top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് ഭരണത്തിനോടുള്ള കൂറും കടപ്പാടും

പ്രാദേശിക ഭാഷയിൽ ഉറഞ്ഞുതുള്ളുന്ന ഉച്ചനീചത്വ കോഡുകളുടെ ധാഷ്ട്യത്തിന് വഴങ്ങി രൂപകൽപ്പന ചെയ്യപ്പെട്ടിരുന്ന തിരുവിതാംകൂർ രാജ്യം ബൃട്ടിഷ് - ഇന്ത്യയുടെ ഭാഗം അല്ലായിരുന്നു. എന്നാൽ, തിരുവിതാംകൂർ രാജകുടുംബം, ബൃട്ടിഷ് - ഇന്ത്യ ഭരിക്കുന്ന ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് വളരെ കൂറും കടപ്പാടും അനുസരണവും കാട്ടിത്തന്നെയാണ് നിലനിന്നിരുന്നത്. ഇങ്ങിനെ കാര്യങ്ങൾ സംജാതമായതിന് പിന്നിൽ ഏതാനും ചരിത്ര സംഭവങ്ങൾ ഉണ്ടായിരുന്നു.


അവയിൽ പ്രധാനപ്പെട്ടത്, ആധുനിക തിരുവിതാംകൂർ രാജ്യത്തെ പടുത്തുയർത്തിയ മാർത്താണ്ഡവർമ്മ, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പൂർണ്ണമായ പിന്തുണ പ്രഖ്യാപിക്കുകയും അവരുടെ സംരക്ഷണത്തിൽ ആണ് രാജ്യം എന്ന് ഏവർക്കും അറിവ് കൊടുത്തതുമാണ്. ഇതിനാൽത്തന്നെ തിരുവിതാംകൂർ രാജ്യം ചുറ്റുമുള്ള എല്ലാ രാജ്യങ്ങളേയും പിടികൂടിയപ്പോഴും ഉപദ്വീപിലെ മറ്റ് വൻ കക്ഷികൾക്ക് തിരുവിതാംകൂറിനെ തൊടാനായില്ല.


എന്നാൽ മാർത്താണ്ഡവർമ്മയ്ക്ക് ശേഷം വന്ന രാമവർമ്മരാജാവിന് ഒരു വൻ ഭീക്ഷണിതന്നെ നേരിടേണ്ടതായി വന്നു. അത് Sultan Tipuവിൽ നിന്നുമായിരുന്നു. ടിപ്പു സുൽത്താൻ ഏതാണ്ട് Alwayeയുടെ തീരം വരെ ആക്രമിച്ച് എത്തി. മലബാറിൽ നിന്നും ഒട്ടുമിക്ക ഹൈന്ദവകുടുംബങ്ങളും നായർമാരും, കോഴിക്കോട്ടെ സാമൂതിരിയും, ചിറക്കൽ, (Tellicherryക്ക് അടുത്തുള്ള) കോട്ടയം, കുറുബ്രനാട്, വെട്ടനാട്, ബെയ്പ്പൂർ, താന്നിയൂർ, Palghat, കൌളപാറ, കോറങ്കോട്ട്, ചൌഘട്ട, ഇടത്തറ, മണ്ണൂറ് എന്നിവിടങ്ങളിലെ രാജാക്കളും / നാടുവാഴിമാരും പേടിച്ച് വീട്ടുകാരേയുംകൂട്ടി തിരുവിതാംകൂറിലേക്ക് ഓടി.


വൻ കടത്തനാടൻ കളരിയും അഭ്യാസവും, ഓതിരം മുതൽ ഗദായഘട്ടം വരെയുള്ള പതിനെട്ട് അടവും, വായ്ത്താരിയും വാളും ഉറുമിയും പരിചയും പയറ്റും, കത്തിയും കഠാരയും ഗദയും ചൂരലും വടിയും, ഇടത്തുവച്ചും വലത്തുവച്ചും ഉള്ള ചുവടുകളും, മർമ്മവും മർമ്മാണിയും ചൂണ്ടുവിദ്യയും, ആനത്തിരിപ്പു മറിയലും, ഇടമ്പിരിയും വലംപിരിയും ഉള്ള പയറ്റുവെട്ടുകളും, മെയ്പ്പയറ്റും കുട്ടിക്കരണവും മറിയലും പൂട്ടും - ഒഴിയൽവിദ്യകളും, ഉണ്ണിആർച്ചയും തുമ്പോലാർച്ചയും ഒതേനനും ആരോമലുണ്ണിയും കണ്ണപ്പനുണ്ണിയും, അങ്കത്തട്ടിലേക്ക് മയിലിനെപ്പോലെ പറന്നുകയറുന്ന മറ്റ് വീരന്മാരും ചേകോരും കുരിക്കളും മറ്റും മറ്റും ഇന്നും പാരമ്പര്യത്തിൽ പ്രഖ്യാപിക്കുന്ന മലബാറിലെ നായർമാരും, അവർക്കുമുകളിലുള്ള ഹൈന്ദവരും (ബ്രാഹ്മണരും) അവരോടുകൂറുകാണിക്കുന്ന മറ്റുളളവരും അവരുടെ പെണ്ണുങ്ങളേയും മറ്റ് കുടുംബക്കാരേയുംകൂട്ടി കടലിലൂടെ ജീവരക്ഷാർത്ഥം തോണികളിലൂടെയും പായക്കപ്പലുകളിലൂടെയും ഓടിപ്പോയി എന്നുള്ളത് വാസ്തവം തന്നെ.


ടിപ്പുവിന്റെ പ്രധാന സൈനികാധിപൻ ലാലി (Lally) എന്നു പേരുള്ള ഫ്രഞ്ചുകാരനായ മിലിറ്ററി ഓഫിസർ ആയിരുന്നു. പട്ടാളത്തിൽ ഇറ്റലിക്കാരും, ഫ്രഞ്ചുകാരും ഉണ്ടായിരുന്നു. എന്നാൽ, ടിപ്പുവിന്റെ പട്ടാളത്തേക്കാളും മലബാറിൽ ഹൈന്ദവരും നായർമാരും ഭയപ്പെട്ടത്, കീഴ് ജനത്തിൽപ്പെട്ട, ഇസ്ലാമിലേക്ക് കയറി, ടിപ്പുവിന്റെ പട്ടാളത്തിന് പലദിക്കിലും മുന്നിൽ സഞ്ചരിച്ച കൂട്ടരെ ആയിരുന്നു.


ടിപ്പുവിന്റെ ആക്രമണത്തിന് ശക്തിയേകാൻ ഫ്രഞ്ച് പട്ടാളക്കപ്പലുകളും മാഹിയിൽനിന്നും നീങ്ങുന്നുണ്ടായിരുന്നു.


തിരുവിതാംകൂറിലെ നായർപടയും പേടിച്ചുതന്നെയാണ് നിന്നത്. MALABAR MANUALൽനിന്നും ഇതുമായി ബന്ധപ്പെട്ട പല ഉദ്ദരണികളും നൽകാവുന്നതാണ്.


QUOTE: The Travancore commander had arranged that the Raja’s force should reassemble upon the Vypeen Island, but the extreme consternation caused by the loss of their vaunted lines had upset this arrangement, and the whole of the force had dispersed for refuge into the jungles or had retreated to the south. END OF QUOTE


ആശയം: വൻ പ്രതിരോധ ശക്തിയുണ്ട് എന്ന് വീമ്പിളക്കപ്പെട്ടിരുന്ന Travancore Lines എന്ന വരുമ്പുകൾ ടിപ്പുവിന്റെ പട്ടാളം പൊളിച്ചു എന്ന വിവരം ലഭിച്ച, വൈപ്പിൻ തുരുത്തിൽ തമ്പടിക്കാനിരുന്ന, തിരുവിതാംകൂർ പട്ടാളം ആകെ വെപ്രാളത്തിൽ ആവുകയും, എല്ലാവരും കൂടി വനങ്ങളിലേക്ക് ഓടിപ്പോവുകയോ അതുമല്ലെങ്കിൽ തെക്കോട്ടേക്ക് പിന്മാറുകയോ ചെയ്തു.


രാമരാജാവും വൻ മനോവെപ്രാളത്തിൽ ആയിരുന്നു. Alwaye (ആലുവ) പുഴയുടെ കരയിൽ തമ്പടിച്ച ടിപ്പു Trivandrumത്തേക്ക് പടയോട്ടം തുടരാനാണ് തയ്യാറായിനിന്നിരുന്നത്. തന്റെ കുതിരയെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കൊടിമരത്തിൽ കെട്ടിനിർത്തിക്കാണിക്കും എന്ന് പ്രതിജ്ഞാബദ്ധമാണ് താൻ എന്ന് പരസ്യപ്പെടുത്തിക്കഴിഞ്ഞിരുന്നു. ആ ക്ഷേത്രത്തിൽ ആണെങ്കിൽ നിത്യവും സഹസ്രനാമജപവുമായി രാജാവ് കഴിഞ്ഞുകൂടി.


തിരുവിതാംകൂറിനെ ആക്രമിക്കുന്നത്, തങ്ങളെ ആക്രമിക്കുന്നതിന് തുല്യമാണ് എന്ന് ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി Sultan Tipuവിനെ അറിയിച്ചിരുന്നു.


തിരുവിതാംകുറിന് എല്ലാ പ്രതീക്ഷയും വിട്ടുനിൽക്കുന്ന അവസരത്തിലാണ് Tellicherryയിൽ നിന്നും ഇങ്ഗ്ളിഷ് കമ്പനി പട്ടാളം മുന്നോട്ട് നീങ്ങിയത്. തുടക്കത്തിൽത്തന്നെ ഫ്രഞ്ച് കപ്പലുകളെ ഇങ്ഗ്ളിഷ് കമ്പനിയുടെ നാവിക സേന കീഴ്പ്പെടുത്തി.


ഇങ്ഗ്ളിഷ് കമ്പനിയുടെ പട്ടാളം തിരുവിതാംകൂറിനെ രക്ഷിക്കാനായി മുന്നോട്ട് വന്നിരുന്നു. എന്നാൽ, തിരുവിതാംകൂർ പട്ടാളത്തിന്റെ ഭീരുത്വംകാരണം യുദ്ധത്തിന്റെ മുഖ്യ ചുമലത കമ്പനി പട്ടാളം തന്നെ ഏറ്റെടുക്കേണ്ടിവന്നിരുന്നു. താഴെക്കാണുന്ന MALABAR MANUALലിൽ നിന്നുമുള്ള ഉദ്ദരണി കാണുക.


QUOTE: “We are in that confusion that I scarce know what to recommend respecting the detachment” (Colonel Hartley’s force). The consternation of the Raja's people was so great that they could not be trusted to procure supplies. The whole of the inhabitants, including the boat people, had gone off with their boats which had been collected for conveyance of Colonel Hartley’s detachment, so that the principal means of transport were also wanting END OF QUOTE


ആശയം: Colonel Hartleyയുടെ പട്ടാളത്തിന് പുഴ കടക്കാനായി വച്ചിരുന്ന തോണികൾ മുഴുവനും എടുത്തുകൊണ്ട്, (കൊടുങ്ങല്ലൂരിൽ) തോണിക്കാർ അടക്കമുള്ള മുഴുവൻ ജനങ്ങളും ജീവനുംകൊണ്ട് ഓടിപ്പോയിരുന്നു. അതിനാൽത്തന്നെ മുന്നോട്ട് നീങ്ങാനുള്ള വാഹന സൌകര്യം പോലും ഇവിടെ ഇല്ല. ഇങ്ഗ്ളിഷ് കമ്പനി വന്നപ്പോൾ, തിരുവിതാംകൂർ രാജ്യത്തിൽ നിന്നും ലഭിക്കും എന്ന് പ്രതീക്ഷിച്ച യാതോരു സഹകരണവും സഹയവും ലഭിക്കില്ല എന്ന് തീർച്ചായായിവന്നു.


എന്നാൽ ഇങ്ഗ്ളിഷ് കമ്പനി പട്ടാളം വരുന്നുണ്ട് എന്നും അധികം താമസിക്കാതെ അലിക്കോട്ടയിൽ കയറും എന്ന് അറിഞ്ഞ ജനങ്ങളിൽ വൻ ആശ്വാസം വന്നുതുടങ്ങിയിരുന്നു.


QUOTE: Colonel Hartley nevertheless determined to push on and take post at Alikkotta. The news of his force being on its way had greatly quieted the inhabitants, and “the consternation which had seized all ranks of the people’’ had considerably abated ......... END OF QUOTE


ഈ വിധം തകർന്നു തരിപ്പണമാകാൻ സാധ്യതയുണ്ടായിരുന്ന തിരുവിതാംകൂർ രാജ്യത്തെ വീണ്ടും രക്ഷിച്ച് പിടിച്ചുയർത്തിയത് English East India Company ആണ്. തുടർന്ന് തിരുവിതാംകൂർ രാജ്യം English East India Companyയുടെ സംരക്ഷണത്തിൽ തുടർന്നു. പോരാത്തതിന്, ആ രാജ്യം പദ്മനാഭസ്വാമിയുടെ സംരക്ഷണത്തിലും ആണ് എന്ന വിശ്വാസവും പടർന്നിരുന്നു.


English East India Company കമ്പനിയോടുള്ള കൂറും കടപ്പാടും London Missionary Societyക്ക് ഒരു വൻ സമ്പത്തായി ലഭിച്ചു.


കാരണം അവർക്ക് ബൃട്ടിഷ് - ഇന്ത്യയിൽ മിഷിനറി പ്രവർത്തനം നടത്താൻ English East India Company അനുവാദം നൽകിയില്ലായെങ്കിലും, തിരുവിതാംകൂർ രാജ്യത്തിൽ പ്രവർത്തിക്കാനുള്ള അനുവാദവും, സംരക്ഷണവും English East India Companyയിലെ ചില ഉദ്യോഗസ്ഥർ അനൌപചാരികമായി തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നും വാങ്ങിക്കൊടുത്തു.


അങ്ങിനെ തിരുവിതാംകൂറിൽ മിഷിനറി പ്രവർത്തനം തുടങ്ങിയ London Missionary Society വിചിത്രമായ പല കാര്യങ്ങളും ആണ് കണ്ടനുഭവിച്ചറിഞ്ഞത്. തിരുവിതാംകൂറിൽ ക്രിസ്തീതയ ജനത പണ്ടുകാലം മുതൽ അവിടെയുണ്ട്. എന്നാൽ അവർ തനി സ്വാർത്ഥരായ അടിമ ഉടമകളാണ്. അതേ സമയും ജനങ്ങളിൽ ഒരു വൻ ശതമാനം പേർ വെറും കന്നുകാലികളെപ്പോലെയാണ് ജീവിക്കുന്നത്. അവർക്ക് യാതോരു സ്വാതന്ത്ര്യവും ഇല്ല.


എന്നാൽ ഇവരെ കെട്ടിയിടേണ്ടതോ ചങ്ങലക്കിടേണ്ടതോ ഭീഷണപ്പെടുത്തേണ്ടതോ ആവശ്യം ഇല്ലാ. മറിച്ച് അവർക്ക് അവരെ അടിച്ചമർത്തുന്നവരോട് വൻ ബഹുമാനം ആണ് ഉള്ളത്. മാത്രവുമല്ല, ഈ കന്നുകാലി ജനങ്ങളിൽ പെട്ടവർ തന്നെ പലതട്ടുകളായാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. അവർക്ക് തമ്മിൽത്തമ്മിൽ അറപ്പും വെറുപ്പും ആണ് ഉള്ളത്. അവർക്ക് സംഘടിച്ച് നിന്നുകൊണ്ട് ഉയരാൻ ആകില്ല.


ഈ കൂട്ടരെ കന്നുകാലികളായി നിർവ്വചിക്കുന്നതും, ചങ്ങലക്കിടുന്നതും ഭാഷാ കോഡുകളാണ് എന്ന കാര്യം പക്ഷെ ഇങ്ഗ്ളിഷ് മിഷിനറിമാർക്ക് സ്വപ്നത്തിൽപ്പോലും അറിവ് ലഭിച്ചില്ലതന്നെ.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക