top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

11. ഉയർത്തിനിർത്തുന്ന സാമൂഹിക പ്രസ്ഥാനത്തിന് മഴുവെക്കുന്ന പരിപാടി

മലബാറിൽ ഇങ്ഗ്ളിഷ് ഭരണം ശക്തി സംഭരിക്കുകയും ജാതീയ വരമ്പുകളെ മാനിക്കാതെ സർക്കാർ തൊഴിലുകൾ വെറും ഇങ്ഗ്ളിഷ് വിജ്ഞാനത്തിന്റേയും അതുമായി ബന്ധപ്പെട്ട കാര്യക്ഷമതയുടേയും അളവുകോലുകൾക്ക് അനുസൃതമായി എല്ലാതരം ജനങ്ങൾക്കും അവകാശപ്പെട്ടതുമായി മാറ്റുകയും ചെയ്തപ്പോൾ, മലബാറിലെ നായർമാർക്ക് പെട്ടെന്ന് ചുവട് മാറ്റിച്ചവിട്ടേണ്ടതായിവന്നു.


Native Life in Travancore എന്ന ഗ്രന്ഥത്തിൽ Rev. Samuel Mateer ഇങ്ങിനെ പറയുന്നുണ്ട് :


QUOTE:

Sudras meeting Brahmans adore them, folding both hands together; the Brahman, in return. confers his blessing by holding the left hand to the chest and closing the fingers. END OF QUOTE.


ഉദ്ദരണി: ബ്രാഹ്മണരെ എതിരേൽക്കുന്ന ശൂദ്രർ, കൈകൾ കൂപ്പി അവരെ സ്നേഹാദരങ്ങൾ കൊണ്ട് പൊതിയുന്നു. ഇടത്ത് കൈ സ്വന്തം നെഞ്ചിനോട് ചേർത്ത് പിടിച്ച്, വിരലുകൾ ചുരുട്ടി, ബ്രാഹ്മണൻ അദ്ദേഹത്തിന്റെ അനുഗ്രഹം മറുപടിയായി നൽകുന്നു. ഉദ്ദരണിയുടെ അന്ത്യം.


ഈ കാഴ്ചയിൽ എന്തോ പന്തികേടുണ്ട് എന്ന രീതിയിലാണ് Rev. Samuel Mateer ഇതിനെ ചിത്രീകരിക്കുന്നത്. എന്നാൽ, പോലീസ് കോൺസ്റ്റബ്ൾ ഐപിഎസ്സുകാരനെ കാണുമ്പോൾ കാണിക്കുന്ന ബഹുമാനവും സെലൂട്ടിങ്ങും മറ്റും ഫ്യൂഡൽ ഭാഷയുമായി കൂട്ടിക്കുഴയുമ്പോൾ ഇതിനേക്കാൾ വിചിത്രമായി ഒരു ഇങ്ഗ്ളിഷ് പൌരന് അനുഭവപ്പെടും എന്നുള്ളതാണ് വാസ്തവം.


Rev. Samuel Mateer നൽകിയ ചിത്രീകരണം തിരുവിതാംകൂറിലെ കാര്യമാണെങ്കിലും, ഈ ഉപഭൂഖണ്ടത്തിലെ മിക്ക ഹൈന്ദവ രാജ്യങ്ങളിലും ഇത് പോലുള്ള സാമൂഹിക ദൃശ്യങ്ങൾ സാധാരണമായിരുന്നിരിക്കാം.


എന്നാൽ ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്ന ഇടങ്ങളിൽ, അതായത് ബൃട്ടിഷ്-ഇന്ത്യയിൽ കാര്യങ്ങൾ ആകെ കലങ്ങിമറിയുകയായിരുന്നു. നായർമാരിലും കൂട്ടുകുടുംബസമ്പ്രദായം മരുമക്കത്തായം തന്നെയായിരുന്നു. ഇങ്ഗ്ളിഷ് ഭരണം മെഡ്രാസിൽ വരികയും, തിരുവിതാംകൂറിൽ ഇതിന്റെ അലയടികൾ അനുഭവപ്പെടുകയും ചെയ്തപ്പോൾ, മരുമക്കത്തായത്തെക്കുറിച്ചും പലരീതിയിൽ ഉള്ള വേവലാതികൾ അറിഞ്ഞുതുടങ്ങി.


പിതാവിന് സ്വന്തം മക്കൾക്ക് യാതോരു സ്വത്തും നൽകാൻ ആവില്ല. കാരണവന്മാർക്ക് സഹോദരിമാരുടെ കുട്ടികളുടെ സമ്പത്തിക സംരക്ഷണവും മറ്റും പേറേണ്ടിവരുന്നു. പോരാത്തതിന്, സഹോദരിയുടെ പല കുട്ടികൾക്കും പിതാവില്ലാത്ത അവസ്ഥ.


QUOTE from Native Life in Travancore: Some of the more enlightened and educated Nayars are now beginning to realise their degradation, and to rebel against the Brahmanical tyranny, and absurd and demoralising laws under which they are placed. END of QUOTE,


ഉദ്ദരണി: വിദ്യാഭ്യാസം ലഭിച്ച (എന്നുവച്ചാൽ ഇങ്ഗ്ളിഷ് പ്രാവീണ്യം ലഭിച്ച എന്ന് അർത്ഥം), നായർമാർ അവരുടെ അധ:പതനം മനസ്സിലാക്കുകയും ബ്രാഹ്മണ ദുഷ്പ്രഭുത്വത്തിനും, അസംബന്ധമായതും, മനോവീര്യം കെടുത്തുന്നതും, സദാചാരഭംഗം വരുത്തുന്നതുമായ നിയമങ്ങൾക്ക് എതിരായി വിപ്ളവസംസാരം നടത്തിത്തുടങ്ങുകയും ചെയ്തുതുടങ്ങി. ഉദ്ദരണിയുടെ അന്ത്യം.


കോൺസ്റ്റബ്ൾ ഐപിഎസ്സിന് എതിരായി കൊടിയുയർത്തുന്നത് മാതിരിയാണ് ഈ പ്രവണത. തിരുവിതാംകൂറിൽ ഈഴവർക്കും, ഷാണർമാർക്കും, ചൊവ്വന്മാർക്കും, അവർക്ക് കീഴിലുള്ള അനവധി ജനക്കൂട്ടങ്ങൾക്കും മുകളിൽ നായർമാരെ ഉയർത്തിനിർത്തുന്ന സാമൂഹിക പ്രസ്ഥാനത്തിന് മഴുവെക്കുന്ന പരിപാടിയാണ് ഇത് എന്ന് നായർമാർക്ക് ബോധോദയം വന്നില്ല എന്നുള്ളതാവാം വാസ്തവം.


ഐപിഎസ്സിനെ മറിച്ചിട്ടാൽ, കോൺസ്റ്റബ്ളും നിലംപരിശാകും എന്നുള്ളതാണ് വാസ്തവം.


എന്നാൽ ബൃട്ടിഷ് പ്രസിഡൻസിയായ മെഡ്രാസിന്റെ വിദൂര ജില്ലയായ മലബാറിൽ കാര്യങ്ങൾ വേറെയായിരുന്നു. ബ്രാഹ്മണരെ മറിച്ചിട്ടാൽ നായർമാർക്ക് കാര്യമായ ദോഷംവരാനില്ല. കാരണം ബ്രാഹ്മണ മേധാവിത്വത്തിന് നിയമസാധുത പോയിരുന്നു.


QUOTE from Native Life in Travancore: a society for the reform of the Malabar laws of marriage (and inheritance) has been formed at Calicut by the leaders of the Nayar community, especially those educated in English. END of QUOTE


നായർമാരുടെ സാമൂഹിക നേതാക്കൾ മലബാറിലെ വൈവാഹിക നിയമങ്ങളേയും, (കുടുംബസ്വത്തിന്റെ പിന്തുടർച്ചാവകാശത്തെയും) നവീകരിക്കാനായി Calicutൽ (കോഴിക്കോട്) ഒരു സൊസൈറ്റി രൂപീകരിച്ചു. ഉദ്ദരണിയുടെ അന്ത്യം.


കാരണം ദിവ്യത്വം നഷ്ടപ്പെട്ട നമ്പൂതീരിമാർക്ക് കുടുംബത്തിൽ കൈകടത്താനും മറ്റും ഉള്ള അവകാശം ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിച്ച പല നായർമാർക്കും വൈമനസ്യം വന്നുതുടങ്ങിയിരുന്നു. എന്നാൽ വാസ്തവം ഇതിലൊന്നും ഒടുങ്ങില്ലതന്നെ.


ഫ്യൂഡൽ ഭാഷകളിൽ ദിവ്യത്വം കാലാകാലങ്ങളായി നൽകപ്പെട്ട വ്യക്തികൾക്കും അവരുടെ മന്ത്രംമണക്കുന്ന ഇല്ലങ്ങൾക്കും, മനകൾക്കും, ഇവരുമായി ബന്ധപ്പെട്ട പലവിധ മന്ത്രോച്ചാരണങ്ങൾക്കും, കുലദൈവ / ചാത്തൻ സേവകൾക്കും, വിഷ്ണുമായകൾക്കും, ഹോമങ്ങൾക്കും, ബലികർമ്മങ്ങൾക്കും മറ്റും ഉള്ള സാമൂഹിക ശക്തി അത്ര എളുപ്പത്തിൽ തെച്ചുമാച്ചുകളയാൻ ആവില്ലതന്നെ. കാരണം, ഫ്യൂഡൽ ഭാഷകളും പലവിധ തന്ത്രവിദ്യകളും കൂടോത്രങ്ങളും മറ്റും തമ്മിൽ കുഴഞ്ഞാണ് കിടക്കുന്നത് എന്നത് സത്യമാകാം.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page