top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

4. ഉയർന്ന മാനസിക നിലവാരമുള്ള വ്യക്തികളെ തേടി

മെഡ്രാസ് പ്രസിഡൻസി സർക്കാർ നിത്യവും തിരുവിതാംകൂർ രാജ്യത്തിൽ വൻ സാമൂഹിക പരിഷ്ക്കരണം നടത്തണം എന്ന രീതിയിൽ നിരന്തരം സമ്മർദ്ദം രാജകുടുംബത്തിന് മേൽ നടത്തിക്കൊണ്ടിരുന്നു. എന്നാൽ, ദക്ഷിണേഷയിലെ സങ്കീർണ്ണമായ സാമൂഹിക ചുറ്റുപാടുകളെക്കുറിച്ച് ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണത്തിന് അറിവില്ലായിരുന്നു എന്നുവേണം പിന്നോട്ടുനോക്കുമ്പോൾ മനസ്സിലാക്കേണ്ടുന്നത്.


അടിമത്തത്തിലൂടെയും ജാതീയമായ അമർത്തലുകളിലൂടെയും ആണ് ഒരു വൻ ജനസമൂഹത്തെ നിയന്ത്രിച്ചുവച്ചിരിക്കുന്നത്. ഇങ്ങിനെ അമർത്തിവെച്ചിരിക്കുന്നവരെ തുറന്നുവിട്ടാൽ അവരുടെ മുന്നോട്ടുള്ള പോക്കിനെ എവിടെവച്ച് ഏതുവിധം കടിഞ്ഞാണിടാൻ ആവുമെന്നൊക്കെയുളള ചിന്തകൾ ഇങ്ഗ്ളിഷ് പക്ഷത്തിന് ഇല്ലതന്നെ.


ഫ്യൂഡൽ ഭാഷ സംസാരിക്കുന്നവരെയാണ് കയറൂരിവിടേണ്ടത്. ഇങ്ഗ്ളിഷിൽ കാണുന്നത് പോലെയല്ല കാര്യങ്ങൾ. അവൻ അദ്ദേഹമായാൽ, പുതിയ അദ്ദേഹം പഴയ അദ്ദേഹത്തെ തമർത്തിച്ചവുട്ടി, പുതിയൊരു അവൻ ആക്കാനാണ് ആക്രാന്തം കാണിക്കുക. ഈ ഒരു സംഭാവ്യതയെക്കുറിച്ച് ഇങ്ഗ്ളിഷ് പക്ഷത്തിന് അന്ന് കാര്യമായ വിവരമില്ല. ഇന്ന് ഒട്ടുംതന്നെയും ഇല്ല.


REV. SAMUEL MATEER തിരുവിതാംകൂർ രാജ്യത്തെ ബൃട്ടിഷ്-ഇന്ത്യയുമായി താരത്മ്യം ചെയ്യുന്നുണ്ട്. Trivandrumത്ത് വൻ ചിലവിൽ ഒരു മ്യൂസിയം പണിതകാര്യം ഇദ്ദേഹം പറയുന്നുണ്ട്. ഇത് യൂറോപ്യൻ വ്യക്തികളുടെ പ്രശംസനേടാനായി പണിതതാണ് എന്ന് ഇദ്ദേഹം പറയുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിൽ ഒരിക്കൽ ബ്രാഹ്മണ ശ്രേഷ്ഠർ നടത്തുന്ന മുറജപം എന്ന ഉത്സവത്തിലും വൻ സാമ്പത്തിക ചിലവു വരാറുണ്ടായിരുന്നു പോലും.


തിരുവിതാംകൂർ രാജ്യത്തിലെ എല്ലാ ജില്ലാ കച്ചേരികളും പുതുതായി ഉയർന്നുവരുന്ന സാമൂഹിക പശ്ചാത്തലത്തിന് അനുസൃതമായുള്ള രീതിയിൽ ഏവർക്കും സൌകര്യപ്രദമാം രീതിയിൽ കയറിവരാൻ പറ്റുന്ന രീതിയിൽ പുതുതായി നിർമ്മിക്കാൻ ഈ മുകളിൽ സൂചിപ്പിച്ച വൻ ചിലവിന്റെ ഒരു ഭാഗം മാത്രംമതിയാകും എന്ന് ഇദ്ദേഹം തീർത്തുപറയുന്നു.


അതുമല്ലെങ്കിൽ രാജ്യത്തുടനീളം നൂറകണക്കിന് സ്ക്കൂളുകൾ ഈ ദുർവ്യയം ചെയ്യപ്പെടുന്ന പണംകൊണ്ട് നിർമ്മിക്കാൻപറ്റും എന്നും ഇദ്ദേഹം പറയുന്നു. സ്ക്കൂളകൾ ഈ വിധം നിർമ്മിച്ചത് കൊണ്ട് MATEER സങ്കൽപ്പിക്കുന്നതുപോലുളള ഒരു സാമൂഹിക വളർച്ചവരില്ല എന്നുള്ളത് മറ്റൊരുവിഷയം.


എന്നാൽ പാഴ് ചിലവിന്റെ കാര്യം പറയുകയാണെങ്കിൽ, ഇന്ന് ഇന്ത്യ സൈനിക ചിലവിനായി വിനിയോഗിക്കുന്ന കോടാനുകോടി രൂപയുടെ ഒരു ചെറിയ ശതമാനം മാത്രംമതി ഈ രാജ്യത്തിൽ അങ്ങോളമിങ്ങോളം പൊതുനിരത്തുകളിൽ സാധാരണക്കാർക്കായി പലവിധ ഗംഭീര സൌകര്യങ്ങൾ നിർമ്മിക്കാൻ. എന്നാൽ ഈ വിധം ആരുംതന്നെ ചിന്തിക്കില്ലാ എന്നാണ് തോന്നുന്നത്. സാധരണക്കാരൻ എന്ന വസ്തുതന്നെ ഒരു അതിസങ്കീർണ്ണമായ വസ്തുവാണ്, ഇന്ത്യയിൽ.


വെറുതെയങ്ങ് സൌകര്യങ്ങൾ പണിതതുകൊണ്ടുമാത്രമാകില്ല, മറിച്ച്, ഇതെല്ലാം പൊതുജനത്തെ എങ്ങോട്ടേക്കാണ് നീക്കേണ്ടത് എന്ന ഒരു ചിന്തകൂടിവേണ്ടിവരും. ജനസംഘ്യ വൻ സംഖ്യയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. വെറുതെയങ്ങ് കൂടുതൽ സൌകര്യങ്ങൾ നൽകിയാൽ, ജനസംഘ്യാ വളർച്ചതന്നെ ഒരു വൻ സാമൂഹിക വിപത്തായി മാറാൻ അധികകാലംവേണ്ടിവരില്ല. ഗുണമേന്മയില്ലാത്ത ജനം പടരുന്നത് ഒരു വൻപ്രശ്നം തന്നെയാണ്. എന്താണ് ഗുണമേന്മയെന്ന പ്രശ്നം ഉദിക്കുന്നുണ്ട് ഇവിടെ. അങ്ങോട്ടേക്ക് കടക്കുന്നില്ല.


REV. SAMUEL MATEERന് മനസ്സിലാക്കൻ പറ്റാത്തകാര്യം, ബൃട്ടിഷ്-ഇന്ത്യയിൽ എല്ലാ ജനക്കൂട്ടങ്ങൾക്കും എല്ലാവിധ സ്വാതന്ത്ര്യങ്ങളും നൽപ്പെട്ടിരിക്കുന്നു. പോരാത്തതിന് ഏത് കൂട്ടർക്കും സർക്കാർ ജോലിയിൽ കയറാൻ ശ്രമിക്കാവുന്നതുമാണ്. ഇതേ പോലെ തിരുവിതാംകൂറിലും സംഭാവ്യമാക്കിയാൽ എന്താണ് പ്രശ്നം?


തിരുവിതാംകൂർ രാജകുടുംബം മറ്റൊരു പ്രശ്നം നേരിട്ടുകൊണ്ടിരുന്നു. ഉദ്യോഗസ്ഥരായി നിയമിക്കാനായി, വിശ്വസിക്കാൻ കൊള്ളാവുന്നവരും, സാംസ്ക്കാരികമൂല്യങ്ങൾ ഉള്ളതും, അഴിമതി നടത്താത്തവരും മറ്റുമായ വ്യക്തികളെ തിരുവിതാംകൂറിൽ മഷിയിട്ടുനോക്കിയാൽപോലും കണ്ടെത്താനാകില്ല എന്ന ഒരു യാഥാർത്ഥ്യം രാജകുടുംബത്തിനെ അലട്ടിക്കൊണ്ടിരുന്നു.


ഇതിനാൽത്തന്നെ ഉയർന്ന ഉദ്യോഗസ്ഥരായി അവർ നിയമിച്ചവരിൽ പലരും ദക്ഷിണേഷ്യയിലെ പ്രാദേശികരായ ബൃട്ടിഷ്-ഇന്ത്യൻ ഉദ്യോഗസ്ഥരെ, ഇങ്ഗ്ളിഷ് ഭരണത്തിന്റെ അനുവാദത്തോടുകൂടി കടം എടുത്തവരായിരുന്നു. ഇങ്ങിനെയെടുക്കുമ്പോൾ മറ്റൊരു പ്രശ്നം വന്നിരുന്നു. ബൃട്ടിഷ്-ഇന്ത്യയിൽ കീഴ് ജനത്തിൽ പെട്ടവ്യക്തിയും ഭരണയന്ത്രത്തിൽ വൻ പദവികളിൽ വരാറുണ്ട്. ഇങ്ങിനെയുള്ളവരെ തിരുവതാംകൂറിൽ എടുക്കാൻ പറ്റില്ല. ഉദാഹരണത്തിന് ബൃട്ടിഷ്-മലബാറിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ മരുമക്കത്തായ തീയരും മക്കത്തായ തീയരും ആയ വ്യക്തികൾ ഉണ്ടായിരുന്നിരിക്കാം. ഇക്കൂട്ടരിൽപെട്ട ആരെയെങ്കിലും തിരുവിതാകൂറിൽ ഉയർന്ന സ്ഥാത്തിലേക്ക് കടമായി എടുത്താൽ, തിരുവിതാംകൂറിൽ വൻ സാമൂഹിക പൊട്ടിത്തെറിതന്നെ നടക്കും.


എന്നാൽ ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യത്തിൽ ഊന്നിക്കൊണ്ട് പൊതുപരീക്ഷയിലൂടെയുള്ള ഒരു ഉദ്യോഗസ്ഥപ്രസ്ഥാനം ബൃട്ടിഷ്-മലബാറിൽ സ്ഥാപിതമാകുന്നതിന് മുൻപ്, ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന്, നാടുകളിലെ ദേശാധികാരികൾതന്നെ ഒരു വൻ പ്രശ്നമായിരുന്നു. ഇക്കൂട്ടരും, മറ്റ് ഭൂജന്മികളും ആയിരുന്നു ആദ്യകാല ഉദ്യോഗസ്ഥർ. Principal Collector ദേശാധികാരികളോട് ഭൂമിയുടെ കണക്കും മറ്റ് വരുമാന വിവരങ്ങളും ചോദിച്ചാൽ ഈ കൂട്ടർ കരുതിക്കൂട്ടി കളവ് എഴുതി അയക്കുമായിരുന്നു. പലപ്പോഴും കണക്കുകൾ യാതോരു അടിസ്ഥാനവും ഇല്ലാതെ, ഇന്ന് സ്കൂളിലും കോളെജിലും വിദ്യാർത്ഥികൾ നോട്ടുകൾ തമ്മിൽതമ്മിൽ പകർത്തിയെടുത്ത് എഴുതുന്നതുപോലെ ഒരുക്കി കലക്ടർക്ക് അയക്കുമായിരുന്നു. ദേശാധികാരികൾ വൻ സമ്പത്ത് തന്നെ ഈ വിധ ഔദ്യോഗിക തിരിമറികളിലൂടെ ഉണ്ടാക്കുമായിരുന്നു.


ഔദ്യോഗിക ജോലികളിൽ സ്വന്തം രാജ്യത്തിൽ ഉള്ള ആരേയും വിശ്വസിക്കാൻ പറ്റില്ല എന്ന പ്രശ്നം ഇന്ന് ഇന്ത്യയിൽ ഉടനീളം ഉള്ള ഒരു പ്രശ്നംതന്നെയാണ്. എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിന് ഇങ്ഗ്ളിഷ് ഭാഷയിലൂടെയുള്ള പൊതുപരീക്ഷയിലൂടെ തിരഞ്ഞെടുത്ത് നിയമിച്ച് നിർമ്മിച്ച ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽനിന്നും ഈ വിധം ഉള്ള ഒരു പ്രശ്നം കാര്യമായി അനുഭവപ്പെട്ടിരുന്നില്ല എന്നുള്ളതാവാം വാസ്തവം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്ന പശ്ചാത്തലം, ഇങ്ഗ്ളിഷ് ഭരണകാലത്ത് ബൃട്ടിഷ്-ഇന്ത്യയിൽ ഉള്ള പ്രാദേശികരായ ഉദ്യോഗസ്ഥർ അവരുടെ മുകളിൽ ഉള്ള ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ അനുകരിക്കാനാണ് ശ്രമിച്ചത് എന്നതാണ്.


ഇന്ന് ഇന്ത്യയിൽ ഉള്ള മിക്ക ഉദ്യോഗസ്ഥരും അവരുടെ മുകളിൽ ഉള്ള ഉദ്യോഗസ്ഥരേയും രാഷ്ട്രീയക്കാരേയും ആണ് അനുകരിക്കാൻ ശ്രമിക്കുന്നത്.


ഈ രണ്ട് വ്യത്യസ്തങ്ങളായ അനുകരണങ്ങൾ വ്യത്യസ്തരായ സാംസ്ക്കാരിക മൂല്യങ്ങളാണ് വ്യക്തിയിൽ പടർത്തുക. രണ്ടും രണ്ടുതരം വ്യക്തികളെയാണ് വാർത്തെടുക്കുക.


കീഴ് ജനത്തിൽ പെട്ട വ്യക്തികളെ സർക്കാർ സേവനത്തിലെ ഉയർന്ന പീഠങ്ങളിൽ ഇരിക്കാൻ സൌകര്യപ്പെടുത്തിയാൽ ഉളവാകുന്ന പ്രശ്നങ്ങളിൽ ഒന്നുരണ്ടെണം MATEERതന്നെ സൂചിപ്പിക്കുന്നുണ്ട്. മതപരമായുള്ളതും ആത്മീയമായുള്ളതും ക്ഷേത്രഭരണ സംബന്ധമായുള്ളതും മറ്റുമായ സർക്കാർ വക ഉത്തരവാദിത്വങ്ങളും സാധാരണ സർക്കാർ ഭരണ ഉത്തരവാദിത്വങ്ങളും തിരുവിതാകൂറിൽ തമ്മിൽതമ്മിൽ ഇടകലർന്നാണ് ഇരുന്നിരുന്നത്. ഇതിനാൽത്തന്നെ ജാതീയമായി കുറവ് സ്ഥാനമുള്ളവരെ ഈ വിധ ഉത്തരവാദിത്വങ്ങളിൽ നിയമിക്കാൻ പറ്റില്ല.


Travancore State Manualൽ ഈ വിധം ഒരു വാചകം കാണുന്നുണ്ട്.


He was the junior of the two Dewan Peishcars, but the Senior one Raman Menoven (Menon) was in the north of Travancore and being a Soodra could not have conducted the great religious festival then celebrating at Trivandrum.

തർജ്ജമ: രണ്ട് ദിവാൻ പെയ്ഷ്ക്കാരുകളിൽ ഈ ആൾ ജൂനിയർ ആയിരുന്നു. എന്നാൽ സീനിയർ ആയ രാമൻ മേനോൻ .......ശൂദ്രനായത് കൊണ്ട് തിരുവനന്തപുരത്ത് കൊണ്ടാടപ്പെടുന്ന മതപരമായ ഉത്സവങ്ങൾ നടത്താൻ അയോഗ്യനായിരുന്നു.


എന്നാൽ നായർമാർക്ക് മറ്റെല്ലാപദവിയിലേക്കും പ്രവേശനം നൽകിയിരുന്നു.


Colonel Munro കുറച്ചുകാലം തിരുവിതാംകൂർ ദിവാനായി നിയമിക്കപ്പെട്ട അവസരത്തിൽ ആഢ്യത്വമുള്ള സുറിയാനി ക്രിസ്ത്യൻ കുടുംബങ്ങളിൽനിന്നും ചിലരെ നല്ലനിലവാരത്തിലുള്ള സർക്കാർ തൊഴിലുകളിൽ നിയമിക്കുകയുണ്ടായി. എന്നാൽ ഇക്കൂട്ടർ ക്ഷേത്രങ്ങളുടെ ചിലവു കണക്കുകളും അവിടുള്ള പലവിധ ധാന്യങ്ങളുടെ അളുവകളുംമറ്റും കുറിച്ചെടുക്കാൻ വരുമ്പോൾ ക്ഷേത്രത്തിന് പുറത്ത്, നിശ്ചിത ദൂരത്തിൽ മാറിനിന്നുവേണം ഈ വിധം തൊഴിൽ ചെയ്യേണ്ടിയിരുന്നത്.


എന്നാൽ മുകളിൽ സൂചിപ്പിച്ചതിനേക്കൾ വലിയ ഒരു പ്രശ്നം സാമൂഹികമായി ഉയർന്നവർ മുന്നിൽ കണ്ടിരുന്നു. കീഴ് ജനം ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങളിൽ കേറിയാൽ, ഈ വിധം തരംതാണ വ്യക്തിയുടെ മുന്നിൽ വന്ന് ഉയർന്ന ജനം കുനിഞ്ഞും അല്ലാതെയുംനിൽക്കേണ്ടിവരും. ഇത് ചിന്തിക്കാൻ പോലും പറ്റാത്തകാര്യമാണ്. കാരണം ഭാഷ ഫ്യൂഡൽ ആണ്. നിങ്ങൾ എന്നുപോലും ഇന്ന് ഉദ്യോഗസ്ഥരെ സാധാരണക്കാരന് സംബോധന ചെയ്യാൻ പറ്റാത്ത ഭാഷയാണ്.


ഈ ഒരു പ്രശ്നം ഇന്ന് ഇന്ത്യൻ ഉദ്യോഗസ്ഥ വർഗ്ഗം സംഭാവ്യമാക്കിയിട്ടുണ്ട്. തരംതാണവരെ ഉദ്യോഗത്തിൽ ഏത് നിലവാരത്തിൽ നിയമിച്ചാലും, ആ ആളുടെ മുന്നിൽ അടിയാളനായി സാധാരണക്കാരൻ കുനിഞ്ഞ് നിൽക്കേണ്ടിവരും. ഫ്യൂഡൽ ഭാഷയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഉദ്യോഗസ്ഥരായാൽ, ഇതാണ് പ്രശ്നം. ജാതിയല്ല പ്രശ്നം. എന്നാൽ ഇതിനെക്കുറിച്ച് പലതും വ്യപകമായി പറയേണ്ടിയിരിക്കുന്നു. പിന്നീടാവാം.


തരംതാണവർ ഉദ്യോഗത്തിൽ കയറിക്കൂടി പൊതുജനത്തെ കുനിപ്പിക്കുന്ന പ്രശ്നം ബൃട്ടിഷ്-ഇന്ത്യയിൽ സംഭാവ്യമാകാതിരിക്കാൻ ഇങ്ഗ്ളിഷ് ഭരണകൂടം വളരെ ശ്രദ്ധിച്ചിരുന്നു. അതിന് അവർ കണ്ടമാർഗ്ഗം തരംതാണ വ്യക്തിയെ ഉദ്യോഗതലത്തിലെ വൻ നിലവാരങ്ങളിൽ കടന്നുകയറാൻ അനുവദിക്കാതിരിക്കലാണ്. ഗുണമേന്മയുള്ളവരെ അരിച്ചുപെറുക്കിയെടുത്ത് ഉദ്യോഗ തലപ്പത്ത് ചേർക്കാനായി അവർ ഉപയോഗിച്ച അരിപ്പുതട്ട് ഗംഭീര ഗുണമേന്മയുള്ള ഇങ്ഗ്ളിഷ് പ്രാവീണ്യമായിരുന്നു.


ഈ വിധം നോക്കിയാൽ, ഇന്ന് കാര്യങ്ങൾ നേരെ തിരിച്ചാണ്. ഏറ്റവും നിലവാരം കുറഞ്ഞവരെ ഉദ്യോഗസ്ഥ തലപ്പത്ത് നിയമിക്കാനാണ് ഇന്നുള്ള സർക്കാർ പദ്ധതി. ജനം ഈ തികച്ചും നിലവാരം കുറഞ്ഞവരുടെ മുന്നിൽ വന്നുവേണം കുനിഞ്ഞുനിൽക്കാൻ.

1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും


3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ


4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി


5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്


6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ


7. ജാതിപ്പേര് എന്ന പൊല്ലാപ്പ്


8. നിർബന്ധിത തൊഴിലും മറ്റും


9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ


10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ


11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്


12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ


14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ


15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം


16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും


19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി


20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ


21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള


22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ


23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്


24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ


25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം


26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ


27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ


28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ


29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും


30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും


31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും


32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും


33. Malabar Manualൽ കൃത്രിമങ്ങൾ


34. ഒരു തീവണ്ടിപ്പാതയുടെ കഥ


35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം


36. കയറൂരിവിട്ടാൽ


37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത


38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം


39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!


40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും


41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും


42. ഒരു താരതമ്യം


43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ


44. ഗുരുവിന്‍റെ പൈതൃകം


45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ


47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ


48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും


49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ


50. സംസ്കൃത സാഹിത്യത്തിലൂടെ സാമൂഹിക

bottom of page