top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്

എഴുത്ത് മുന്നോട്ട് നീക്കുന്നതിന് മുൻപായി കുറച്ച് കാര്യങ്ങൾ ഹ്രസ്വരൂപത്തിൽ പറയേണ്ടിയിരിക്കുന്നു. അവ ഓരോന്നിന് പിന്നിലും നീണ്ട എഴുത്തുകൾ എഴുതാനുള്ള വിവരണങ്ങൾ ഉണ്ടെങ്കിലും, അതിന് ഇപ്പോൾ മുതിരുന്നില്ല. മറിച്ച്, ഇവ വെറുതെ എടുത്തെറിഞ്ഞ പോലെ പറഞ്ഞിട്ട് മുന്നോട്ട് നീങ്ങുകയാണ്. ഇവ ഓരോന്നിനേക്കുറിച്ചും അവയ്ക്ക് ഉചിതമായ ദിക്കിൽ വെച്ച് കൂടുതൽ വ്യാപകമായി എഴുതാവുന്നതാണ്.


ഒന്നാമതായി പറയാനുള്ള കാര്യം ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഈ ഉപഭൂഖണ്ടം പിടിച്ചെടുക്കാൻ യാതോരു ഉദ്ദേശവും ഇല്ലായിരുന്നു എന്നതാണ്. യൂദ്ധങ്ങൾ ഒഴിവാക്കുക എന്നുള്ളതായിരുന്നു അവരുടെ വ്യക്തമായ നയവും അവർക്ക് അവരുടെ ഡയറക്ടർ ബോഡിൽ നിന്നും ലഭിച്ച കൽപനയും.


മലബാർ പ്രദേശം English East India Companyയുടെ കൈവശം വന്നുചേർന്നത്, മലബാറിൽ ഉണ്ടായിരുന്ന രാജ്യങ്ങളുമായി അവർ നിരന്തരമായി യുദ്ധം ചെയ്ത് അവരെ തോൽപ്പിച്ചതിനാൽ അല്ല. മറിച്ച്, ഓരോ രാജാക്കളും നാടുവാഴികളും സ്വമേധയാ ഇവർക്ക് ഭരണം വിട്ടുകൊടുക്കുകയും, കമ്പനി നൽകുന്ന Malikhana എന്ന പേരിൽ അറിയപ്പെട്ടിരുന്ന വൻ സാമ്പത്തിക നീക്കിയിരിപ്പ് സ്വീകരിച്ച് കൊണ്ട് മന:സ്സമാധാനത്തോടുകൂടി ജീവിക്കാനാണ് അവർ ഇഷ്ടപ്പെട്ടിരുന്നത്. (Hyder Aliയുടേയും, Sultan Tipuവിന്റേയും പടയോട്ടങ്ങൾക്കും ഈ സംഭവവികാസവുമായി ബന്ധമുണ്ട്. അതിനെക്കുറിച്ച പിന്നീട് പറയാം. )


കാരണം, നാടു ഭരണം എന്നുള്ളത് കാലാകാലങ്ങളായി യാതോരു മന:സ്സമാധാനവും നൽകുന്ന കാര്യമായിരുന്നില്ല. ഓരോ വൻ വീട്ടുകാരും നിത്യേനെ അങ്ങോട്ടും ഇങ്ങോട്ടം ആക്രമിക്കാനും മറിച്ചിടാനും പദ്ധതിയിട്ടുകൊണ്ടിരിക്കും. പോരാത്തതിന്, സ്വന്തം കുടുംബത്തിൽ തന്നെ ഉള്ളവർ രാജകിരീടമോ, കുടുംബനാഥൻ സ്ഥനമോ കൈക്കലാക്കാനായി ഗൂഡാലോചന നടത്തിക്കൊണ്ടിരിക്കും. Calicut രാജകുടുംബത്തിലും, Cannanore രാജകുടുംബമായ ചിറക്കൽ രാജകുടുംബത്തിലും ഉണ്ടായ ഈ വിധ സംഭവങ്ങൾ English East India Companyയുടെ രേഖകളിൽ കാണപ്പെടുന്നുണ്ട്. പിടിക്കപ്പെട്ടാൽ, സ്വന്തം കുടുംബത്തിലെ ആളായാലും, പൊതുവേദിയിൽ വെച്ച് അവരുടെ കഴുത്ത് മുറിക്കപ്പെടും.


