top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ

London Missionary Societyയിലെ കൃസ്തീയ മിഷിനറിമാർ തിരുവിതാംകൂറിൽ കൊണ്ടുവന്ന പുതിയ ഈശ്വരാരാധനാ സംവിധാനത്തിൽ ഉള്ള വർണ്ണശബളമായ കാര്യങ്ങൾ കഴിഞ്ഞ എഴുത്തിൽ പട്ടികപ്പെടുത്തിപ്പോയി. അതിനാൽ തന്നെ അതിന് മറുവശത്ത്, തിരുവിതാംകൂറിൽ പാരമ്പര്യമായി നിലനിന്നിരുന്ന തത്തുല്ലമായ കാര്യങ്ങളെ ഒന്ന് പട്ടികപ്പെടുത്തേണ്ടതായി വന്നുകാണുന്നു. അവയിൽ ചിലത് ഇവിടെ പട്ടികപ്പെടുത്താം. പൂർണ്ണമായുളളവ ഇവിടെ പട്ടികപ്പെടുത്താൻ പ്രയാസമാണ്. അറിവും പരിമിതമാണ്.


ഹൈന്ദവ സംസ്കാരം എന്ന് പറയപ്പെടുന്ന ഒന്ന് തിരുവിതാംകൂറിലും ഉണ്ടായിരുന്നു. അത് യഥാർത്ഥത്തിൽ ബ്രാഹ്മണരുടെ മതമാണ്. അമ്പലവാസികൾക്ക് ബ്രാഹ്മണ അമ്പലങ്ങൾക്ക് ഉള്ളിൽ കയറി അവിടുള്ള പലതരം തൊഴിലുകളും ചെയ്യാമെന്നല്ലാതെ, അവരും ഈ മതപരമായ പൈതൃകത്തിന് ഉടമസ്ഥരാണ് എന്നത് സംശയമുള്ള കാര്യമാകാം. വർമ്മ എന്ന സ്ഥാനനാമം ഉപയോഗിക്കുന്ന രാജകുടുംബക്കാർ ശൂദ്രരല്ല, മറിച്ച് ക്ഷത്രിയർ ആണ് എങ്കിൽ അവർക്കും ഹൈന്ദവ മതവുമായി ചെറിയ ഒരു ബന്ധം കണ്ടേക്കാം.


അവർക്ക് കീഴിൽ ഉള്ള ശൂദ്രരും (നായർമാരും), ഈഴവരും, ഷാണരും, ചാലിയരും, പാണന്മാരും, തട്ടാനും, കൊല്ലനും, ആശാരിയും, തച്ചനും, കുശവനും, പരവനും, മലഅരയനും, നായടിയും, പറിയനും, പുലയനും, കുറുമ്പനും മറ്റും മറ്റും ഹൈന്ദവരല്ലതന്നെ. കാരണം, അവരിൽ ശൂദ്രർ ഒഴികെയുള്ള ഒട്ടുമിക്കവർക്കും ബ്രാഹ്മണ ക്ഷേത്രങ്ങളിൽ പ്രവേശനം ഇല്ലതന്നെ. അതേ സമയം ഹൈന്ദവ പാരമ്പര്യത്തിന്റെ ഉത്ഭവസ്ഥാനം എന്ന് പരക്കെ ഇന്ന് പറയപ്പെടുന്ന വേദങ്ങളുമായി, ഈ ശൂദ്രർ അടക്കമുള്ള ഈ കൂട്ടർക്ക് പാരമ്പര്യമായി എന്തെങ്കിലും ബന്ധം കണാൻ പ്രയാസമാണ് എന്നാണ് തോന്നുന്നത്.


ഹൈന്ദവ അഥവാ ബ്രാഹ്മണ പാരമ്പര്യങ്ങളിൽ പലതും ഉണ്ട് എന്ന് പൊതുവേ പറയപ്പെടുന്നുണ്ട്. അവയിൽ ചിലത് ഇവിടെ കുറിച്ചിടുകയാണ്.


1. ശ്രുതികൾ - വേദങ്ങളും അവയുമായി ബന്ധപ്പെട്ട സംഹിതകൾ, Brahmanas, അരണ്യകകൾ, ഉപനിഷത്തുക്കൾ. ഇവയെല്ലാ എന്താണ് എന്ന് വളരെ വ്യക്തമായി അറിയില്ല. നേരിട്ട് വായിച്ചറിയാനുള്ള ഭാഷാജ്ഞാനം ഇല്ലതന്നെ.


വേദങ്ങൾ - ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് ഇന്നുള്ള ഇന്ത്യക്ക് വടക്ക് പടിഞ്ഞാറായി ഉള്ള ഏതോ പ്രദേശത്ത് നിന്നും വന്നകാര്യമാകാം. ഋഗ്വേദം, യജുർവ്വേദം, സാമവേദം, അഥർവവേദം. വേദ ശ്ളോകങ്ങളെ സൂക്തം എന്നാണ് പറയപ്പടുന്നത് എന്ന് തോന്നുന്നു. ഇവയെക്കുറിച്ചും വേദങ്ങളെക്കുറിച്ചും ഇവിടെ പ്രിതപാദിക്കാൻ ഉദ്ദേശിക്കുന്നില്ല. അറിവും വളരെ കുറവാണ്. വേദങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന ദേവന്മാർ ഇന്ദ്ര, വരുണ, മിത്ര, സൂര്യ തുടങ്ങി വേറെയും ദേവന്മാർ ആണ്. തിരിവിതാംകൂറിലെ പല വിധ കീഴ് ജനക്കുട്ടങ്ങളുമായി ഈ ദേവതകൾക്ക് എത്രമാത്രം ബന്ധമുണ്ട് എന്ന് അറിവില്ല.


പിൻകാല വേദ സംസ്ക്കാരത്തിൽ, ഇന്ദ്രന്റെ പദവി കീഴോട്ട് പോവുകയും വരണ ഏറ്റവും മുന്നിൽ വരികയും ചെയ്തിരുന്നു എന്നും തോന്നുന്നു.2. സ്മൃതികൾ - ഇവ പണ്ട് കാലത്ത് ഉപദ്വീപിന്റെ വടക്ക് ഭാഗത്തോ അതിന് അപ്പുറമോ ഉള്ള ഏതൊക്കെയോ ദിക്കുകുളിൽ ഉള്ള പല വ്യക്തികളും സ്വന്തമായി എഴുതിയതോ മറ്റോ ആണ്. ഇവ സാമൂഹിക ധർമ്മനീതികൾ ആണ് എന്ന് പറയുപ്പെടുന്നു. ഇന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് മനുസ്മൃതിയാണ്. ഇതിന്റെ മുഖ്യമായ കാരണം, ഇതിലെ

പിതാ രക്ഷതി കൌമാരേ

ഭര്‍ത്താ രക്ഷതി യൌവനേ

പുത്രോ രക്ഷതി വാര്‍ദ്ധക്യേ

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

എന്ന ശ്ലോകമാണ്.


മനുസ്മൃതിയെക്കുറിച്ച് ബൃട്ടിഷ്-ഇന്ത്യയിൽ വിദ്യാസമ്പന്നരിൽ, പ്രത്യേകിച്ചും ഇങ്ഗ്ളിഷ് ഭാഷ അറിവുള്ളവരിൽ, അറിവ് പടർന്നിരുന്നു. ഇതിനുള്ള കാരണം, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനും, Calcuttaയിലെ സുപ്രീം കോർട്ട് ജഡ്ജുമായ Sir William Jones ഇതിനെ ഇങ്ഗ്ളിഷിലേക്ക് തർജ്ജമ ചെയ്തു എന്നതാണ്. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബൃട്ടിഷ്-ഇന്ത്യയിൽ നിയമങ്ങൾ എഴുതിയുണ്ടാക്കുന്ന അവസരത്തിൽ, ഹൈന്ദവർക്കായുള്ള നിയമങ്ങൾ എഴുതുന്ന അവസരത്തിൽ ഈ സ്മൃതിയെ ശ്രദ്ധിച്ചിരുന്നു എന്ന് തോന്നുന്നു. എന്നാൽ, ഈ വിധമായുള്ള ഒരു സ്മൃതിയെ അടിസ്ഥാനപ്പെടുത്തിയാണോ ബ്രാഹ്മണർ ജീവിച്ചിരുന്നത് എന്ന് വ്യക്തമല്ലതന്നെ. കാരണം, ഈ വക ഗ്രന്ഥങ്ങൾ ഇന്ന് കാണപ്പെടുന്നത് പോലെ ഇങ്ഗ്ളിഷ് ഭരണത്തിന് മുൻപായി വായിച്ചവർ തന്നെ വളരെക്കുറവായിരിക്കും. പോരാത്തതിന്, പലദേശത്ത് നിന്നും ഈ ഉപഭൂഖണ്ഡത്തിൽ വന്ന് ബ്രാഹ്മണർക്ക് കീഴിൽ പെട്ടുപോയ കീഴ് ജനത്തിന് ഈ വിധ സ്മൃതികൾ എത്രമാത്രം ബാധകമായിരിക്കും എന്നുള്ളതും ചോദ്യമായേക്കാം.


സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഇല്ലാ എന്നുള്ളതും വളരെ സങ്കീർണ്ണമായ ഒരു സംഗതിതന്നെയാണ്. ഇസ്ലാമിക സ്ത്രീകൾക്ക് സ്വാതന്ത്യം ഇല്ലാ എന്ന് പറയുന്നത് പോലെ വിഡ്ഢിത്തവും ആയിരിക്കും അത്. ഭാഷാ കോഡുകൾ ആണ് ഈ ഉപഭൂഖണ്ഡത്തിൽ യഥാർത്ഥത്തിൽ പലപ്പോഴും സ്വാതന്ത്ര്യവും അതിനുള്ള പരിമിതികളും നിർണ്ണയിക്കുന്നത്. ഭാഷാ പരമായി സ്ത്രീകൾക്ക് ഉള്ള സ്വാതന്ത്ര്യക്കുറവ് പോലുള്ള പലതും പരുഷന്മാർക്കും ഈ ഉപഭൂഖണ്ഡത്തിൽ ഉണ്ട് എന്നുള്ളതാണ് വാസ്തവം.


തിരുവിതാംകൂറിൽ ഈ വിധ സ്മൃതികൾക്ക് എന്തെങ്കിലും പ്രസക്തിയുണ്ടായിരുന്നുവോ എന്ന് അറിയില്ല. ഉയർന്ന ജാതിക്കാർ കീഴ് ജാതിക്കാരോട് പെരുമാറിയത് പലപ്പോഴും ഭാഷാ കോഡുകൾ മനസ്സിൽ പ്രകോപിപ്പിക്കുന്ന വൈകാരിക വേലിയേറ്റങ്ങൾക്ക് അനുസൃതമായേക്കാം. അല്ലാതെ സ്മൃതികളിലെ ധർമ്മനീതികൾ പ്രകാരം ആയിരിക്കേണം എന്നില്ല. മാത്രവുമല്ല, ഈ വിധ ധർമ്മനീതികൾ പലതും കീഴ് ജനത്തിനെ അടിച്ചൊതുക്കുവാൻ ലക്ഷ്യംവച്ചതും ആവാം. ഫ്യൂഡൽ ഭാഷാ കോഡുകൾ നൽകുന്ന താക്കീതുകൾക്ക് അനുസൃതമായിരിക്കും പലപ്പോഴും ഈ ധർമ്മനീതികൾ.

3.പുരാണങ്ങൾ - അഗ്നിപുരാണം, ഗരുഡപുരണം എന്നിങ്ങിനെ 18 മഹാപുരാണങ്ങളും, 18 ഉപപുരാണങ്ങൾ വേറെയും ഉണ്ട് എന്ന് കാണപ്പെടുന്നു. ഇവയും ഈ ഉപദ്വീപിലെ ആളുകളിൽ കാര്യമായ സ്വാധീനമോ, ഇവയെക്കുറിച്ച് ആളുകൾക്ക് വിവരമോ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പല ബ്രാഹ്മണ ഗൃഹങ്ങളിൽ ഈ വിധ കാര്യങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടാവാം. പോരാത്തതിന്, ഈ വിധ ഗ്രന്ഥങ്ങളിൽ പലതും ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥരോ, അതുമല്ലെങ്കിൽ കമ്പനി ഭരണകാലത്തോ ആണ് കണ്ടുപിടിക്കപ്പെട്ടത് എന്നും തോന്നുന്നു. തിരുവിതാംകൂറിലെ കീഴ് ജനങ്ങൾക്ക് ഇവയുമായി യാതോരു ബന്ധവും കണ്ടേക്കില്ല.4. ഇതിഹാസകാവ്യങ്ങൾ - മഹാഭാരതം, രാമായണം തുടങ്ങിയവ. ഇവയിലെ കഥകൾ പലതും പലദിക്കിലും പല രീതിയിലും ഉണ്ട്. രാമായണത്തിന്റെ കണ്ടെത്തിയതിൽവച്ച് ഏറ്റവും പുരാതന രൂപം നേപ്പാളിൽ നിന്നുമാണ് കണ്ടെത്തിയത് എന്ന് കാണുന്നു. ഈ വക കഥകൾ തിരുവിതാംകൂറിലെ കീഴ് ജനത്തിൽ എത്രപേർക്ക് അറിവുണ്ടായിരുന്നു എന്ന് പറയാൻ ആവില്ല. ഉണ്ടെങ്കിൽത്തന്നെ മറ്റ് യാതോരു സാഹിത്യപരമായോ, വൈജ്ഞാനികമായോ ആയ കാര്യങ്ങൾ ചിന്തിക്കുവാനും അറിയുവാനും കീഴ് ജനത്തിന് സൌകര്യം ഇല്ലാത്തതിനാലും ആവാം.


എന്നാൽ ബ്രാഹ്മണരുടെ അടിമ ജനം എന്ന നിലയിൽ ബ്രാഹ്മണ ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർക്കും നൂറ്റാണ്ടുകളിലൂടെ അറിവ് ലഭിച്ചിട്ടുണ്ടാവാം. എന്നാൽ ഈ ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളുടെ പിന്മുറക്കാർ ആണ് തിരുവിതാംകൂറിലെ കീഴ് ജനം എന്ന് തോന്നുന്നില്ല. സാധ്യത കുറവാണ്.


ഈ വിധ ഇതിഹാസങ്ങളിൽ പ്രതിപാദിക്കപ്പുടന്ന ദേവന്മാർ ഹൈന്ദവ ത്രിമൂർത്തികളായ ബ്രഹ്മ, വിഷ്ണു, ശിവൻ ആണ് എന്ന് തോന്നുന്നു. വേദകാല ദൈവങ്ങൾക്ക് കാലക്രമേണയോ, അതുമല്ലെങ്കിൽ പുതുതായി വന്ന അമ്പലങ്ങളിലോ പ്രസക്തി കുറഞ്ഞുവന്നാതയാണ് കാണുന്നത്. ഇന്ന് മിക്ക ഹൈന്ദവ ആരാധനയും വിഷ്ണു, ശിവൻ എന്നീ മൂർത്തികളോട് ബന്ധപ്പെട്ടാണ് എന്ന് തോന്നുന്നു. തീർത്തു പറയാനുള്ള വിവരം ഇല്ല. ഇങ്ങിനെ നോക്കുമ്പോൾ, വേദകാല ആദ്ധ്യാത്മിക പ്രസ്ഥാനവും ഇന്ന് ഹൈന്ദവ മതം എന്ന് പറയപ്പെടുന്ന പ്രസ്ഥാനവും രണ്ട് വ്യത്യസ്ത പ്രസ്ഥാനങ്ങൾ ആയേക്കാം എന്നു തോന്നുന്നു. അതുമല്ലെങ്കിൽ കിട്ടുന്നെതല്ലാം കൂട്ടിക്കലർത്തി, സാമൂഹിക മഹിമയിലേക്ക് വളരാനുള്ള പല മഹാവ്യക്തികളുടേയും ആക്രന്തമായേക്കാം, ഇന്ന് സംഭവിക്കുന്നത്.5. ജപം എന്നുള്ളത് മന്ത്രമോ, ദേവതയുടെ പേരോ അനവധി പ്രാവശ്യം ഉരുവിടലാണ്. ഇതും പൊതുവായിപ്പറഞ്ഞാൽ തിരുവിതാംകൂറിൽ ഉയർന്ന ജാതിക്കാരുടെ കാര്യമായിരിക്കും. എന്നാൽ ലോകമെമ്പാടും ഉള്ള പല വ്യത്യസ്ത ആദ്ധ്യാത്മിക പ്രവർത്തനത്തിൽ ഈവിധ കാര്യങ്ങൾ ഇല്ലേ എന്ന് ഒരു സംശയം.


6. മന്ത്രങ്ങൾ - ബ്രാഹ്മണരുടെ ആദ്ധ്യാത്മികതയിൽ വളരെ അധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ് മന്ത്രങ്ങൾ. മന്ത്രങ്ങൾക്ക് ഇന്ന് സോഫ്ട്വേർ എന്ന് പറയുന്ന സംഗതിയുമായി കാര്യമായി ബന്ധമുണ്ട് എന്ന് ഈ എഴുത്തുകാരന്റെ പുസ്തകമായ 👉Software codes of mantra, tantra, witchcraft, black magic, evil eye, evil tongue &c.ൽ സൂചിപ്പിച്ചിരുന്നു. താൽപ്പര്യമുള്ളവർക്ക് ഈ ഗ്രന്ഥം വായിക്കാവുന്നതാണ് -


ഈ വിധ മന്ത്രങ്ങൾക്കും മറ്റും യാതോരു അർത്ഥവുമില്ലാ എന്ന ധാരണ ഈ എഴുത്തുകാരന് ഇല്ല. എന്നാൽ മന്ത്രത്തിന് മാന്ത്രിക ശക്തിയുണ്ട് എങ്കിൽത്തന്നെ, അവയെ പ്രവർത്തിപ്പിക്കുന്ന യന്ത്ര സംവിധാനം എന്താണ് എന്നോ, അവ ഏത് വിധമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നോ ഇന്നോ, പണ്ടോ ഉണ്ടായിരുന്ന ബ്രാഹ്മണർക്ക് അറിവ് ലഭിച്ചിരുന്നു എന്ന് തോന്നുന്നില്ലതന്നെ.


എന്നാൽ ആയിരക്കണക്കിനോ പതിനായിരക്കണക്കിനോ വർഷങ്ങൾക്ക് മുൻപ് ഈ ഭൂമിയിൽ വൻ സാങ്കേതിക കഴിവുകൾ ഉണ്ടായിരുന്ന മനുഷ്യരോ അതുമല്ലെങ്കിൽ മറ്റ് ഏതെങ്കിലും ജീവജാലങ്ങളോ ഉണ്ടായിട്ടുണ്ട് എന്നള്ളത് ഏതാണ്ട് തീർച്ചയുള്ള കാര്യമാണ്. എന്നാൽ അവരുടെ വസ്തുക്കളിൽ വളരെ നിസ്സാരമായ കാര്യങ്ങൾ മാത്രമേ ഇന്ന് ലഭിച്ചിട്ടുള്ളു. അവയിൽപ്പെട്ടതാണ് സംസ്കൃത്തിൽ ഇന്ന് കാണപ്പെടുന്ന മന്ത്രങ്ങളും മറ്റും. ഇതുപോലുളള വ്യത്യസ്തങ്ങളായ പല കാര്യങ്ങൾ ലോകത്തിൽ പലദിക്കിലും പല രീതിയിൽ കാണപ്പെടുന്നുണ്ട്.എന്നാൽ, അവയ്ക്കെല്ലാം എന്തുകൊണ്ട് പൊതുവായുള്ള ഒരു ഭാഷ കാണുന്നില്ലാ എന്നത് തന്നെ പലവിധ ചിന്തകൾക്കും കാരണമാകുന്നുണ്ട്.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക