top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

31. മലബാറിലെ പാരമ്പര്യ മലയാളവും തിരുവിതാംകൂറിൽ സൃഷ്ടിക്കപ്പെട്ട മലയാളവുംനൽകിയിട്ടുള്ള ചിത്രം 1956ൽ ഇന്ത്യയിൽ ഒട്ടാകെ പുതുതായി സംസ്ഥാനങ്ങളെ രൂപീകരിക്കുന്നതിന് മുൻപുള്ള ദക്ഷിണ ഇന്ത്യയുടെ സംസ്ഥാനങ്ങളുടെ ഭൂപടമാണ്. മലബാറിന് തിരുവിതാംകൂറുമായി യാതോരു ബന്ധവും ഇല്ലതന്നെ. തീവണ്ടിപ്പാതപോലും തിരുവിതാംകൂറും മലബാറും തമ്മിൽ ഇല്ല. എന്നൽ മലബാറിൽ തിരുവിതാംകൂറിലെ ജനം വന്നു നിറഞ്ഞുകൊണ്ടിരിക്കുന്നു.


പുതുതായി സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെടുമ്പോൾ, നിശ്ചയമായും മലബാർ തിരുവിതാംകൂറിനോടൊപ്പം ഒട്ടിക്കപ്പെടേണം. അല്ലായെങ്കിൽ മെഡ്രാസ് സംസ്ഥാനത്തിലെ ഒരു ജില്ലയിൽ അന്യസംസ്ഥാനക്കാർ വന്ന് വനങ്ങളും മറ്റും കൈയ്യേറി എന്ന് മെഡ്രാസ് സംസ്ഥാനം മനസ്സിലാക്കും. അതുമല്ല മലബാർ തന്നെ ഒരു പ്രത്യേക സംസ്ഥാനമായി രൂപീകരിക്കപ്പെട്ടാലും, ഇതേ പ്രശ്നം തന്നെ വളരെ രൂക്ഷമായി ഉയർന്നുവരും.


മലബാറിലെ ജനങ്ങളുടെ മനസ്സിൽ നമ്മളെല്ലാവരും കേരളീയരും മലയാളികളും ആണ് എന്ന ചിന്ത അവരാരും അറിയാതെ തന്നെയുള്ള ഒരു സിദ്ധാന്തോപദേശത്തോടെ സൃഷ്ടിക്കേണം. അതു ചെയ്തില്ലായെങ്കിൽ, അന്നുവരെ മലബാറുകാരിൽ പൊതുവായി ഉണ്ടായിരുന്ന ചിന്ത നിലനിൽക്കും. ഞങ്ങൾ മലബാറികൾ ആണ് എന്ന്. പുറംനാടുകളിൽ അവർക്ക് ഉണ്ടായിരുന്ന മേൽവിലാസം മെഡ്രാസികൾ എന്നും മലബാറികൾ എന്നുമായിരുന്നു. അന്നുള്ള Madras മെൽവിലാസം ഇന്നുള്ള തമിഴ്നാട് മേൽവിലാസത്തിൽ നിന്നും നേരെ വിപരീതമായിരുന്നു എന്ന് ഓർക്കണം.


എന്തൊക്കെയാണ് സിദ്ധാന്തോപദേശം ചെയ്യപ്പെടേണ്ടത്?


1. തിരുവിതാംകൂറും മലബാറും ചരിത്രപരമായി ഒരേ ഭൂരാഷ്ട്രതന്ത്ര പ്രദേശം (same geopolitical area) തന്നെയാണ് എന്ന്.

2. രണ്ട് ദിക്കിലും ഉള്ള നായർമാർക്ക് കീഴിലും ഉള്ള കീഴ്ജനക്കൂട്ടങ്ങളിൽ മുഖ്യമായുള്ളവ ഒരേതാണ് എന്നും, അവരുടെ സാമൂഹിക നിലവാരങ്ങൾ ഒരേതും, സാമ്യവും ആണ് എന്നും.


3. തിരുവിതാംകൂറിലേയും മലബാറിലേയും പാരമ്പര്യ ഭാഷകൾ ഒരേതാണ് എന്നും, അത് തിരുവിതാംകൂറിലെ മലയാളം തന്നെയായിരുന്നുവെന്നും.


വേറേയും.


ഈ വിധമുള്ള ഒരു സിദ്ധാന്തോപദേശ ഉദ്യമം MALABAR MANUALൽ ചിലദിക്കിലെല്ലാം കാണുന്നുണ്ട്.


ഭൂമിശാസ്ത്രപരമായി രണ്ട് പ്രദേശങ്ങളും വ്യത്യസ്തം തന്നെയാണ്. ജനങ്ങളും വ്യത്യസ്തരാണ്. ബ്രാഹ്മണ നമ്പൂതിരിമാർ രണ്ട് പ്രദേശത്തിലും ഒരേ ജനക്കൂട്ടംതന്നെയായിരിക്കാം. തീർച്ചയില്ല. എന്നാൽ നായർമാർ എന്നുള്ളത് പല തരത്തിൽ ഉള്ളവർ ഉണ്ട്.


പോരാത്തതിന്, ഉത്തരമലബാറിലേയും, ദക്ഷിണമലബാറിലേയും നായർമാർ തന്നെ തമ്മിൽ എന്തോവിധ അയിത്തം നിലനിന്നിരുന്നു എന്ന് കേൾക്കുന്നു. ഇതു ശരിയെങ്കിൽ, ഈ രണ്ട് കൂട്ടരും തിരുവിതാംകൂറിലെ നായർമാരുമായി ഏതുവിധത്തിലുള്ള ഉച്ചനീചത്വ ബന്ധമാണ് പാരമ്പര്യമായി നിലനിർത്തിക്കാണുക എന്ന് അറിയില്ല. എന്നാൽ ഈ മൂന്നുകൂട്ടരും ശരിക്കും അടുത്തുവന്നത് ടിപ്പുസൽത്താന്റെ ആക്രമ സമയത്തുമാത്രമാണ്. അതുവരെ ഏറിവന്നാൽ തമ്മിൽകേട്ടറിവുണ്ടായേക്കാം. അത്രമാത്രം.


മാത്രവുമല്ല, പല കീഴ്ജനക്കൂട്ടങ്ങളും നമ്പൂതിരിമാർക്ക് വൻ വിധേയത്വവും സ്വന്തം കുടുംബത്തിലെ സ്ത്രീജനങ്ങളെ കാഴ്ചവച്ചുകൊണ്ട് നായർമാരിട്ടുണ്ടാവും എന്നതും സാധ്യതയുളള കാര്യമാണ്. കാരണം ഭാഷ കഠിനമായ ഉച്ചനീചത്വം ഉള്ളതാണ്. എന്തുവിധേനെയും സാമൂഹിക ചുഴിക്കുഴിയിൽ നിന്നും തലമുകളിൽ എത്തിക്കുന്നതാണ് സാമൂഹികവും വ്യക്തിത്വപരവുമായും അന്തസ്സിന് നല്ലത്. നായർമാരിൽ നമ്പൂതിരി രക്തമാണ് ഉള്ളത് എന്നത് ഒരു നല്ലകാര്യം തന്നെയായിക്കാണാനാവുന്നതാണ്.


നായർമാരുടെ കീഴിൽപ്പെടുന്നവരെ അവർക്ക് വേണ്ടുന്നതരത്തിൽ അവർക്ക് നിർവ്വചിക്കാനാവുമെങ്കിലും, തിരുവിതാംകൂറിലേയും മലബാറിലേയും കീഴ്ജനം ഒരേതരക്കാർ അല്ലതന്നെ. നായർമാർക്ക് തൊട്ടുകീഴിൽ ഉള്ളത്, വടക്കേ മലബാറിൽ മരുമക്കത്തായ തീയർ ആണ്. തെക്കേ മലബാറിൽ മക്കത്തായ തീയർ ആണ്. ഈ രണ്ടുകൂട്ടരിൽ ഏതൊ ഒരു ജനവിഭാഗം മറ്റേ ജനത്തിന്റെ തീയ്യ എന്ന പേര് ഏതോവിധേനെ കരസ്ഥമാക്കിയതാവാം. കാരണം, ഈ രണ്ട് കൂട്ടരും വ്യത്യസ്ത കുടുംബ സമ്പ്രധായങ്ങൾ ഉള്ളവരും, ഒന്ന് മറ്റേതിനോട് ചെറിയ തോതിലുള്ള അയിത്തം കാട്ടിയവരും, അതിനാൽത്തന്നെ വ്യത്യസ്ത ജനങ്ങളും ആണ്.


തിരുവിതാംകൂറിൽ നായർമാർക്ക് കീഴിൽ ഉള്ളത് ഈഴവരും ചൊവ്വന്മാരും ഷാണരും മറ്റുമാണ്. ഈ കൂട്ടരിൽ തന്നെ തങ്ങളിൽ ആരാണ് മുന്തിയത് എന്ന മത്സരബുദ്ധി കാലാകലങ്ങളായി ഉള്ളവരും ആയിരിക്കാം. എന്നാൽ ഈഴവ പ്രസ്ഥാനം തിരുവിതാംകൂറിൽ ശക്തിപ്പെട്ടതോടുകൂടി ഈ മൂന്നുകൂട്ടരും ഒരേ മേൽവിലാസത്തിൽ എത്തിച്ചേർന്നിരിക്കാം. തീർച്ചയില്ല.


ഈഴവരും തീയ്യരും ഒരേ കൂട്ടരാണ് എന്ന് സ്ഥാപിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനം ഇതിന് വളരെ ശ്രമിച്ചിരുന്നു. എന്നാൽ ഇത് ശരിയല്ലതന്നെ. ഇതിനെക്കുറിച്ച് പിന്നീട് കൂടുതൽ പ്രതിപാദിക്കാം.


തിരുവിതാംകൂറിലെ ജനങ്ങൾക്ക് പണ്ട് കാലങ്ങളിൽ ത്വക്കിന് കറുപ്പു നിറത്തിനോട് കൂടുതൽ അടുപ്പം പൊതുവായി ഉണ്ടായിരിന്നു എന്ന് തോന്നുന്നു. അതേ സമയം മലബാറിലെ ജനത്തിന് ത്വക്കിന് വെളിപ്പിനോട് കൂടുതൽ അടുപ്പം ഉണ്ടായിരിന്നു എന്നും തോന്നുന്നു.


തിരുവിതാംകൂറിലെ ഈഴവർക്ക് കീഴിൽ ഉണ്ടായിരുന്ന കീഴ്ജനം പൂർണ്ണമായും മലബാറിലും ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ ഉറപ്പോടെ പറയാൻ ഇപ്പോൾ ആവില്ല. എന്നാൽ, അടിമ ജനത്തിലെ പലരേയും അങ്ങോട്ടും ഇങ്ങോട്ടും മറ്റ് ഇടങ്ങളിലേക്കും കൊണ്ടുപോയി ജന്മികുടുംബങ്ങൾ കൈമാറുകയോ പങ്കിടുകയോ വിൽക്കുയോ പാട്ടത്തിന് നൽകുകയോ ചെയ്തിട്ടുണ്ടാവാം.


മലബാറിലെ തെയ്യം, തിറ, വെള്ളാട്ടം, തിരുവപ്പന തുടങ്ങിയ ഷാമനിസ്റ്റിക്ക് ആദ്ധ്യാത്മിക അനുഷ്ഠാനങ്ങളും മറ്റും തിരുവിതാംകൂറിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഇതും തീർച്ചയില്ല. എന്നാൽ നാഗാരാധരും വൃക്ഷാരാധനയും മറ്റും ലോകത്തിലെ പലദിക്കിലും ഉണ്ട് എന്ന് പറയാം എന്നതുപോലെതന്നെ, ഈ രണ്ട് പ്രദേശങ്ങളിലും അവ ഉണ്ടായിരുന്നു.


തെയ്യം, തിറ, വെള്ളാട്ടം, തിരുവപ്പന തുടങ്ങിയ ആദ്ധ്യാത്മിക അനുഷ്ഠാനങ്ങളിൽ ചിലതുമായി വടക്കേ മലബാറിലെ തീയ്യർ, മലയന്മാർ, നായർമാർ എന്നിവർക്കും മറ്റും പാരമ്പര്യ ബന്ധമുണ്ട് എന്ന് തോന്നുന്നു. അതേ സമയം തിരുവിതാംകൂറിലെ നായർമാർ, ഈഴവർ, ഷാണർ തുടങ്ങിയവർക്ക് ഇവയുമായി ബന്ധമുണ്ടായിരിന്നുവോ എന്ന് അറിയില്ല. അതേ സമയം തിരുവിതാംകൂറിലെ മലഅരന്മാർക്ക് ഈ വിധമുള്ള എന്തോ ഒരു ഷാമനിസ്റ്റിക്ക് അനുഷ്ഠാന പ്രതിഭാസം നിലനിന്നിരുന്നു എന്നതിന്റെ സൂചനകൾ Native Life in Travancore കാണുന്നുണ്ട്. തങ്ങളുടെ ദേവന് ഹൈന്ദ ദൈവങ്ങളെക്കാൾ ശക്തിയുണ്ട് എന്നായിരുന്നു അവരുടെ വിശ്വാസം. എന്നാൽ അവരുടെ ദേവനായ അയ്യപ്പന്റെ ക്ഷേത്രം തന്നെ ഇന്ന് ഹിന്ദുക്കൾ കൈവശപ്പെടുത്തിയെന്നാണ് കാണുന്നത്.


തിരുവിതാംകൂറിൽ ഉള്ള കീഴ്ജനങ്ങളിൽ മറ്റേതെങ്കിലും കൂട്ടർക്കും ഇതുപോലുള്ള ഷാമനിസ്റ്റിക്ക് അനുഷ്ഠനങ്ങൾ കണ്ടേക്കാം.


തിരുവിതാംകൂറിൽ തെക്കൻ കളരി, അടിതട എന്നൊക്കെ പേരിൽ അറിയപ്പെടുന്ന ആയോധനാ കലകൾ ഉണ്ടായിരുന്നു. എന്നാൽ, വടക്കെ മലബാറിൽ നിലനിന്നിരുന്ന കളരി ഇവയിൽ നിന്നും പൂർണ്ണമായും വ്യത്യസ്തമായിരുന്നു എന്നാണ് തോന്നുന്നത്. വടക്കേമലബാറിലെ കളരി എന്നത് വളരെ അധികം സങ്കീർണ്ണമായ ഒരു ആയോധന കലയാണ് എന്നാണ് തോന്നുന്നത്. എന്നാൽ, ഇന്ന് ചരിത്രം വളച്ചൊടിച്ച്, കളരി എന്ന വടക്കെ മലബാറിലെ സമ്പ്രദായത്തെ കേരളത്തിന്റെ പൈതൃകത്തിൽ പെട്ട ആയോധനാ കലയായിട്ടാണ് വിശ്വവിജ്ഞാനവിവരം ഉള്ളവർ പല ദിക്കിലും എഴുതിച്ചേർക്കുന്നത്. തെക്കൻ കളരി എന്ന വാക്ക്പ്രയോഗത്തെ വടക്കെ മലബാറിലെ കളരിയുമായി കോർത്തിണക്കി കുഴച്ച് ചേർത്തിരിക്കുന്നു എന്നു തോന്നുന്നു.


കളരിയുമായി വടക്കേ മലബാറിലെ നായർമാർക്ക് ബന്ധം ഉണ്ട് എന്നാണ് സൂചിപ്പിച്ചുകാണുന്നത്. അവിടെതന്നെയുള്ള മാപ്പിളമാരിൽ ചിലരും ഇത് അഭ്യസിച്ചിരുന്നു എന്ന ഒരു തോന്നുൽ മലബാർ മാന്വലിൽ നിന്നും ലഭിക്കുന്നു. എന്നാൽ ആ ഗ്രന്ഥത്തിൽ വടക്കേ മലബാറിലെ കളരിയെക്കുറിച്ച് യാതോരു സൂചനയും വ്യക്തമായി കണ്ടില്ലാ എന്നതും ആശ്ചര്യം ജനിപ്പിക്കുന്നുണ്ട്. മരുമക്കത്തായ തീയരിൽ ചിലർ ഇത് പരിശീലിച്ചിട്ടുണ്ടോ എന്ന് അറിയില്ല. എന്നാൽ ഈ എഴുത്തുകാരന്റെ കുടുംബ ബന്ധങ്ങളിൽ പണ്ട് കളരി നടത്തുന്ന കുടുംബങ്ങൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.


ചുറ്റുപാടിൽ കണ്ടകാര്യങ്ങളെയെല്ലാം കൊർത്തിണക്കി ചരിത്രം രചിക്കാൻ ശ്രമിക്കപ്പെട്ടിട്ടുള്ള കേരളോൽപ്പതിയിൽ പരശുരാമൻ കേരളത്തിലേക്ക് കളരി ആയോധനകാലാ സമ്പ്രധായം കൊണ്ടുവന്നതായി എഴുതിച്ചേർത്തിട്ടുണ്ട് എന്ന് അറിയുന്നു. എന്നാൽ പരശുരാമൻ കേരളത്തിലേക്ക് കൊണ്ടുവന്ന ഈ കളരി മിക്കവാറും വടക്കൻ മലബാറിന്റെ പൈതൃകത്തിൽ മാത്രം എന്തുകൊണ്ടാണ് ഒതുങ്ങിപ്പോയത് എന്ന കാര്യം മനസ്സിലാക്കാൻ പ്രയാസംവേണ്ടതന്നെ.


കളരിയെ, അക്കാഡമിക്ക് ജീനയസുകൾ ഇന്ന് കേരളത്തിന്റെ പൈതൃകത്തിൽ ചേർത്തുകാണുന്നു. യൂറോപ്യൻ യൂണിയൻ ശക്തിപ്പെടുകയും ബൃട്ടൺ അതിൽ പെട്ടുപോകുകയും ചെയ്തു എന്നുകരുതുക. അപ്പോൾ റൊമേനിയയിലെ ജനങ്ങൾ, ഏതാണ്ട് 1760 മുതൽ 1947 വരെ, തങ്ങൾ ഇന്ത്യയെ ഭരിച്ചിരുന്നു എന്ന് മനസ്സിലാക്കിതുടങ്ങിയാൽ എങ്ങിനെയിരിക്കും? അതുപോലൊക്കെത്തന്നെയാണ് ഇന്ന് മലബാറിന്റെ പൈതൃകങ്ങൾ തിരുവിതാംകൂറുമായി കൂട്ടിക്കുഴച്ച് കേരളത്തിന്റേത് എന്ന് പ്രഖ്യാപിക്കുന്നത്.


മലബാർ ജില്ല മെഡ്രാസ് പ്രസിഡൻസിയുടേയും, മെഡ്രാസ് സംസ്ഥാത്തിന്റേയും ഭാഗമായിരുന്നപ്പോൾ, മലബാറുകാർ മെഡ്രാസികൾ എന്നും, മദ്രാസികൾ എന്നും, മദ്രാസിവാലാ എന്നുമൊക്കെ അറിയപ്പെട്ടിരുന്നു. അപ്പോൾപ്പോലും, മെഡ്രാസിന്റെ ഭാഗമായ മലബാറിന്റെ പൈതൃകത്തിൽപ്പെട്ട യാതൊന്നും മെഡ്രാസിന്റെ മൊത്തമായുള്ള പൈതൃകമായി രേഖപ്പെടുത്തിയില്ലായിരുന്നു എന്നുതോന്നുന്നു. കളരിയും, മുത്തപ്പൻ തെയ്യവും വെള്ളാട്ടവും തിറയും, മറ്റും വടക്കൻ മലബാറി പാരമ്പര്യങ്ങൾ തന്നെയായാണ് അറിയപ്പെട്ടിരുന്നത്.


തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികൾ അഥവ മാപ്പിളമാർ, മലബാറിന്റെ പാരമ്പര്യത്തിൽ വരുന്നവർ അല്ല. അതേ പോലെ, മലബാറിലെ മാപ്പിളമാർ (ഇസ്ളാം മതവിശ്വാസികൾ) തിരുവിതാംകൂറിന്റെ പൈതൃകത്തിൽ വരുന്നവർ അല്ല. തിരുവിതാംകൂറിലെ മേത്തന്മാരും മലബാറിലെ മാപ്പിളമാരും തമ്മിൽ സാമൂഹികമായി അക്കാലങ്ങളിൽ ബന്ധം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഇന്ന് കാര്യങ്ങളിൽ കാര്യമായ വ്യത്യാസം വന്നിട്ടുണ്ടോ എന്ന് അറിയില്ല.


തിരുവിതാംകൂറിലെ ഓണവും മലബാറിലെ ഓണവും പലരീതിയിലും വ്യത്യസ്തമായിരുന്നു. പ്രത്യേകിച്ചും, മലബാറിൽ ഓണപ്പൊട്ടൻ ഉള്ളതിൽ.


തിരുവിതാംകൂറിലെ പാരമ്പര്യ ഭാഷ തമിഴായിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു. അവിടെ വളർന്നുവന്നതോ, വളർത്തിയതോ ആയ മലയാളം ഭാഷ ഈ തമിഴിൽ കുറെ സംസ്കൃതവാക്കുകൾ ചേർത്ത് പുഷ്ടിപ്പെടുത്തിയ ഒന്നായിരിക്കേണം. മലബാറിൽ പാരമ്പര്യമായി ഒരു മലയാളം എന്ന് അന്ന് അറിയപ്പെട്ടിരുന്ന ഭാഷയുണ്ടായിരുന്നു. എന്നുവച്ചാൽ മലബാറിലെ ഭാഷയായിരുന്നു മലയാളം. ലിപികളും ഉണ്ടായിരുന്നിരിക്കേണം. ഇന്ന് ഈ ഭാഷയുടെ പേര് തിരുവിതാംകൂറിൽ സൃഷ്ടിക്കപ്പെട്ട ഭാഷയുടേതാണ്. ലിപികളും പേരിനോടൊപ്പം അങ്ങോട്ട് നീങ്ങിയിരിക്കേണം. മുത്തപ്പൻ തെയ്യത്തിലെ തോറ്റം ചൊല്ലൽ മലബാറിലെ മലയാളത്തിൽ (മലബാറിയിൽ) ആയിരിക്കാം. കൃത്യമായി അറിയില്ല.


കേരളത്തിന്റെ മൊത്താമായുള്ള പൈതൃകത്തിൽ മലബാറിന്റേയും തിരുവിതാംകൂറിന്റേയും വിവിധ പാരമ്പര്യങ്ങൾ ചേർത്തുകുഴച്ച് രേഖപ്പെടുത്തുന്നതിൽ തെറ്റുണ്ടോ എന്ന് അറിയില്ല. എന്നാൽ, ഇതുമാത്രം പറയേണ്ടിയിരിക്കുന്നും. ഇന്ന് കാണുന്നതുപോലെയും രേഖപ്പെടുത്തിക്കാണുന്ന രീതിയിലും മനസ്സിലാക്കുന്ന രീതിയിലും മറ്റുമായിരിക്കില്ല, പഴമയിലെ യാഥാർത്ഥ്യങ്ങൾ. Al-Biruniയും William Loganയും സൂചിപ്പിച്ചത് പോലെ ഓരോ കാലത്തും കാര്യങ്ങളെ അന്നുള്ള അധികാരികൾക്ക് വേണ്ടുന്ന രീതിയിൽ വ്യഖ്യാനിക്കപ്പെടുകയും ചിത്രീകരിക്കപ്പെടുകയും ചെയ്യും.


ഈ വാസ്തവം ഇന്ന് കാശ്മീർ, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, പഞ്ചാബ് തുടങ്ങി ഇങ്ങ് തെക്കേ അറ്റത്തുള്ള പ്രദേശങ്ങൾക്കുവരെ ബാധകമാകാം.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക