top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

17. ഒടിയനും പിള്ളതൈലവും

പണിയന്മാർ, കുറുമ്പർ, പറിയന്മാർ, പാണന്മാർ തുടങ്ങി പല കീഴ്ജാതിക്കാരെയും ഉയർന്ന ജനക്കൂട്ടങ്ങൾക്ക് പല വിധത്തിൽ ഭയമായിരുന്നു. ഒന്ന്, നേരത്തെ സൂചിപ്പിച്ച ഫ്യൂഡൽ ഭാഷാകോഡുകൾ അവർക്ക് നൽകുന്ന ഭീമത്സമായ പൈശാചിക ശക്തിയായിരുന്നു.


അതേ പോലെ തന്നെ, അവർ ചെയ്യുന്നുണ്ട് എന്ന് വിശ്വസിക്കപ്പെട്ടിരുന്ന മന്ത്രവാദങ്ങളും, കൂടോത്രങ്ങളും, തന്ത്രവിദ്യകളും മറ്റ് ആളുകളിൽ പേടി ജനിപ്പിച്ചിരുന്നു. OMENS AND SUPERSTITIONS OF SOUTHERN INDIA എന്ന ഗ്രന്ഥത്തിൽ EDGAR THURSTON മി. അനന്ത കൃഷ്ണ ഐയ്യർ (Mr Anantha Krishna Iyer) ഒടിയന്മാരുടെ കൂടോത്ര രീതിയെക്കുറിച്ച് രേഖപ്പെടുത്തിയ വിവരം വ്യക്തമായി പകർത്തിയെഴുതിയിട്ടുണ്ട്. മി. അനന്ത കൃഷ്ണ ഐയ്യർക്ക് കീഴ്ജാതിക്കാരുടെ പ്രവർത്തന രീതിയെങ്ങിനെയാണ് അറിവ് ലഭിച്ചത് എന്നത് ഒരു ചോദ്യമായി മനസ്സിൽ നിൽക്കുന്നുണ്ട്. എന്നിരുന്നാലും, വിവരണം ഇവിടെ യാതോരു അമിത വിവരവും കൂട്ടിച്ചേർക്കാതെ എഴുതുകയാണ്.


അർദ്ധരാത്രിയിലാണ് പറിയൻ മന്ത്രവാദി പദ്ധതിക്ക് തുടക്കം ഇടുക. ശകുനങ്ങൾ ശ്രദ്ധിക്കും. ദുശ്ശകുനമാണ് സൂചനയായി ലഭിക്കുന്നതെങ്കിൽ, അന്നത്തെ പദ്ധതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കും.


ആദ്യമായി ഗർഭം ധരിച്ചിട്ടുള്ള സ്ത്രീയെയാണ് ലക്ഷ്യമിടുന്നത്. ഉണ്ടാക്കിക്കിട്ടേണ്ടത് പിള്ളത്തൈലമാണ്. ആറോ, ഏഴോ മാസം ആയിരിക്കേണം ഗർഭസ്ഥ ശിശുവിന്റെ പ്രായം. വെള്ളം, ചുണ്ണാമ്പ്, മഞ്ഞൾ എന്നിവ ചേർത്ത് ഉണ്ടാക്കിയ ഗുരുസി നിറച്ച തേങ്ങ കുലുക്കിക്കൊണ്ട്, മാന്ത്രികനായ പറിയൻ ആ സ്ത്രീയുടെ വീടിനെ പലവട്ടം വലംവയ്ക്കുന്നു.


ഇങ്ങിനെ നടക്കുന്ന അവസരത്തിൽ ഈ ആൾ ചില മാന്ത്രിക വചനങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കും, അടുപ്പമുള്ള അതീന്ത്രിയ ശക്തിയുടെ സഹായംലഭിക്കാനായി. അതിന് ശേഷം, ഈ ആൾ നിലത്ത് ഒരു യന്ത്രം വരയ്ക്കുന്നു.


മാന്ത്രിക വിദ്യയുടെ ശക്തിയാൽ ഗർഭസ്ഥയായ സ്ത്രീ സ്വന്തം വീടിന്റെ വാതിൽ തുറന്ന് ഒരു സ്വപ്നാടകയെപോലെ പുറത്ത് വരും. വാതിൽ തുറക്കാൻ ആയില്ലായെങ്കിൽ, പലവിധത്തിൽ അതിന് ശ്രമിച്ച്, പുറത്ത് വരും. മാന്ത്രികൻ ഈ സ്ത്രീയെ ആൾഅനക്കമില്ലാത്ത ഒരു ഒഴിഞ്ഞ ഇടത്ത് കൊണ്ട് പോകും, എന്നിട്ട് നഗ്നയാക്കി, ഈ ആളെ നിലത്ത് നിവർന്ന് കിടത്തും. എന്നിട്ട് ഒരു chora kindi ഗർഭപാത്രത്തിന് മുന്നിൽ വെക്കും.(ഈ chora kindi എന്താണ് എന്ന് മനസ്സിലാകുന്നില്ല. Lagenaria എന്ന് ഈ പദത്തിന് അടത്തായി കൊടുത്ത് കാണുന്നുണ്ട്. ഇത് ചൊരക്ക അഥവാ bottle gourd ആണ്.)


ഗർഭസ്ഥ ശിശു പുറത്ത് വരുന്നു. ഗർഭസ്ഥ ശിശു നിലം തൊടാൻ പാടില്ല. തൊട്ടുപോയാൽ, പദ്ധതി പാളിപ്പോകും. ഈ ശിശുവിനെ തുണ്ടംതുണ്ടമായി മുറിച്ച്, ഉണക്കി, പിന്നീട് ഒരു പുകയടുപ്പിന് മുകളിൽ വച്ച് പുകകൊള്ളിക്കുന്നു. അതിന് ശേഷം ഇത്, കീഴിൽ ഒന്ന് രണ്ട് തുളകൾ ഉള്ള ഒരു പാത്രത്തിൽ വെക്കുന്നു. ഈ പാത്രം മറ്റൊരു വലിയ പാത്രത്തിന് മുകളിൽ വെക്കുന്നു. ഇത് രണ്ടും കൂടി ഒരു കഠിനമായി കത്തുന്ന അടുപ്പിന് മുകളിൽ വെയ്ക്കുന്നു. മുകളിലെ പാത്രത്തിലെ വെട്ടിമുറിക്കപ്പെട്ട ഗർഭസ്ഥ ശിശുവിന്റെ മാംസത്തിന് ചൂടേൽക്കുന്നു. ഏതാണ്ട് ഒന്നര മണിക്കൂറിനുള്ളിൽ അതിൽനിന്നും വലിയ പാത്രത്തിൽ ഒരു പ്രത്യേകതരം ദ്രാവകം ഉറ്റിയുറ്റി വീഴുന്നു.


ഇതിന് ശേഷം മാന്ത്രികൻ മനുഷ്യന്റെ ഒരു തലയോട് ഇടിച്ച് വളരെ നേരിയ പൊടിയാക്കുന്നു. ഇത് ഈ ദ്രാവകത്തിൽ ചേർക്കുന്നു. ഉടൻ തന്നെ ഇതിൽ നിന്നും ചെറിയ ഒരു തുള്ളിയെടുത്ത് നെറ്റിയിൽ ചാർത്തുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പുരട്ടുന്നു. അയാൾ അതിന് ശേഷം, ചാണക വെള്ളം കുറച്ച് കുടിക്കുന്നു.


ഇത്രയും ചെയ്ത് കഴിഞ്ഞാൽ, ഈ ആൾക്ക് ഏത് മൃഗത്തിന്റെയും രൂപമായിമാറൻ പറ്റും എന്ന് ഈ ആൾക്ക് വിശ്വാസം വരുന്നു.


ഇവിടെ നിർമ്മിച്ചിട്ടുള്ളതിന്റെ പേര് പിള്ളതൈലം എന്നാണ്.


ഇതേ കാര്യം അങ്കോല മരത്തിന്റെ (Alangium Lamarckii) ഒരു പ്രത്യേക കായ ഉപയോഗിച്ചും ചെയ്യാമെന്നും എഴുതിക്കാണുന്നു. ഈ പ്രത്യേക കായ രാത്രിയുടെ കൂരാകൂരിരുട്ടിൽ താഴെക്ക് ഇറങ്ങിവരികയും, അതിന് ശേഷം തിരിച്ച് മരത്തിലെ പൂർവ്വസ്ഥാനത്ത് ചെന്ന് ചേരുകയും ചെയ്യും എന്ന് വിശ്വസിക്കപ്പെടുന്നു. ഇതിനെക്കുറിച്ച് വിവരമുള്ള മാന്ത്രികർ രാത്രിയിൽ കാത്തിരുന്ന് ഈ ഇറങ്ങിവരുന്ന കായയെ പിടികൂടി, ഏതാണ്ട് ഗർഭസ്ഥശിശുവിനെ ഉപയോഗിച്ചത് മാതിരി ഉപയോഗിച്ച് അങ്കോലത്തൈലം എന്ന മാന്ത്രിക തൈലം ഉണ്ടാക്കുന്നു.


മി. അനന്ത കൃഷ്ണ ഐയ്യർ ഇങ്ങിനെയൊരു വിവരണം നൽകിയതിൽനിന്നും ഉയർന്ന ജനക്കൂട്ടങ്ങളിൽ ഈ കൂടോത്രത്തെക്കുറിച്ചുള്ള വിശ്വാസത്തെക്കുറിച്ച് ഒരു സൂചന ലഭിക്കുന്നുണ്ട്. അവർ കീഴ്ജാതിക്കാരുടെ ദുർമന്ത്രവാദത്തെയും കൂടോത്രപ്രവർത്തനങ്ങളെയും ഭയപ്പെട്ടിരുന്നു എന്ന് സാരം.


ചില ഇടങ്ങളിൽ അസാധാരണമായി വല്ല എരുമയെയോ മറ്റോ കണ്ടാൽ അത് ഒടിയനാണ് എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന കുടുബങ്ങൾ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.IMAGE from Castes and tribes of Southern India by Edgar Thurston


കീഴ്ജാതിക്കാരെ അറപ്പുമാത്രമല്ല, കഠിനമായ ഭയത്തോടും കൂടിയാണ് ഉയർന്ന ജനക്കൂട്ടങ്ങൾ വീക്ഷിച്ചിരുന്നത്. യഥാർത്ഥത്തിൽ ഏറ്റവും കഠിനമായ ഭയം നൽകേണ്ടത് ഭാഷാകോഡുകൾ അവർക്ക് നൽകുന്ന അമാനുഷികമായ ബലത്തെയും ശക്തിയേയും ആണ്. എന്നാൽ ഈ ഒരു വിവരം ആരിലും വ്യക്തമായി വന്നില്ല എന്നുള്ളതും ഒരു ആശ്ചര്യകരമായ കാര്യമാണെന്ന് തോന്നാം.


എന്നാൽ ഇന്നുള്ള ഇങ്ഗ്ളണ്ടിൽ പോലും, ഇതുപോലുള്ള പേടിയും വെപ്രാളങ്ങളും അവിടുള്ള തദ്ദേശീയരായ AngloSaxon വംശജരിൽ വന്ന് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ കാരണം യഥാർത്ഥത്തിൽ കിടക്കുന്നത് ഭാഷാ കോഡുകളിലാണ്. ഫ്യൂഡൽ ഭാഷകൾക്ക് കൂടോത്ര ശക്തിയുണ്ട് എന്ന കാര്യം ഇങ്ഗ്ളിഷുകാർക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ ആവാത്ത കാര്യമാണ്.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page