതാണ് വാസ്തവം. ഈ കാര്യവുമായി ബന്ധപ്പെട്ട് അനവധി വളരെ നേരിയതും എന്നാൽത്തന്നെ വളരെ ശക്തിയേറിയതുമായ സാമൂഹിക കണ്ണികളെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


ഈ ഉപഭൂഖണ്ഡത്തിൽ സാമൂഹിക സമ്പ്രധായം ഫ്യൂഡൽ ഭാഷാ കോഡുകൾ ആണ് നിശ്ചയിക്കുന്നത്. കീഴ് ജനത്തിനെ ഉയർത്തിയാൽ, സാമൂഹിക തട്ടുകളിൽ വ്യക്തികൾ തമ്മിൽത്തമ്മിൽ മാറും എന്നല്ലാതെ, സാമൂഹിക വ്യക്തി ബന്ധങ്ങളെ രൂപകൽപ്പന ചെയ്യുന്ന കണ്ണികളിൽ കാര്യമായ മാറ്റം സംഭവിക്കില്ലതന്നെ. മാത്രവുമല്ല, കീഴ് ജനം വളർന്നുവന്നാൽ, അവർക്ക് രാജകുടുംബം ചരിത്രത്തിൽ ആദ്യമായി നൽകിയ സൌകര്യങ്ങളോട് കടപ്പാടോ കൂറോ മറ്റോ ഉണ്ടാവില്ലതന്നെ. മറിച്ച്, കൂടുതൽകൂടുതൽ വിരോധവും, വിദ്വേഷവും മത്സരബോധവും ആണ് മനസ്സിൽ വളരുക.


ഇതിന്റെ ഉത്തമ ഉദാഹരണം തന്നെയാണ്, സാമൂഹികമായി കീഴ് ജനത്തിനെ തുറന്നുവിട്ടുകൊണ്ടിരുന്നപ്പോൾ തിരുവിതാംകൂറിൽ തെരുവോരങ്ങളിൽ സംഭവിച്ചുകൊണ്ടിരുന്നത്. ഓരോ പുതിയ സ്വാതന്ത്ര്യം ലഭിക്കുമ്പോഴും കീഴ് ജനം തെരുവീഥികളിൽ കലാപം കൂടുതൽ ശക്തമായി നടത്തും. ഏറ്റവും ഒടുവിൽ 1946ൽ Alleppeyക്ക് അപ്പുറവും ഇപ്പുറവും ഉള്ള പുന്നപ്രയിലും വയലാറിലും കീഴ് ജനം വൻ കലാപം തന്നെ സൃഷ്ടിച്ചു. അവരോട് സംസാരിക്കാൻ വന്ന പോലീസ് ഇൻസ്പെക്ടറെ അവർ അടിച്ചുകൊന്നു. തിരുവിതാംകൂർ സായുധ പോലീസ് വന്ന് വൻ പ്രതികാരദാഹത്തോടെ വെടിവെപ്പ് നടത്തി, പലരേയും കൊന്നു.


ഭാഷാകോഡുകൾ ആണ് മനസ്സിൽ മൃഗീയത സൃഷ്ടിച്ചത്. ഭാഷാകോഡുകൾ മാറ്റാതെ സാമൂഹത്തിൽ ശാന്തതവരുത്താൻ ആവില്ലതന്നെ.


തിരുവിതാംകൂർ രാജ്യത്തിനെ പിടിച്ചെടുക്കാൻ വേണ്ടി പട്ടാളത്തെ അയക്കും എന്ന് നെഹ്റു ഭീഷണി മുഴക്കിയപ്പോൾ, രാജകുടുംബം പലവിധ ഔപചാരിക സൌകര്യങ്ങൾ നൽകി സാമൂഹിക കുപ്പത്തൊട്ടിയിൽ നിന്നും വലിച്ചുപൊക്കിയെടുത്ത യാതോരു ജനക്കൂട്ടവും രാജകുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് വന്നില്ലാ എന്നതും ഓർക്കേണ്ടുന്നകാര്യം തന്നെയാണ്. അവരെല്ലാം അപ്പോൾ സ്വന്തം രാജാവിനോടും രാജ്യത്തോടും രാജ്യദ്രോഹപരമായിത്തന്നെയാണ് പെരുമാറിയത്. ഉപദ്വീപിന്റെ വടക്കൻ പ്രദേശത്തുള്ളവർ രാജ്യത്തെ അധീനപ്പെടുത്തി!

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക