top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Clothes
വസ്ത്രങ്ങളെക്കുറിച്ച്

Previous Next


And the weaver said, "Speak to us of Clothes."

നെയ്ത്തുകാരന്‍ പറഞ്ഞു, 'ഞങ്ങളോട് വസ്ത്രങ്ങളെക്കുറിച്ച് പറയുക.'


And he answered:

അപ്പോള്‍ അയാൾ ഉത്തരം നല്‍കി:


Your clothes conceal much of your beauty, yet they hide not the unbeautiful.

നിങ്ങളുടെ വസ്ത്രങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ ഒട്ടുമിക്കതും മറയ്ക്കുന്നു, എന്നിരുന്നാലും, അവ സന്ദര്യക്കേടുള്ളതിനെ മറയ്ക്കുന്നില്ല.


And though you seek in garments the freedom of privacy you may find in them a harness and a chain.

വസ്ത്രങ്ങളില്‍ സ്വകാര്യതയുടെ സ്വാതന്ത്ര്യം നിങ്ങൾ തേടുന്നുവെങ്കിലും, അവയില്‍ ഒരു കടിഞ്ഞാണും ഒരു വിലങ്ങും നിങ്ങൾ കണ്ടെത്തിയേക്കാം.


Would that you could meet the sun and the wind with more of your skin and less of your raiment,

സൂര്യനേയും കാറ്റിനേയും നിങ്ങളുടെ ത്വക്കിനാല്‍ കൂടുതലും, നിങ്ങളുടെ ഉടയാടയാല്‍ കുറച്ചും കണ്ടുമുട്ടും എന്ന് ഞാൻ ആഗ്രഹിക്കുന്നു,


For the breath of life is in the sunlight and the hand of life is in the wind.

കാരണം, ജീവന്‍റെ ശ്വാസം സൂര്യരശ്മിയിലാണ് ഉള്ളത്, ജീവന്‍റെ കരങ്ങൾ കാറ്റിലാണ് ഉള്ളത്.


Some of you say, "It is the north wind who has woven the clothes to wear."

നിങ്ങളില്‍ ചിലർ പറയും, 'ധരിക്കാനുള്ള ഉടുപ്പുകള്‍ നെയ്തത് വടക്കന്‍കാററാണ്.'


But shame was his loom, and the softening of the sinews was his thread.

എന്നാല്‍ അപമാനമായിരുന്നു അയാളുടെ നെയ്ത്ത്യന്ത്രം, ദശനാരിന്‍റെ മൃദുലപ്പാടായിരുന്നു അയാളുടെ നൂല്.


And when his work was done he laughed in the forest.

അയാളുടെ പണിതീര്‍ന്നപ്പോൾ, കാട്ടിലിരുന്ന്കൊണ്ട് അയാൾ ചിരിച്ചട്ടഹസിച്ചു.


Forget not that modesty is for a shield against the eye of the unclean.

ലജ്ജ എന്നുള്ളത് വൃത്തികെട്ടവരുടെ ദൃഷ്ടിയേല്‍ക്കാതിരിക്കാനുള്ള കവചത്തിന് വേണ്ടിയാണ് എന്ന് മറക്കാതിരിക്കുക.


And when the unclean shall be no more, what were modesty but a fetter and a fouling of the mind?

എന്നാല്‍ വൃത്തികെട്ടവർ ഇല്ലാതായിത്തീര്‍ന്നാൽ, ലജ്ജ എന്നുള്ളത്, ഒരു വിലങ്ങും മനസ്സിന്‍റെ ഒരു മലിനപ്പെടുത്തലുമല്ലാതെ മറ്റെന്താണ്?


And forget not that the earth delights to feel your bare feet and the winds long to play with your hair.

നിങ്ങളുടെ നഗ്നപാദങ്ങളുടെ സ്പര്‍ശനസുഖത്തിൽ ഭൂമി ആഹ്ളാദിക്കുന്നുണ്ട് എന്നതും, നിങ്ങളുടെ തലമുടി എടുത്ത് കളിക്കാന്‍ കാറ്റ് കൊതിക്കുന്നുണ്ട് എന്നതും മറക്കാതിരിക്കുക.

Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page