top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ👉👇

ഫ്യൂഡൽ ഭാഷകളിൽ ഒരു സാധാരണ വ്യക്തിയെ ചർച്ചയ്ക്കും നിരൂപണത്തിനും അപഗ്രഥനത്തിനും പഠനത്തിനും വിധേയമാക്കുന്ന അതേ ഭാവത്തിൽ, ദിവ്യനായി നിർവ്വചിക്കപ്പെടാനായി ശ്രമിക്കപ്പെടുന്ന ഒരു വ്യക്തിയെ ഈ വിധ കാര്യങ്ങൾക്ക് വിധേയനാക്കുന്നത് പലപ്പോഴും പലവിധ പരിമിതകൾക്കുള്ളിൽനിന്നും ചെയ്യുന്നതാവും ഉത്തമം.


ഉദാഹരണത്തിന് ഈ ഉപദ്വീപിൽ ഇങ്ഗ്ളിഷ് ഭരണത്തിനും, അതിനാൽത്തന്നെ ഈ വൻ പ്രദേശത്ത് പലവിധ പോസിറ്റിവായ സാമൂഹിക മാറ്റങ്ങൾക്ക് കാരണക്കാരനുമായ Robert Cliveനെ ഇങ്ഗ്ളിഷ് വിക്കീപിഡിയയിലും മറ്റും ചർച്ചയ്ക്ക് വിധേയനാക്കുന്ന അവസരത്തിൽ, ഇദ്ദേഹം വെറും ഒരു കീഴ്ജീവനക്കാരനായ ഗുമസ്തനായിരുന്നുവെന്നും, സ്കൂൾ വിദ്യാഭ്യാസ കാലത്ത് തനി തെമ്മാടിയായി തെരുവിൽ ചുറ്റിനടന്ന ആളാണെന്നും, വഞ്ചകനായിരുന്നുവെന്നും കള്ളനായിരുന്നുവെന്നും, കൈക്കൂലിവാങ്ങി സമ്പത്ത് വളർത്തിയെടുത്ത ആളാണെന്നും, വിഷാദരോഗിയായിരുന്നുവെന്നും മയക്കുമരുന്നിന് അടിമപ്പെട്ട ആളായിരുന്നുവെന്നും ആത്മഹത്യാ മോഹമുള്ള ആളായിരുന്നുവെന്നും മറ്റും, യാതോരു നിയന്ത്രണവുമില്ലാത്ത വാക്കുകളിൽ വ്യക്തമായിത്തന്നെയോ, അതുമല്ലെങ്കിൽ സൂചനകളിലൂടെയോ വായനക്കാരനെ അറിയിക്കാൻ ഇന്നുള്ള ഇന്ത്യൻ അക്കാഡമിക്ക് പണ്ഡിതന്മാർ അവരുടെ തരംതാണ വിവരവിജ്ഞാനങ്ങളും, പാഴ്വെലെക്ക് പോലും ഉപകാരമില്ലാത്ത അവരുടെ വൻ വിലപിടിപ്പുള്ള സമയവും ഉപയോഗിക്കുന്നുണ്ട്.


ഇങ്ഗ്ളിഷിൽ ഈ വിധ എഴുത്തുകൾ എഴുതുന്ന അവസരത്തിൽ, വാക്ക് കോഡുകളിൽ ആന്ദോളനത്തിന് സാധ്യതയില്ല. കാരണം, He, His, Him തുടങ്ങിയ വാക്കുകൾക്ക് ഇങ്ഗ്ളിഷിൽ ഇരട്ടഭാവമോ (dichotomy) ത്രിശാഖിത്വമോ (trichotomy) ഇല്ലതന്നെ. ഫ്യൂഡൽ ഭാഷകളിൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. മുകളിൽ സൂചിപ്പിച്ച വാക്കുകളിൽ നിർവ്വചിക്കപ്പെടുന്ന വ്യക്തിയെ അദ്ദേഹം, അവർ എന്നൊക്കെ ഉപയോഗിച്ച് പരാമർശിക്കാൻ വളരെ പ്രയാസമാണ്. (ഇതിന് ഒരു ഒഴിവാക്കൽ (exception) വരുന്നത്, ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ മാത്രമാണ്. അവരെക്കുറിച്ച് എന്ത് മോശം അഭിപ്രായമുണ്ടെങ്കിലും, വാക്കുകളിൽ വൻ ബഹുമാനവും, ശ്വരത്തിൽ വൻ അടിയാളത്തവും നിർബന്ധമാണ്.)


അതേ സമയം ദിവ്യവ്യക്തിയുടെ വ്യതിചലിച്ച പെരുമാറ്റങ്ങൾ ആ ദിവ്യത്വം അംഗീകരിക്കുന്നവരുടെ ഇടയിൽ കാര്യമായ ഒരു പ്രശ്നം ആവില്ലതന്നെ. സാറ് ചെറുതായി ഒരു ലൈംഗിക വ്യംഗ്യോക്തി (sexual innuendo) ഉപയോഗിച്ചാൽ കാര്യമായ പ്രശ്നം വന്നേക്കില്ല. എന്നാൽ അവൻ, ചെക്കൻ, ചെറുക്കൻ, അയാൾ തുടങ്ങിയവർ ഇതേ കാര്യം ചെയ്താൽ വൻ പ്രശ്നം തന്നെയായേക്കാം.


ശ്രീ കൃഷ്ണന്റെ കാര്യം തന്നെയെടുക്കാം.


ചന്ദനക്കല്‍പ്പടവിങ്കല്‍ ചേലയെല്ലാമഴിച്ചിട്ട്

ചഞ്ചലമിഴിമാര്‍ മുങ്ങിക്കുളിക്കും നേരം

പട്ടുചേല കട്ടുവാരി പൊന്നരയാല്‍ക്കൊമ്പിലേറി

കുത്തഴിച്ചു ചുളിനീര്‍ത്തി മടക്കിത്തൂക്കി

............................

കണ്ണനവനിരുന്നപ്പോള്‍ കാളിന്ദിതരംഗങ്ങള്‍

കന്യമാരെപ്പുണരുന്നതൊളിച്ചുകണ്ടു പങ്കജാക്ഷന്‍......

.............................................

മുട്ടിനോളം നീരില്‍മുങ്ങി മുടിയുലമ്പും കന്യമാര്‍

മുത്തുവളക്കയ്യുകളാല്‍ മാറിടം പൊത്തി

കന്യകമാര്‍ കൈകള്‍ നീട്ടി കള്ളനവന്‍ ചേലനല്‍കി

വെണ്ണിലാവിലവരുടെ നാണം തിളങ്ങി


ഈ വിധ ലീലാവിനോദങ്ങൾ ഭക്തിയിൽ വൻ മായാലഹരിത്തന്നെ നൽകാം.


എന്നാൽ, ശ്രീ നാരായണ ഗുരുവിന്റെ കാര്യത്തിൽ, കീഴ്ജീവനക്കാരൻ, ഗുമസ്തൻ, സ്കൂളിൽ പോകാതെ ചുറ്റിത്തിരിഞ്ഞുനടന്നവൻ, തെമ്മാടി, തെരുവു ഗൂണ്ടാ, വഞ്ചകൻ, കൈക്കൂലിക്കരൻ, അത്യാഗ്രഹി, അമിത സമ്പത്ത് വാരിക്കൂട്ടിയ ആൾ, വിഷാദരോഗി, മയക്കുമരുന്നിന് അടിമ, ആത്മഹത്യാഭാവമുള്ള ആൾ, ലൈംഗിക അരാജകത്വം ഉള്ളയാൾ, വഷളൻ എന്നൊന്നും സൂചിപ്പിക്കാൻ പോലും യാതോരു ഇടവും കാണുന്നില്ലതന്നെ.


എന്നാൽപോലും, ഇദ്ദേഹത്തെ ഒരു സാധാരണ വ്യക്തിയെന്ന രീതിയിൽ ചർച്ചക്ക് വിധേയനാക്കുന്നതുതന്നെ ഭാഷാ കോഡുകളിൽ പ്രശ്നം നൽകിയേക്കാം.


എഴുത്ത് മുന്നോട് കൊണ്ടുപോകുന്നതിന് മുൻപുതന്നെ ഒരു കാര്യം സൂചിപ്പിക്കാം എന്ന് തോന്നുന്നു. ഓരോ വ്യത്യസ്തമായ മണ്ഡലങ്ങളിൽ പ്രവർത്തിച്ച വ്യക്തിയേയും പഠനത്തിന് വിധേയനാക്കുന്ന അവസരത്തിൽ, ഏറ്റവും ഉചിതം ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ ആ വ്യക്തിക്ക് ഉള്ള പ്രസക്തിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നാണ് തോന്നുന്നത്.


Sir Isaac Newtonനെക്കുറിച്ച് സംസാരിക്കുന്ന വേദിയിൽ, ക്ലാസിക്കൽ മെക്കാനിക്സിലും, മറ്റ് ഊർജ്ജതന്ത്രവേദികളിലും Occultismത്തിലും മറ്റും ഇദ്ദേഹം ചെയ്ത പ്രവർത്തനങ്ങളിലും നിരീക്ഷണങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്ന് തോന്നുന്നു. അല്ലാതെ ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിത ചെയ്തികളിൽ പോയി കണ്ണ് പതിപ്പിച്ചാൽ, മറ്റുവല്ലതും കണ്ടുപിടിച്ചാൽ, പഠനം ആകെ പാളിപ്പോയേക്കാം.


ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് യാതോരുവിധ നിഷേധാത്മകമായ വിവരവും ഈ എഴുത്തുകാരന്റെ ശ്രദ്ധയിൽ വന്നുപെട്ടിട്ടില്ല എന്നുതന്നെ പറയാം.


എന്നാൽത്തന്നെ ഇദ്ദേഹത്തെ തിരുവിതാംകൂറിൽ പിറന്ന ഒരു കുട്ടിയായും, കൌമാരപ്രായക്കാരനായും, യുവാവായും, സാമൂഹിക പ്രവർത്തകനായും പലരുടേയും ഗുരുവായും മറ്റും ഒരു ഫ്യൂഡൽ ഭാഷയിൽ വീക്ഷിക്കുമ്പോൾ, വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം, അവൻ, അയാൾ തുടങ്ങിയ വാക്കുകളുടെ പിടിവലിയിൽ പെട്ടുപോകാൻ സാധ്യതയുള്ള കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി പറയേണ്ടിവരും.


ഈ ഒരു പ്രശ്നം ഈ ഉപദ്വീപിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന ഒരുകാര്യമാണ്. ഇതിനാൽത്തന്നെ പലകാര്യങ്ങളേയും ഇങ്ഗ്ളിഷിൽ പഠനത്തിന് വിധേയമാക്കുന്ന അതേ ലാഘവത്തോടും, അനായാസതയിലും ചർച്ചചെയ്യാൻ പറ്റില്ല, പാടില്ല.


അവൻ, അയാൾ തുടങ്ങിയ വാക്കുകളായി നിർവ്വചിക്കപ്പെടാൻ സൌകര്യം നൽകുന്ന വിവരങ്ങൾ പറയുന്നതുതന്നെ ആ വ്യക്തിയെ ആക്രമിക്കുന്ന കാര്യമായി ഭവിക്കും.


ഇവിടെ ഇത്രയും വിശാലമായി ഈ കാര്യം പറഞ്ഞത്, ഒരു കാര്യം വ്യക്തമാക്കാനാണ്. ശ്രീ നാരായണ ഗുരു എന്ന വ്യക്തിയെക്കുറിച്ച് പറയാതെ തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനം ബൃട്ടിഷ്-മലബാറിലേക്ക് നോട്ടമിട്ടകാര്യം പറയാൻ പറ്റില്ല. എന്നാൽ, ഈ വിധ കാര്യങ്ങൾ വളരെ വ്യക്തമായി പറയുന്ന അവസരത്തിൽ, ശ്രീ നാരായണ ഗുരുവിനെ തരംതാഴ്ത്താൻ യാതോരു രീതിയിലും ഉദ്ദേശിക്കുന്നില്ല. മറിച്ച്, തിരുവിതാംകൂറിലെ കീഴ്ജനത്തിൽ പെട്ട ഒരു വ്യക്തിയെന്ന നിർവ്വചനത്തിൽ ഉള്ള ആ ആളുടെ ആത്മധൈര്യവും ദൃഠനിശ്ചയവും മറ്റും ആണ് വ്യക്തമാകേണ്ടത്.


ഇവിടെയാണ് പ്രശ്നം. ദിവ്യനാണ് ഈ വിധ കാര്യങ്ങൾക്ക് ഒരുമ്പെടുന്നതെങ്കിൽ ആത്മധൈര്യത്തിന്റേയും മനഃശക്തിയുടേയും കാര്യം ഉദിക്കുന്നില്ലതന്നെ. മഹാനാണ് ചെയ്തത്. സാധാരണക്കാരനല്ല.


എന്നാൽ വാസ്തവം നേരെ മറിച്ചാണ്. സാധാരണക്കാരനായ വ്യക്തിയാണ് ധൈര്യവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചത്.


ഫ്യൂഡൽ ഭാഷയിൽ ഏതാണ് സ്വീകാര്യം? വെറും സാധരണക്കാരൻ വൻ ധൈര്യവും വ്യക്തിത്വവും വിവരവിജ്ഞാനവും മറ്റും പ്രകടിപ്പിച്ചതോ, അതോ മഹാൻ തനിക്ക് വളരെ നിസ്സാരമായ കാര്യം ചെയ്ത് കാണിച്ചതോ?


മഹാൻ നിസ്സാരകാര്യം ചെയ്ത് കാണിച്ചതിൽ യഥാർത്ഥത്തിൽ വലിയ കാര്യം ഇല്ലതന്നെ. എന്നാൽ അതാണ് ആദരിക്കപ്പെടുക.


മറിച്ച് നിസ്സാരനായ സാധാരണക്കാരൻ ഇത്രമാത്രം ധൈര്യം കാണിച്ചാൽ, അത് വൻ സംഭവം തന്നെയാണ്. തെമ്മാടിത്തരവും അഹംഭാവവും അരുതാത്തത് ചെയ്തതുമാവാം.


ഇതിനുള്ള ശിക്ഷ നോക്കുക:


QUOTE from Wikipedia ജാതിയുടെ ഏറ്റക്കുറച്ചിൽ നോക്കിയാണ് കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിരുന്നത്. അവർണ്ണർക്ക് ഏർപ്പെടുത്തിയിരുന്ന ശിക്ഷകൾ അതിക്രൂരമായിരുന്നു. ചെറിയ കുറ്റങ്ങൾക്കുപോലും അവയവങ്ങൾ മുറിച്ചു കളഞ്ഞിരുന്നു. ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റവും ക്രൂരമായ ശിക്ഷാവിധിയായിരുന്നു. പൃഷ്ഠത്തിൽ നിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധം എന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവർ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും. END OF QUOTE


ഇത്രമാത്രം ഭീകരമായ ശിക്ഷാവിധികൾ കാലാകാലങ്ങളായി നടപ്പിൽ ഉണ്ടായിരുന്ന രാജ്യത്തുനിന്നുകൊണ്ടാണ് വെറും നാണുവെന്ന വ്യക്തി സാമൂഹിക അടുക്കുംചിട്ടയിലും മലക്കംമറിക്ക് ശ്രമിച്ചത്. വളരെ മയവും മിനുസമുള്ളതുമായ വാക്കുകളിൽ. എന്നാൽ അപ്പോഴേക്കും നാണുവാശാൻ എന്ന ചെറിയ തോതിലുള്ള ബഹുമാന നിർവ്വചനം കൈവശപ്പെടുത്തിയിരുന്നു. അത് ഒരു സംരക്ഷണ വലയം ചെറിയതോതിലെങ്കിലും നൽകും.


വെറുതേയൊന്ന് ആലോചിച്ചു നോക്കൂ.


അദ്ധ്യാപകർ നിത്യവും വിദ്യാർത്ഥികളെ നീ, എടാ, എടീ, എന്താടാ, എന്താടീ എന്നെല്ലാം രീതിയിൽ നിർവ്വചിക്കുന്നു. കാലാകലങ്ങളായി ഇതിൽ യാതോരു പ്രശ്നവും ഇല്ലതന്നെ.


എന്നാൽ ഒരു ദിവസം ഇങ്ഗ്ളിഷുകാരോടൊപ്പം ജീവിച്ചുവളർന്ന പുതിയതായി ചേർന്ന വിദ്യർത്ഥി, യാതോരു സംഭ്രമമോ അസ്വാസ്ഥ്യമോ അക്രമഭാവമോ ഇല്ലാതെ വളരെ സൌമ്യമായും മൃദുലമായും അദ്ധ്യാപകനെ തിരിച്ചും നീ എന്ന് സംബോധന ചെയ്യുന്നു.


ഇങ്ഗ്ളിഷുമാത്രം മനസ്സിലാകുന്ന ഒരു വ്യക്തിക്ക് ആ സ്ഥലത്ത് സംഭവിച്ച സാമൂഹിക പൊട്ടിത്തെറി മനസ്സിലാകില്ലതന്നെ. എന്നാൽ, അദ്ധ്യാപകന്, മനോനിയന്ത്രണം നിലനിർത്താൻ വൻ സന്നാഹങ്ങൾ തന്നെ ആവശ്യംവന്നേക്കാം. എന്നാൽ അദ്ധ്യാപകൻ ദുഷ്ടനോ അസുരനോ ഒന്നുംതന്നെയല്ലതന്നെ.


കീഴ്ജനത്തിൽ പെട്ട വ്യക്തിയാണ് ആശയവിനിമയ ചട്ടങ്ങളിൽ മലക്കംമറിച്ചൽ സംഭവിപ്പിച്ചിട്ടുള്ളത്. അയാളുടെ (അവന്റെ) നെഞ്ച് തുളച്ച്, ആ തുളയിൽ ഉരുക്കുരുക്കിയൊഴിക്കാനുംമാത്രം പ്രചോദനം നൽകുന്ന വിഷം കയറിയിരിക്കും, അദ്ധ്യാപകന്റെ മനസ്സിൽ.


എന്നിട്ടും, ബ്രാഹ്മണ ദൈവമായ ശിവനെ ഒരു ഹീനദൈവ ഭാവത്തിൽ അവതരിപ്പിച്ച നാണുവിന് / നാണു ആശാന് കാര്യമായ ആപത്ത് ഒന്നുതന്നെ സംഭവിച്ചില്ലതന്നെ!


മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിന്റെ അദൃശ്യമായതും ഇന്ദ്രിയഗോചരമല്ലാത്തതുമായ മേൽനോട്ടം തിരുവിതാംകൂറിനുമേൽ പടർന്നുകിടന്നിരുന്നു എന്ന് ഓർക്കേണം.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക