top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

49. സാമൂഹിക പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ് യഥാർത്ഥത്തിൽ നടത്തിയത്

ഈ ഉപഭൂഖണ്ടത്തിൽ 1947ന് തൊട്ട് മുൻപ് ഉണ്ടായിട്ടുള്ള ഗുണകരമായിട്ടുള്ള പല ആശയങ്ങളും സംഭവവികാസങ്ങളും തങ്ങളുടേതോ, അതുമല്ലെങ്കിൽ തങ്ങൾമുഖേനെയോ ആണ് എന്ന് ഇന്ന് പല പ്രസ്ഥാനങ്ങളും അവകാശപ്പെടുന്നുണ്ട്. എന്നാൽ, കരുതിക്കൂട്ടി ഇരുട്ടിൽ മറച്ചുവെച്ചിരിക്കുന്ന മറ്റ് പലതും യഥാർത്ഥത്തിൽ ഇവയ്ക്കെല്ലാം പിന്നിലുണ്ട് എന്നുള്ളതാണ് വാസ്തവം.


ഉദാഹരണത്തിന് തിരുവിതാംകൂറിൽ ഉണ്ടായിരുന്ന ജാതീയമായ അടിമത്തം അവസാനിപ്പിച്ചതും അവിടെ സാമൂഹിക പരിഷ്കരണം നടത്തിയതും മറ്റുമായുള്ള പ്രവർത്തനങ്ങക്കുള്ള അവകാശം അവിടുണ്ടായിരുന്ന ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, SNDP, പുന്നപ്രയിലും വയലാറിലും പോലീസും കീഴ് ജനക്കൂട്ടങ്ങളും തമ്മിൽ സംഭവിച്ച ഏറ്റുമുട്ടലുകൾ, കമ്മ്യൂണിസ്റ്റ് വിപ്ളവ പ്രവർത്തനങ്ങൾ എന്നിങ്ങനെ പലതിനുമാണ്, ഇന്നുള്ള ഔപചാരിക ചരിത്രം നൽകുന്നത്.


എന്നാൽ ഈ മുകളിൽ സൂചിപ്പിച്ച എല്ലാത്തിന്നും ഒരു തുച്ഛമായ സ്വാധീനത്തിൽ കൂടുതൽ ഒന്നുംതന്നെ അവകാശപ്പെടാൻ ആവില്ല എന്നുള്ളതാണ് വാസ്തവം.


ഈ വിധ കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ, ഒരാൾ പ്രപഞ്ചത്തിന്റെ അറ്റത്ത് പോയത് പോലെയാണ്. ഈ അറ്റത്തിന് അപ്പുറത്തെന്താണ് ഉള്ളത് എന്ന ചോദ്യം ഈ ആൾ ചോദിച്ചാൽ, എന്താണ് ഉത്തരം പറയുക? ഇതിന് അപ്പുറം ശൂന്യമാണ് എന്നോ, അപ്പുറത്ത് ഒന്നും തന്നെയില്ലാ എന്നോ പറഞ്ഞാൽ ഉത്തരമാകില്ല. കാരണം, അങ്ങിനെ ഒന്നുമില്ലാത്ത ഒരു ഇടം അപ്പുറത്ത് ഉണ്ടെങ്കിൽ ഈ ഇടം പ്രപഞ്ചത്തിന്റെ അറ്റം ആകില്ല. പകരം നൽകാവുന്ന ഉത്തരം ഇതാണ് : അപ്പുറം ഇല്ല.


ഇതേ പോലതന്നെയാണ് ശ്രീനാരായണ ഗുരു, SNDP, ചട്ടമ്പിസ്വാമികൾ, കമ്മ്യൂണിസ്റ്റ് പ്രവർത്തനം എന്നുള്ളതും. ചോദ്യം ഇതാണ്, ഇങ്ങിനെയുള്ളവർക്കെല്ലാം വളർന്ന് പന്തലിക്കാൻ സൌകര്യം നൽകിയ എന്തെങ്കിലും, അന്ന് തിരുവിതാംകൂറിനെ ആകമാനം ആവരണം ചെയ്തിരുന്നുവോ എന്നതാണ്. അങ്ങിനെ ഒരു വസ്ത്തുവേ ഇല്ലായിരുന്നു എന്ന് പറയുന്നത് പ്രപഞ്ചത്തിന്റെ അറ്റത്തിന് അപ്പുറം ഇല്ല എന്ന് പറയുന്ന അതേ പോലെയാണ്. സാമൂഹിക പരിഷ്കരണത്തിന്റെ ചരിത്രത്തിന്റെ പിന്നോട്ടുള്ള അറ്റം ഈ മുകളിൽ സൂചിപ്പിച്ചവരിൽ ആല്ല. മറിച്ച്, ഇവർക്കും അപ്പുറം സാമൂഹിക പരിഷ്ക്കരണത്തിന്റെ ഒരു വൻ പ്രപഞ്ചംതന്നെ തിരുവിതാംകൂറിനെ ആവരണം ചെയ്തിരുന്നു. അത് Madras Presidency ഭരിച്ചുകൊണ്ടിരുന്ന ഇങ്ഗ്ളിഷ് ഭരണമാണ്.


അവരുടെ നിത്യേനെയുള്ള സമ്മർദ്ദമാണ് തിരുവിതാകൂറിൽ ആശ്ചര്യകരമായ സാമൂഹിക പരിവർത്തനത്തിന് പ്രേരണയും സുരക്ഷയും നൽകിയത്. അതില്ലായിരുന്നെങ്കിൽ ശീനാരായണ ഗുരുവിന്റെ നർമ്മഭാവത്തിലുള്ള പ്രത്യൂത്തരങ്ങൾ നായർമാർ ഏത് രീതിയിലാണ് പരിഗണിക്കുക എന്നുള്ളത് ചിന്തിക്കാവുന്നതേയുള്ളു. തിരുവിതാകൂറിലെ അധികാരി വർഗ്ഗങ്ങളും ജനവും സംഭാഷണത്തിൽ കഠിനമായ അസഭ്യവാക്കുകൾ ഉപയോഗിക്കുന്നവരും, എന്തിനും ഏതിനും കൈയിൽ കിട്ടിയവരെ മുഖത്തിട്ടടിക്കുന്നവരും, മറ്റുമായിരുന്നു. കീഴ്ജാതിക്കാർ അമിത സാമർത്ഥ്യം കാട്ടിയാൽ മരത്തിൽ ആണികൊണ്ട് അടിച്ച് തറപ്പിക്കുന്ന പരിപാടിയും ഉണ്ടായിരുന്നു. ഹൈന്ദവ ക്ഷേത്രങ്ങൾ കീഴ്ജാതിക്കാരൻ സ്വന്തം അവകാശത്തിൽ പണിതാൽ, അതിന്റെ കാരണം ചോദിക്കുകയും, അതിന് വൻ നർമ്മോക്തി പോലുള്ള മറുപടികേട്ട് ആസ്വദിക്കാനും മറ്റും ഹൈന്ദവ (ബ്രാഹ്മണ) ജനത്തിന്റെ മേൽനോട്ട ജോലിക്കാരായ നായർമാർ സാവകാശം കാണിക്കില്ലതന്നെ.


തിരുവിതാംകൂറിന് ഉള്ളിൽ കന്നുകാലികളായി ഗണിക്കപ്പെട്ടിരുന്ന ജനക്കൂട്ടങ്ങളെ മനുഷ്യരാക്കാനായി പ്രവർത്തിച്ച ഐതിഹാസിക പ്രസ്ഥാനം London Missionary Society തന്നെയായിരുന്നു. എന്നാൽ English East India Company കൃസ്തീയ മിഷിനറി പ്രവർത്തനം അവരുടെ പ്രദേശങ്ങളിൽ വിലക്കിയതിനാൽ, ഈ കൂട്ടർക്ക് Madras Presidencyയിൽ നേരിട്ട് പ്രവർത്തിക്കാൻ ആയില്ല. ബൃട്ടിഷ്-ഇന്ത്യയിൽ കീഴ് ജനക്കൂട്ടങ്ങളിൽ ഒരു ചെറിയ ശതമാനം കൂട്ടർക്ക്, കൃസ്തീയ മതത്തിലേക്ക് മാറാതെന്നെ സാമൂഹിക ചങ്ങലകൾ അഴിക്കപ്പെട്ടു. ഇങ്ഗ്ളിഷ് ഭാഷയിലൂടെ.തിരുവിതാകൂറിലെ സാമൂഹിക പരിഷ്ക്കാരത്തിന് ഏറ്റവും പിന്തുണ നൽകിയ പല ഇങ്ഗ്ളിഷുകാരിൽ എടുത്ത് പറയാനാവുന്ന ഒരു പേര് Sir Charles Trevelyan, Governor of Madras Presidencyന്റേതാണ്. ഇദ്ദേഹത്തെക്കുറിച്ചൊന്നും ഇന്നുള്ള കപട വിപ്ളവ വായാടികൾ ഒറ്റവക്കും പറയും എന്ന് തോന്നുന്നില്ല. കാരണം, ഈ വിധ ആളുകളുടെ പേരുകൾ ജനം അറിഞ്ഞ് തുടങ്ങിയാൽ, ഇന്ന് ഇവിടുള്ള എല്ലാ വിപ്ളവ പ്രസ്ഥാനങ്ങളും നിശ്പ്രഭമായിപ്പോകും.


Sultan Tipu ഇന്ത്യൻ സ്വാതന്ത്ര്യ പടയാളിയാണെങ്കിൽ, ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പടപൊരുതിയ കൂട്ടരിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്നതും, ഏറ്റവും ആദ്യം മുതൽ അന്ത്യം വരെ നിലനിന്നവരും ആയ ഇന്ത്യൻ സമരസേനാനികൾ ഫ്രഞ്ചുകാരാണ്. ലോകത്തിൽ എവിടെ വച്ച് കണ്ടാലും ഇങ്ഗ്ളിഷ് സംവിധാനങ്ങളെ ആക്രമിക്കണം എന്ന് കാലാകാലങ്ങളായി കൽപ്പന പേറുന്നവരായിരുന്നു ഫ്രഞ്ച് വാണിജ്യപ്രസ്ഥാനങ്ങൾ. Robert Clive നെ ആക്രമിച്ചർക്കൊപ്പവും, Sultan Tipuഅടക്കമുള്ള പലരോടൊപ്പവും ഫ്രഞ്ച് പട്ടാളം ഇങ്ഗ്ളിഷ് പക്ഷത്തിന് എതിരായി യുദ്ധം ചെയ്തിരുന്നു. Sultan Tipuന്റെ ഒരു പ്രസിദ്ധനായ പടനായകൻ ഫ്രഞ്ചുകാരനായ M. Lally ആയിരുന്നു.


ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ മുദ്രാവാക്യം വിളി, നിരത്തിലൂടെ കൂട്ടമായി ഒച്ചവച്ച് നടക്കാനുള്ള സൌകര്യം, കൂട്ടപ്പാട്ട് സംഘടിപ്പിക്കുക എന്നിവ, വീടുകളിലും, ക്ളാസ് മുറികളിലും, തൊഴിസ്ഥലങ്ങളിലും മറ്റും പലവിധ നിലവാരത്തിലും അച്ചടക്കത്തിലും തളക്കപ്പെട്ട് ജീവിക്കുന്നവരെ അണിനിരത്താൻ വളരെ സഹായിക്കുന്ന കാര്യങ്ങളാണ്.


താഴെ നൽകിയിട്ടുള്ള ഉദ്ദരണി ഈ ഉപഭൂഖണ്ടത്തിലെ സംഗീതത്തെയും ഗാനങ്ങളെക്കുറിച്ചും ആണ്.


Sir W. Ouseley, in his “Oriental Collections,” says:-”A considerable difficulty is found in setting to music the Hindu ragas as, as our system does not supply notes or signs sufficiently expressive of the almost imperceptible elevations and depressions of the voice in these melodies, of which the time is broken and irregular, and the modulations frequent and very wild. Many of the Hindu melodies possess the plaintive simplicity of the Scotch and Irish, and others a wild originality pleasing beyond description.” (excerpt taken out from Native Life in Travancore).


ഈ മുകളിൽ കൊടുത്തിരിക്കുന്ന ഉദ്ദരണിയിൽ, ഹിന്ദുരാഗങ്ങൾ എന്ന് Ouseley ഉദ്ദേശിച്ചിട്ടുള്ളത്, യഥാർത്ഥത്തിൽ, ദക്ഷിണേഷ്യയിലെ ഫ്യൂഡൽ ഭാഷകളിലുള്ള രാഗങ്ങൾ ആണ് എന്ന് തോന്നുന്നു. എന്നാൽ, ഈ ഒരു 'ഫ്യൂഡൽ ഭാഷ' എന്ന സംഗതിയെക്കുറിച്ച്, Ouseleyക്ക് അറിവില്ലായിരുന്നു എന്നത് ശരിയാകാം.


ഈ ഉദ്ദരണയിൽ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ ഇവയാണ്. ഈ ഉപഭൂഖണ്ടത്തിലെ ഗാനങ്ങളിലും, ഈണങ്ങളിലും വരുത്താവുന്ന, എന്നാൽ അതിസൂക്ഷ്മമായ, സ്വരസംക്രമണത്തിന്റേയും, സ്വരാരോഹണത്തിന്റേയും ഉയരങ്ങളും താഴ്ചകളും, ഇങ്ഗ്ളിഷ് ഭാഷാ രാഗങ്ങളിലും വാക്കുകളിലും പകർപ്പെടുക്കാൻ നന്നെ പ്രയാസം തന്നെയായിരിക്കും. ഈ ഫ്യൂഡൽ ഭാഷാ രാഗങ്ങക്ക് പലപ്പോഴും ഒരു അതിവന്യമായ രൂപവും, അതേ സമയം, സ്ക്കോട്ടിഷ് - ഐറിഷ് മധുരസംഗീതത്തിന്റെ ശോകഭാവത്തിന്റെ തെളിമയും, സരളതയും ലാളിത്യവും, മാത്രമല്ല അവയുടേത് മാതിരിയുള്ളതും, അതേ സമയം വാക്കുകളാൽ വർണ്ണിക്കാവുന്നതിലും അധികം മാനസിക സുഖം ഏകുന്നതുമായ വന്യമായ മൌലികത്വവും ഇവയ്ക്ക് ഉണ്ട്.


ഇവിടെ ഈ എഴുത്തുകാരന്റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം, ഈ ഉപഭൂഖണ്ടത്തിലെ ഫ്യൂഡൽ ഭാഷാ രാഗങ്ങൾക്ക് സ്ക്കോട്ടിഷ് - ഐറിഷ് സംഗീതവുമായുള്ള സാമ്യതയാണ്. ഈ രണ്ട് ഭാഷകൾക്കും ഫ്യൂഡൽ ഭാഷാ ഭാവങ്ങൾ ഉണ്ടാവാം എന്ന് പലദിക്കിലും ഈ എഴുത്തുകാരൻ സൂചിപ്പിച്ചിരുന്നു.


മറ്റൊന്ന് മനുഷ്യന്റെ മനസ്സിലും വൈകാരിക ഭാവകേന്ദ്രങ്ങളിലും ഉയർന്നും താഴ്ന്നും വട്ടത്തിൽ തിരിയുന്ന ചുഴിപോലെ ഭ്രമണം ചെയ്തും സർപ്പതാളങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവയാണ് ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ. ഇവയ്ക്ക ഇങ്ഗ്ളിഷ് പദ പ്രയോഗങ്ങളിൽ സങ്കൽപ്പിക്കാനോ, സൃഷ്ടിക്കാനോ ആവാത്ത വന്യമായ സാമൂഹികവും, വ്യക്തിപരവും മറ്റുമായ വൈകാരിക ഭാവങ്ങൾ സ്ഥാപിക്കാൻ ആവും.


ഇക്കാരണത്താൽത്തന്നെ ജാഥയും മുദ്രാവാക്യംവിളിയും മറ്റും ഫ്യൂഡൽ ഭാഷകളിൽ നൽകുന്ന മാനസിക ഉന്മാദവും, ലഹരിയും മതിഭ്രമവും മറ്റും അതേ അളവിൽ ഇങ്ഗിഷുകാരിൽ ജനിപ്പിക്കാൻ പ്രയാസം ആയേക്കാം. ഈ ഒരു വസ്തുതയും ഇങ്ഗ്ളിഷ് സാമൂഹിക ഘടനയേയും, ചരിത്രത്തേയും പലരീതയിലും ഫ്യൂഡൽഭാഷാ സമൂഹങ്ങളിൽ നിന്നും വ്യത്യസ്തമാക്കിയിട്ടുണ്ട്.


ഫ്രാൻസും ഇങ്ഗ്ളണ്ടും തമ്മിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന വ്യത്യാസത്തിന്റെ നിഗൂഡകാരണങ്ങളിൽ ഒരു മുഖ്യമായ കാരണം ഇതായേക്കാം.


ഈ ഉപഭൂഖണ്ടത്തിൽ, ഇവിടുള്ള ഭാഷകളുടെ ഈ അമാനുഷിക കഴിവിനെ പല പ്രസ്ഥാനക്കാരും സിനിമാക്കാരും, മറ്റും അവരുടെ സ്വന്തം ലാഭത്തിനും ആളുകളെ അനുയായികളായി പിടിച്ച് നിർത്താനും ഉപയോഗിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.ഫ്യൂഡൽ ഭാഷയിൽ നല്ല ഈണത്തിലും സ്വരമാധുര്യത്തിലും പാട്ടും വിപ്ളവഗാനവും, മുദ്രാവാക്യവും മറ്റും ഏറ്റുപാടുമ്പോൾ, വ്യക്തിയിൽ അനുഭവമാവുന്ന മനോവികാരം, മരണക്കിണർ എന്ന മോട്ടർ സൈക്കിൾ അഭ്യാസത്തിൽ ആഴക്കിണറിൽ നിന്നും സൈക്കിൾ-അഭ്യാസി അതിവേഗത്തിൽ ചുറ്റിച്ചുറ്റി മുകളിലേക്ക് ഓടിക്കയറുന്ന അവസ്ഥപോലെയാണ്. എന്നാൽ, സൈക്കിളിൽ വേഗത കുറയുന്നതോടുകൂടി, അതേ വേഗതിയിൽ ആ ആൾ കുഴിയിലേക്ക് തന്നെ ചുറ്റിത്തിരിഞ്ഞ് താഴും. എന്നാൽ, ഈ വേഗത ഇടക്കിടക്ക് കുറച്ചും കൂട്ടിയും നിലനിർത്താനായാൽ, അൽപംകീഴോട്ടും, പിന്നെ മുകളിലോട്ടും, താഴ്ന്നും ഉയർന്നും ഉള്ള ഉന്മാദാവസ്ഥയിൽ ജീവക്കാനാകും.


ഇത്രയും പറഞ്ഞപ്പോൾ ശബരിമലയിലേക്കുള്ള തീർത്ഥാടനത്തെക്കുറിച്ച് മനസ്സിൽ ഓർമ്മ ഉദിക്കുന്നു. ഈ വിധ തീർത്ഥാടനം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് എങ്ങിനെയാണ് രൂപപ്പെട്ടത് എന്നതിനെക്കുറിച്ച് പലതും അറിയേണ്ടിയിരിക്കുന്നു. ഈ അമ്പലത്തിലേക്ക് ഇന്ന് വൻ ജനപ്രവാഹമാണ് വളർന്ന് വന്നിരിക്കുന്നത്. ഇത് സംഭാവ്യമാകാനായി പിന്നിൽ പ്രവർത്തിച്ച യന്ത്രം എന്തായിരിക്കാം?


മറ്റ് അമ്പലങ്ങളിലേക്ക് ഉള്ള തീർത്ഥാടനത്തിൽനിന്നും ഇവിടേക്കുള്ള യാത്ര വളരെ വ്യത്യസ്തമാണ്. 'സ്വാമീ ശരണം, ശരണം പൊന്നയ്യപ്പ!' എന്ന ആലാപനം വ്യത്യസ്ത രീതികളിൽ, മുദ്രാവാക്യരൂപത്തിലും, വിപ്ളവഗാന സ്വരരാഗത്തിലും, ശോകഗാന ഈണത്തിലും, ഭക്തിലഹരിയിലും മറ്റും ലഭ്യമാണ്. മാത്രവുമല്ല, തീർത്ഥാടനം ഹിമഗിരിശൈലത്തിന്റെ കൊടുമുടിയിലേക്ക് പോകുന്നത് പോലുള്ള യാത്രയാണ്. കൊടും കാനനത്തിന്റെ വക്കിലൂടെയും ആണ് യാത്ര.


ഈ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നത് ഒരു വൻ മാനസികവും വൈകാരികവും ആയ ഉന്മേഷം തന്നെയായിരിക്കും.


അതീന്ത്രിയ സോഫ്ട്വേർ കോഡുകളുടെ അരങ്ങിൽ ഈ വിധ പ്രവർത്തനങ്ങൾ നടത്തുന്ന സ്വാധീനങ്ങളെക്കുറിച്ച് ഇവിടെ പ്രതിപാതിക്കുന്നില്ല.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള