top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന അസാധ്യ ദൌത്യം

ബ്രാഹ്മണ നമ്പൂതിരിമാരുടെ വസതിക്ക് ഇല്ലം എന്ന് വിളിച്ച് കാണുന്നുണ്ട്. അങ്ങിനെ നോക്കുമ്പോൾ, ഈ വിധം വ്യത്യസ്ത ജനക്കൂട്ടങ്ങളുടെ വസതികളെ മലബാറി ഭാഷയിൽ വിളിച്ചിരുന്നതായി, William Loganന്റെ MALABAR MANUALൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്: (മലയാളത്തിലും ഈ വിധം തന്നെയാവാൻ ഇടയുണ്ട്.)


പറിയൻ താമസിക്കുന്നത് ചേരിയിൽ

ചെറുമൻ ചാളയിൽ

കൊല്ലനും തട്ടാനും, ആശാരിയും നെയ്ത്തുകാരനും തീയ്യൻ തെങ്ങേറ്റക്കാരനും, മറ്റും പുര (പെര) അല്ലെങ്കിൽ കുടിയിൽ

അമ്പലവാസികൾ താമസിക്കുന്നത് വാരിയം, പിഷാരം, പൂമതം എന്നിവയിൽ.

സാധാരണക്കാരനായ നായർ വസിക്കുന്നത് വീട്ടിൽ അല്ലെങ്കിൽ ഭവനത്തിൽ

സാമൂഹിക അധികാരമുള്ള നായർ വാസിക്കുന്നത് 'ഇടം'

രാജാവ് താമസിക്കുന്നത് കോവിലകം അല്ലെങ്കിൽ കൊട്ടാരം.

പ്രാദേശിക ബ്രാഹ്മണൻ വസിക്കുന്നത് ഇല്ലത്ത്.

ഉയർന്ന നിലവാരമുള്ള നമ്പൂതിരി വസിക്കുന്നത് 'മന' അല്ലങ്കിൽ 'മനക്കൽ'


ഈ വിധം ഫ്യൂഡൽ ഭാഷയിൽ മനുഷ്യരെ പലവിധത്തിൽ അവരുടെ സാമൂഹിക നിലവാരത്തിന് അനുസൃതമായി നിർവ്വചിക്കപ്പെട്ടിരുന്നു. ഈ നിർവ്വചനത്തിന് അനുസൃതമായി ആ മനുഷ്യരിലും രൂപഭാവ മാറ്റങ്ങൾ വന്നു പെടും.


ഇവിടെ ഈ വസതികളുടെ പേരുകൾ എടുത്ത് പറഞ്ഞത് ഇല്ലം എന്ന പദത്തെക്കുറിച്ച് പറയാനാണ്. നമ്പൂതിരിമാരുടെ വസതിയാണ് ഇല്ലം. ഈ വിധ ഇല്ലങ്ങളിൽ നാലുകെട്ടും നടുമുറ്റവും മറ്റും ഉണ്ടായിരുന്നിരിക്കാം. എന്നാൽ, ഈ പറഞ്ഞതിൽ നിന്നും നമ്പൂതിരിമാരുടെ മൊത്തമായുള്ള ദുരവസ്ഥ മനസ്സിലാക്കാൻ പറ്റില്ല. അവരിൽ ഒരു വൻ ശതമാനം പേർ മറ്റുള്ളവരിൽ നിന്നും അകന്ന് അഗ്രഹാരങ്ങളിൽ കൂട്ടമായി താമസിച്ചിരുന്നു എന്നുള്ളതും വാസ്തവമായേക്കാം. പുറത്ത് നിന്നും കീഴ് ജനക്കൂട്ടങ്ങൾക്ക് ഈ വിധ അഗ്രഹാരങ്ങൾ നിഗൂഡമായി തോന്നാമെങ്കിലും, അവയ്ക്ക് ഉള്ളിൽ ബന്ധനാവസ്ഥതന്നെയാകാം അനുഭവം. ഇവർക്കും സ്വാതന്ത്ര്യം നൽകിയത് ഇങ്ഗ്ളിഷ് ഭരണമാകാം എന്ന് പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാക്കാൻ പ്രയാസം തോന്നിയേക്കാം.


കീഴിൽ പെട്ടുപോയ പല ജനക്കൂട്ടങ്ങളും അവർക്ക് പുരാതന കാലത്ത് ബ്രാഹ്മണ ബന്ധം ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കാനായി ഈ 'ഇല്ലം' പ്രയോഗം ഉപയോഗിച്ചിരുന്നു എന്ന് കാണുന്നു.


വടക്കേ മലബാറിലെ തീയ്യരുടെ ഇടയിൽ എട്ട് ഇല്ലം വീട്ടുകാർ ഉണ്ടായിരുന്നു എന്ന് Edgar Thurstonന്റെ Castes and Tribes of Southern India എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിക്കാണുന്നു.


ഈ കാര്യം മരുമക്കത്തായ തീയരിൽ ചിലർ അവരുടെ പാരമ്പര്യപരമായുള്ള സാമൂഹിക ഉന്നതസ്ഥാനത്തെക്കുറിച്ചുള്ള ഒരു സൂചനയായി കാണിക്കാറുണ്ട്.


പോരാത്തതിന്, നായർമാരുടെ ഇടയിൽ ഉള്ള മരുമക്കത്തായ കുടുംബസമ്പ്രദായവും തങ്ങളിലും ഉണ്ട് എന്നും പറയാറുണ്ട്.


മരുമക്കത്തായത്തെക്കുറിച്ച് മറ്റ് ചില വാസ്തവങ്ങൾ പറയാനുണ്ട്. അത് പിന്നീടാവാം.


ഈ ഇല്ലത്തെക്കുറിച്ച് കൂടുതലായി പറയാനുള്ള ഒരു സംഗതിയുണ്ട്.


തെക്കേ മലബാറിലെ മക്കത്തായ തീയരിലും ചില ഇല്ലങ്ങൾ ഉണ്ടായിരുന്നു എന്ന് കാണുന്നു.


അത് പോലെ തന്നെ തിരുവിതാംകൂറിലെ ഈഴവരിലും ചില ഇല്ലങ്ങൾ ഉണ്ടായിരുന്നതായി സൂചനകൾ കാണുന്നുണ്ട്, Rev. Samuel Mateer എഴുതിയ Native Life in Travancoreൽ.


പോരാത്തതിന്, കോട്ടയത്ത് ഉണ്ടായിരുന്ന പടിഞ്ഞാറൻ പുലയരിലും (Western Pulayarലും) ഇല്ലം പ്രയോഗം ഉള്ളതായി ഇതേ ഗ്രന്ഥത്തിൽ കാണുന്നു. തിരുവിതാംകൂറിലെ മുക്കുവരിലും ഇതേ പോലുള്ള ഇല്ലം പ്രയോഗം ഉണ്ടായിരുന്നതായി രേഖപ്പെടുത്തിക്കാണുന്നു.


ചരിത്രകാലത്തേക്ക് പിന്നോട്ട് പിന്നോട്ട് പോകുമ്പോൾ, പല ജനക്കൂട്ടങ്ങൾ ഫ്യൂഡൽ ഭാഷയുടെ അമർത്തിച്ചവിട്ടലിൽ അമർന്നു പോയതായി കാണാൻപറ്റിയേക്കാം. അല്ലാതെ ആരും തന്നെ ആന്തരികമായി തരംതാണവർ അല്ലയെന്നാണ് അറിയുന്നത്. തരംതാണ അവസ്ഥയിൽ ജീവിച്ചാൽ പ്രശ്നം തന്നെയാണ്. ഇങ്ഗ്ളിഷ് ഭരണം മറവിലേക്ക് നീങ്ങുന്നതോടുകൂടി, ജനം വീണ്ടും പരുക്കൻ ഭാഷാകോഡുകൾക്ക് അനുസൃതമായി തരംതിരിക്കപ്പെടും.


നട്ടപ്പാതിരായ്ക്ക് ഉദയ സൂര്യൻ പ്രകാശിച്ച് മാഞ്ഞ് പോയ അവസ്ഥയാണ് ഈ ഉപഭൂഖണ്ടത്തിൽ ഏതാണ്ട് പകുതി ഭാഗത്ത് അനുഭവപ്പെട്ട ഇങ്ഗ്ളിഷ് ഭരണം.


എഴുത്തിന്റെ പാതയിലേക്ക് തിരിച്ച് പോകാനായി ഈ സംഗതി പറയാം. ഈ വിധം ഭാഷാപരമായി താമസ സ്ഥലം പോലും തരംതിരിക്കപ്പെട്ടുകിടക്കുന്ന ഒരു ജനക്കൂട്ടത്തെയാണ് Tellicherryയിൽ പതാക ഉയർത്തിയ English East India Company കണ്ടത്.


പ്രദേശങ്ങൾ തമ്മിൽ നിത്യേനെ ഏറ്റുമുട്ടുക എന്നത് ഒരു വശത്ത്. മറ്റൊരു വശത്ത്, ഓരോ പ്രദേശത്തും വ്യത്യസ്ത ജനക്കൂട്ടങ്ങൾ പടിപടിയായി അമർത്തിവെക്കപ്പെട്ടിരുന്നു. ചവിട്ടിത്താഴ്ത്തുന്ന മുകളിലുള്ളവരോട് ബഹുമാനവും ആദരവും, സ്നേഹവും. അടിയിൽ പെട്ട് പിടയുന്നവരെ കൂർത്ത വാക്ക് കോഡുകളാലും മറ്റും കുത്തിക്കീറുകയും തമ്മിൽ വിഘടിപ്പിക്കുകയും ചെയ്യുക.


ഈ പൈശാചികമായ മാനസികാവസ്ഥയെ ചരിത്രത്തിൽ ആർക്കുംതന്നെ മാറ്റാൻ ആയിട്ടില്ല. English East India Company ഒരുമ്പെട്ടത് ഈ അസാധ്യമായ ദൌത്യത്തിനാണ്.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള