top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Marriage
വിവാഹത്തെക്കുറിച്ച്

Previous Next


Then Almitra spoke again and said, "And what of Marriage, master?"

അപ്പോള്‍ അല്‍മിത്ര വീണ്ടും സംസാരിച്ചുകൊണ്ട് പറഞ്ഞു, 'വിവാഹത്തിനെക്കുറിച്ചെന്താണ്, ഗുരുനാഥാ?'


And he answered saying:

അയാള്‍ അപ്പോൾ ഇങ്ങനെ പറഞ്ഞുകൊണ്ട് മറുപടി നല്‍കി:


You were born together, and together you shall be forevermore.

നിങ്ങള്‍ ഒന്നിച്ചാണ് പിറന്നത്, എന്നന്നേക്കുമായി നിങ്ങള്‍ ഒന്നായിത്തന്നെയിരിക്കും.


You shall be together when the white wings of death scatter your days.

മരണത്തിന്‍റെ വെളുത്ത ചിറകുകൾ നിങ്ങളുടെ ദിവസങ്ങളെ ചിതറുമ്പോള്‍, നിങ്ങൾ ഒന്നായിത്തന്നെയിരിക്കും.


Aye, you shall be together even in the silent memory of God.

അതെ, ഈശ്വരന്‍റെ നിശബ്ദ ഓര്‍മ്മയില്‍പ്പോലും, നിങ്ങള്‍ ഒന്നായിത്തന്നെയിരിക്കും.


But let there be spaces in your togetherness,

എന്നിരുന്നാലും, നിങ്ങളുടെ ഒരുമയില്‍ സ്ഥലവിശാലത ഉണ്ടായിരിക്കട്ടെ,


And let the winds of the heavens dance between you.

ദേവലോകങ്ങളിലെ കാറ്റ് നിങ്ങള്‍ക്കിടയിൽ നൃത്തംചെയ്യട്ടെ.


Love one another but make not a bond of love:

അന്യോന്യം സ്നേഹിക്കുക, എന്നാല്‍ പ്രണയത്താൽ ഒരു ബന്ധനം തീര്‍ക്കരുത്:


Let it rather be a moving sea between the shores of your souls.

അതിന് പകരം അത് നിങ്ങളുടെ ആത്മാക്കളുടെ തീരങ്ങള്‍ക്കിടയിൽ സ്പന്ദിക്കുന്ന ഒരു ആഴിപ്പരപ്പായിരിക്കട്ടെ.


Fill each other's cup but drink not from one cup.

അന്യോന്യം പാനപാത്രങ്ങള്‍ നിറച്ചുകൊടുക്കുക, എന്നാല്‍ ഒരേ പാനപാത്രത്തില്‍നിന്നും കുടിക്കാതിരിക്കുക.


Give one another of your bread but eat not from the same loaf.

അന്യോന്യം സ്വന്തം അപ്പത്തില്‍നിന്നും ഒരുപങ്ക് നല്‍കുക. എന്നാല്‍ രണ്ട്പേരും ഒരേ അപ്പക്കഷണത്തില്‍നിന്നും തിന്നാന്‍മുതിരരുത്.


Sing and dance together and be joyous, but let each one of you be alone,

ഒന്നിച്ചുതന്നെ പാട്ടുപാടുകയും, നൃത്തംചെയ്യുകയും ചെയ്യുക, എന്നാല്‍, നിങ്ങള്‍ ഒരോരുത്തരും വേറിട്ട് നില്‍ക്കുക.


Even as the strings of a lute are alone though they quiver with the same music.

ഒരേ സംഗീതത്താല്‍ അവർ സ്പന്ദിക്കുന്നുവെങ്കിലും, വീണക്കമ്പികള്‍ ഓരോന്നും ഏകരായാണ് ഉള്ളത് എന്നത് പോലെ.


Give your hearts, but not into each other's keeping.

നിങ്ങളുടെ ഹൃദയങ്ങള്‍ നല്‍കുക, എന്നിരുന്നാലും, മറ്റേയാളുടെ സൂക്ഷിപ്പിലേക്ക് നല്‍കരുത്.


For only the hand of Life can contain your hearts.

കാരണം, ജീവന്‍റെ കൈപ്പടയ്ക്ക് മാത്രമേ നിങ്ങളുടെ ഹൃദയങ്ങളെ ഉള്‍ക്കൊള്ളാനാവുള്ളു.


And stand together, yet not too near together:

എന്നിട്ട് ഒരുമിച്ച് നില്‍ക്കുക, എന്നിരുന്നാലും, ഒരുമിച്ചിരിപ്പ് അമിതമായ സാമീപ്യത്തിലാകരുത്:


For the pillars of the temple stand apart,

കാരണം, ക്ഷേത്രത്തിന്‍റെ തൂണുകൾ തമ്മിൽ വിട്ടുമാറിയാണ് നില്‍ക്കുന്നത്,


And the oak tree and the cypress grow not in each other's shadow.

മാത്രവുമല്ല, ഓക്കുമരവും തമാല്‍വൃക്ഷവും അന്യോന്യമുള്ള നിഴലിലല്ല വളരുന്നത്.Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page