ഇങ്ഗ്ളിഷ് കമ്പനിയുടെ മദ്ധ്യസ്ഥതയും മേൽനോട്ടവും പലപ്പോഴും നാടുവാഴികളിൽ അങ്കലാപ്പുളവാക്കാറില്ലായിരുന്നു.. കാരണം, ഇങ്ഗ്ളിഷ് കമ്പനി ഇങ്ഗ്ളിഷിലാണ് വ്യക്തികളെ നിർവ്വചിക്കുക. അതിനാൽത്തനെ, അവരുമായി ഇടപഴകുന്ന രാജാക്കൾക്കും നാടുവാഴികൾക്കും അവരിൽ നിന്നും ഏറ്റക്കുറിച്ചിൽ ഉള്ള വാക്ക് കോഡുകളിലൂടെയുള്ള താരതമ്യവും നിർവ്വചനവും സംഭവക്കില്ല. മറ്റേത് പ്രാദേശിക പ്രസ്ഥാനത്തിനെ ഈ വിധം ഉപയോഗപ്പെടുത്തിയാലും, വളരെ പെട്ടെന്ന് തന്നെ ഈ വിധ വാക്ക് കോഡുകളിലൂടെയുള്ള തമ്മിൽത്തമ്മിൽ ഉളവാകുന്ന ഏറ്റക്കുറിച്ചിൽ, വൻ മാനസിക ആധിയായി എല്ലാരിലും പടരും. ഓരോ സംഭാഷണത്തിലും, വാക്ക് കോഡുകളുടെ ദിശാ കോഡുകളും ഉയർത്തലും താഴ്ത്തലും പ്രശ്നം വരുത്തും. ഇതിനെക്കുറിച്ച് വ്യക്തമായി പിന്നീട് സൂചിപ്പിക്കാം.


വേറെ പറയാനുള്ളകാര്യം, ഈ കാലഘട്ടത്തിൽ കേരളം എന്ന ഒരു ചിന്ത മലബാറിൽ ഇല്ലതന്നെ. എന്നാൽ തിരുവിതാകൂറിൽ നിന്നും വന്ന കീഴ് ജാതിക്കാരിൽ, തിരുവിതാംകൂറും മലബാറും ഒരേ നാടാണ് എന്ന് വരുത്തിത്തീർക്കാൻ ഉത്സാഹം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.


ശബരിമലയെക്കുറിച്ച് CPS ആദ്യമായി വ്യക്തമായി കേട്ടറിയുന്നത് 1970ൽ ആണ് എന്ന് നേരത്ത് സൂചിപ്പിച്ചിരുന്നു. 1970ൽ CPSനോടൊപ്പം തിരുവിതാംകൂറിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ ശ്രദ്ധിച്ച കാര്യം, മലബാർ തീവണ്ടിപ്പാത, Mattancherry (Cochin) Railway Terminusൽ വന്നു അവസാനിക്കുന്നു. അവിടെ നിന്നും തിരുവനന്തപുരത്തേക്ക് പുതുതായി പണിത മറ്റൊരു പാതയിൽലേക്ക് ഇതേ വണ്ടിയെ മറ്റൊരു Engine കോച്ചുകളുടെ മറ്റേഅറ്റത്ത് ഘടിപ്പിച്ച്, വലിച്ച് കൊണ്ടുപോകലായിരുന്നു. ചിലപ്പോൾ, Mattancherryൽ ഇറങ്ങി മറ്റൊരു തീവണ്ടിയിൽ കയറേണ്ടിയും വന്നിരുന്നു.


മലബാർ Railway സംവിധാനം British-Indiaയിലേക്കാണ് ദൃഷ്ടകേന്ദ്രീകരിച്ചിരുന്നത്. ഷൊർണൂർവഴി, Palghatട്ടിലൂടെ Madrasസിലേക്കാണ് റെയ്ൽവേ സംവിധാനം.


British-Indiaയിൽ തമ്മിൽത്തമ്മിൽ ഏകോപിക്കപ്പെട്ട പലതും ഇങ്ഗ്ളിഷ് ഭരണം സൃഷ്ടിച്ചിരുന്നു. അവയിൽ ഒന്ന് പോസ്റ്റൽ സംവിധാനമാണ്. സാധാരണക്കാരന്, എന്നുവച്ചാൽ, വെറും പതിറ്റാണ്ടുകൾക്ക് മുൻപ് വെറും കന്നുകാലിയെന്ന് നിർവ്വചിക്കപ്പെട്ട് ഭൂജന്മികളുടെ മുറ്റത്ത് ബന്ധിപ്പിക്കപ്പെട്ടിരുന്നവർക്ക് പോലും, വെറും ഒരു സ്റ്റാമ്പ് ഒട്ടിച്ച് ബൃട്ടിഷ്-ഇന്ത്യയിൽ എവിടേക്കും കത്തയക്കാം എന്നുള്ളത്.ഔദ്യോഗിക ഭാഷ ഇങ്ഗ്ളിഷ് ആണ്. ഇത് ഭരണസംവിധാനത്തിലും, ജനങ്ങളുടെ അന്തസ്സിലും, ജനങ്ങൾ ഉദ്യോഗസ്ഥരോട് ആശയവിനിമയം ചെയ്യുന്നതിലും, ജനങ്ങളെക്കുറിച്ച് ഔദ്യോഗിക എഴുത്തുകളിൽ പരാമർശിക്കുന്നതിലും, മറ്റുമായകാര്യങ്ങളിൽ കാര്യമായ ഗുണമേന്മയും, ശ്രേഷ്ഠതയും ഔന്നിത്യവും കൊണ്ടുവന്നിരുന്നു. പോരാത്തതിന്, ഉദ്യോഗസ്ഥർ തമ്മിൽ ആശയവിനിമയം ചെയ്യുന്നതിലും, വൻ മിനുസവും, ഗതിവേഗതയും വരുത്തിയിരുന്നു. ബഹൂമാന - അപമാന - തരംതാഴ്ത്തൽ പ്രശ്നങ്ങൾ പലതും ഈ ഭാഷ ഉപയോഗിക്കുമ്പോൾ ഇല്ലാതാവുമായിരുന്നു. അതിഭീകരമായ ജാതീയ ഉയർച്ചത്താഴ്ചകളുടെ പിടിവലി ഇങ്ഗ്ളിഷിൽ കടത്തിവിടാൻ തെല്ല് പ്രയത്നിക്കേണ്ടിവരും


മലബാറിലെ പല ജനക്കൂട്ടങ്ങൾക്കും തിരുവിതാംകൂറിലെ യാതോരു ജനക്കൂട്ടങ്ങളുമായി പാരമ്പര്യമായി യാതോരു ബന്ധവും ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്. ഈ ആശയത്തിന് വിപരീതമായ രേഖ നൽകുന്നത് കേരളോൽപ്പതി എന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥം യഥാർത്ഥത്തിൽ ചില പ്രസ്ഥാനക്കാർ കരുതിക്കൂട്ടി, ഗൂഢാലോചന ചെയ്ത്, കൃത്രിമമായി രചിച്ച ഗ്രന്ഥമാണ് എന്നാണ് തോന്നുന്നത്. ഈ ഗ്രന്ഥവുമായി ഗുണ്ടർട്ടിന് ബന്ധമുണ്ട് എന്നും കാണുന്നു. പരശുരാമൻ മഴു എറിഞ്ഞ കഥതന്നെ ഈ ഗ്രന്ഥത്തിൽനിന്നുമാണ് വിരിഞ്ഞ് വന്നത് എന്ന് തോന്നുന്നു. ഉത്തരേന്ത്യൻ ഹൈന്ദവ പാരമ്പര്യങ്ങളിൽ പരശുരാമൻ ഈ വിധം ഒരു കാര്യം ചെയ്ത ചരിത്രമുണ്ടോ എന്ന് അറിയില്ല.


മലബാറിലെ പല ജനക്കൂട്ടങ്ങൾക്കും Madras Presidencyയിലെ ജനക്കൂട്ടങ്ങളുമായും കാര്യമായ ബന്ധമില്ലായിരുന്നു എന്നും തോന്നുന്നു. ഇതേ പോലെ തന്നെയാണ് Canaraയിലേയും, Andhraയിലേയും, Maharashatraയിലേയും ജനങ്ങളും. എന്നാൽ British-India എന്ന രാജ്യം ചരിത്രത്തിൽ രചിക്കപ്പെട്ടപ്പോൾ, ബൃട്ടിഷ്-ഇന്ത്യയിലെ ജനങ്ങൾക്ക് തമ്മിൽതമ്മിൽ ബന്ധപ്പെടാനുള്ള സൌകര്യം വന്നുതുടങ്ങി. തീവണ്ടിപ്പാത ഇതിന് ഉഷാറും നൽകി.


British-Indiaയിലേക്ക് നാട്ടുരാജ്യങ്ങളിലെ ആർക്കും ഏത് അവസരത്തിലും എവിടെക്കൂടിയും കയറിവരാം. പാസ്പ്പോട്ടും വിസയും മറ്റും ഇല്ലാത്തകാലമാണ്.


പല നാട്ടുരാജ്യങ്ങളിൽനിന്നു പല ജനങ്ങളും, അവരുടെ അടിമത്ത അവസ്ഥയിൽ നിന്നും രക്ഷപ്പെട്ട് ബൃട്ടിഷ്-ഇന്ത്യയിലേക്ക് കടക്കുമായിരുന്നു എന്നും തോന്നുന്നു. എന്നാൽ ഈ വിധമുളള പലരും കന്നുകാലിയായി ജീവച്ച് അനുഭവമുള്ളതിനാൽ, സ്വന്തം ഭൂജന്മിയെ വിട്ടുപോകില്ല. രക്ഷപ്പെട്ടാൽ അവർക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. പോരാത്തതിന്, അവരുടെ മുഖഭാവം കണ്ടാൽ, മറ്റുള്ളവർക്ക് അവർ കന്നുകാലി വർഗ്ഗത്തിൽ പെട്ടവരാണ് എന്ന് പെട്ടന്ന് തിരിച്ചറിവും ലഭിക്കും. ഇവരെ രക്ഷിക്കാൻ English East India Company പല പദ്ധതികളും ഇട്ടിരുന്നു. എന്നാൽ ഇവ വിജയത്തിലെത്തിക്കാൻ ജന്മികുടുംബങ്ങൾക്ക് ഇഷ്ടമല്ലായിരുന്നു. ഈ വിധ ഭൂജന്മി കുടുംബ പാരമ്പര്യത്തിൽ പെട്ട ഒരു വ്യക്തി ഇന്ന്, ഇങ്ഗ്ളണ്ട് ഇന്ത്യയിൽ ചെയ്ത കാര്യങ്ങൾക്ക് നഷ്ടപരിഹാരം നൽകണം എന്ന് നിരന്തരമായി വാദിക്കുന്ന വീഡിയോകൾ YouTubeൽ പടരുന്നുണ്ട്. സത്യമാണ്. ഈ കൂട്ടർക്ക് അവരുടെ അടിമകളെ നഷ്ടപ്പെട്ടതിന് ഇങ്ഗ്ളിഷ് കമ്പനി യാതോരു നഷ്ടപരിഹാരവും അന്ന് നൽകിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ പിന്നീട് പറയാം.


തിരുവതാംകൂറിൽ കുരുമുളക്, അടക്കം പലതും, കർഷകർ നേരിട്ട് അവിടുത്തെ സർക്കാർ Warehouseസുകളിൽ വിൽക്കേണ്ടിയിരുന്നു. ഇങ്ങിനെ വിൽക്കപ്പെടുന്ന സാധനങ്ങളുടെ വില ലഭിക്കണമെങ്കിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകേണം. അവരുടെ മര്യാദ കുറവുള്ള വാക്കുകൾ കേൾക്കണം. അതിനാൽ പല കർഷകരും തിരുവിതാംകൂർ പോലീസിനെ വെട്ടിച്ച്, കടലിലൂടെ അവരുടെ കാർഷിക ഉൽപ്പന്നങ്ങൾ British-Cochinൽ കൊണ്ട് വന്ന് അവിടുള്ള കച്ചവടക്കാർക്ക് വിൽക്കും. British-Indiaയിൽ വാണിജ്യ പ്രവർത്തനത്തിന് യാതോരു വിലങ്ങുകളും ഇല്ലതന്നെ. Sales tax എന്ന ഉദ്യോഗസ്ഥരെ പോറ്റാനുള്ള കൊള്ളയടി പ്രസ്ഥാനം തന്നെ ശക്തിപ്രാപിച്ചത്, പാക്കിസ്ഥാനും ഇന്ത്യയും പിറന്നതിന് ശേഷമാണ്.


ഗോവിന്ദന് ഇതൊന്നും മനസ്സിൽ കയറിയില്ലാ എന്നാണ് തന്നുന്നത്. വിദേശികളാണ് 'India'യെ ഭരിക്കുന്നത് എന്ന ഒറ്റ ചിന്തയാണ്.


ഈ വിദേശീ ഭരണം എന്ന നിർവ്വചനവുമായി ബന്ധപ്പെട്ട് പലതും പറയേണ്ടിയിക്കുന്നു.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള