top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Freedom
സ്വാതന്ത്ര്യത്തെക്കുറച്ച്

Previous Next


And an orator said, "Speak to us of Freedom."

അപ്പോള്‍ ഒരു പ്രാസംഗികൻ പറഞ്ഞു, 'ഞങ്ങളോട് സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞുതരിക.'


And he answered:

അപ്പോള്‍ അയാൾ പറഞ്ഞു:


At the city gate and by your fireside I have seen you prostrate yourself and worship your own freedom,

നഗര കവാടത്തിലും, നിങ്ങളുടെ അഗ്നിസ്ഥാനത്തിനരികിലും, നിങ്ങള്‍ സ്വയം സാഷ്ടാംഗം പതിച്ചുകൊണ്ട്, നിങ്ങളുടെ സ്വന്തം സ്വതന്ത്ര്യത്തെ തൊഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.


Even as slaves humble themselves before a tyrant and praise him though he slays them.

ഉഗ്രപീഡകന്‍റെ മുന്നിൽ, അയാൾ അവരെ നിഗ്രഹിക്കുന്നുവെങ്കിലും, അടിമകള്‍ എളിമയോടുകൂടിനില്‍ക്കുകയും, അയാളെ പ്രശംസിക്കുകയും ചെയ്യുന്നു എന്നപോലെ,


Ay, in the grove of the temple and in the shadow of the citadel I have seen the freest among you wear their freedom as a yoke and a handcuff.

അതെ, ക്ഷേത്രവനികയിലും, ഉള്‍ക്കോട്ടയുടെ മറവിലും, നിങ്ങളില്‍ ഏറ്റവും സ്വതന്ത്രമായവര്‍, അവരുടെ വിമോചനാവസ്ഥയെ ഒരു നുകംപോലെയും, ഒരു കൈയാമം പോലെയും ഉടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.


And my heart bled within me; for you can only be free when even the desire of seeking freedom becomes a harness to you, and when you cease to speak of freedom as a goal and a fulfillment.

എന്‍റെ ഉള്ളിൽ എന്‍റെ ഹൃദയം നൊമ്പരപ്പെട്ടു; കാരണം, സ്വാതന്ത്ര്യത്തിനായുള്ള നിങ്ങളുടെ അഭിലാഷം നിങ്ങളില്‍ ഒരു പടച്ചമയം ആയിത്തീരുകയും, സ്വാതന്ത്ര്യത്തെ ഒരു ലക്ഷ്യവും സഫലീകരണവും ആയി ചിത്രീകരിക്കുന്നത് നിങ്ങള്‍ നിര്‍ത്തുകയും ചെയ്യുമ്പോൾ മാത്രമാണ് നിങ്ങള്‍ക്ക് സ്വതന്ത്രരാകാൻ പറ്റുള്ളു.


You shall be free indeed when your days are not without a care nor your nights without a want and a grief,

നിങ്ങളുടെ പകലുകള്‍ക്ക് ഏതെങ്കിലും ഉത്ക്കണ്ഠകൾ ഇല്ലാത്ത അവസ്ഥയിലും, നിങ്ങളുടെ രാത്രികള്‍ക്ക് എന്തെങ്കിലും അഭാവങ്ങളും വിഷാദങ്ങളും ഇല്ലാത്ത അവസ്ഥയിലും അല്ല നിങ്ങള്‍ വാസ്തവത്തിൽ സ്വതന്ത്രനായിത്തീരുന്നത്,


But rather when these things girdle your life and yet you rise above them naked and unbound.

മറിച്ച് ഇതിനേക്കാള്‍കൂടുതൽ, ഈ കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തെ കുടുക്കുകയും, എന്നാല്‍ നിങ്ങൾ അവയ്ക്ക് മുകളിലേക്ക്, നഗ്നമേനിയോടും, കെട്ടുകളഴിഞ്ഞും ഉയരുമ്പോഴാണ്.

And how shall you rise beyond your days and nights unless you break the chains which you at the dawn of your understanding have fastened around your noon hour?

എന്നാല്‍, നിങ്ങളുടെ ഗ്രഹണശക്തിയുടെ ഉദയനേരത്ത്, നിങ്ങളുടെ നട്ടുച്ചനേരത്തിന് ചുറ്റും നിങ്ങള്‍ വലിച്ചുകെട്ടിയ ചങ്ങലകൾ പൊട്ടിക്കാതെ, നിങ്ങളുടെ പകലുകളെക്കാളും, രാത്രികളെക്കാളും, അപ്പുറം നിങ്ങള്‍ക്ക് എങ്ങിനെയാണ് ഉയരാന്‍ ആവുക?


In truth that which you call freedom is the strongest of these chains, though its links glitter in the sun and dazzle the eyes.

സൂര്യരശ്മിയില്‍ അതിന്‍റെ കണ്ണികൾ തിളങ്ങുകയും, കണ്ണഞ്ചിപ്പിക്കുകയും ചെയ്യുമെങ്കിലും, സത്യത്തില്‍ നിങ്ങൾ സ്വാതന്ത്ര്യം എന്ന് വിളിക്കുന്നതാണ് ഈ ചങ്ങലകളില്‍ ഏറ്റവും ബലമുള്ളത്.


And what is it but fragments of your own self you would discard that you may become free?

നിങ്ങൾ സ്വതന്ത്രനാകും എന്നതിനായി, നിങ്ങള്‍ നിഷ്കാസനം ചെയ്യുന്ന നിങ്ങളുടെ സ്വന്തം സത്ത അല്ലാതെ, അത് മറ്റെന്താണ്?

If it is an unjust law you would abolish, that law was written with your own hand upon your own forehead.

നിങ്ങള്‍ അസാധുവാക്കുന്ന ഒരു അന്യായമായ ഒരു നിയമചട്ടമാണ് അത് എങ്കില്‍, ആ നിയമം, നിങ്ങളുടെ നെറ്റിയിൽ നിങ്ങളുടെ സ്വന്തം കൈകളാൽ എഴുതപ്പെട്ടതാണ്.


You cannot erase it by burning your law books nor by washing the foreheads of your judges, though you pour the sea upon them.

നിങ്ങളുടെ നിയമഗ്രന്ഥങ്ങളെ കത്തിച്ചതുകൊണ്ടോ, അല്ലെങ്കില്‍, നിങ്ങളുടെ ന്യായാധിപന്മാരുടെ നെറ്റികൾ കഴുകുന്നതിനാലോ, അവരുടെ മേല്‍ നിങ്ങൾ സമുദ്രത്തെ ഒഴിച്ചാലും, ഇതിനെ നിങ്ങള്‍ക്ക് മാച്ചുകളയാൻ ആവില്ല.


And if it is a despot you would dethrone, see first that his throne erected within you is destroyed.

സിംഹാസത്തില്‍നിന്നും നിങ്ങൾ നീക്കിയേക്കാവുന്ന ഒരു സ്വേച്ഛാധിപതി ആണ് അത് എങ്കില്‍കൂടി, നിങ്ങള്‍ക്കുള്ളിൽ ഉള്ള അയാളുടെ സിംഹാസനം നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് ആദ്യം ഉറപ്പ് വരുത്തുക.


For how can a tyrant rule the free and the proud, but for a tyranny in their own freedom and a shame in their own pride?

സ്വന്തം സ്വാതന്ത്ര്യത്തില്‍ ഒരു ദുഷ്പ്രഭുത്വവും, സ്വന്തം ആത്മാഭിമാനത്തില്‍ ഒരു ലജ്ജയും ഇല്ലാതെ, സ്വതന്ത്രരും ആത്മാഭിമാനമുള്ളവരുമായ ആളുകളെ എങ്ങിനെയാണ് ഒരു സ്വേഛ്ഛാധിപതിക്ക് ശാസനം ചെയ്യാനാവുക?


And if it is a care you would cast off, that care has been chosen by you rather than imposed upon you.

നിങ്ങള്‍ ഒഴിവാക്കിയേക്കാവുന്ന ഒരു ഉത്ക്കണ്ഠ ആണ് അത് എങ്കിൽ, ആ ഉത്ക്കണ്ഠ നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതല്ല, മറിച്ച്, നിങ്ങള്‍ സ്വയം തിരഞ്ഞെടുത്തതാണ്.


And if it is a fear you would dispel, the seat of that fear is in your heart and not in the hand of the feared.

നിങ്ങള്‍ അകറ്റിയേക്കാവുന്ന ഒരു ഭയം ആണ് അത് എങ്കിൽ, ആ പേടിയുടെ ഇരിപ്പിടം നിങ്ങളുടെ ഹൃദയത്തിലാണ്, നിങ്ങള്‍ ഭയപ്പെടുന്നവന്‍റെ കൈകളിലല്ല.


Verily all things move within your being in constant half embrace, the desired and the dreaded, the repugnant and the cherished, the pursued and that which you would escape.

നിങ്ങള്‍ ആഗ്രഹിക്കുന്നതും നിങ്ങൾ ഭയപ്പെടുന്നതും, നിങ്ങള്‍ക്ക് അരോചകമായതും നിങ്ങള്‍ക്ക് അരുമയായതും, നിങ്ങള്‍ പിന്തുടരുന്നതും നിങ്ങളെ പിന്തുടരുന്നതിൽ നിന്നും നിങ്ങൾ രക്ഷപ്പെടാൻ നോക്കുന്നതും, എല്ലാം വാസ്തവത്തില്‍ നിത്യമായി തമ്മില്‍അര്‍ദ്ധ ആലിംഗനം ചെയ്തുകൊണ്ട് നിങ്ങളുടെ ഉള്ളില്‍ നീങ്ങുന്നവയാണ്.


These things move within you as lights and shadows in pairs that cling.

ഇവയെല്ലാം തമ്മില്‍ ഒട്ടിനില്‍ക്കുന്ന ജോടികളായ പ്രകാശങ്ങളായും നിഴലുകളായും നിങ്ങള്‍ക്കുള്ളിൽ നീങ്ങുന്നു.


And when the shadow fades and is no more, the light that lingers becomes a shadow to another light.

നിഴല്‍മങ്ങുകയും ഇനിയില്ലാതെയും ആകുമ്പോൾ, പോകാതെ തങ്ങിനില്‍ക്കുന്ന വെളിച്ചം മറ്റൊരു പ്രകാശത്തിന്‍റെ നിഴലായി മാറുന്നു.


And thus your freedom when it loses its fetters becomes itself the fetter of a greater freedom.

അങ്ങിനെ നിങ്ങളുടെ സ്വാതന്ത്ര്യത്തിന് അതിന്‍റെ വിലങ്ങുകൾ നഷ്ടപ്പെടുമ്പോള്‍, അത് തന്നെ മറ്റൊരു കൂടുതൽ വലിയ സ്വാതന്ത്ര്യത്തിന്‍റെ വിലങ്ങായി മാറുന്നു.



Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page