top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

33. മരുമക്കത്തായ തീയരുടെ വേവലാതികൾ

ചരിത്രപരമായും പാരമ്പര്യപരമായും യാതോരു ബന്ധവും ഇല്ലാതിരുന്ന ജനക്കൂട്ടങ്ങളുമായി മരുമക്കത്തായ തീയർ ബന്ധപ്പെട്ടുതുടങ്ങി, മലബാർ ജില്ലയുടെ രൂപീകരണത്തോടുകൂടി.


രണ്ട് വ്യത്യസ്ത ജനക്കൂട്ടങ്ങളാണ് മരുമക്കത്തായ തീയരുമായി ഒരേ നിലവാരത്തിൽ സ്വയം പരിചയപ്പെടുത്തപ്പെട്ടത്. ഒന്ന് ദക്ഷിണ മലബാറിലെ മക്കത്തായ തീയരും, മറ്റേത് തിരുവിതാംകൂറിലെ ഈഴവരും. ഈ പറഞ്ഞ രണ്ട് കൂട്ടർ തമ്മിൽ പൊതുവായ ഒരു കാര്യം ഉണ്ടായിരുന്നു. അതായത് രണ്ട് കൂട്ടരും മക്കത്തായ കുടുംബസമ്പ്രദായമുള്ളവരാണ്.


എന്നാൽ, ഈ രണ്ട് കൂട്ടരേയും മരുമക്കത്തായ തീയരുമായി ബന്ധപ്പെടുത്തി നിർവ്വചിക്കാൻ ഹേതുവായി വന്നത്, ഈ മൂന്ന് കൂട്ടരിലും, കാർഷിക തൊഴിൽ ചെയ്യുന്നവരിൽ തെങ്ങേറ്റക്കാരും, കള്ള് ചെത്ത് തൊഴിൽ ചെയ്യുന്നവരും ഉണ്ടായിരുന്നു എന്നതാണ്.


ജനസമുദായത്തിലെ താഴെക്കിടയിൽ ഉള്ളവരുടെ തൊഴിൽ പരമായുള്ള സാമ്യതയിൽ ഊന്നിക്കൊണ്ട് സമുദായത്തിലെ മുകൾതട്ടിലുള്ളവരെ ഒരേകൂട്ടരായി കാണുന്നത് മരുമക്കത്തായ തീയരിലെ ഉയർന്ന കുടുംബക്കാർക്ക് യോജിക്കാനോ സഹിക്കാനോ പറ്റാത്തകാര്യമായിരുന്നു.


തെങ്ങേറ്റ തൊഴിൽ എന്ന അതി സാഹസിക തൊഴിൽ തരംതാണ് പോയത് ഫ്യൂഡൽ ഭാഷകളുടെ വിക്രിയംകൊണ്ട് മാത്രാണ്. ഇങ്ഗ്ളിഷിൽ ഈ വിധ തൊഴിലുകളെ തരംതാണതാക്കാൻ തെല്ല് പ്രയാസം തന്നെയായിരിക്കും.


ഈഴവ തെങ്ങേറ്റക്കാർ തെങ്ങിൽ കയറുന്നത് പോലെയല്ല വടക്കേ മലബാറിലെ തെങ്ങ് കയറ്റം പണ്ട് കാലങ്ങളിൽ. ഇന്ന് ഇത് എങ്ങിനെയാണ് എന്ന് വലിയ നിശ്ചയമില്ല. തിരുവിതാംകൂറിലെ ഈഴവർ തെങ്ങിൽ കയറുന്ന അവസരത്തിൽ, കാലിൽ കയറുകൊണ്ടുള്ള (മലബാറി: ചൂടികൊണ്ടുള്ള) ഒരു തള ഇടും. ഒരു കൈ മുകളിൽ തെങ്ങിൽ വലിച്ച് പിടിക്കുകയും, മറ്റേ കൈ തെങ്ങിൽ താഴെ അമർത്തിപ്പിടിക്കുകയും ചെയ്താണ് തെങ്ങിൽ കയറുക.


വടക്കേ മലബാറിൽ കാലിലും കൈയിലും ചൂടികൊണ്ടുള്ള തളയിട്ട് തികച്ചും മറ്റൊരു രീതിയിലാണ് തെങ്ങേറ്റം നടത്താറ്. മാത്രവുമല്ല, പലപ്പോഴും, മുളകൊണ്ടുള്ള ഒരു കോണി (മലയാളം: ഏണി)യും ഇവർ ഉപയോഗിച്ചേക്കാം. തിരുവിതാംകൂറിൽ ഈ വിധം ഒരു മുളകൊണ്ടുള്ള ഏണി തെങ്ങേറ്റത്തിൽ ഉപയോഗിച്ചിരുന്നുവോ എന്ന് അറിയില്ല.


തിരുവിതാംകൂറിൽ തെങ്ങേറ്റവുമായി ബന്ധപ്പെട്ട് പണ്ട് കണ്ട ഒരു കാര്യം തെങ്ങിന്മേൽ പടികൾ കൊത്തിവെക്കുന്ന ഒരു ഏർപ്പാടാണ്. ഇത് മലബാറിൽ കണ്ടതായി തോന്നുന്നില്ല.


ഈ എഴുത്തുകാരന് വളരെ ഉയരം കൂടിയ തെങ്ങുകളിൽ കയറുന്ന കാര്യത്തിൽ കാര്യമായ നൈപുണ്യം ഏതാണ്ട് 40 വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നു. ഇന്ന് ഇത് ആലോചിക്കാൻ കൂടി പറ്റാത്ത കാര്യമാണ്.


മലബാർ ജില്ലയുടെ ആസ്ഥാനം Calicut (കോഴിക്കോട്) ആക്കിയതോടുകൂടിയാണ് മരുമക്കത്തായ തീയർക്ക് അവരുടെ മേൽവിലാസത്തിൽ കാര്യമായ ചതവ് സംഭവിക്കുന്നതായി അനുഭവപ്പെട്ടത്.


കോഴിക്കോടുള്ള കുട്ടിരാജാവായ സാമൂതിരിയുടെ പ്രദേശത്ത് സാമൂതിരിയോ, ബ്രാഹ്മണരോ, നായന്മാരോ ഭൂസ്വത്ത് ഉടമസ്ഥരായുള്ള രേഖകളിൽ തീയരെ രേഖപ്പെടുത്തുന്ന അവസരത്തിൽ അവരെ ഈഴവർ എന്ന് രേഖപ്പെടുത്തിത്തുടങ്ങി. വടക്കേ മലബാറിൽ ചെറിയ തോതിൽ ഈഴവ കൂലിവേലക്കാർ വന്നുതുടങ്ങിയിരുന്നു. അവരിൽ പലരും തെങ്ങേറ്റ തൊഴിലിൽ പരിചയമുള്ളവരുമായിരിക്കാം.


ഇങ്ങിനെയുള്ള പരാമർശം മരുമക്കത്തായ തീയരിലെ ഉന്നത കുടുംബക്കാർക്ക് രുചികരമായില്ല എന്ന് രേഖപ്പെടുത്തിക്കാണുന്നു. ഈ നീരസത്തിന് പിന്നിൽ ഉള്ള മൊത്തമായ കാരണങ്ങൾ ഇവയാണ്:


ഒന്ന് വടക്കേ മലബാറിലേക്ക് കടന്നു വന്ന ഈഴവർ, തിരുവിതാംകൂറിലെ ഉയർന്ന സാമൂഹിക സ്ഥാനമുളള ഈഴവ കുടുംബക്കാരിൽ പെട്ടവരായിരിക്കില്ല. മറിച്ച് സമൂഹത്തിലെ അടിത്തട്ടിൽ, ജാതീയമായ അമർത്തലുകളിൽ പെട്ട് ഉഴലുന്നവർ ആയിരുന്നിരിക്കാം. നാട്ടിൽ കയറിവന്ന അടിപ്പണിക്കാരെപ്പോലുള്ള കൂലിക്കാരോട് സാമ്യപ്പെടുത്തുന്നത് ഒന്നാമത്തെ പ്രശ്നം.


രണ്ടാമത്ത പ്രശ്നം മരുമക്കത്തായ തീയരെ ഒന്ന് സാമൂഹികമായി ഒതുക്കണം എന്നത് നായർമാർക്കും മറ്റ് ഉയർന്ന ജാതിക്കാർക്കും ഒരു സാമൂഹിക ആവശ്യമായി വന്നു തുടങ്ങി. കാരണം, ബ്രാഹ്മണരുടേയും കുട്ടി രാജാക്കളുടേയും സാമൂഹികാധികാരം അസ്തമിച്ച് തുടങ്ങിയിരിക്കുന്നു. ജാതീയമായ ചട്ടങ്ങളെക്കുറിച്ചും, ഇതുമായി ബന്ധപ്പെട്ട അനിവാര്യമായ സാമൂഹിക ബഹുമാന-തരംതാഴ്ത്തൽ ഭാഷാകോഡുകളെക്കുറിച്ചും മറ്റും യാതോരുവിവരവും ഇല്ലാത്ത വിവരംകെട്ട ഇങ്ഗ്ളിഷ് താന്തോന്നികളാണ് ഭരിക്കുന്നത്. ഇവരുടെ തേർവാഴ്ചയിൽ കീഴ് ജാതിക്കരെല്ലാം പത്തി ഉയർത്തിയേക്കാം.


സാമൂഹികമായി ഉയർന്നുവരുന്ന തീയരെ ശൂദ്രഗണത്തിൽ (നായർമാർ ഗണത്തിൽ) പെടുത്താമോ എന്ന് Calicutൽ സമ്മേളിച്ച ബ്രാഹ്മണരോടും നായന്മാരോടും ചോദിച്ചപ്പോൾ, അവർ വ്യക്തമായി ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയതായി തോന്നിപ്പിക്കുന്ന ഒരു രേഖ William Logan എഴുതിയ MALABAR MANUALൽ കാണുന്നുണ്ട്.


QUOTE: Upon asking a number of Brahmans and Nayars assembled at Calicut whether Tiyars were included among the Sudras of the Sastra they professed ignorance, and said they must refer to the Sastra. END OF QUOTE.


ഈ ഒരു രേഖപ്പെടുത്തലിൽ ശ്രദ്ധിക്കാനുള്ള കാര്യം തീയർ എന്ന വാക്ക് രണ്ട് വ്യത്യസ്ത ജാതിക്കാരെ പ്രതിനിധീകരിക്കുന്നു എന്നതാണ്. ഈ വിവരം ഈ ഉദ്ദരണിയിൽ കാണുന്നില്ല. അതേ സമയം നായർമാരും തമ്മിൽ ബന്ധപ്പെടാതിരുന്ന രണ്ട് വ്യത്യസ്ത ജനക്കൂട്ടങ്ങൾ ആയിരുന്നു അതിന് മുൻപ് വരെ. ഈ വിവരവും ഈ ഉദ്ദരണിയിൽ കാണുന്നില്ല.


അതോടൊപ്പം തന്നെ, മലബാറിൽ താമസം തുടങ്ങിയ ഈഴവ കാർഷിക തൊഴിലുകാർ തങ്ങളും തീയരാണ് എന്ന് സൂചിപ്പിച്ച് തുടങ്ങിയിരുന്നു. അവരാണെങ്കിൽ തൊക്കിന് അല്ലം കറുപ്പ് ഉള്ളവരും ആണ്.


ഈഴവർ തങ്ങൾ തീയരാണ് എന്ന് പറഞ്ഞ് തുടങ്ങിയത് ഏറ്റവും കൂടുതലായി അലോസരപ്പെടുത്തിയത് മരുമക്കത്തായ തീയരെ ആയിരുന്നിരിക്കാം. തെക്കേ മലബാറിലെ മക്കത്തായ തീയരും തിരുവിതാംകൂറിലെ ഈഴവരും മക്കത്തായ കൂടുംബ സമ്പ്രദായമുള്ളവരാണ്. മാത്രവുമല്ല, അവർ ഭൂമിശാസ്ത്രപ്രകാരം അടുത്തടുത്ത് ഉള്ള ജനക്കൂട്ടങ്ങൾ ആയിരുന്നു.


തങ്ങൾ ഈഴവർ അല്ലാ എന്ന് മരുമക്കത്തായ തീയർ ശക്തമായി പ്രതിഷേധം അറിയിച്ചപ്പോൾ, സാമൂതിരിയുടെ ആൾക്കാരും, ബ്രാഹ്മണരും, നായന്മാരും വിട്ടുകൊടുത്തില്ല. നിങ്ങൾ ഈഴവർ തന്നെയാണ് എന്ന് അവരും ശക്തമായി രേഖപ്പെടുത്തിത്തുടങ്ങി. രേഖകളിൽ തങ്ങൾ ഈഴവരാണ് എന്ന് രേഖപ്പെടുത്താൻ തയ്യാറില്ലാത്ത തീയർക്ക് ഭൂമി പാട്ടത്തിന് നൽകില്ല എന്ന അവസ്ഥവരെ വന്നുതുടങ്ങി.


Edgar Thurston എഴുതിയ Castes and Tribes of Southern India എന്ന ഗ്രന്ഥത്തിൽ നിന്നുമുള്ളു ഉദ്ദരണി നോക്കുക.


QUOTE: The Tiyans are always styled Izhuvan in documents concerning land, in which the Zamorin, or some Brâhman or Nâyar grandee, appears as landlord. The Tiyans look down on the Izhuvans, and repudiate the relationship. Yet they cannot but submit to be called Izhuvan in their documents, for their Nâyar or Brâhman landlord will not let them have the land to cultivate, unless they do so. END OF QUOTE.


കീഴിൽ പടിപടിയായി ഉച്ചനീചത്വത്തിൽ പെട്ടുകിടക്കുന്നവരെ തമ്മിൽ തല്ലിക്കാൻ ഫ്യൂഡൽ ഭാഷകളിൽ ഉപയോഗിക്കുന്ന ഒരു പദ്ധതിയാണ് ഇത്. ഉദാഹരണത്തിന്, കമ്പനിയിലെ ഡ്രൈവർമാരെ കുറച്ച് മാനേജർമാർ ആ കമ്പനിയിലെ തോട്ടപ്പണിക്കാരെക്കാൾ ഉയർത്തി പരാമർശിക്കും. മറ്റൊരു കൂട്ടർ അവരെ തോട്ടപ്പണിക്കാരുടെ കീഴിൽ ആയി പരാമർശിക്കും. ഇത്, രണ്ട് തൊഴിൽകാരിലും തമ്മിൽ വിദ്വേഷം വളർത്തും. മത്സരബുദ്ധിയും തമ്മിൽ തരംതാഴ്തുന്ന വിവരങ്ങൾ വിളമ്പാൻ പ്രോത്സാഹനം നൽകുകയും ചെയ്യും. ഈ തമ്മിൽ തല്ല് മുകളിൽ നിന്നും നോക്കി കാണാൻ നല്ല രസമാണ്.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page