top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

40. പിടിവിട്ടുപോയ കീഴാളരെ തിരികെ കാൽച്ചങ്ങലയിൽ ഇടാനായി ഇറങ്ങിത്തിരിച്ച പുത്തൻ നേതാക്കൾ

Mr. Kannan, ഭാര്യാസമേതം Tellicherryയിൽ തിരിച്ചെത്തി. മകനെ നേരെ Calicutൽ ഉള്ള, മഹാരാഷ്ട്രക്കാരുടെ ടെക്സ്റ്റൈൽ മൊത്തവ്യാപാര സ്ഥാപനത്തിൽ കൊണ്ടുചെന്നു ചേർത്തു. അവർ ഗോവിന്ദനെ തൊഴിൽ പഠിപ്പിക്കുകയും, മഹാരാഷ്ട്രയിലേക്ക് മാറ്റുകയും ചെയ്തു. അതോടുകൂടി ഗോവിന്ദന്റെ മാനസികവ്യാപ്തി വളരെ വിപുലമായി. അവിടെ കുറച്ച് കാലം നിന്നതിന് ശേഷം, മൊത്തവ്യാപാരിയുടെ ശക്തമായ പിൻബലത്തോടുകൂടി, Tellicherryയിൽ ഇന്ന് പോലീസ് സ്റ്റേഷൻ ഉള്ള സ്ഥാനത്തിന് അടുത്തായി രണ്ട് നീളംകൂടിയ മുറികൾ ഉള്ള ഒരു പ്രബലമായ ടെക്സ്റ്റൈൽ ഷോറൂം തുറന്നു. ഇത് ഈ വ്യക്തിയുടെ ജീവിത കഥയിൽ നിന്നുമാണ്.


എന്നാൽ ഈ കഥയ്ക്ക് പിന്നണിയിൽ നടന്നകാര്യങ്ങൾ പറഞ്ഞുകൊണ്ട് ചരിത്രത്തിനെ ഒരു നോക്കുകയും ചെയ്യാനാവാം.


ഗോവിന്ദൻ ബോംബെയിൽ ഉള്ളപ്പോഴോ മറ്റോ ആണ് ഗാന്ധിയും അനുചരരുടേയും രാഷ്ട്രീയ പദ്ധതികളും മറ്റുമായി നേരിട്ട് ഇടപഴകാൻ ആയത്. സരോജിനി നൈഡുവിന്റെ പ്രസംഗം കേട്ട് ഗോവിന്ദൻ കോരിത്തരിച്ചു പോയി.


ഈ ഉപദ്വീപിലെ സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്ന പലരും അന്ന് ഇങ്ഗ്ളണ്ടിലേക്ക് പോയി പഠിക്കുമായിരുന്നു. അവിടെ എത്തിയാൽ, ഈ ഉപദ്വീപ് വളരെ നിസ്സാരമായ ഒരു ഇടമായി തോന്നും. അവർ അവിടെനിന്നും വെറും പേര് വിളിച്ച് സംബോധന ചെയ്യുന്ന നിസ്സാരരായ ഇങ്ഗ്ളിഷുകാർക്ക് ഈ ഉപദ്വീപിലെ പകുതിയോളം പ്രദേശം ഭരിക്കാൻ ആവുമെങ്കിൽ, അവർക്ക് അതിനേക്കാൾ എത്രയോ മടങ്ങ് എളുപ്പത്തിൽ ഈ പ്രദേശം ഭരിക്കാനും നിയക്കാനും ആവും എന്ന ഒരു തോന്നൽവരും എന്നത് സ്വാഭാവികം മാത്രം.


ഇന്ന് ഇതേ പോലെ കരുതുന്ന ഒരു വ്യക്തി ഉണ്ട്. MP ആണ്. അമേരിക്കയിൽ പഠിച്ച് വളർന്ന ആളാണ്. ആ ആൾക്കും ഇതേ വിചാരമാണ്. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ വിലസുന്നത് പോലെയൊന്നും ഇന്ത്യയിലും പാക്കിസ്ഥാനിലും ഈ ആൾക്ക് ഒരു സാധരണക്കാരനായി വിലസാൻ പറ്റില്ലതന്നെ.


ഒരു പോലീസ് സ്റ്റേഷൻ പോയിട്ട്, ഒരു വിലേജ് ഓഫിസിൽ വരെ ഈ ആൾക്ക് തന്റെ പൊള്ള പ്രതാംപം വീശിക്കാണിക്കാതെ പോയി ഒന്ന് ഉദ്യോഗസ്ഥരെ 'നിങ്ങൾ' എന്ന് പോലും സംബോധന ചെയ്ത് കാര്യങ്ങൾ നീക്കാൻ ആവില്ലതന്നെ. ഇതിന് കഴിയാത്ത വ്യക്തികളാണ് ഇന്ത്യയെ മൊത്തമായി ഭരിച്ച് ഗുണമേന്മയിലേക്ക് നയിക്കാൻ ആവും എന്ന് വിദേശങ്ങളിൽ ഇരുന്നും YouTubeലൂടെയും മറ്റും വീമ്പ് ഇളക്കുന്നത്.


സരോജിനി നൈഡുവും ഇങ്ഗ്ളണ്ടിൽ (Cambridgeൽ) പഠിച്ചിട്ടുള്ള ആളാണ്. ഈ ആളുടെ പിതാവും ഇങ്ഗ്ളണ്ടിൽ Edinburgh Universityൽ പഠിച്ചിട്ടുള്ള ആളാണ്. അന്ന് ഇങ്ഗ്ളണ്ടിൽ നിന്നും തിരിച്ചുവരുന്നവർ വൻ പദ്ധതികളുമായാണ് വരിക. വന്നപാടെ ഉപഭൂഖണ്ടത്തിലെ ജനങ്ങളെ സംഘടിപ്പിച്ച്, അവർ നേതാക്കളായുള്ള ഒരു പുതിയ രാജ്യം രൂപീകരിക്കാം എന്നതാണ് സ്വപ്നം.


സരോജിനി നൈഡു ബെങ്ഗോളി (Bengali) വനിതയാണെങ്കിലും വിവാഹത്തിന് ശേഷം ഹൈദരബാദ് രാജ്യത്തിലെ പ്രജയായിരിന്നു. ഈ ആൾ നേതാവായി പ്രഖ്യാപിച്ച ഗാന്ധി പോർബന്ധർ രാജ്യത്തിലെ പ്രജയാണ്. അവിടുത്തെ പ്രധാന മന്ത്രിയുടെ മകനാണ്.


ഇവിടെ വ്യക്തമായി എടുത്ത് പറയേണ്ടുന്ന കാര്യം ഈ രണ്ട് കൂട്ടരും ബൃട്ടിഷ് - ഇന്ത്യയിലെ പൌരന്മാരല്ല. മാത്രവുമല്ല, ഈ കൂട്ടർ അവരുടെ കീഴിൽ ബൃട്ടിഷ് - ഇന്ത്യയിലെ ജനങ്ങളെ സംഘടിപ്പിക്കാൻ ശ്രമിക്കുന്ന അവസരത്തിൽ, യഥാർത്ഥത്തിൽ മൂന്ന് പ്രസിഡസികളിലും ജനാതിപത്യ സംവിധാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട് രൂപീകരിക്കപ്പെട്ട മന്ത്രിസഭകൾ ആണ് ഭരിക്കുന്നത്. ഇങ്ഗ്ളിഷൂകാരല്ല.


ഇനി ഗോവിന്ദന്റെ കാര്യം പറയാം. ഈ ആൾ Tellicherryയിലെ വ്യക്തിയാണ്. ഈ ആൾ ജനിക്കുന്നതിന് ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ്, Tellicherryയിൽ നിന്നും ഏതാനും മൈലുകൾക്ക് അപ്പുറം മരുമക്കത്തായ തീയർക്ക് യാത്ര ആവുമായിരുന്നോ എന്നത് സംശയമാണ്. പോരാത്തതിന്, നായർ, രാജകുടുംബാംഗങ്ങൾ, നമ്പൂതിരിമാർ എന്നിവർക്കും യാത്ര സുരക്ഷിതമല്ലതന്നെ. നമ്പൂതിരിമാർ മുക്കുവരുടെ ബഹുമാനക്കുറവ് പേടിച്ച് കടലിൽ യാത്രചെയ്യില്ല. എന്നാൽ, നായന്മാരും രാജകുടുംബാംഗങ്ങളും, കടലിലൂടെ യാത്രചെയ്താൽ, Badagara (വടകര) തീരം കടന്ന് പോകണമെങ്കിൽ കടത്തനാട് മഹാരാജാവിന്റെ ഓലമേഞ്ഞ രാജമന്ദിരത്തിൽ നിന്നും പാസ് എടുത്തിരിക്കേണം. അല്ലെങ്കിൽ കോട്ടക്കൽ ഉള്ള മരക്കാർമാർ കപ്പലിനെ പിടികൂടും, കിട്ടുന്നത് അവർ പങ്കിടും. കുറച്ച് പങ്ക് Badagara മഹാരാജാവിനും നൽകും.Tellicherryക്ക് തൊട്ട് വടക്കായുള്ള ധർമ്മടം തുരത്ത് പലപ്പോഴും Cannanoreറിലെ ആഴി രാജാക്കളുടെ കൈവശം ആയിരുന്നു. Tellicherryക്ക് തൊട്ട് കിഴക്കായി കോട്ടയം മഹാരാജാവിന്റെ അധികാരപരിധി.


Tellicherry എന്ന കിളിക്കൂടു പോലുള്ള ഇടത്ത് ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഗോവിന്ദന്റെ മാതാപിതാക്കളേയും മറ്റും മാത്രമല്ല, മറിച്ച്, നമ്പൂതിരി കുടുംബങ്ങൾക്ക് വരെ പൊതുനിരത്തിൽ സുരക്ഷിതരായി ഇറങ്ങി നടക്കാം എന്ന സാമൂഹിക സ്ഥിതി വരുത്തിയതിനെക്കുറിച്ച് യാതോരു വിവരവും ഗോവിന്ദന് ഇല്ലതന്നെ.


ഈ Tellicherryയിലെ ചെറുപ്പക്കാരൻ നേതാവായി പ്രഖ്യാപിച്ചത് ബൃട്ടിഷ് ഇന്ത്യക്ക് അപ്പുറത്തുള്ള പോർബന്ധർ രാജ്യത്തിലെ പ്രജയെയാണ്. പോരാത്തതിന്, രോമാഞ്ചം ജനിച്ചത്, ബൃട്ടിഷ്-ഇന്ത്യയിൽ അല്ലാത്ത Hyderabad രാജ്യത്തിലെ വ്യക്തിയുടെ പ്രസംഗം കേട്ടപ്പോഴണ്. ഈ രണ്ട് കൂട്ടർക്കും പൊതുവായുള്ള വിശേഷം, ഒന്ന് അവർ രണ്ട് കൂട്ടരും വൻ സമ്പത്തുള്ള ഫ്യൂഡൽ ജന്മിവർഗ്ഗത്തിൽ പെട്ടവരാണ്എന്നതാണ്. ഈ വക ജന്മി വർഗ്ഗങ്ങളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും ഗോവിന്ദനേയും ജനക്കൂട്ടങ്ങളേയും രക്ഷിച്ചത് English East India Company ആണ്. പോർബന്ധറിലേയും, Hyderabadലേയും വ്യക്തികൾക്ക് ഈ സംഭവവികാസങ്ങളുമായി യാതോരു ബന്ധവും ഇല്ല. ആകെയുള്ള ബന്ധം രണ്ട് കൂട്ടരും Englandൽ പോയി പഠിച്ചു എന്നുള്ളത് മാത്രം. ഇതുതന്നെയാണ് ഇവരിൽ ഉള്ള രണ്ടാമത്തെ പൊതുവായുള്ള വിശേഷം.


Englandൽ തെറ്റായ ഒരു ധാരണ ഉണ്ടായിരുന്നു, ഉപഭൂഖണ്ടം മുഴുവൻ British ഭരണത്തിന് കീഴിലാണ് എന്ന്.


ഇതുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ കൂടി പറയാനുണ്ട്.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page