ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

Translator's foreword

Previous Next


ഈ ഗ്രന്ഥത്തിന്‍റെ തര്‍ജ്ജമക്കാരൻ എന്ന നിലയിൽ ഇത്രയും കാര്യങ്ങൾ ഇവിടെ കുറിച്ചിടുകയാണ്.


പല പഴയകാല ഇങ്ഗ്ളിഷ് ഗ്രന്ഥങ്ങളേയും ഡിജിറ്റല്‍ രൂപത്തിലാക്കുകയും, അവയില്‍ ചിലതിനെല്ലാം വ്യാഖ്യാനങ്ങൾ എഴുതിയിട്ടുമുള്ള വ്യക്തിയാണ് ഈ തര്‍ജ്ജമ ചെയ്ത ആൾ.


a. V. NAGAM AIYAഎഴുതിയ TRAVANCORE STATE MANUAL


b. The REV. SAMUEL MATEER, F.L.Sഎഴുതിയ NATIVE LIFE IN TRAVANCORE


c. Edgar Thurstonഎഴുതിയ


1. 👉Travancore State Manual by V Nagam Aiya

2. Native 👉 Life in Travancore by Rev. Samuel Mateer F.L.S

3. 👉Castes & Tribes of Southern India Vol 1 Vol 1 by Edgar Thurston

4. Omens 👉 and Superstitions of Southern India by EDGAR THURSTON

5. 👉 Mein Kampf by Adolf Hitler - A demystification!

6. Oscar 👉 Wilde and Myself by Alfred Bruce Douglas

7. The 👉Native Races of South Africa by George W. Stow

8. 👉 Kamasutra of Vatsyayana (Read Online)


തുടങ്ങിയവ അവയില്‍ പെടും.


ഈ തര്‍ജ്ജമക്കാരന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യകാരന്മാര്‍ Oscar Wildeഉം Somerset Maughamഉം ആകുന്നു.


എന്നാല്‍, Kahlil Gibranന്‍റെ The Prophetല്‍ വളരെ മനോഹരങ്ങളായ വരികളും വാക്കുകളും ഉള്ളത് വളരെ കാലം മുന്‍പ്തന്നെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതാണ് ഇങ്ങിനെ ഒരു തര്‍ജ്ജമയ്ക്ക് ഒരുമ്പെടാനുള്ള പ്രചോദനംഎന്ന് തോന്നുന്നു.


ഈ തര്‍ജ്ജമയുമായി ബന്ധപ്പെട്ട് പറയാനുള്ളത്, ഈ തര്‍ജ്ജമക്കാരൻ ഫ്യൂഡൽ ഭാഷകളേയും ഭാഷകളിലെ കോഡുകളേയും പറ്റി നിരീക്ഷിച്ച് പലവിധ പഠനങ്ങൾ നടത്തുന്ന ഒരു വ്യക്തിയാണ്. ഇങ്ഗ്ലിഷ് എന്ന നിരപ്പ് സ്വഭാവം ഉള്ള (planar)ഭാഷയിലെ ഒരു കൃതിയെ മലയാളം എന്ന ഫ്യൂഡല്‍ ഭാഷയിലേക്ക് തര്‍ജ്ജമചെയ്യുമ്പോൾ ചില പ്രശ്നങ്ങൾ നേരിടും. ഫ്യൂഡല്‍ ഭാഷകളിൽ വാക്കുകള്‍ക്കും മനുഷ്യര്‍ക്കും ഒരു 3-ഡി (3ഉ) പരിസരാന്തരീക്ഷമാണ് ഉള്ളത്.


വ്യക്തമായി പറഞ്ഞാല്‍, ഇങ്ഗ്ളിഷിലെ You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ വാക്കുകള്‍ ഫ്യൂഡൽ ഭാഷകളിലേക്ക് തര്‍ജ്ജമചെയ്യുമ്പോൾ, അവയ്ക്ക് ഒരു ത്രിശാഖിത്വം (trichotomy) സംഭവിക്കുന്നു.


ഈ പ്രശ്നത്തെക്കുറിച്ച് ഈ തര്‍ജ്ജമക്കാരൻ കൂടുതലായി ശ്രദ്ധാലുവായതിനാൽ, ഈ ഗ്രന്ഥത്തിൽ ‘He’ എന്ന വാക്ക് പ്രയോഗത്തിന് പലപ്പോഴും 'അയാള്‍' എന്ന മലയാള വാക്കാണ് തര്‍ജ്ജമയായി നല്‍കിയിട്ടുള്ളത്. 'അവന്‍' എന്നോ, 'അദ്ദേഹം' എന്നോ ഉപയോഗിച്ചിട്ടില്ല.

അതേ സമയം, ഈശ്വരനെക്കുറിച്ച് പരാമര്‍ശിക്കുന്ന അവസരത്തില്‍, ‘He’ എന്ന വാക്കിന് 'അവന്‍' എന്ന വാക്കാണ് നല്‍കിയിട്ടുള്ളത്. അത് പോലെതന്നെ ‘You’ എന്ന പദം ദിവ്യവ്യക്തിത്വത്തോടാകുമ്പോഴും, 'നീ' എന്നാണ് നല്‍കിയിട്ടുള്ളത്.


മനുഷ്യര്‍ തമ്മിലുള്ള സംബോധനകളില്‍, ‘നിങ്ങള്‍’ എന്നാണ് പൊതുവായി നല്‍കിയിട്ടുള്ള വാക്ക്. ചിലയിടങ്ങളില്‍ ‘അങ്ങ്’ എന്ന വാക്കും നല്‍കിയിട്ടുണ്ട്.


‘She’എന്ന വാക്കിന്‍റെ കാര്യത്തിൽ ‘അയാള്‍(സ്ത്രീ)’ എന്ന തര്‍ജ്ജമയാണ് നല്‍കിയിട്ടുള്ളത്. ‘അവള്‍’ എന്ന വാക്ക് തികച്ചും അനുചിതമായ ഒരു തര്‍ജ്ജമയായാണ് ഈ തര്‍ജ്ജമക്കാരന്‍റെ പക്ഷം.


തര്‍ജ്ജമയുടെ ഗുണനിലവാരത്തെക്കുറിച്ചും പറയേണ്ടിയിരിക്കുന്നു. തര്‍ജ്ജമ ചെയ്ത ആള്‍ മലയാള ഭാഷാ പണ്ഡിതനല്ല. അതിനാല്‍ത്തന്നെ പലവിധ പോരായ്മകളും തര്‍ജ്ജമയിൽ കണ്ടേക്കാം. പല വാക്യങ്ങള്‍ക്കും കൂടുതൽ ഉചിതമായ തര്‍ജ്ജമകൾ ഉണ്ടാവില്ലാ എന്ന് പറയാൻ ആവില്ല.


മാത്രവുമല്ല, എല്ലാ വാക്യങ്ങളുടെയും വാക്കുകളുടേയും തര്‍ജ്ജമ പൂര്‍ണ്ണമായും ശരിയാണ് എന്നും ഉറപ്പിച്ച് പറയാനാവില്ല.