top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Reason & Passion
യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും

Previous Next


And the priestess spoke again and said:

അന്നേരം ആ പുരോഹിത വീണ്ടും സംസാരിച്ചുകൊണ്ട് പറഞ്ഞു:


"Speak to us of Reason and Passion."

'ഞങ്ങളോട് യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും സംസാരിക്കൂ.'


And he answered saying:

അപ്പോള്‍ അയാൾ ഉത്തരം നല്‍കിക്കൊണ്ട് പറഞ്ഞു:


Your soul is oftentimes a battlefield, upon which your reason and your judgment wage war against passion and your appetite.

നിങ്ങളുടെ വിചാരശക്തിയും നിര്‍ണ്ണയകഴിവും, വികാരത്തിനോടും നിങ്ങളുടെ ആസക്തിയോടും പലപ്പോഴും മല്ലിടുന്ന ഒരു പോര്‍ക്കളമാണ് നിങ്ങളുടെ ആത്മാവ്.


Would that I could be the peacemaker in your soul, that I might turn the discord and the rivalry of your elements into oneness and melody.

നിങ്ങളുടെ ഘടകാംശങ്ങളിലെ സ്വരഭംഗത്തേയും മാത്സ്യര്യബോധത്തേയും ഒരുമയും സ്വരച്ചേര്‍ച്ചയും ആയി മറ്റുന്ന, നിങ്ങളുടെ ആത്മാവിലെ സമാധാനസ്ഥാപകനാകാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍.


But how shall I, unless you yourselves be also the peacemakers, nay, the lovers of all your elements?

എന്നാല്‍ നിങ്ങൾ സ്വന്തമായിത്തന്നെ സമാധാനസ്ഥാപകന്മാർ, അതുമല്ല, നിങ്ങളുടെ സര്‍വ്വ ഘടകാംശങ്ങളെ സ്നേഹിക്കുന്നവന്മാർ ആകുന്നില്ലെങ്കിൽ, ഇത് എനിക്ക് എങ്ങിനെയാകും?


Your reason and your passion are the rudder and the sails of your seafaring soul.

നിങ്ങളുടെ യുക്തിയും നിങ്ങളുടെ വൈകാരികാസക്തിയും നിങ്ങളുടെ കടല്‍യാത്രക്കാരനായ ആത്മാവിന്‍റെ ചുക്കാനും കപ്പല്‍പ്പായയുമാണ്.


If either your sails or your rudder be broken, you can but toss and drift, or else be held at a standstill in mid-seas.

നിങ്ങളുടെ കപ്പല്‍പ്പായയോ അല്ലെങ്കിൽ നിങ്ങളുടെ ചുക്കാനോ പൊട്ടിപ്പോകുകയാണെങ്കിൽ, നടുക്കടലിൽ അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ട് എങ്ങോട്ടെങ്കിലും ഒഴുകിപ്പോകാനോ, അല്ലെങ്കില്‍ നിശ്ചലാവസ്ഥയില്‍പെട്ടുപോകാനോ മാത്രമേ നിങ്ങള്‍ക്ക് ആവുള്ളു.

For reason, ruling alone, is a force confining; and passion, unattended, is a flame that burns to its own destruction.

കാരണം, ഏകനായി നിന്ന് ഭരിക്കുന്ന യുക്തി, പരിമിതപ്പെടുത്തുന്ന ഒരു ശക്തിയാണ്; ശ്രദ്ധിക്കാനാളില്ലാത്ത വികാരം സ്വന്തം വിനാശത്തിലേക്ക് കത്തിയെരിയുന്ന ഒരു തീജ്വാലയാണ്.


Therefore let your soul exalt your reason to the height of passion; that it may sing;

അതിനാല്‍ത്തന്നെ, അത് ഗാനാലാപനം നടത്തും എന്നുമാറ്, നിങ്ങളുടെ യുക്തിവിചാരത്തെ നിങ്ങളുടെ വികാരങ്ങളോളം ഉന്നമനപ്പെടുത്താനായി നിങ്ങളുടെ ആത്മാവ് സൗകര്യപ്പെടുത്തട്ടെ;


And let it direct your passion with reason, that your passion may live through its own daily resurrection, and like the phoenix rise above its own ashes.

നിങ്ങളുടെ വികാരങ്ങള്‍ അവയുടെ ദിനംതോറുമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ ജീവിക്കപ്പെടാനും, ഫീനിക്സ് പക്ഷിയെപ്പോലെ സ്വന്തം ചാരത്തിന് മുകളിലായി ഉയരപ്പെടാനും ആയി, നിങ്ങളുടെ വൈകാരികതീക്ഷ്ണതയുടെ ദിശയെ അത് വിചാരധാരകൊണ്ട് നിയന്ത്രിക്കട്ടെ.


I would have you consider your judgment and your appetite even as you would two loved guests in your house.

നിങ്ങളുടെ വീട്ടില്‍ വിരുന്നിനുവന്ന രണ്ട് സ്നേഹിക്കപ്പെടുന്ന വിരുന്നുകാരോടെന്നപോലെ, നിങ്ങളുടെ ന്യായവിചാരത്തെയും നിങ്ങളുടെ അഭിലാഷങ്ങളേയും നിങ്ങള്‍ പരിഗണിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.


Surely you would not honour one guest above the other; for he who is more mindful of one loses the love and the faith of both.

തീര്‍ച്ചായായും ഒരു അതിഥിക്ക് മറ്റെയാളെക്കാൾ ഉയർന്ന ശ്രേഷ്ഠപദം നിങ്ങള്‍ നല്‍കില്ല; കാരണം, ഒരാള്‍ക്ക് കൂടുതൽ ശ്രദ്ധ നല്‍കുന്ന ആള്‍ക്ക് രണ്ടുപേരുടേയും സ്നേഹവും വിശ്വാസവും നഷ്ടപ്പെടും.

Among the hills, when you sit in the cool shade of the white poplars, sharing the peace and serenity of distant fields and meadows - then let your heart say in silence, "God rests in reason."

വിദൂരത്തിരിക്കുന്ന പാടങ്ങളുടേയും മേച്ചില്‍പ്പുറങ്ങളുടേയും സൈര്യവും പ്രശാന്തതയും പങ്കിട്ടുകൊണ്ട്, കുന്നുകള്‍ക്കിടയിൽ, വെള്ളിലമരങ്ങളുടെ ശീതഛായയില്‍ നിങ്ങൾ ഇരിക്കുമ്പോൾ, നിങ്ങളുടെ ഹൃദയം നിശബ്ദതയിൽ ഉരിയാടട്ടെ, 'ഈശ്വരന്‍ വിചാരശക്തിയിൽ വിശ്രമിക്കുന്നു,' എന്ന്.

And when the storm comes, and the mighty wind shakes the forest, and thunder and lightning proclaim the majesty of the sky, - then let your heart say in awe, "God moves in passion."

കൊടുംകാറ്റ് വന്ന് പരാക്രമശാലിയായ കാറ്റില്‍ വനമാകെ ഇളകിമറിയുമ്പോഴും, ഇടിയും മിന്നലും ആകാശത്തിന്‍റെ പ്രതാപത്തെ വിളിച്ചുപറയുമ്പോഴും, - നിങ്ങളുടെ ഹൃദയം ഭയഭക്തിയാല്‍ പറയട്ടെ, 'ഈശ്വരന്‍ വികാരവിക്ഷോഭങ്ങളിൽ നീങ്ങുന്നു,' എന്ന്.


And since you are a breath in God's sphere, and a leaf in God's forest, you too should rest in reason and move in passion.

ഈശ്വരന്‍റെ ഗോളമണ്ഡലത്തിൽ നിങ്ങൾ ഒരു നിശ്വാസവും, ഈശ്വരന്‍റെ വനത്തിൽ ഒരു ഇലയും ആണ് എന്നതിനാൽ, നിങ്ങളും വിചാരശക്തിയിൽ വിശ്രമിക്കുകയും, വികാരവിക്ഷോഭങ്ങളിൽ നീങ്ങുകയും ചെയ്യണം.

Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page