top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

11. തമർന്നിരിക്കുന്ന ആൾക്ക് സാമൂഹിക വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന് കഴിയും

Native life in Travancoreൽ നിന്നുമുള്ള ഒരു ഉദ്ദരണിയാണ്:

“One of the most needed missionary agents in India,” says the Indian Evangelical Review, “is a travelling missionary musician, one who can sing well, and is thoroughly acquainted with the science of music,


തർജ്ജമ: ഇന്ത്യയിൽ ഏറ്റവും അത്യാവശ്യമായി വേണ്ടുന്ന മിഷിനറി ഏജന്റുകകളിൽ ഒന്ന്, നല്ലവണം ഗാനങ്ങൾ പാടൻ കഴിവുള്ളതും, സംഗീത കലയിൽ നല്ല പ്രാവീണ്യവും ഉള്ള സഞ്ചാരിയായ ഒരു സംഗീതജ്ഞനായ മിഷിനറിയെയാണ്.


പ്രാദേശിക ഭാഷയിൽ ഉള്ള ഗാനങ്ങൾക്ക് ഒരു മാസ്മകരിക ഭാവം തന്നെയുണ്ട് എന്ന് ഇങ്ഗ്ളണ്ടിൽ നിന്നും വന്ന ക്രിസ്ത്യൻ മിഷിനറിമാർക്ക് അറിവും തിരിച്ചറിവും ലഭിച്ചിരുന്നു എന്ന് കാണുന്നു. ഫ്യൂഡൽ ഭാഷകളിലെ ഗാനങ്ങൾക്ക് ഈ വിധം ചിന്തകളിൽ മധുരവികാരവും മനസ്സിൽ മദനോല്ലാസവും ശരീരത്തിൽ രക്തപ്രഭാതവേഷത്തിന്റെ തുടിപ്പും സൃഷ്ടിക്കാനുള്ള കഴിവ് ഏതുവിധമാണ് ലഭിക്കുന്നത് എന്നതിന്റെ പിന്നണി രഹസ്യം അറിയില്ലായെങ്കിലും, ഒരു വസ്തുത പറയാമെന്ന് തോന്നുന്നു.


വാക്കുകൾക്ക് ഉയർച്ചത്താഴ്ചയുള്ളതിനാൽ വാക്കുകൾക്ക് ബ്രാഹ്മണമണ്ഡലത്തിലൂടെയും ഹീനജന മണ്ഡലത്തിലൂടേയും മാറിമാറി തുടിക്കാനും തുള്ളാനും ആവും എന്ന് തോന്നുന്നു. വാക്കുകൾ ബ്രാഹ്മണത്വം ഉള്ള ദിക്കിൽ നിൽക്കുമ്പോൾ അവയെ ഉപയോഗിക്കുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും മറ്റും വൻ മാനസികോന്മാദവും ശരീരത്തിന് അഗ്നിത്തുടിപ്പും നൽകിയേക്കാം.


ഈ എഴുത്തുകാരൻ ചെറുപ്പകാലത്ത് ഔദ്യോഗിക വേദികളിൽ CPSന്റെ സമീപത്തിൽ മകൻ എന്ന സ്ഥാനത്തിൽ നിൽക്കുന്ന അവസരത്തിൽ, ഈ വിധ ബ്രാഹ്മണത്വം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന് കാര്യമായ ഒരു ദീർഘായുസ്സില്ലത്തന്നെ. കാരണം, ഈ വിധമുള്ള രംഗസംവിധാനം വിട്ടു പുറത്ത് സാധാരണ ലോകത്തിൽ ഇറങ്ങി പ്രവർത്തിക്കുന്ന അവസരത്തിൽ, വ്യാമോഹമണ്ഡലത്തിൽ പടർന്നുകിടക്കുന്ന ഈ മിഥ്യാബോധം മാഞ്ഞുപോകും.


ഹീന ജനങ്ങൾക്ക് മലയാളത്തിലേയും തമിഴിലേയും ക്രിസ്തീയ ഗാനങ്ങൾ കൂട്ടംകൂടിയും അല്ലാതെയും പാടുന്ന അവസരത്തിൽ മാനസികമായി അവ്യക്തമായതും അതേ സമയം വൻ അതീന്ദ്രിയ സുഖം നൽകുന്നതുമായ ബ്രാഹ്മണത്വം മനസ്സിലിൽ പടരുമായിരിക്കാം. ക്രിസ്തീയ മതപരിവർത്തന പ്രവർത്തനത്തിൽ മാത്രമല്ല, ഈ ഉപഭൂഖണ്ഡത്തിൽ എല്ലാവിധ ആളെക്കൂട്ടുന്ന പദ്ധതികളിലും ഫ്യൂഡൽ ഭാഷാ ഗാനങ്ങൾക്ക് ഒരു വൻ പ്രാധാന്യം തന്നെയുണ്ടായിരുന്നു എന്ന് തോന്നുന്നു.


ഈ എഴുത്തുകാരന് പഴയ മലയാള സിനിമാ ഗാനങ്ങൾ വളരെ ഇഷ്ടമള്ള കാര്യംതന്നെയാണ്. മദ്യപാനികൾക്ക് ലഹരിനൽകുന്ന അതേ അനുഭവത്തിന് തുല്യമായ അനുഭൂതി പഴയ മലയാള സിനിമാ ഗാനങ്ങൾ നൽകാറുണ്ട്. മാത്രവുമല്ല, അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള മാസ്മരസംഗീതവും മനസ്സിന് മദംനൽകുന്നവതന്നെ.


വായനക്കാരന് ഈ ഗാനങ്ങൾ അറിവുള്ളവയായിക്കും


1. മാറിലെ മദനാംഗരാഗം കുതിര്‍ന്നും

മകരഞ്ജീരമുണര്‍ന്നും

മല്ലികാപുഷ്പശരച്ചെപ്പു കിലുക്കിയും

അവള്‍ വരുമ്പോള്‍

ഞാനും എന്‍ മധുവിധു മേനകയും

ആ നൃത്തമനുകരിയ്ക്കും സ്വപ്നങ്ങള്‍

ആപാദ രമണീയമാകും
2. നിത്യ കാമുകി ഞാന്‍ നിന്‍ മടിയിലെ

ചിത്ര വിപഞ്ചിക ആകാന്‍ കൊതിച്ചു

ആ മൃണാള മ്രിതുലാന്കുഗലിയിലെ

പ്രേമ പല്ലവി ആകാന്‍ കൊതിച്ചു......
3. നീലക്കണ്ണുകളോ ദിനാന്ത മധുരസ്വപ്നങ്ങള്‍ തന്‍

ചന്ദനച്ചോലയ്ക്കുള്ളില്‍ വിടര്‍ന്നു പാതിയടയും

നൈവേദ്യ പുഷ്പങ്ങളോ ?

കാലം കൊത്തിയെടുത്ത ഹംസദമയന്തീ ശില്‍പ്പം

ഇന്നും നളന്നാലങ്കാരിക ഭംഗിയോടെയെഴുതും

സന്ദേശകാവ്യങ്ങളോ സന്ദേശകാവ്യങ്ങളോ...?
4. മാനത്തു കണ്ണികൾ മയങ്ങും കയങ്ങൾ

മനോരമേ നിൻ നയനങ്ങൾ

അവയിൽ മുഖം നോക്കും എന്റെ വികാരങ്ങൾ

ആവേശഭരിതങ്ങൾ
5. ഇന്നെനിക്കു പൊട്ടുകുത്താന്‍

സന്ധ്യകള്‍ ചാലിച്ച സിന്ദൂരം

ഇന്നെനിക്ക് കണ്ണെഴുതാന്‍

വിണ്ണിലെ നക്ഷത്ര മഷിക്കൂട്ട്
6. പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ..

പൂക്കാരി മലരിനി ആര്‍ക്കുവേണ്ടി..

മധുര പ്രതീക്ഷ തന്‍ മണിദീപം കൊളുത്തിയ..

മാനസ പൂജയിനി ആര്‍ക്കുവേണ്ടി..

.

തളിരിട്ടകിനാക്കള്‍തന്‍ താമര മാല വാങ്ങാന്‍

വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ എന്റെ വിരുന്നു കാരന്‍...
7. ചൂഴേ ചൂഴേ ചുഴികുത്തി ചുറ്റും തടം വെട്ടി..

ഞാൻ നട്ടൊരു കുങ്കുമക്കൊടിയിലെ

ഒന്നാം തളിരില കട്ടവനേ....

താഴേക്കാട്ടിൽ തെന വെതയ്ക്കാൻ വന്ന

ഞാനൊരടിയാട്ടി....

ഇനിമുതൽ ഇനിമുതൽ ഇനിമുതൽ

നീയൊരു തമ്പുരാട്ടി....ഈ വിധ ഗാനങ്ങൾ കേട്ടാൽ, അറിയാതെതന്നെ മനസ്സിൽ താളവും ചുണ്ടിൽ മൂളിപ്പാട്ടും താനേ വരാത്ത ആളുകൾ ഈ നാട്ടിൽ കുറവായിരിക്കാം.


ഗാന രംഗങ്ങളിൽ പ്രേനസീർ പ്രത്യക്ഷപ്പെടുക കൂടി ചെയ്താൽ, അശ്ലീല വീഡിയോ കാണാൻ ഒരുമ്പിട്ടുത് തന്നെ മറന്നുപോകുന്ന അനുഭവവും പണ്ട് കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ, ഒറ്റ ഒരു ഗാനം കാണാനിരുന്നിട്ട്, പുലർച്ചയോളംവരെ പഴയ സിനിമാ ഗാനങ്ങൾ കണ്ടിരുന്ന അനുഭവവും ഉണ്ട്. ഈ വക ഗാനങ്ങൾക്ക് മദ്യലഹരിയുടെ സ്വഭാവം തന്നെയുണ്ട് എന്നതാണ് വസ്തവം.


നല്ലനിലവാരമുള്ള സ്ക്കോച്ച് വിസ്ക്കിക്കുപ്പി കൈയിൽ പിടിച്ച് ഉഴിഞ്ഞു കൊണ്ട്, 'എന്തെരു ഉഗ്രൻ സാധനമാണിത്!' എന്ന് തുടർച്ചയായി പ്രസ്താവിക്കുന്നവരെ കണ്ടിട്ടുണ്ട്. അതുപോലൊക്കെത്തന്നെ ഗാനങ്ങളെയും അവയിലെ വാക്ക്യപ്രയോഗങ്ങളേയും ഈ എഴുത്തുകാരനും പലവട്ടം വർണ്ണിച്ച അനുഭവം ഉണ്ടായിട്ടുണ്ട്.


ഈ വിധം വഴിവിട്ട് എഴുതിയത് ഒരു കാര്യം മനസ്സിൽ ഉദിച്ചത് കൊണ്ടാണ്.


മുകളിൽ നൽകിയ ഗാനങ്ങളിൽ ഉള്ള മാനസികവും ഭാഷാപരവും വാക്യപ്രയോഗപരവും ആയ യാതോരു സാമൂഹിക അന്തരീക്ഷവും യഥാർത്ഥത്തിൽ മലയാളത്തിൽ ലഭ്യമല്ലതന്നെ. ഈ ഗാനങ്ങളിൽ നൽകിയിട്ടുള്ള യാതോരു ഭാവവും താളവും മാധുര്യവും ഉൾക്കൊണ്ടല്ല മലയാളത്തിൽ ഏത് വേദിയിലും ആളുകൾ തമ്മിൽത്തമ്മിൽ സംസാരിക്കുക. അഥവാ അങ്ങിനെ അവർ സംഭാഷണം നടത്തുന്നുണ്ട് എങ്കിൽത്തന്നെ അത് വളരെ നൈമിഷികമായ ഒരു രംഗം മാത്രമായിരിക്കും.


രമണനിലെ, 'ഞാനും വരട്ടെയോ നിന്റെ കൂടെ?' എന്ന ഭാവത്തിൽ ഏതെങ്കിലും ഭാര്യ ഭർത്താവിനോട് പറയുമോ ആവോ!


മറ്റൊരു ചിന്തകൂടി മനസ്സിൽ ഉദിക്കുന്നു. Trivandrumത്ത് പഠിക്കുന്ന കാലത്ത്, കോളെജ് അന്തരീക്ഷത്തിൽ നിന്നും കേട്ടറിഞ്ഞ, പഴയ മലയാള സിനിമാ ഗാനങ്ങളുടെ പാരഡികളായ, പല അസഭ്യ ഗാനങ്ങളും ഉണ്ട്.


ഉദാഹരണത്തിന്, പെരിയാറെ പെരിയാറെ, പർവ്വത നിരയുടെ പനിനീരെ .... എന്ന ഗാനത്തിന്റെ പാരഡിയായ മറിയാമേ മറിയാമേ ..... എന്ന ഗാനം. ഈ പാരഡിയിലും താളവും ഈണവും പദസൌന്ദര്യവും മറ്റുമെല്ലാംതന്നെ, സിനിമാ ഗാനത്തിനുള്ളതു പോലെതന്നെ. എന്നാൽ സംഗതി അസഭ്യമാണ്. അപ്പോൾ ഗാനങ്ങളിലെ വാക്കുകളിലെ അർത്ഥസൌന്ദര്യത്തിന് എന്ത് പ്രസക്തി എന്ന ഒരു ചിന്ത.


മലയാളത്തിന് ഉള്ള സൌന്ദര്യം ഇങ്ഗിളിഷിന് ഇല്ലാ എന്ന് ഇന്ന് പലരും സൂചിപ്പിച്ച് കേൾക്കുന്നുണ്ട്. സാമ്പത്തിക ചിലവ് ഒട്ടുംതന്നെയില്ലാതെ മുകളിൽ നൽകിയിട്ടുള്ള ഗാനങ്ങൾ എഴുതാനും, അവയ്ക്ക് സംഗീതം നൽകാനും ആവും. എന്നാൽ, മുകളിൽ നൽകിയ ഗാനങ്ങൾ വൻ സാമ്പത്തിക ചിലവ് നൽകികൊണ്ടു തന്നെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.


ഇങ്ങിനെ വൻ സാമ്പത്തിക ചിലവോടും അതില്ലാതെയും രചിക്കപ്പെട്ട ഫ്യൂഡൽ ഭാഷാ ഗാനങ്ങളെ ഇങ്ഗ്ളിഷ് ആശയവിനിമയ സൌകര്യവുമായി താരത്മ്യം ചെയ്യാമോ എന്നതാണ് ചോദ്യം. ഇങ്ഗ്ളിഷിൽ വാക്കുകൾക്ക് ബ്രാഹ്മണത്തവും ഹീന ജനഭാവവും ഇല്ലാ എന്നുള്ള ഒരു ന്യൂനത് ഉണ്ട് എന്നത് ഈ വിഷയത്തിൽ എടുത്തു പറയാവുന്നതാണ്.


ബ്രാഹ്മണത്തം പേറുന്ന മലയാള ഗാനങ്ങൾ ആസ്വദിക്കുന്ന പ്രാദേശികന് വ്യക്തിത്വത്തിലും ഭാവത്തിലും ശരീരഘടനയിലും, ബ്രാഹ്മണത്വമോ ക്ഷത്രീയത്വമോ പൊതുവായി ഉണ്ട് എന്ന് തോന്നുന്നില്ല.


ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ അടിച്ചു തമർത്തുന്ന ആൾക്ക് സാമൂഹിക വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന് കഴിയും, യാതോരു പണച്ചിലവോ വാക്ക് മാധുര്യമോ ഈണം ചേർക്കലോ ഇല്ലാതെതന്നെ. പോരാത്തതിന് പൊതുനിരത്തിനും പ്രാദേശിക അങ്ങാടിക്കും ഗന്ധർവ്വനഗര ശോഭയും നൽകാൻ ആവും, യാതോരുവിധ ആർഭാടവും ദൂർത്തുമില്ലാതെതന്നെ.


London Missionary Societyയിലെ മിഷിനറിമാർ പ്രാദേശിക സംഗീതത്തെ കാര്യമായിത്തന്നെ ഉപയോഗിക്കാൻ പദ്ധിതിയിട്ടിരുന്നു എന്നാണ് തോന്നുന്നത്.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക