top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

24. സമൂഹത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്ന സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ കണ്ണികൾ

ഈ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളിലെ ഭരണവ്യവസ്ഥ പൊതുവായിപ്പറഞ്ഞാൽ, ഇങ്ഗ്ളിഷ് ഭരണം കൊണ്ടുവന്ന സമ്പ്രദായങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.


കൊച്ചുകൊച്ചു രാജ്യങ്ങൾ. അവയുടെ തലപ്പത്ത് ഒരു വരേണ്യ രാജകുടുംബം. ഈ കുടുംബത്തിന്റെ രാജപദവിയ്ക്ക് സാമൂഹികമായും ആദ്ധ്യാത്മികമായും ബലവും സാധുതയും നൽകുന്ന ബ്രാഹ്മണ വർഗ്ഗം.


ഈ രാജകുടുംബത്തിന് കീഴിൽ എല്ലാ പ്രദേശത്തും വൻ ഭൂജന്മികുടുംബങ്ങൾ. അവർക്ക് കീഴിൽ പലതുട്ടുകളായി പല ജനക്കൂട്ടം. വ്യക്തമായി ലിഖിതപ്പെടുത്തിയ ഉച്ചനീചത്വ അടുക്കും ചിട്ടയും ഇല്ല. എന്നാൽ ഭാഷാകോഡുകളിൽ പാറയിൽ കൊത്തുപണിചെയ്തതുപോലെ ഉറച്ചിരിക്കുന്ന ഉച്ചനീചത്വ ബന്ധങ്ങളും, വരേണ്യവർഗ്ഗവും, അടിമജനവും.


ഓരോ കീഴിൽ ഉള്ള ജനക്കൂട്ടത്തേയും മുകളിൽ ഉള്ളവർക്ക് ചെറിയതോതിലെങ്കിലും ചൂഷണം ചെയ്യാം. എന്നാൽ, പൊതുവായിപ്പറഞ്ഞാൽ, തിരുവിതാംകൂറിൽ നായർമാർ ആണ് ഭൂജന്മികളുടേയും രാജകുടുംബത്തിന്റേയും അടിച്ചേൽപ്പിക്കൽ ജോലിചെയ്യുന്ന (enforcement force) വർഗ്ഗം. ഈ കൂട്ടരെ ഇന്നുള്ള ഇന്ത്യൻ പോലീസ് ശിപായിമാരോട് (കോൺസ്റ്റബ്ൾമരോട്) താരത്മ്യംചെയ്യാവുന്നതാണ്. ഓരോ പ്രദേശത്തിലേയും കുഗ്രാമത്തിലേയും ഭൂജന്മികളുടെ കൈയ്യാളുകാണ് ഈ കൂട്ടർ. രാജകുടുംബം പ്രഖ്യാപിച്ചതും, പ്രഖ്യാപിക്കാത്തതും ആയ പലവിധ കരവും, മറ്റ് നികുതികളും, പിഴകളും മറ്റും ഇവർക്ക് ഈടാക്കാനും പിടിച്ചെടുക്കാനും പിഴിഞ്ഞെടുക്കാനും ആവും.


കീഴിലുള്ള ജനത്തിന് ഇവരുടെ സംരക്ഷണം വേണം താനും. കാരണം, അവരുടെ താമസസ്ഥലത്തിനും, വ്യക്തിപരമായ സുരക്ഷയ്ക്കും, അവരുടെ സ്ത്രീജനങ്ങളുടെ സ്വൈര്യമായ ജീവിതത്തിനും മറ്റും നായർ കുടുംബങ്ങളുടെ മേൽനോട്ടം ആവശ്യമാണ്. ഏതെങ്കിലും കാരണത്താൽ പ്രദേശത്തിലുള്ള നായർ കുടുംബക്കാരോടു തെറ്റിനിന്നാൽ, ആ തെറ്റിനിൽക്കുന്ന വ്യക്തിയുടെ സ്ത്രീ ബന്ധുക്കൾക്കും, കുട്ടികൾക്കും, ആ ആൾക്ക് തന്നെയും സംരക്ഷണം കുറയും. മറ്റ് ജനക്കൂട്ടങ്ങൾ ഈ വിവരം അറിയും. ഈ തെറ്റിനിൽക്കുന്ന വ്യക്തിയുടെ അതേ വർഗ്ഗത്തിൽപ്പെട്ട മറ്റുള്ളവരും, ആ ആളെക്കാൾ കീഴിലുള്ള ജാതിക്കാരും മറ്റും അവർക്കാവുന്നതുപോലെ ഈ ആളുടെ കുടുംബത്തിന്മേൽ കൈവെക്കാൻ ശ്രമിക്കും. ഇതിനാൽത്തന്നെ നായർമാരോട് ഇടഞ്ഞ് നിൽക്കാൻ ആരും തയ്യാറാവില്ല. കാരണം, ഇടഞ്ഞുനിന്നാൽ, ആക്രമണം മുകളിൽനിന്നുമാകണമെന്നില്ല. മറിച്ച് കീഴിൽനിന്നുമാകാം.


ഇന്നുള്ള പോലീസുകാരോട് ബഹുമാനക്കുറവ് കാണിച്ചാൽ ഏതാണ്ട് ഇതുപോലുള്ള സംഭവങ്ങൾ സംഭവിപ്പിക്കും എന്ന് ഭീഷിണി ഇന്ന് നിലനിൽക്കുന്നുണ്ട്.


നായർമാർ പിരിച്ചെടുക്കുന്ന കരവും നികുതിയും പിഴയും അവർ അവരുടെ മുകളിൽ ഉള്ള ഭൂജന്മികുടുംബക്കാരുമായി പങ്കിടും. എന്നാൽ, ഈ വിധം പിഴിഞ്ഞെടുക്കുന്ന ധനത്തിലും ധാന്യങ്ങളിലും മറ്റും നിന്ന് വളരെ തുച്ഛമായ ഒരു ശതമാനം മാത്രമേ രാജകുടുംബത്തിന് ലഭിക്കുള്ളു. രാജകുടുംബത്തിന് ഇതിൽ പരിഭവമുണ്ടാവുമെങ്കിലും, അവർക്ക് ഇക്കാര്യത്തിൽ ഒന്നും തന്നെ ചെയ്യാനാവില്ല. കാരണം, അവരെ രാജപദവിയിൽ പൊക്കിനിർത്തുന്നത് തന്നെ ഈ ഭൂജന്മികളും നായർമാരുമാണ്.


ഇന്നും സർക്കാർ ഓഫിസ് തൊഴിലുകാർ പിഴിഞ്ഞെടുക്കുന്ന കൈക്കൂലിയെന്ന കരത്തിൽ നിന്നും സർക്കാരിന് യാതൊന്നും ലഭിക്കുന്നില്ല എന്ന് പറയാവുന്നത് പോലൊക്കെത്തന്നെ.

ഇങ്ഗ്ളിഷ് കമ്പനി തിരുവിതാംകൂറിനെ സംരക്ഷിക്കാനായി പട്ടാളത്തെ ഇറക്കി യുദ്ധംചെയ്തതിനും, പോരാത്തതിന്, തിരുവിതാംകൂറിനെ അകത്തും പുറത്തും നിന്നുമുള്ള ശത്രുക്കളിൽനിന്നും സംരക്ഷിക്കാനും ഒരു ശിപായി പട്ടാള വിഭാഗത്തെ നിലനിർത്തിയതിനും മറ്റുമായി തിരുവിതാംകൂർ രാജ്യം വാർഷികമായി നാലു ലക്ഷം രൂപ നൽകേണം എന്ന കരാർ നിലനിന്നിരുന്നു.


തിരുവിതാംകൂർ രാജാക്കൾക്ക് കാര്യക്ഷമമായി നികുതി പിരിച്ചെടുക്കാൻ പറ്റുന്ന ഒരു ഉദ്യോഗസ്ഥ സംവിധാനം ഇല്ലായിരുന്നു. ഇങ്ഗിളിഷ് കമ്പനിക്ക് നൽകേണ്ടുന്ന പണം അടക്കുന്നതിൽ വൻ പാളിച്ച നിലനിന്നു. അടവുതെറ്റി എന്നുപറയാം.


ഇങ്ഗ്ളിഷ് കമ്പനിക്ക് ശിപായി പട്ടാളത്തേയും അവരുടെ ഓഫിസർമാരേയും നിലനിർത്താൻ സമ്പത്തികമായി ബുദ്ധിമുട്ട് വന്നുതുടങ്ങി. പലപ്പോഴും കിട്ടാനുള്ള പണത്തിനായി ബൃട്ടിഷ് റസിഡന്റ് രാജകുടുംബത്തിന്മേൽ സമ്മർദ്ദം ചലുത്തും. കാരണം, റസിഡന്റ്റിന് ഈ ആവശ്യം മെഡ്രാസിൽ നിന്നും പലപ്പോഴും ഔദ്യോഗിക കത്തായി ലഭിക്കും. പലപ്പോഴും, ഇങ്ഗ്ളിഷ് കമ്പനിക്ക് നൽകാനുള്ള പണം നൽകാതെ, പ്രാദേശിക ആർഭാടങ്ങൾക്കായും ബ്രാഹ്മണർക്ക് ധാനം നൽകാനും തുലാഭാരത്തിനുംമറ്റുമായി രാജകുടുംബം പണം ചിലവഴിക്കുകയും ചെയ്യാറുണ്ടായിരുന്നു.


സാമ്പത്തിക പ്രതിസന്ധി പലവിധ പ്രശ്നങ്ങളിലേക്കും രാജ്യത്തെ നയിച്ചു. വേലുത്തമ്പി കുരുട്ടുബുദ്ധി പ്രവർത്തനം നടത്തി ദളവയായി നിയമിതനായി. എന്നാൽ വേലുത്തമ്പിക്കും രാജ്യത്തിന്റെ സാമ്പത്തിക നിലവാരത്തെ പിടിച്ചുയർത്താൻ ആയില്ല. സാമ്പത്തിക നില മെച്ചപ്പെടുത്തണമെങ്കിൽ ഭൂജന്മികളിൽനിന്നും നായർമാരിൽ നിന്നും അവർ പിഴിഞ്ഞെടുക്കുന്ന ധനം രാജകുടുംബം പടിച്ചെടുക്കേണ്ടതായി വരും.


ഇതുമായി ബന്ധപ്പെട്ടു തിരുവിതാംകൂറിൽ നടമാടിയ നായർ വിപ്ളവത്തിലേക്കും മറ്റും ഇപ്പോൾ കടക്കുന്നില്ല. ഇന്ന് ആളെ വിഡ്ഢിയാക്കാനായി എഴുതപ്പെടുന്ന ഇന്ത്യൻ ഔപചാരിക ചരിത്രത്തിൽ ഇവയെ എല്ലാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ആണ് സുചിപ്പിച്ചുകാണുക. എന്നിരുന്നാലും, വേലുത്തമ്പി ദളവയുടെ ജീവൻ പോലും, ഏറ്റവും കുറഞ്ഞത് രണ്ടുപ്രാവശ്യമെങ്കിലും ശത്രുക്കളിൽ നിന്നും രക്ഷിച്ചത് മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിന്റെ മേൽനോട്ടമാണ്.


മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണവുമായുള്ള ബന്ധം മധുരവും കൈപ്പുംനിറഞ്ഞതായി തിരുവിതാംകൂറിലെ രാജകുടുംബത്തിന് അനുഭവപ്പെട്ടു. ബന്ധം അറുത്താൽ, തിരുവിതാംകൂർ നിലംപരിശാകും. രാജകുടുംബത്തെ പ്രാദേശികരായ മറ്റ് പല കക്ഷികളും മറിച്ചിടും. മുറിച്ചിടും.


എന്നാൽ, പട്ടാളത്തെ നിലനിർത്തുന്നതിന് ഉള്ള സഖ്യ നൽകാനും ആവില്ല. കൊല്ലത്ത് നിലനിർത്തിയ ശിപായി പട്ടാളം ആവശ്യമില്ലാ എന്ന രീതിയിൽ ആണ് തിരുവിതാംകൂറിൽ പല ഭൂജന്മികളും അഭിപ്രായപ്പെട്ടത്.


എന്നാൽ 1811ൽ ഗൌരി ലക്ഷ്മിബായ് റാണിയായപ്പോൾ, ദിവാനായി ആരെ നിയമിക്കണം എന്ന പ്രശ്നം രൂക്ഷമായി ഉയർന്നു. ആരെ നിയമിച്ചാലും, ആ ആൾ രാജകുടുംബത്തിന് ലഭിക്കേണ്ടുന്ന ധനത്തിൽ നിന്നും കൈയിട്ടുവാരും. ആ ആൾക്ക് താൽപ്പര്യമുള്ള ഏത് ആളേയും ഏത് ഔദ്യോഗിക പദവിയിലും നിയമിക്കും.


ഈ സാഹചര്യത്തെ വ്യക്തമായി മനസ്സിലാക്കിയതിനാൽ, റാണി മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥാനും തിരുവിതാംകൂറിലെ British Residentറ്റുമായ Col Munroവിനോട് ദിവാനാകാനായി അഭ്യർത്ഥിച്ചു. തിരുവിതാംകൂർ രാജ്യം തന്നെ നിലംപരിശാകുന്ന പലവിധ കാര്യങ്ങളും നിത്യവും രാജ്യത്തിലും, രാജകുടുംബത്തിലും നടക്കുന്നുണ്ടായിരുന്നു.


Col Munro ദിവാനായതോടുകൂടി, ഉദ്യോഗസ്ഥപ്രസ്ഥാനത്തിൽ കാര്യമായ അഴിച്ചുപണിവന്നു. നികുതി പരിവ് നേരിട്ട് രാജകുടുംബത്തിന്റെ ഖജനാവിലേക്ക് വന്നുതുടങ്ങി. ഈ മാറ്റം പല ഭൂജന്മികുടുംബങ്ങളേയും നായർകുടുംബങ്ങളേയും പ്രതികൂലമായി ബാധിച്ചു. എന്നിരുന്നാലും, അവർക്ക് ഈ മാറ്റത്തിന് എതിരായി കാര്യമായി ഒന്നുതന്നെ ചെയ്യാനായില്ല. കാരണം, Col Munroവിന് സംരക്ഷണം നൽകാൻ ശിപായി പട്ടാളം തിരുവിതാകൂറിൽ നിലനിന്നിരുന്നു.


രാജകുടുംബത്തിന്റെ സാമ്പത്തിക നിലമെച്ചപ്പെട്ടതോടുകൂടി, ഇങ്ഗ്ളിഷ് കമ്പനിക്ക് നൽകാനുള്ള അടവുതെറ്റിയ പണം മുഴുവനും നൽകാൻ കഴിഞ്ഞു. മാത്രവുമല്ല, രാജകുടുംബത്തിന് ഭൂജന്മികളേയും നായർമാരേയും അമിതമായി ആശ്രയിക്കേണ്ടുന്ന സ്ഥിതിയും മാറി.


പുതിയ പോലീസ് പ്രസ്ഥാനം, കോടതികൾ, ലിഖിതപ്പെടുത്തിയ നിയമങ്ങൾ, സർക്കാർ വകുപ്പുകൾ തുടങ്ങി പലതും തിരുവിതാംകൂർ സർക്കാർ, ബൃട്ടിഷ്-ഇന്ത്യയിലെ സംവിധാനങ്ങളെ പകർത്തിയെടുത്ത്, സ്ഥാപിച്ചു. അവയെ നിർവ്വഹണം ചെയ്യാൻ, ബൃട്ടിഷ്-ഇന്ത്യൻ ഭരണത്തിലെ ഉദ്യോഗസ്ഥരിലെ പല ഉന്നത ഉദ്യോഗസ്ഥരേയും കടം എടുത്തു. എന്നാൽ, രാജ്യത്തിലെ സാമൂഹികാവസ്ഥ തികച്ചും ഫ്യൂഡൽ ഭാഷാ ചുവയുള്ളതായി നിലനിന്നു.


Col Munro മൂന്ന് വർഷക്കാലം ദിവനായി പ്രവർത്തിച്ചു. ഭരണം സംവിധാനങ്ങൾ നല്ലനിലയിൽ ആയി എന്ന് തോന്നിയപ്പോൾ, ദിവാൻ പദവി, വളരെ ശദ്ധിച്ച് വളരെ നല്ല മാനസിക നിലവാരം ഉണ്ട് എന്ന് തോന്നിയ ഒരു പ്രദേശികനായ ജഡ്ജിക്ക് നൽകി. ഈ ആൾ തിരുവിതാംകൂറിലെ വടക്കൻ പ്രദേശങ്ങളിൽ വലിയ സർവ്വാധികാരിയായി പ്രവർത്തിച്ച് പരിചയം ഉള്ള ആളായിരുന്നു.


എന്നാൽ ഈ തിരഞ്ഞെടുപ്പ് തെറ്റായിപ്പോയി എന്ന് പിന്നീട് തിരിച്ചറിഞ്ഞതായി Col Munro രേഖപ്പെടുത്തുന്നുണ്ട്. ഈ വ്യക്തിയുടെ ഔദ്യോഗിക കഴിവുകളിൽ വൻ മതിപ്പ് Col Munroന് ഉണ്ടായിരുന്നുവെങ്കിലും, ഈ വ്യക്തിയിൽ ഉള്ള മറ്റുചില പാളിച്ചകൾ പിന്നീട് അറിഞ്ഞതായി Col Munro രേഖപ്പെടുത്തുന്നു. ഈ ആൾ കോടതിയിൽ നായാധിപനായി ഇരിക്കുന്ന അവസരത്തിൽ ഒരു പണ്ഡിതൻ ഈ ന്യായാധിപന്റെ അഭിപ്രായത്തോടു യാതോര രീതിയിലും യോജിക്കുന്നില്ല എന്ന് തീർത്ത് പറഞ്ഞപ്പോൾ, ഈ ന്യായാധിപൻ എഴുന്നേറ്റ് ചെന്ന് ആ പണ്ഡിതന് ഒറ്റ ചവിട്ടിട്ടു കൊടുത്തു.


Col Munro ഈ ആളുടെ കഴിവുകളേയും അഭിപ്രായങ്ങളേയും മൂല്യനിർണ്ണയം ചെയ്യാനായി കുറച്ചു നേരും ഒരിക്കൽ ഈ ആളുമായി സംസാരിച്ചിരുന്നു. അപ്പോൾ Col Munroന് ഒരു കാര്യം ബോധ്യപ്പെട്ടു. ഈ ആൾക്ക് നല്ലവിവരവും കഴിവും ഉണ്ട്. എന്നാൽ മറ്റുള്ളവരുടെ അഭിപായങ്ങളും വാക്കുകളും മറ്റ് സ്വാധീനങ്ങളും ഈ ആളുടെ പ്രവർത്തനത്തേയും അഭിപ്രായത്തെയും കാഴ്ചപ്പാടുകളേയും നല്ലവണ്ണം സ്വാധീനിക്കുന്നുണ്ട് എന്ന്.


Col Munro രേഖപ്പെടുത്തിയത് കാണുക: This part of his character impressed me with a strong apprehension of his being misled in the event of his appointment to the office of Dewan, by the artful and unprincipled men who are around in Travancore.”


തർജ്ജമ: ഈ ആളുടെ സ്വാഭാവത്തിലെ ഈ ഭാഗം എന്നിൽ കാര്യമായ ആശങ്കവളർത്തി. കാരണം, ഈ ആൾ ദിവാനായി ചുമതലയേറ്റെടുത്താൽ, തിരുവിതാംകൂറിൽ നിറഞ്ഞുനിൽക്കുന്ന കൌശലവും, കപടവും കൃത്രിമത്വവും ഉള്ള ആളുകൾ ഈ ആളെ വഴിതെറ്റിക്കും എന്നത്.


ഇവിടെ എടുത്തുപറയേണ്ടുന്ന ഒരു കാര്യം മറ്റുള്ളവരുടെ വാക്കുകളും സ്വാധീനങ്ങളും ഫ്യൂഡൽ ഭാഷകളിൽ വൻ ബലം നൽകാൻ ഇടംനൽക്കുന്ന പല ബന്ധങ്ങളും ഉണ്ട് എന്നാണ്. ഒരാൾ അടിയാളത്തം പ്രകടിപ്പിച്ച് ബഹുമാനിക്കുന്ന ആളുടെ വാക്കുകളും നേത്രരശ്മികളും മുഖഭാവങ്ങളും അയാളിൽ വൻ സ്വാധീനം ചലുത്തും. അതുപോലെതന്നെ അയാളെ അടിയാളത്തം പ്രകടിപ്പിച്ച് ബഹുമാനിക്കുന്നവരുടെ ഇതേ പോലുള്ളകാര്യങ്ങളും വൻ സ്വാധീനം ഈ ആളിൽ ചലുത്തും.


Col Munro വിരമിച്ചതോടുകൂടി, ഭരണയന്ത്രത്തിൽ ഉദിച്ചുവന്നിരുന്ന ഗുണമേന്മ സ്വമേധയാ അസ്തമിച്ചുതുടങ്ങി.


പോലീസും കോടതിയും ഭരണവും മറ്റുംമറ്റും പൂർണ്ണമായും അഴിമതി നിറഞ്ഞുതന്നെയായി നിലനിന്നു. പോരാത്തതിന്, കീഴ് ജനത്തെ വൻ ഭീതിയോടുകൂടിത്തന്നെയാണ് മുകളിൽ ഉള്ളവർ വീക്ഷിച്ചത്. കീഴ് ജനമാണെങ്കിൽ, അവരുടെ കീഴിൽ പെടന്നവരെ തമർത്താൻ സർവ്വനേരവും തയ്യാറായി നിന്നുട്ടുമുണ്ടാകാം.


പൊതുവേ പറഞ്ഞാൽ, ഇങ്ഗ്ളിഷിൽ നിന്നും മനസ്സിലാക്കാൻ പറ്റാത്ത വൻ പരുക്കൻ പെരുമാറ്റവും സ്വരവും വാക്കുകളും തിരുവിതാംകൂറിലെ സമൂഹത്തിൽ നിറഞ്ഞുനിന്നിട്ടുണ്ടാവാം. കീഴ്ജനം കെട്ടഴിഞ്ഞ് തുടങ്ങിയപ്പോൾ, പലദിക്കിലും പെരുമാറ്റങ്ങൾ കൂടുതൽ പരുക്കൻ ആയിട്ടുണ്ടാവാം.IMAGE: Col George Munro.1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page