top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

The Coming of the Ship
നൌകയുടെ വരവ്

Previous Next


Almustafa, the chosen and the beloved, who was a dawn unto his own day, had waited twelve years in the city of Orphalese for his ship that was to return and bear him back to the isle of his birth.

സ്വന്തം നാളിന്‍റെ ഒരു സൂര്യോദയമായ, തിരഞ്ഞെടുക്കപ്പെട്ട ആളും, അത്യധികം സ്നേഹിക്കപ്പെട്ട ആളും ആയ അല്‍മുസ്തഫ, ഓര്‍ഫാലീസ് നഗരത്തിൽ പന്ത്രണ്ട് വര്‍ഷക്കാലം, തിരിച്ചുവന്ന് തന്‍റെ ജډദേശമായ ദ്വീപിലേക്ക് തന്നെ കൊണ്ട്പോകുന്ന തന്‍റെ നൗകക്കായി കാത്ത് നിന്നിരുന്നു.


And in the twelfth year, on the seventh day of Ielool, the month of reaping, he climbed the hill without the city walls and looked seaward; and he beheld the ship coming with the mist.

അതിന്‍റെ പന്ത്രണ്ടാം വര്‍ഷത്തിൽ, വിളവെടുപ്പിന്‍റെ മാസമായ ഈലൂലില്‍, ഏഴാം നാളില്‍, നഗര മതിലുകള്‍ക്ക് പുറത്തായുള്ള കുന്നിന്‍പുറത്ത് കയറുകയും, കടലിലേക്ക് നോക്കുകയും ചെയ്തു അയാള്‍; എന്നിട്ട് മൂടല്‍മഞ്ഞിനോടൊപ്പം ആ കപ്പല്‍ വരുന്നത് അയാള്‍ നോക്കിക്കണ്ടു.


Then the gates of his heart were flung open, and his joy flew far over the sea. And he closed his eyes and prayed in the silences of his soul.

അപ്പോള്‍ അയാളുടെ ഹൃദയത്തിന്‍റെ പടിവാതിലുകൾ വലിച്ചുതുറക്കപ്പെട്ടു, അയാളുടെ ആനന്ദം കടലിന് മുകളിലൂടെ ദൂരത്തോളം പറന്നു. അയാള്‍ തന്‍റെ നേത്രങ്ങൾ അടച്ചു, എന്നിട്ട് സ്വന്തം ആത്മാവിന്‍റെ നിശബ്ദതകളില്‍ പ്രാര്‍ത്ഥിച്ചു.


But he descended the hill, a sadness came upon him, and he thought in his heart: How shall I go in peace and without sorrow? Nay, not without a wound in the spirit shall I leave this city.

എന്നാല്‍, അയാൾ കുന്നിൽ നിന്നും താഴോട്ട് ഇറങ്ങിവന്നു, അയാള്‍ക്ക് മീതെ ഒരു ദു:ഖം കയറിവന്നു, തന്‍റെ ഹൃദയത്തിൽ അയാള്‍ ചിന്തിച്ചു: ശാന്തനായും ദു:ഖങ്ങളില്ലാതെയും ഞാന്‍ എങ്ങിനെ പോകും? ഇല്ല, പ്രാണനില്‍ ഒരു മുറിവ് ഇല്ലാതെയല്ല ഞാന്‍ ഈ നഗരം വിട്ടുപോകുക.


Long were the days of pain I have spent within its walls, and long were the nights of aloneness; and who can depart from his pain and his aloneness without regret?


ഇതിന്‍റെ മതില്‍കെട്ടുകള്‍ക്ക് ഉള്ളിൽ ഞാൻ ചിലവഴിച്ച നൊമ്പരംനിറഞ്ഞ ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യമേറെയായിരുന്നു, മാത്രവുമല്ല, ഏകാന്തതയുടെ രാത്രികളും നീണ്ടവയായിരുന്നു; തന്‍റെ നോവില്‍നിന്നും ഒറ്റക്കായ അവസ്ഥയില്‍നിന്നും ആര്‍ക്കാണ് യാതോരു വ്യസനവുമില്ലാതെ വിട്ടുപോകാനാകുക?


Too many fragments of the spirit have I scattered in these streets, and too many are the children of my longing that walk naked among these hills, and I cannot withdraw from them without a burden and an ache.

പ്രാണന്‍റെ അനവധി തുണ്ടുകളാണ് ഞാൻ ഈ തെരുവുകളിൽ വിതറിയത്, ഈ കുന്നുകളിലൂടെ നഗ്നതമറയ്കാതെ നടക്കുന്ന എന്‍റെ അഭിലാഷങ്ങളുടെ കുഞ്ഞുങ്ങൾ അനവധിയാണ്, ഒരു ഹൃദയഭാരവും ഒരു നോവുമേല്‍ക്കാതെ അവരില്‍നിന്നെല്ലാം പിന്‍വാങ്ങാൻ എനിക്ക് ആവില്ല.


It is not a garment I cast off this day, but a skin that I tear with my own hands. Nor is it a thought I leave behind me, but a heart made sweet with hunger and with thirst.

ഈ ദിവസം എന്നില്‍ നിന്നും എടുത്ത് കളയുന്ന ഒരു ഉടയാടയല്ല ഇത്, മറിച്ച് സ്വന്തം കൈകള്‍കൊണ്ട് ഞാൻ വലിച്ചു കീറുന്ന ഒരു ത്വക്കാണ്. മാത്രവുമല്ല, എനിക്ക് പിന്നിലായി ഞാന്‍ ഉപേക്ഷിച്ചുപോകുന്ന ഒരു ഓര്‍മ്മയല്ല ഇത്, മറിച്ച് വിശപ്പും ദാഹവും കൊണ്ട് മധുരിതമാക്കിയ ഒരു ഹൃദയമാണ്.

Yet I cannot tarry longer. The sea that calls all things unto her calls me, and I must embark. For to stay, though the hours burn in the night, is to freeze and crystallize and be bound in a mould.

എന്നിരുന്നാലും, എനിക്ക് കൂടുതല്‍ നേരം തങ്ങിനില്‍ക്കാനാവില്ല. എല്ലാറ്റിനേയും തന്നിലേക്ക് വിളിക്കുന്ന ആഴിപ്പരപ്പ് എന്നെ വിളിക്കുന്നു, ഞാന്‍ കപ്പലിൽ കയറേണ്ടിയിരിക്കുന്നു. നിശാനേരത്ത് യാമങ്ങള്‍ കത്തിയെരിയുമെങ്കിലും, കാത്ത് നില്‍ക്കുക എന്നത് വിറങ്ങലിക്കലും, സ്ഫടികരൂപകല്‍പനയില്‍പ്പെടലും, ഒരു അച്ചില്‍വാര്‍ക്കപ്പെട്ട് ബന്ധനസ്ഥനാകലും ആണ്.


Fain would I take with me all that is here. But how shall I?

ഇവിടുള്ളതെല്ലാം സന്തോഷത്തോടെ ഞാന്‍ എന്നോടൊപ്പം കൊണ്ടുപോകുമായിരുന്നു. എന്നാല്‍ ഞാൻ അത് എങ്ങിനെ ചെയ്യും?


A voice cannot carry the tongue and the lips that give it wings. Alone must it seek the ether.

ഒരു സ്വരത്തിന്, അതിന് ചിറകുകള്‍ നല്‍കിയ നാവിനേയും ചുണ്ടുകളേയും വഹിക്കാനാവില്ല. ഏകാന്തമായിത്തന്നെ അതിന് ആകാശമണ്ഡലം കണ്ടെത്തേണ്ടിയിരിക്കുന്നു.


And alone and without his nest shall the eagle fly across the sun.

ഒറ്റയ്ക്കും, തന്‍റെ പക്ഷികൂടില്ലാതെയും, പരുന്ത് ഉച്ചവെയിലിന് അപ്പുറത്തേക്ക് പറക്കുന്നതാണ്.


Now when he reached the foot of the hill, he turned again towards the sea, and he saw his ship approaching the harbour, and upon her prow the mariners, the men of his own land.

കുന്നിന്‍ ചരിവിൽ എത്തിയപ്പോൾ, അയാൾ കടലിന് നേരെ വീണ്ടും തിരിഞ്ഞു, തന്‍റെ നൗക തുറമുഖത്തിന് അടുത്തേക്ക് വരുന്നത് കണ്ടു, അതിന്മേൽ നാവികർ, തന്‍റെ സ്വന്തം നാട്ടിലെ ആളുകള്‍.


And his soul cried out to them, and he said:

അയാളുടെ ആത്മാവ് അവരോട് ഉച്ചത്തില്‍ വിളിച്ചു, എന്നിട്ട് അയാള്‍ പറഞ്ഞു:


Sons of my ancient mother, you riders of the tides,

എന്‍റെ പുരാതന മാതാവിന്‍റെ പുത്രന്മാരെ, തിരമാലകളില്‍ സവാരി ചെയ്യുന്നവരെ,


How often have you sailed in my dreams. And now you come in my awakening, which is my deeper dream.

എന്‍റെ സ്വപ്നങ്ങളിൽ നിങ്ങൾ എത്ര ജലയാത്ര ചെയ്തിട്ടുണ്ട്. എന്‍റെ കൂടുതൽ ആഴമേറിയ സ്വപ്നാവസ്ഥയായ എന്‍റെ ഉണര്‍ന്നിരിക്കുന്ന ഈ നേരത്ത് ഇന്നിപ്പോൾ നിങ്ങൾ വന്നിരിക്കുന്നു.


Ready am I to go, and my eagerness with sails full set awaits the wind.

തയ്യാറാണ് ഞാന്‍ പോകാനായി, പായകള്‍ മുഴുവനായും വിരിച്ച് എന്നിലെ ഔത്സുക്യം കടല്‍ക്കാറ്റിനെ കാത്തുനില്‍ക്കുന്നു.


Only another breath will I breathe in this still air, only another loving look cast backward,

ഈ നിശ്ചല വായുവില്‍നിന്നും ഒരു ശ്വാസംകൂടിമാത്രം ഞാൻ ശ്വസിക്കും. ഒരിക്കല്‍കൂടി മാത്രം വാത്സല്യപൂര്‍വ്വമായ നോട്ടം പിന്നിലേക്ക് എറിയും,


Then I shall stand among you, a seafarer among seafarers.

അതിന് ശേഷം ഞാന്‍ നിങ്ങളോടൊപ്പം നില്‍ക്കും, കടല്‍സഞ്ചാരികള്‍ക്കിടയിൽ ഒരു കടല്‍സഞ്ചാരിയായി.


And you, vast sea, sleepless mother, Who alone are peace and freedom to the river and the stream,

പുഴകള്‍ക്കും, അരുവികള്‍ക്കും ആകെയുള്ള സ്വൈര്യവും വിമോചനവും ആയ അങ്ങ്, വിശാലമായ കടല്‍, നിദ്രാവിഹീനയായ അമ്മ,


Only another winding will this stream make, only another murmur in this glade, And then shall I come to you, a boundless drop to a boundless ocean.

ഒരു വളവ്കൂടിമാത്രം ഈ അരുവി ഒഴുകും, ഈ കാട്ടുപാതയില്‍ ഒരിക്കല്‍കൂടിമാത്രം കളകളശബ്ദം നല്‍കും, എന്നിട്ട് ഞാന്‍ നിന്നിലേക്ക് വന്നുചേരും, നിസ്സീമമായ ആഴിയില്‍ അപരിമിതമായ ഒരു ദ്രാവകത്തുള്ളിയായി.


And as he walked he saw from afar men and women leaving their fields and their vineyards and hastening towards the city gates.

ദൂരങ്ങളില്‍നിന്നും സ്ത്രീകളും പുരുഷന്മാരും അവരുടെ പാടങ്ങളും മുന്തിരിത്തോപ്പുകളും വിട്ട്, നഗരകവാടങ്ങളിലേക്ക് ധൃതിപിടിച്ച് നീങ്ങുന്നത്, നടക്കുന്നതിനിടയില്‍ അയാൾ കണ്ടു.


And he heard their voices calling his name, and shouting from the field to field telling one another of the coming of the ship.

തന്‍റെ പേര് വിളിക്കുന്ന അവരുടെ ശബ്ദങ്ങളും, കപ്പല്‍ വന്നുകൊണ്ടിരിക്കുന്ന വിവരം ഒരു പാടത്ത് നിന്നും മറ്റൊന്നിലേക്ക് വിളിച്ച് പറയുന്ന അവരുടെ ഒച്ചയും അയാള്‍ കേട്ടു,


And he said to himself:

അയാള്‍ തന്നോട് തന്നെ പറഞ്ഞു:


Shall the day of parting be the day of gathering?

പിരിയുന്ന നാള്‍ കൂട്ടംകൂടുന്ന ദിനമാകുമോ?


And shall it be said that my eve was in truth my dawn?

എന്‍റെ ദിനത്തിന്‍റെ അന്ത്യം സത്യത്തിൽ എന്‍റെ പുലര്‍കാലം ആയിരുന്നു എന്ന് പറയപ്പെടുമോ?


And what shall I give unto him who has left his plough in midfurrow, or to him who has stopped the wheel of his winepress?

തന്‍റെ കലപ്പ ഉഴുത്തിന് ഇടയിൽ ഉപേക്ഷിച്ച ആള്‍ക്കും, അല്ലെങ്കില്‍ വീഞ്ഞ് വാറ്റ് യന്ത്രത്തിന്‍റെ ഉരുൾ നിര്‍ത്തിവച്ച ആള്‍ക്കും, ഞാന്‍ എന്താണ് നല്‍കുക?


Shall my heart become a tree heavy-laden with fruit that I may gather and give unto them?

അവര്‍ക്ക് വാരിയെടുത്ത് നല്‍കാനായി, എന്‍റെ ഹൃദയം ഭാരിച്ച കായ്കനികൾ നിറഞ്ഞ് നില്‍ക്കുന്ന ഒരു വൃക്ഷമായി മാറുമോ?


And shall my desires flow like a fountain that I may fill their cups?

അവരുടെ പാനപാത്രം ഞാന്‍ നിറക്കുവാനായി, എന്‍റെ അഭിലാഷങ്ങള്‍ ഒരു നീരുറവപോലെ ഒഴുകുമോ?


Am I a harp that the hand of the mighty may touch me, or a flute that his breath may pass through me?

സര്‍വ്വശക്തന്‍റെ കരം എന്നെ സ്പര്‍ശിക്കാനാകുമാറാക് ഞാൻ ഒരു വീണയോ, അല്ലെങ്കില്‍ അവന്‍റെ ശ്വാസം എന്നിലൂടെ പ്രവഹിക്കുവാന്‍ ഇടനല്‍കുമാറ്, ഞാന്‍ ഒരു ഓടക്കുഴലോ ആണോ?


A seeker of silences am I, and what treasure have I found in silences that I may dispense with confidence?

നിശബ്ദത തേടുന്ന ഒരുവനാണ് ഞാന്‍, എന്നിട്ടോ, ആത്മവിശ്വാസത്തോടെ വിതരണം ചെയ്യാന്‍മാത്രം എന്ത് നിധിയാണ് ഞാന്‍ നിശബ്ദതയിൽ കണ്ടെത്തിയിട്ടുള്ളത്?


If this is my day of harvest, in what fields have I sowed the seed, and in what unremembered seasons?

ഇത് എന്‍റെ വിളവെടുപ്പിന്‍റെ ദിനമാണെങ്കിൽ, എന്തെല്ലാം വിളഭൂമിയിലാണ്, ഏതെല്ലാം മറക്കപ്പെട്ട ഋതുക്കളിലാണ് ഞാൻ വിത്ത് വിതച്ചിട്ടുള്ളത്?


If this indeed be the hour in which I lift up my lantern, it is not my flame that shall burn therein.

എന്‍റെ റാന്തൽ ഞാൻ ഉയര്‍ത്തുന്നനേരം വാസ്തവത്തിൽ ഇപ്പോഴാണെങ്കില്‍, അതിനുള്ളിൽ ആളുന്നത് എന്‍റെ തീജ്വാലയല്ല.


Empty and dark shall I raise my lantern,

കാലിയും ഇരുള്‍ നിറഞ്ഞുമായാണ് ഞാൻ എന്‍റെ റാന്തൽ വിളക്ക് ഉയര്‍ത്തുക,


And the guardian of the night shall fill it with oil and he shall light it also.

അപ്പോള്‍ ഇരുളിന്‍റെ നാഥൻ അതിൽ എണ്ണ നിറക്കും, അവന്‍ അതിന് തീകൊളുത്തുകയും ചെയ്യും.


These things he said in words. But much in his heart remained unsaid. For he himself could not speak his deeper secret.

ഇത്രയും കാര്യങ്ങള്‍ അയാൾ വാക്കുകളിൽ പറഞ്ഞു. എന്നാല്‍ ഒട്ടേറെ, അയാളുടെ ഹൃദയത്തില്‍ വാക്കുകളിൽ പറയപ്പെടാതെ അവശേഷിച്ചു. കാരണം, അയാളുടെ ആഴങ്ങളിലുള്ള രഹസ്യത്തിന്‍റെ പൊരുൾ അയാള്‍ക്ക് സ്വന്തമായിപ്പോലും പറയാനാകില്ല.


And when he entered into the city all the people came to meet him, and they were crying out to him as with one voice.

എന്നിട്ട്, അയാള്‍ നഗരത്തിനുള്ളിലേക്ക് കയറിയപ്പോൾ, എല്ലാ ജനങ്ങളും അയാളെ എതിരേല്‍ക്കാനായി മുന്നോട്ട് വന്നു, ഏകസ്വരത്തിലെന്നോണം അവര്‍ അയാളോട് വിളിച്ചുപറയുന്നുണ്ടായിരുന്നു.


And the elders of the city stood forth and said:

നഗരത്തിലെ ഗുരുജനങ്ങള്‍ എഴുന്നേറ്റ് വന്ന്കൊണ്ട് പറഞ്ഞു:


Go not yet away from us.

ഞങ്ങളില്‍നിന്നും ഇപ്പോള്‍ത്തന്നെ പോകാതിരിക്കുക.


A noontide have you been in our twilight, and your youth has given us dreams to dream.

ഞങ്ങളുടെ മൂവന്തിനേരത്ത് നിങ്ങള്‍ ഒരു മദ്ധ്യാന്നമായിരുന്നു. അങ്ങയുടെ യൗവ്വനം ഞങ്ങളുടെ മനോരാജ്യത്തിന് കാണാനായി കിനാക്കള്‍ നല്‍കി.


No stranger are you among us, nor a guest, but our son and our dearly beloved. Suffer not yet our eyes to hunger for your face.

ഞങ്ങള്‍ക്കിടയിൽ യാതോരു അന്യനുമല്ല നിങ്ങൾ, ഒരു അഥിതിയുമല്ല, മറിച്ച്, അങ്ങ് ഞങ്ങളുടെ മകനാണ്, ഞങ്ങളുടെ പ്രിയതമനാണ്. അങ്ങയുടെ മുഖംകാണാനായുള്ള അത്യാര്‍ത്തിയാൽ ഞങ്ങളുടെ കണ്ണുകളെ ഇപ്പോള്‍ത്തന്നെ വേദനിപ്പിക്കരുത്.


And the priests and the priestesses said unto him:

ഉപാസകരും ഉപാസിനികളും അയാളോട് പറഞ്ഞു:


Let not the waves of the sea separate us now, and the years you have spent in our midst become a memory.

ആഴിയിലെ ഓളങ്ങള്‍ നമ്മെ ഈ നേരത്ത് വേര്‍പിരിക്കാതിരിക്കട്ടെ, അങ്ങ് ഞങ്ങളോടൊപ്പം ചിലവഴിച്ച വര്‍ഷങ്ങൾ ഒരു ഓര്‍മ്മായി തീരാതിരിക്കട്ടെ.


You have walked among us a spirit, and your shadow has been a light upon our faces.

ഒരു ആത്മാവെന്നോണം, നിങ്ങള്‍ ഞങ്ങള്‍ക്കിടയിൽ നടന്നിരുന്നു, അങ്ങയുടെ നിഴലാട്ടം ഞങ്ങളുടെ മുഖങ്ങളില്‍ ഒരു തിളക്കമായിരുന്നു.


Much have we loved you. But speechless was our love, and with veils has it been veiled. Yet now it cries aloud unto you, and would stand revealed before you.

അങ്ങയെ ഞങ്ങള്‍ വളരെ സ്നേഹിച്ചിരുന്നു. എന്നിരുന്നാലും, വാക്കുകളില്ലാത്തതായിരുന്നു ഞങ്ങളുടെ പ്രണയം, മൂടുപടത്താൽ അത് മറയ്ക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് അത് അങ്ങയോട് ഉച്ചത്തില്‍ നിലവിളിക്കുന്നു, മുഖാവരണം അഴിച്ച് സ്വയം വെളിപ്പെടുത്തി അങ്ങയുടെ മുന്നില്‍ നില്‍ക്കുന്നു.


And ever has it been that love knows not its own depth until the hour of separation.

വേര്‍പാടിന്‍റെ നേരം ആസന്നമാകുംവരെ പ്രണയത്തിന് അതിന്‍റെ സ്വന്തം ആഴം ആറിയില്ല എന്നുള്ളത് എന്നുമുള്ളസത്യമായിരുന്നു.


And others came also and entreated him.

മറ്റുള്ളവരും വന്ന് അയാളോട് യാചനാ ഭാവത്തില്‍ അപേക്ഷിച്ചു.


But he answered them not. He only bent his head; and those who stood near saw his tears falling upon his breast.

എന്നിരുന്നാലും, അയാള്‍ അവര്‍ക്ക് മറുപടി നല്‍കിയില്ല. സ്വന്തം ശിരസ് കുനിക്കുകമാത്രം അയാള്‍ ചെയ്തു; തൊട്ടടുത്തുനിന്നിരുന്ന ആളുകൾ അയാളുടെ മാറിന്മേൽ അയാളുടെ മിഴിനീര്‍ വീഴുന്നത് കണ്ടു.


And he and the people proceeded towards the great square before the temple. And there came out of the sanctuary a woman whose name was Almitra. And she was a seeress.

അയാളും ജനങ്ങളും അമ്പലത്തിന് മുന്നിലുള്ള മഹാ ചതുരത്തിലേക്ക് നീങ്ങി. അപ്പോള്‍ ആ ശ്രീകോവിലിൽ നിന്നും, അല്‍മിത്ര എന്ന പേരുള്ള ഒരു സ്ത്രീ പുറത്തുവന്നു. ആ ആള്‍ ഒരു ആത്മജ്ഞാനിയായിരുന്നു.


And he looked upon her with exceeding tenderness, for it was she who had first sought and believed in him when he had been but a day in their city.

അതീവ മൃദുലതയോടുകൂടി അയാള്‍, ആ ആളിൽ ദൃഷ്ടിപതിപ്പിച്ചു, കാരണം, അവരുടെ നഗരത്തിൽ വെറും ഒരു ദിനം മാത്രം അയാൾ ആദ്യമായി ചിലവഴിച്ചപ്പോള്‍, അയാളെ തേടിവരികയും, അയാളില്‍ വിശ്വാസം ഉറപ്പിക്കുകയും ചെയ്തത് ആ ആളായിരുന്നു.


And she hailed him, saying: Prophet of God, in quest for the uttermost, long have you searched the distances for your ship.

അങ്ങേയറ്റുത്തുള്ളതിനെ തേടുന്ന, ദൈവത്തിന്‍റെ പ്രവാചകാ, നിങ്ങളുടെ നൗകക്കായി വളരെ ദൂരങ്ങൾ വളരെ നാളുകൾ നിങ്ങൾ തിരഞ്ഞിട്ടുണ്ട്: എന്ന് പറഞ്ഞ് കൊണ്ട് ആ ആള്‍ അയാളെ ആശിര്‍വ്വദിച്ചു.


And now your ship has come, and you must needs go. ഇപ്പോഴിതാ, അങ്ങയുടെ കപ്പല്‍ വന്നിരിക്കുന്നു, അങ്ങ് പോകേണ്ടിയിരിക്കുന്നു.


Deep is your longing for the land of your memories and the dwelling place of your greater desires; and our love would not bind you nor our needs hold you.

അങ്ങയുടെ സ്മൃതിപഥത്തിലെ നാടിനോടും, അങ്ങയുടെ വലിയ അഭിലാഷങ്ങള്‍ ജീവിക്കുന്ന ഇടങ്ങളിനോടും അങ്ങയ്ക്കുള്ള കൊതി വളരെ ആഴമുള്ളതാണ്; ഞങ്ങളുടെ സ്നേഹം അങ്ങയെ തളച്ചിടുകയോ, ഞങ്ങളുടെ ആവശ്യകതകള്‍ അങ്ങയെ പിടിച്ച് നിര്‍ത്തുകയോ ചെയ്യില്ല.


Yet this we ask ere you leave us, that you speak to us and give us of your truth. And we will give it unto our children, and they unto their children, and it shall not perish.

എന്നിരുന്നാലും, അങ്ങ് ഞങ്ങളെ വിട്ടുപോകുന്നതിന് മുന്‍പായി, ഞങ്ങളോട് സംസാരിക്കാനും, അങ്ങയുടെ വിജ്ഞാനത്തിന്‍റെ നേരുകൾ ഞങ്ങള്‍ക്ക് പങ്ക് നല്‍കാനും ഞങ്ങൾ ആവശ്യപ്പെടുന്നു. അത് ഞങ്ങള്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് നല്‍കും, അവര്‍ അവരുടെ കുട്ടികള്‍ക്കും, അത് നശിച്ചുപോകില്ല.


In your aloneness you have watched with our days, and in your wakefulness you have listened to the weeping and the laughter of our sleep.

നിങ്ങളുടെ ഏകാന്തതയില്‍, ഞങ്ങളുടെ ദിനങ്ങളെ നിങ്ങൾ വീക്ഷിച്ചിരുന്നു, നിങ്ങളുടെ ഉണര്‍ന്നിരിക്കുന്ന അവസ്ഥയിൽ ഞങ്ങളുടെ ഉറക്കത്തിലെ രോദനങ്ങള്‍ക്കും ഹാസങ്ങള്‍ക്കും നിങ്ങൾ കേള്‍വി നില്‍കിയിരുന്നു.


Now therefore disclose us to ourselves, and tell us all that has been shown you of that which is between birth and death.

അതിനാല്‍ത്തന്നെ ഇപ്പോൾ ഞങ്ങള്‍ക്ക് ഞങ്ങളെത്തന്നെ വെളിപ്പെടുത്തിത്തരിക. പിറവിക്കും, മരണത്തിനും ഇടയിലായി ഉള്ളതിനെക്കുറിച്ച്, നിങ്ങള്‍ക്ക് കാഴ്ചനല്‍കപ്പെട്ടിട്ടുള്ളതെല്ലാം ഞങ്ങള്‍ക്ക് പറഞ്ഞ് തരിക.


And he answered,

അപ്പോള്‍ അയാള്‍ മറുപടി നല്‍കി,


People of Orphalese, of what can I speak save of that which is even now moving your souls?

ഓര്‍ഫാലീസിലെ ജനങ്ങളെ, ഈ അവസരത്തിലും നിങ്ങളുടെ ആത്മാക്കളെ നീക്കിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചല്ലാതെ, മറ്റെന്തിനെക്കുറിച്ചാണ് എനിക്ക് നിങ്ങളോട് സംസാരിക്കാനാവുക?Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page