top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ രൂപീകരിക്കുന്ന ബഹുവ്യക്തിത്വം

CPS എന്ന വ്യക്തിയെക്കുറിച്ച് പ്രതിപാദിച്ച് പഴയാകാല ബൃട്ടിഷ് മലബാറിനെക്കുറിച്ച് ചില കാര്യങ്ങൾ എഴുതാൻ പോകുകയാണ്. ഈ വ്യക്തിയുടെ വ്യക്തിപരമായ ഗുണദോഷങ്ങൾ എടുത്ത് പറയാൻ അല്ല ഉദ്ദേശിക്കുന്നത്. പറയാൻ ഉദ്ദേശിക്കുന്നത്, ഔപചാരികവും, ഔദ്യോഗികവും മറ്റുമായ കാര്യങ്ങളാണ്.


എന്നിരുന്നാലും, ഒരു വ്യക്തിയുടെ പശ്ചാത്തലം എന്ന രീതിയിൽ വ്യക്തിപരമായ ചിലകാര്യങ്ങൾ പ്രസ്താവിച്ച് തന്നെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. കാരണം, ഇതും ഒരു മുഖ്യമായ ഘടകം തന്നെയാണ്.


സാധാരണയായി വ്യക്തികൾക്ക് ഒരു പൊതുവായുള്ള (Public) വ്യക്തിത്വവും, ഒരു സ്വകാര്യ (Private) വ്യക്തിത്വവും ഉണ്ടാവാറുണ്ട്. ചില വ്യക്തികളിൽ ഇവ രണ്ടും ഏതാണ്ട് ഒരേ പോലെയൊക്കെത്തന്നെയായിരിക്കും. എന്നാൽ, മറ്റു ചിലരിൽ ഇവ രണ്ടും വ്യത്യസ്തം ആയിരിക്കും. ചിലരിൽ രണ്ടും രണ്ട് എതിർ കോണുകളിൽ തന്നെയാവാനും മതി.


എന്നാൽ ഇതിനുമപ്പുറം മറ്റൊരു വാസ്തവവും ഉണ്ട്. അതായത്, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന വ്യക്തികൾക്ക് ഒന്നിൽ കൂടുതൽ വ്യക്തിത്വം ഉണ്ട് എന്ന കാര്യം. ഈ കാര്യം ഇതിന് മുൻപ് ഇവിടെ ചർച്ചയ്ക്ക് എടുത്തിരുന്നുവോ എന്ന് ഓർമ്മിയില്ല. ഈ സംഗതിയിലേക്കും ഇപ്പോൾ പോകുന്നതല്ല.


CPSന്റെ വ്യക്തിത്വത്തിന്റെ കാര്യത്തിൽ ഈ വിധമുള്ള കാര്യങ്ങളിലേക്ക് ഒന്നും തന്നെയല്ല പോകുന്നത്. മറിച്ച്, രണ്ട് ഭാഷാ പരമായ വ്യക്തിത്വങ്ങളുടെ കാര്യമാണ് ഇവിടെ എടുക്കാൻ പോകുന്നത്.


മലബാറി ഭാഷ സംസാരിക്കുന്ന ഇടത്ത് ജനിച്ച് വളർന്ന് വന്നു. സാവധാനം മലയാളം മലബാറിയെ തേച്ച് മാച്ച് കളഞ്ഞു. ഇവ രണ്ടും ഈ വ്യക്തിയിൽ ഒരു പ്രത്യേക വ്യക്തിത്വം രൂപകൽപ്പന ചെയ്തു. മലബാറിയും മലയാളവും കഠിനമായ ഫ്യൂഡൽ ഭാഷകൾ തന്നെയാണ് എങ്കിലും ഇവ രണ്ടും തമ്മിൽ പല ദിക്കിലും വാക്ക് കോഡുകൾ വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, മൊത്തമായി ഈ വ്യക്തിയിൽ കഠിനമായ ഫ്യൂഡൽ ഭാഷാ സാമൂഹിക ബോധം ആണ് ഇവ രണ്ടും ഉണർത്തുക.


എന്നാൽ ഈ വ്യക്തിത്വത്തിന് 180 ഡിഗ്രി എതിർകോണിൽ നിൽക്കുന്ന വ്യക്തിത്വമാണ് തലശ്ശേരിയിൽ (Tellicherryയിൽ) ഇങ്ഗ്ളിഷ് ഭരണം ഒരു ചെറിയ കൂട്ടം ജനങ്ങൾക്ക് നൽകിയ ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം നൽകിയത്.


ഈ രണ്ട് വ്യക്തിത്വങ്ങളും ഈ വ്യക്തിയിൽ രണ്ട് വ്യത്യസ്ത ഘടകങ്ങളായി നിലനിന്നിരുന്നു.


വ്യക്തി ജീവിതത്തിൽ മലയാളം കാര്യമായും, മലബാറി വളരെ നിസ്സാരമായും ഉപയോഗിച്ചിരുന്നു ഈ വ്യക്തി.


ഈ വ്യക്തിക്ക് ഈ ഫ്യൂഡൽ ഭാഷാ കോഡുകളെ അതി ഗംഭീരമായ കൂർമ്മ ബുദ്ധിയോട് കൂടിയും, അത് നൽകുന്ന കുരുട്ട് ബുദ്ധിയോടും ഉപയോഗിക്കാൻ ആവുമായിരുന്നു എന്ന് ഈ ആളെ അടുത്ത് നിന്ന് നിരീക്ഷച്ചതിൽ നിന്നും മനസ്സിലായിട്ടുണ്ട്. ഈ ആളിൽ മാത്രമല്ല ഉള്ളത്, മറിച്ച് ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന പല വ്യക്തികളിലും ഈ ഒരു പൈശാചിക കഴിവ് ഈ എഴുത്തുകാരൻ കണ്ടിട്ടുണ്ട്.


വാക്ക് കോഡുകളെ കരുതിക്കൂട്ടിയുള്ള കൌശലത്തോടുകൂടി ഉപയോഗിച്ച് വ്യക്തികളെ അടുപ്പിക്കാനും, വ്യക്തിബന്ധങ്ങളെ ചിന്നിച്ചിതറിപ്പിക്കാനും, താഴെനിലയിൽ ഉള്ള ആളെ മുകൾ നിലയിലേക്കും, തിരിച്ചും, കുത്തിമറിച്ചിടാനും, ആശയവിനിമയത്തിൽ മർമ്മത്തിൽ കൊള്ളുന്ന വിവരങ്ങൾ വളരെ ചെറിയ വാക്കുകളിലൂടെ കടത്തിവിട്ട് വിഘടനവും, കലഹങ്ങളും, തമ്മിൽപോരും, ഒരു പക്ഷത്ത് നിൽക്കുന്ന വ്യക്തിയെ അവിടംവിട്ട് ഓടിച്ച് മറുപക്ഷത്തിലേക്ക് അടുപ്പിക്കുവാനും, വാത്സല്യവാനായ അനുയായിയെക്കൊണ്ട് ഗുരുസ്ഥാനത്ത് ഉള്ള ആളെ കുത്തിമറിക്കാനുള്ള മനോഭാവം സൃഷ്ടിക്കാനും, പല നിലവാരത്തിൽ ഉള്ള ആളുകളെ വളരെ കൃത്യമായി വാക്ക് കോഡുകളിൽ തന്ത്രപ്രധാനമായ ഇടങ്ങളിൽ സ്ഥാപിച്ച് അവരെക്കൊണ്ട് മറ്റൊരുവ്യക്തിയെ വികലപ്പെടുത്താനും മറ്റും ചെയ്യാനുള്ള രാക്ഷസീയമായ കഴിവുകൾ വാക്ക് കോഡുകൾക്ക് ഉണ്ട് എന്ന തിരിച്ചറിവ് ഈ എഴുത്തുകാരന് അവബോധം ലഭിക്കുവാൻ ഇടയായിട്ടുണ്ട്.


സത്യം പറയുകയാണെങ്കിൽ, ഫ്യൂഡൽ ഭാഷകൾക്ക് ഈ വിധമുള്ള കഴിവുകൾ അപാരം തന്നെയാണ്. ഒറ്റ വാക്ക് കൊണ്ടും, ഒറ്റ സൂചനകൊണ്ടും, ഒറ്റ വിവരം ധരിപ്പിക്കൽ കൊണ്ടും ആളെയും ആൾക്കൂട്ടങ്ങളേയും കരിങ്കൽ കട്ടികൊണ്ട് ഇടിച്ച് താഴ്ത്തിയത് പോലെയാക്കാൻ ആവും, ഫ്യൂഡൽ ഭാഷകൾക്ക്.


ഇത്രയും പറഞ്ഞ് കഴിഞ്ഞതിനാൽ ഇനി ബൃട്ടിഷ് മലബാറിലേക്ക് നീങ്ങാം. ഇവിടെ ബൃട്ടിഷ് മലബാർ എന്ന വാക്ക് പ്രയോഗം എന്ത് കൊണ്ടാണ് ഉപയോഗിച്ചത് എന്നത് ആദ്യം എടുക്കാം.


അടുത്ത എഴുത്തിൽ

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page