top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും ചെയ്യുന്നതിനെക്കുറിച്ച്

ശ്രീ നാരായണ ഗുരുവാണ് ഈഴവ സാമൂഹിക പരിഷ്ക്കർത്താവ് എന്ന് എഴുതിക്കാണുന്നു. ഇദ്ദേഹത്തെക്കുറിച്ച് കാര്യമായ വിവരം ഈ എഴുത്തുകാരന് ഇല്ല. വിക്കീപീഡിയയിൽ നിന്നും ലഭിക്കുന്ന വിവരം ഇദ്ദേഹം 1885ൽ Trivandrumത്തിന് അടുത്തുള്ള അരുവിക്കരയിൽ, പുഴയിൽ നിന്നും ഒരു പാറക്കല്ല് എടുത്ത് അതിനെ, ശിവവിഗ്രഹമായി പ്രതിഷ്ഠിച്ചു എന്നാണ്.


ഈ സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന ജാതിക്കാർവന്ന് ബ്രാഹ്മണ ദൈവ പ്രതിഷ്ഠകൾ ചെയ്യാൻ ഇദ്ദേഹത്തിന് എന്താണ് അവകാശം എന്ന് ചോദിച്ചതായും കാണുന്നു. ഇതിന് ഇദ്ദേഹം നൽകിയ മറുപടി, ഇത് ഈഴവ ശിവനാണ് എന്നാണ്. ഇതോടുകൂടി ബ്രാഹ്മണർക്ക് ഉത്തരം മുട്ടി പോലും.


കീഴ്ജാതിക്കാരനായ ഒരു വ്യക്തി എന്ന നിലയിൽ ഇദ്ദേഹം നേരിട്ട സാമൂഹിക പ്രശ്നങ്ങളെ മനസ്സിലാക്കാവുന്നതേയുള്ളു. ഇദ്ദേഹം സാമൂഹിക പരിഷ്ക്കരണത്തിനായി ചെയ്തിട്ടുള്ള വ്യത്യസ്തമായ ചെറിയതും വലുതും ആയ കാര്യങ്ങൾ ഈ എഴുത്തുകാരന് അറിയില്ലായെങ്കിലും, അവയെല്ലാം വൻ മാനസിക ധൈര്യം ആവശ്യമുള്ളവ തന്നെയാവാം. ഇദ്ദേഹത്തെ യാതോരു രീതിയിലും ആരോപണവിധേയനാക്കാനോ, ഇദ്ദേഹത്തിന്റെ വിലയെ കുറയ്ക്കാനോ ഈ എഴുത്തിൽ ഉദ്ദേശമില്ലതന്നെ.


എന്നാൽ, ഇദ്ദേഹത്തെ പുകഴ്ത്തി എഴുതുന്നവർക്ക് ഇദ്ദേഹത്തെ മനസ്സിലാക്കാൻ പറ്റിയില്ലാ എന്നുവരാം. അതുമല്ലെങ്കിൽ, അവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് അനുസൃതമായി ഇദ്ദേഹത്തെ പരിചയപ്പെടത്തിയേക്കാം അവർ.


ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് എഴുതുന്നവർ പലദിക്കിലും പല ചരിത്രസത്യങ്ങളും മറച്ചുവെക്കുന്നുണ്ട്. മാത്രവുമല്ല, പറയുന്ന കാര്യങ്ങളിൽ കൃത്യതയില്ല. ഈ എഴുത്ത് ആവിധ കാര്യങ്ങളിലേക്കാണ് ആദ്യം നീങ്ങുന്നത്.


ശ്രീ നാരായണ ഗുരുവിനെ പ്രതിപാദിക്കാതെ ഈഴവ പ്രസ്ഥാനത്തെക്കുറിച്ച് പറയാൻ ആവില്ല. കാരണം, ഇദ്ദേഹത്തിന്റെ പേര് പലരീതിയിലും ഈഴവ പ്രസ്ഥാനത്തിന്റെ കാര്യങ്ങളിൽ കുഴച്ചുവച്ചിരിക്കുന്നു. ഇദ്ദേഹത്തെ ഈ വിധ പ്രസ്ഥാനങ്ങളുടെ സ്വർത്ഥതാൽപര്യങ്ങളിൽ നിന്നും മാറ്റിനിർത്തിയാൽ, ആവക പ്രസ്ഥാനങ്ങൾക്ക് മങ്ങൽ ഏറ്റേക്കാം.


ഈഴവർ തിരുവിതാംകൂർ രാജ്യത്തിലെ പാരമ്പര്യ ജനങ്ങളിൽ ഒന്നാണ്. അവിടുള്ള കീഴ്ജാതിക്കാരിൽ ഏറ്റവും ഉയർന്നവർ ആണ്. സിലോണിൽ നിന്നും (ഈഴം തുരുത്തിൽനിന്നും) (ഇന്നത്തെ ശ്രീലങ്കയിൽനിന്നും) തിരുവിതാംകൂറിലേക്ക് കുടിയേറിയവരാണ് ഇവർ എന്നാണ് മനസ്സിലാക്കുന്നത്.


ഈഴവർ ഹൈന്ദവരല്ല എന്ന കാര്യം ശ്രീ നാരായണ ഗുരുവിന്റെ വാക്കുകളിൽ നിന്നും തന്നെ വ്യക്തമാണ്. ബ്രാഹ്മണ ശിവൻ അല്ലാതെ വേറൊരു 'ഈഴവ ശിവൻ' ഉണ്ട് എന്ന വാക്കുകൾ, ഒരു പ്രശ്നം തന്നെയാണ്. ഈ പ്രസ്താവനയ്ക്ക് യാതോരു പാരമ്പര്യ ബലവും ഇല്ല എന്നാണ് തോന്നുന്നത്.


ഈഴവർ മാത്രമല്ല, ശൂദ്രർ (നായർമാർ) പോലും ഹൈന്ദവരല്ല എന്നാണ് തോന്നുന്നത്. കാരണം ബ്രാഹ്മണ മതം ആണ് ഹൈന്ദവ മതം.


ഋഗ്വേദം, യജുർവ്വേദം, സാമവേദം, അഥർവവേദം തുടങ്ങിയ വേദങ്ങളും, അവയിൽ സൂചിപ്പിക്കപ്പെടുന്ന ദേവന്മാരായ വരുണ, ഇന്ദ്ര, മിത്ര, സൂര്യ, അഗ്നി തുടങ്ങിയവരും, മനുസ്മൃതിപോലുള്ള സ്മൃതികളും, മറ്റ് ധർമ്മനീതികളും, ശ്രുതികളും, അഗ്നിപുരാണം, ഗരുഡപുരണം എന്നിങ്ങിനെ 18 മഹാപുരാണങ്ങളും, മറ്റ് 18 ഉപപുരാണങ്ങളും, ഉപനിഷത്തുക്കളും, ബ്രാഹ്മണങ്ങളും, മഹാഭാരതം, രാമായണം പോലുള്ള ഇതിഹാസങ്ങളും മറ്റും ഒന്നുംതന്നെ നായർമാർ മുതൽ താഴോട്ടുള്ള ജനത്തിന്റെ പാരമ്പര്യങ്ങളിൽ വരുന്ന കാര്യങ്ങൾ അല്ല എന്നാണ് തോന്നുന്നത്.


പോരാത്തതിന്, ദേവദാസി സമ്പ്രദായം, സർപ്പാരാധന, തിഥികളുമായി ബന്ധപ്പെട്ട വ്രതങ്ങൾ എന്നിവയുമായി ഈഴവർക്കും അവർക്ക് കീഴിൽ ഉള്ള ജനത്തിനും പാരമ്പര്യമായി ബന്ധമുണ്ട് എന്നും തോന്നുന്നില്ല.


ഗംഗാ, കൈലാസം, രാസലീല തുടങ്ങിയ ആത്മീയ വാക്കുകളും ബ്രാഹ്മണരുടെ പാരമ്പര്യത്തിൽ ഉള്ളവയല്ലേ എന്നും ഒരു തോന്നൽ. എല്ലാത്തിനും ഉപരിയായി സംസ്കൃതഭാഷപോലും ഈഴവരുടെ പാരമ്പര്യത്തിൽ ഉള്ളത് അല്ല എന്നാണ് തോന്നുന്നത്.


ഈ മുകളിൽ പറഞ്ഞകാര്യങ്ങളുമായി ബന്ധപ്പെട്ട പൂജകളും ഹോമങ്ങളും മന്ത്രങ്ങളും തന്ത്രങ്ങളും ഗൂഡതന്ത്രങ്ങളും അനുഷ്ഠാനങ്ങളു അനുഷ്ഠാനവിധികളും ആചാരങ്ങളും പാരമ്പര്യങ്ങളും കീഴ്ജനക്കൂട്ടത്തിന്റേതല്ല. എന്നാൽ ഇവയുടെയെല്ലാം മറ്റുവിധത്തിലുള്ള പതിപ്പ് / പതിപ്പുകൾ കീഴ്ജനക്കൂട്ടത്തിന്റേതായി ഉണ്ടായിക്കൂടാതില്ലാ. എന്നാൽ അവ ലക്ഷ്യമിടുന്നതും ശ്രദ്ധകേന്ദ്രീകരിക്കുന്നതും ബ്രാഹ്മണ പാരമ്പര്യത്തിൽ പെട്ട മൂർത്തികളിലും, ആദ്ധ്യാത്മികതയിലും ആവണമെന്നില്ല. മറിച്ച് മറ്റ് വിധമായുള്ള ആദ്ധ്യാത്മിക കേന്ദ്രങ്ങളിലെ കാര്യങ്ങളിലേക്കാവാം.


ശ്രീ നാരായണ ഗുരു ഒരു വൻ വ്യക്തിത്വം ഉള്ള വ്യക്തിയായിരുന്നു എന്ന്, അന്ന് അദ്ദേഹത്തെ പൊതിഞ്ഞുനിന്നിരുന്ന ആളുകളുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ ആവുന്നുണ്ട്. എന്നാൽ ഈ കൂട്ടർക്ക് ഇദ്ദേഹത്തിന്റെ മഹത്വം വർണ്ണിക്കാനുള്ള വിവരം ഇല്ലായിരുന്നു എന്നുവേണം മനസ്സിലാക്കാൻ. കാരണം, അവർ ഇദ്ദേഹത്തിന്റെ മഹത്വം കണ്ടെത്താനും പ്രചരിപ്പിക്കാനുമായി കാണുന്നതെല്ലാം വലിച്ചുവാരി എഴുതിച്ചേർക്കുന്നുണ്ട് എന്നാണ് തോന്നുന്നത്.


ഇദ്ദേഹം ഈഴവനായിരുന്നു. ഇത് തന്നെ ഒരു പോരായ്മയായി തോന്നുന്ന രീതിയിലാണ്, ഇദ്ദേഹത്തിന്റെ മഹത്വം വർണ്ണിക്കുന്ന എഴുത്തുകളിൽ കണ്ട ഭാവം. ഇദ്ദേഹത്തിന്റെ ബ്രാഹ്മണ ബന്ധങ്ങൾ ആണ് എടുത്തുപറയപ്പെടുന്നതായി കണ്ടത്.


അന്ന് തിരുവിതാംകൂർ രാജ്യത്തിൽ ഈഴവർ തൊട്ട് കീഴിലുള്ള എല്ലാ ജനത്തിനും പലവിധ സാമൂഹിക അടിമത്തവും പരിമിതികളും ഉണ്ടായിരുന്നു. ഇതിന് അവർക്ക് മുകളിൽ ഉള്ളവരെ കുറ്റപ്പെടുത്താൻ ആവില്ല. കാരണം, ഈ ഓരോ കീഴ്ജാതിക്കാർക്കും അവർക്ക് കീഴിലുള്ള എല്ലാ ജനത്തിനോടും അറപ്പും വെറുപ്പും തന്നെയായിരുന്നു.


പലരും London Missionary Society പോലുള്ള പ്രസ്ഥാനങ്ങളോടു ഒത്തുനിന്ന് സ്വയം സാമൂഹികമായി ഉയരാൻ ശ്രമിച്ചിരുന്നു. എന്നുവച്ച് അവരോരോരുത്തരും അവരേക്കാൾ കീഴിലുള്ളവരെ സാമൂഹികമായി ഉയരാൻ സഹായിച്ചിരുന്നു എന്ന് തോന്നുന്നില്ല. മറിച്ച് ചവുട്ടിത്താഴ്ത്താൻ തന്നെയാണ് ശ്രമിച്ചിട്ടുണ്ടാവുക.


ഇനി ശ്രീനാരായണ ഗുരുവിന്റ ആത്മീയ ബന്ധങ്ങളെക്കുറിച്ച് എഴുതേണ്ടിയിരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക