top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന് മുകളിൽ അധികാരം നൽകിയാൽ

ഇന്നുള്ള പട്ടാള ഓഫിസർമാർ കീഴ്ജീവനക്കാർക്ക് അവരോട് ഇങ്ഗ്ളിഷ് സംസാരിക്കാനുള്ള സാഹചര്യം നൽകും എന്ന് തോന്നുന്നില്ല. മലബാറിൽ ഓഫിസർമാർ കീഴ്ജീവനക്കാർക്ക് കഴിവതും ഇങ്ഗ്ളിഷ് സംസാരിക്കാനുള്ള സാഹചര്യം നൽകുമായിരുന്നു എന്ന് ഈ എഴുത്തുകാരന് നേരിൽ കണ്ടത് ഓർമ്മയുണ്ട്.


പഴയകാല മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം തിരുവിതാംകൂറിൽ നിന്നും എത്രമാത്രം വ്യത്യസ്തമായിരുന്നു എന്നതിലേക്ക് ചെറുതായൊന്ന് സൂചിപ്പിക്കാൻ ഒരുമ്പെടുകയാണ്. എന്നാൽ അതിന് മുൻപേ, ഇതുംകൂടി പറയേണ്ടിയിരിക്കുന്നു.


ഈ എഴുത്തുകാരൻ ഈ വക എഴുത്തുകൾക്ക് പിൻബലമായി എടുക്കുന്നത്, ഒന്ന് സ്വന്തം ജീവിതത്തിൽ നീരീക്ഷിച്ചതും, കണ്ടതും കേട്ടതുമായ പലകാര്യങ്ങളാണ്. പോരാത്തതിന്, ഈ എഴുത്തുകാരൻ Travancore State Manual, Native Life in Travancore, Malabar Manual തുടങ്ങിയ ഗ്രന്ഥങ്ങൾ പലപ്പോഴായി വായിക്കുകയും സ്വന്തമായുള്ള ചില തിരിച്ചറിവുകളുടെ വീക്ഷണകോണിൽനിന്നും അവയെ അപഗ്രഥിക്കുകയും ചെയ്തിട്ടുണ്ട്.


ഇതിനും ഉപരിയായി, ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തെക്കുറിച്ച്, ഇങ്ഗ്ളിഷുകാർക്ക് പോലും അറിയാത്ത പലകാര്യങ്ങളും മനസ്സിൽ ഉള്ളതും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.


ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയെ ഭൂഖണ്ട യൂറോപ്യൻ കൊളോണിയലിസവുമായി യാതോരുതരത്തിലും ബന്ധപ്പെടുത്താൻ പാടില്ല എന്ന നിലപാടും ഈ എഴുത്തുകാരനുണ്ട്. വാസ്തവത്തിൽ ഇങ്ഗ്ളിഷ് കൊളോണിയലിസത്തിന്റെ പൂർണ്ണമായ എതിർകോണിലാണ് ഭൂഖണ്ട യൂറോപ്യൻ കൊളോണിയലിസം എല്ലാരീതിയിലും ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഇവ രണ്ടിനേയും ഒരേ സംഗതിയായാണ് പല വിഡ്ഢി ഔപചാരിക ചരിത്രങ്ങളും വീക്ഷിക്കുന്നത്.


ഇങ്ങിനെയൊക്കെയാണ് കാര്യങ്ങളെങ്കിലും, ഈ എഴുത്തുകാരന്റെ തിരിച്ചറിവുകളിലും അവകാശവാദങ്ങളിലും ഉള്ള ബലക്ഷയമുള്ള ചില ഇടങ്ങൾ സൂചിപ്പിക്കാം. സ്വന്തം അനുഭവസമ്പത്തും നേരിട്ട് കണ്ടറിഞ്ഞതും, കേട്ടറിഞ്ഞതുമായ കാര്യങ്ങൾ വളരെ വിപുലമാണെങ്കിലും, ഇതിന്റെ വരമ്പിന് അപ്പുറത്തുള്ള കാര്യങ്ങളും അനവധിയാണ്.


ഉദാഹരണത്തിന്, ബൃട്ടിഷ്-മലബാറിൽ പോലീസ് സ്റ്റേഷനുകളിൽ എന്തായിരുന്നു പൊതുജനത്തിനുള്ള അനുഭവം എന്ന് ചോദിച്ചറിയാനുള്ള പഴയകാല ആരെയും ഈ എഴുത്തുകാരന് അറിയില്ല.


എന്നാൽ തിരുവിതാംകൂറുമായി താരതമ്യം ചെയ്യുമ്പോൾ, മലബാറിലെ പോലീസിന് അന്ന് കാഠിന്യം കുറവായിരുന്നിരിക്കാം എന്ന് തോന്നുന്നു. ഇതിനെക്കുറിച്ച് ആകെ മനസ്സിൽ ഉള്ളത് ഒന്ന് രണ്ട് കാര്യങ്ങളാണ്.


ഒന്ന് നക്സൽ പ്രവർത്തകനായിരുന്ന ശ്രീ. കെ വേണു തന്റെ ജയിൽ ജീവതാനുഭവങ്ങളെക്കുറിച്ച് എവിടെയോ എഴുതിയത് ഒരിക്കൽ ശ്രദ്ധയിൽ പെട്ടത് ഓർക്കുന്നു. മലബാർ പോലീസിന്റെയും തിരുവിതാംകൂർ പോലീസിന്റെയും പെരുമാറ്റങ്ങൾ താരമത്യപ്പെടുത്തി, ശ്രീ. കെ വേണു പറഞ്ഞതായി ഓർക്കുന്നത്, അന്നത്തെ തിരുവിതാംകൂർ പോലീസ് താരതമ്യേനെ മൃഗീയവും, മലബാർ പോലീസ് താരതമ്യേനെ മയമുള്ളതും ആയിരുന്നു എന്നാണ്. ഇതിന്റെ കാരണംതന്നെ ശ്രീ. കെ വേണു പറയുന്നത്, മലബാർ പോലീസ് ഇങ്ഗ്ളിഷ് ഭരണത്തിൽനിന്നും പിറന്നതാണ് എന്നതാണ്.


മറ്റൊരു കാര്യം പറയാനുള്ളത്, ഈ എഴുത്തിൽ നിന്നും തന്നെയുള്ള ഒരു ഉദ്ദരണിയാണ്.


QUOTE from Part 2 of this book: ഈ ഉപഭൂഖണ്ടത്തിൽ സേവനം അനുഷ്ടിച്ച ഒരു ഇങ്ഗ്ളിഷ് IP Officer ഇങ്ങിനെ രേഖപ്പെടുത്തിയത് വായിക്കാൻ ഇടവന്നിരുന്നു:


QUOTE: യാതോരു കാരണവശാലും ഒരു ഇന്ത്യക്കാരന് മറ്റ് ഇന്ത്യക്കാരുടെ മേൽ അധികാരം നൽകരുത്. നൽകിയാൽ അത് ദുരുപയോഗപ്പെടും എന്നത് തീർച്ചയാണ്. END OF QUOTE


മറ്റൊരു ഇങ്ഗ്ളിഷ് IP Officer ആശ്ചര്യത്തോടുകൂടി രേഖപ്പെടുത്തിയതും ഉണ്ട്. പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാനായി കൊണ്ടുവന്ന ആളെ യാതോരു കാരണവശാലും, പീഡിപ്പിക്കരുത് എന്ന് കർശനമായി താക്കീത് നൽകിയാലും, ഇങ്ഗ്ളിഷ് ഓഫിസർമാർ അൽപനേരം ഒന്ന് മാറിനിന്നാൽ, പോലീസുകാർ പിടിച്ച് കൊണ്ടുവന്ന ആളെ മുഖത്തിട്ടടിക്കുകയും മറ്റും ചെയ്തിരിക്കും.


എന്ത് കൊണ്ടാണ് പോലീസുകാർ ഇങ്ങിനെ പെരുമാറുന്നത് എന്ന് മനസ്സിലാകുന്നില്ല എന്നതായിരുന്നു ആ IP Officerറുടെ അത്ഭുതം.


എന്നാൽ, 'സാർ' എന്നും, 'നിങ്ങൾ' എന്നും, 'അദ്ദേഹം' എന്നും, 'അവർ' എന്നും നിർവ്വചിക്കപ്പെടുന്നവർക്ക് മുഖത്തടികിട്ടില്ല. മറിച്ച്, 'നീ'യെന്നും 'അവൻ' എന്നും 'അവൾ' എന്നും നിർവ്വചിക്കപ്പെടുന്നവർക്കാണ് ഇത് സംഭവിക്കുക എന്ന കാര്യം ഇങ്ഗ്ളിഷ് ഓഫിസർക്ക് അറിവ് ലഭിച്ചിരുന്നോ എന്ന് അറിയില്ല. END OF QUOTE from Part 2 of this book


ഇവിടെ എടുത്ത് പറയാനുള്ള ഒരു കാര്യം ഉണ്ട്. ഇങ്ഗ്ളിഷുകാർക്ക് (ഐറിഷുകാർക്കും, സ്ക്കോട്ടിഷുകാർക്കും, ജർമൻകാർക്കും മറ്റും അല്ല), ഈ ഉപഭൂഖണ്ട ഭാഷകളെ മനസ്സിലാക്കാനും പഠിച്ചെടുക്കുവാനും വളരെ പ്രയാസം തന്നെയായിരുന്നു. ഇങ്ഗ്ളിഷ് ഭരണത്തിന് ഈ ഉപഭൂഖണ്ടത്തിൽ അടിത്തറപാകുകയും വളരെ നാൾ ഇവിടുള്ള ഭരണത്തിന് നേതൃത്വം നൽകുകയും ചെയ്ത Robert Clive ഈ വക ഭാഷകൾ പഠിക്കാൻ ശ്രമിച്ചില്ല എന്ന് അറിയുന്നു.


ഹിന്ദിയേക്കാൾ വളരെ പ്രയാസം തന്നെയായിരുന്നു തമിഴ് പോലുള്ള ഉപദ്വീപിന്റെ ദക്ഷിണദേശത്തുള്ള ഭാഷകൾ.


ഇങ്ങിനെയുള്ള ഒരു ദേശത്തിൽ ICS / IP Officerമാരായി സേവനമനുഷ്ഠിച്ച ഇങ്ഗ്ളിഷ് ഓഫിസർമാർക്ക് അവരുടെ കീഴിലുള്ള ജീവനക്കാരുടേയും ജനങ്ങളുടേയും ആശയവിനിമയവും, മാനസികഭാവവും, സാമൂഹിക ബന്ധചരടുകളും മറ്റും, ഒരു മനുഷ്യൻ മൃഗങ്ങളിലെ ഈവക കാര്യങ്ങൾ ഗ്രഹിച്ചെടുക്കാൻ ശ്രമിക്കുന്നത് പോലെയായിരുന്നിരിക്കണം.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള