top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ

നായകളുടെ കാര്യം പറഞ്ഞപ്പോൾ, ഇതും കൂടി പറയാം എന്ന് കരുതുന്നു. നായ എന്ന വാക്ക് മിക്ക സ്ഥലങ്ങളിലും ഒരു അസഭ്യവാക്കായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് തോന്നുന്നു. ഇങ്ഗ്ളിഷിലെ 'bitch' എന്ന വാക്ക് പലപ്പോഴും ഒരു അസഭ്യവചനമായാണ് ഉപയോഗിക്കപ്പെടുന്നത്. ആ വാക്കിന് പെൺനായ എന്ന അർത്ഥമുണ്ട്. (നായ എന്ന വാക്ക് മലബാറി വാക്കാണ് എന്നൊരു തോന്നൽ. മലയാളത്തിൽ പട്ടിയെന്നാണ് വാക്ക്).


എന്നാൽ പൊതുവെപറയുകയാണെങ്കിൽ, ഇങ്ഗ്ളിഷ് സമൂഹങ്ങളിൽ നായയ്ക്ക്, പ്രത്യേകിച്ചും വീട്ടിൽ വളർത്തുന്ന നായക്ക് വീട്ടിലെ ഒരു അംഗത്തിന്റെ തന്നെ വില പലവീടുകളിലും നൽകുന്നുണ്ട്.


എന്നാൽ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ മിക്കദിക്കിലും നായയെ തരംതാഴ്ത്തിത്തനെയാണ് വീക്ഷിക്കുന്നത്. ഇങ്ഗ്ളിഷിൽ പലപ്പോഴും നായയെ പരാമർശിക്കുന്നത് He (അയാൾ), She (അയാൾ (സ്ത്രീ) എന്നവാക്കിനാലാണ്.


അതേ സമയം ഈ ഉപദ്വീപിലെ ഫ്യൂഡൽ ഭാഷകളിൽ നായകളെ അത്/ഇത് എന്നുതന്നെയാണ് പരാമർശിക്കപ്പെടുന്നത്. അതുമല്ലെങ്കിൽ അവൻ/അവൾ എന്ന്. എടാ, വാടാ എന്നെല്ലാം വിളിക്കുകയും ചെയ്യും.


ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ ഉപദ്വീപിൽ വന്ന നൂറ്റാണ്ടിലും മറ്റും ഇവിടെ കണ്ടത്, വെറും മൃഗങ്ങളെപ്പോലെയോ, അർദ്ധ മനുഷ്യരെപ്പോലെയോ അർദ്ധ മൃഗങ്ങളെപ്പോലെയോ, ഉയർന്ന ജനക്കൂട്ടങ്ങൾ വിശേഷിപ്പിക്കുന്ന വളരെ താഴത്ത് നിലനിർത്തിയിരിക്കുന്ന ജനസമൂഹങ്ങളെയാണ്.


അവരിലെ വ്യക്തികളെ അവൻ, അവൾ, അത് എന്നല്ലാമായാണ് ഉയർന്നവർ വിശേഷിപ്പിച്ചിരുന്നത്. എന്തിനേറെ പറയുന്നു, സാമൂഹികമായി ഉയർന്ന വ്യക്തി മരിച്ചാൽ, മരിച്ചു എന്ന വാക്കും, കീഴ്ജാതിക്കാരൻ മരിച്ചാൽ ചത്തു എന്ന വാക്കും തന്നെയാണ് ഉപയോഗിച്ചിരുന്നത് എന്ന് തോന്നുന്നു.


ഏതാണ്ട് മുപ്പത്തി അഞ്ച് വർഷങ്ങൾക്ക് മുൻപ്, ഈ എഴുത്തുകാരൻ ഒരിക്കൽ ദേവർകോവിൽലിൽ വന്നത് ഓർക്കുന്നു. പ്രദേശം മിക്കവാറും ആൾ ഒഴിഞ്ഞ പ്രദേശം. രാത്രികാലങ്ങളിൽ കുറുക്കന്മാർ കൂട്ടമായി വന്ന് കൂരിരുട്ടിൽ വീട്ടിന് ചുറ്റും എന്തെല്ലാമോ കായികാഭ്യാസങ്ങൾ കാട്ടിക്കൂട്ടി, മനുഷ്യ ഇന്ദ്രിയങ്ങൾക്ക് ഗോചരമല്ലാത്ത ഏതോ അദൃശ്യ സിഗ്നലുകൾക്കും, താളത്തിനും, അനുപ്രാസത്തിൽ ഒന്നിച്ചു നിന്നും ഇരുന്നും കൊണ്ട് കൂക്കിവിളിക്കുമായിരുന്നു. രാത്രിയുടെ ഇരുട്ടിനെ പലദിക്കിലേക്ക് കുത്തിക്കീറുന്ന ഈ കൂക്കിവിളികൾ പേടിയും അതോടൊപ്പംതന്നെ കേട്ടിരുന്നാൽ ഒരു അസുലഭ മാസ്മരിക ഭാവവും മനസ്സിൽ ഉളവാക്കുമായിരുന്നു.


വീട്ടിന് പുറകിൽ ഉള്ള വിറക് പുരയ്ക്ക് അടുത്ത് ഒരു ഉച്ചനരേത്ത്, ഈ എഴുത്തുകാരൻ അന്ന് ഒരു ദിവസം നടക്കുന്ന അവസരത്തിൽ ഒരു വിചിത്രമായ രംഗം കണ്ടു. ഒരു നായ വിറക് പുരയിൽ, രാജ പദവികണക്കെ ഇരിക്കുന്നു. ഏതാണ്ട് നാലോ, അഞ്ചോ നായകൾ ആ നായയുടെ നേർക്ക് മുൻകാലുകൾ മുന്നിലേക്ക് നീട്ടി, അതീവ ദാസ്യഭാവത്തിൽ കുനിഞ്ഞ് നിന്ന് അടിയാളത്തം പ്രകടിപ്പിക്കുന്നു.


ആൾ പെരുമാറ്റം കേട്ട്, നായകൾ കൂട്ടം പിരിഞ്ഞ് സാവധാനം സ്ഥലം വിട്ടു.


തെരുവുകളിലെ നായകൾക്ക് പലപ്പോഴും വ്യത്യസ്ത കൂട്ടവും, മേലാൾ നായയും, മറ്റും ഉണ്ട് എന്ന് തോന്നുന്നു. മാത്രവുമല്ല, അവരിൽ തന്നെ പല വിധ ആഭിജാത്യങ്ങളും, ഉച്ചനീചത്വങ്ങളും, നേതൃത്വങ്ങളും, നേതൃത്വത്തിനായുള്ള പടപൊരുതലും ഉണ്ട് എന്നും തോന്നുന്നു.


പോരാത്തതിന്, വ്യക്തമായ അടിയാളത്തം മേലാൾ-നായയോട് കാണിക്കാത്ത ഒരു നായ ഒരു നായക്കൂട്ടത്തിൽ കയറിച്ചെന്നാൽ, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ സർക്കാർ ഓഫിസിൽ അടിയാളത്ത ഭാവമില്ലാതെ ഒരു സാധാരണ പൌരൻ കയറിച്ചെന്നാലുള്ള അനുഭവമാണ് ഉണ്ടാവുക. മറ്റ് നായകൾ കയറി കടിച്ച് കീറാൻ ശ്രമിക്കും.


നായകൾ തമ്മിൽ ആശയവിനിമയം എങ്ങിനെയാണ് ചെയ്യുന്നത് എന്ന് അറിയില്ല. ഇങ്ഗ്ളണ്ടിലെ നായകൾക്ക്, അവരുടെ ആശയവിനിമയ കോഡുകളിൽ ഇങ്ഗ്ളിഷിലെ പരന്ന കോഡുകളുടെ സ്വാധീനവും, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിലെ നായകൾക്ക് ഫ്യൂഡൽ ഭാഷാ കോഡുകളുടെ സ്വാധീനവും ഉണ്ടാവാം.


മൃഗങ്ങൾക്കിടയിൽ ഉച്ചനീചത്വങ്ങളും, ഉയർന്ന സ്ഥാനം അലങ്കരിക്കുന്നവരും, മറ്റും ഉണ്ട് എന്ന കാര്യം അറിയപ്പെടുന്ന കാര്യം തന്നെയാണ്. എന്നാൽ, ഇതിന് പിന്നിൽ വ്യക്തമായ ഉച്ചനീചത്വകോഡുകൾ ഉൾക്കൊള്ളുന്ന ഭാഷാ കോഡുകൾ ഉണ്ട് എന്ന കാര്യം ഇങ്ഗ്ളിഷുകാരായ നിരീക്ഷകർക്ക് യാതോരു അറിവും ഇല്ലാത്ത കാര്യമാണ് എന്നാണ് തോന്നുന്നത്. മറ്റുള്ളവർ ആ കാര്യം അങ്ങ് പറഞ്ഞുകൊടുക്കുകയും ഇല്ലാ എന്നും തോന്നുന്നു.


ഏതാണ്ട് ഒരു മുന്നൂറ് വർഷങ്ങൾക്കുള്ളിൽ മനുഷ്യർ, ചില മൃഗങ്ങളോടെങ്കിലും ആശയവിനിമയം നേരിട്ട് നടത്തും എന്നാണ് തോന്നുന്നത്. ഇന്ന് ഇത് ഒരു അസാധ്യമായ കാര്യമായി തോന്നാമെങ്കിലും, പണ്ട് കാലങ്ങളിൽ അസാധ്യമായി കരുതിയപലതും ഇന്ന് സംഭവിച്ചിട്ടുണ്ട്.


ഈ ഉപദ്വീപിൽ കീഴ്ജാതിക്കാർ നാഗരിക മുനുഷ്യസമൂഹങ്ങളിൽ സാധാരണ പൌരന്മാരായി ജീവിക്കും എന്ന് പണ്ട് കാലങ്ങളിൽ സങ്കൽപ്പിക്കാൻ ആവുന്ന കാര്യമായിരുന്നില്ല. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ച പടർന്ന എല്ലായിടത്തും ഈ വരമ്പ് ഭേദിക്കപ്പെട്ടു. ആഫ്രിക്കയിൽ, പ്രാദേശിക സാമൂഹിക അധിപന്മാരുടെ അടിച്ചമർത്തലിൽ അകപ്പെട്ടുപോയ പല ജനക്കൂട്ടങ്ങളും വൻ സാമൂഹിക നിലവാരങ്ങളിലേക്ക് ഉയർന്നു. അവിടങ്ങളിൽ നടമാടിയിരുന്ന നരഭോജനം എന്ന ആഹാര രീതി തന്നെ, ഒരു മൃഗീയ സംസ്ക്കാരമായിരുന്നു. അതും ഏതാണ്ട് തുടച്ച് മാറ്റപ്പെട്ടിട്ടുണ്ട്.


നരഭോജിയായ ഒരു വ്യക്തി മറ്റ് മനുഷ്യർക്ക് അടുപ്പിക്കാൻ പറ്റാത്ത ഒരു ജീവിതന്നെയായിരുന്നു. ഇന്ന് ഈ ജീവിയും മനുഷ്യരുടെ കൂടെ ചേർന്നു.


ഈ വിഷയം ഇവിടെ വിടുകയാണ്. തിരിച്ച് എഴുത്തിന്റെ പാതയിലേക്ക് നീങ്ങുന്നു.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page