top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Self-Knowledge
ആത്മജ്ഞാനത്തെക്കുറിച്ച്

Previous Next


And a man said, "Speak to us of Self-Knowledge."

അപ്പോള്‍ ഒരു മനുഷ്യൻ പറഞ്ഞു, 'ഞങ്ങളോട് ആത്മജ്ഞാനത്തെക്കുറിച്ച് സംസാരിക്കൂ.'


And he answered, saying:

അതിന് മറുപടിപറഞ്ഞ്കൊണ്ട്, അയാള്‍ പറഞ്ഞു:


Your hearts know in silence the secrets of the days and the nights.

പകലുകളുടേയും രാത്രികളുടേയും നിഗൂഢതകൾ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് നിശബ്ദമായി അറിവുള്ളതാണ്.


But your ears thirst for the sound of your heart's knowledge.

എന്നിരുന്നാലും, നിങ്ങളുടെ കാതുകള്‍ നിങ്ങളുടെ ഹൃദയ ജ്ഞാനത്തിന്‍റെ സ്വരത്തിനായി ദാഹിക്കുന്നു.


You would know in words that which you have always known in thought.

നിങ്ങളുടെ ചിന്തകളില്‍ എന്നും നിങ്ങള്‍ക്ക് അറിവുള്ള കാര്യങ്ങൾ നിങ്ങള്‍ക്ക് വാക്കുകളിൽ അറിവ് ലഭിക്കും.

You would touch with your fingers the naked body of your dreams.

നിങ്ങളുടെ വിരലുകളാല്‍, നിങ്ങളുടെ സ്വപ്നങ്ങളുടെ നഗ്നമേനികൾ നിങ്ങൾ സ്പര്‍ശിക്കും.


And it is well you should.

നിങ്ങള്‍ അങ്ങിനെചെയ്യണം എന്നുളളത് നല്ലതാണ്.


The hidden well-spring of your soul must need rise and run murmuring to the sea;

നിങ്ങളുടെ ആത്മാവിന്‍റെ മറയ്ക്കപ്പെട്ട ഉറവിടം എഴുന്നേല്‍ക്കണം, എന്നിട്ട് മര്‍മ്മരം പുറപ്പെടുവിച്ചുകൊണ്ട് കടലിലേക്ക് ഓടണം എന്നുള്ളത് ആവശ്യമാണ്;


And the treasure of your infinite depths would be revealed to your eyes.

അപ്പോള്‍ നിങ്ങളുടെ അനന്തമായ ആഴങ്ങളിലെ നിധികൾ നിങ്ങളുടെ നേത്രങ്ങള്‍ക്ക് വെളിവാക്കപ്പെടും.


But let there be no scales to weigh your unknown treasure;

എന്നാല്‍ നിങ്ങളുടെ ഗുപ്തനിധിയെ തൂക്കിത്തിട്ടപ്പെടുത്താനായി യാതോരു അളവ്കോലും ഇല്ലാതിരിക്കട്ടെ;


And seek not the depths of your knowledge with staff or sounding line.

നിങ്ങളുടെ ജ്ഞാനത്തിന്‍റെ ആഴങ്ങൾ കോലുകൊണ്ടോ അല്ലെങ്കിൾ ആഴം അളക്കുന്ന ചരട്കൊണ്ടോ അന്വേഷിക്കാതിരിക്കുക.

For self is a sea boundless and measureless.

കാരണം, അഹം എന്നത് നിസ്സീമമായതും, അളവില്ലാത്തതുമായ ഒരു കടലാണ്.


Say not, "I have found the truth," but rather, "I have found a truth."

പറയരുത്, 'ഞാന്‍ സത്യത്തെ കണ്ടെത്തിയിട്ടുണ്ട്' എന്ന്, മറിച്ച്, 'ഞാന്‍ ഒരു സത്യം കണ്ടെത്തിയിട്ടുണ്ട്' എന്ന് പറയുന്നതാണ് ഉചിതം.

Say not, "I have found the path of the soul." Say rather, "I have met the soul walking upon my path."

പറയരുത്, 'ആത്മാവിന്‍റെ പാത ഞാൻ കണ്ടെത്തിയിട്ടുണ്ട്,' എന്ന്. ഇതിന് പകരം, 'എന്‍റെ പാതയിൽ നടക്കുന്ന ആത്മാവിനെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്,' എന്ന് പറയുക.


For the soul walks upon all paths.

കാരണം, ആത്മാവ് എല്ലാ പാതകളിലും നടക്കാറുണ്ട്.


The soul walks not upon a line, neither does it grow like a reed.

ആത്മാവ് ഒരു വരിയിന്മേൽ നടക്കാറില്ല, മാത്രവുമല്ല, ഒരു ഈറ്റപോലെ അത് വളരാറുമില്ല.


The soul unfolds itself, like a lotus of countless petals.

എണ്ണമറ്റ ഇതളുകളുള്ള ഒരു താമര കണക്കെ, ആത്മാവ് സ്വയം വിരിഞ്ഞ് തുറക്കുന്നു.

Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page