top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Love
സ്നേഹത്തിനെക്കുറിച്ച്

Previous Next


Then said Almitra, "Speak to us of Love."

അപ്പോള്‍ അല്‍മിത്ര പറഞ്ഞു, 'സ്നേഹത്തിനെക്കുറിച്ച് ഞങ്ങളോട് പറയുക.'


And he raised his head and looked upon the people, and there fell a stillness upon them. And with a great voice he said:

അയാള്‍ അയാളുടെ തല ഉയര്‍ത്തി, ജനങ്ങളുടെ മേല്‍ വീക്ഷിച്ചു, അപ്പോള്‍ അവരിന്മേൽ ഒരു നിശ്ചലത വന്നു വീണു. ഒരു മഹാ സ്വരത്തില്‍, അപ്പോൾ അയാൾ പറഞ്ഞു:


When love beckons to you follow him,

സ്നേഹം നിങ്ങളെ മാടിവിളിക്കുമ്പോൾ നിങ്ങൾ അയാളെ പിന്തുടരുക,


Though his ways are hard and steep.

അയാളുടെ പാതകള്‍ കഠിനവും ദുരാരോഹവും ആണെങ്കില്‍കൂടി.


And when his wings enfold you yield to him,

അയാളുടെ ചിറകുകൾ നിങ്ങളെ പൊതിയുമ്പോൾ, അയാള്‍ക്ക് വഴങ്ങുക,


Though the sword hidden among his pinions may wound you. And when he speaks to you believe in him,

അയാളുടെ ചിറകുകളിൽ ഒളിഞ്ഞിരിക്കുന്ന വാൾ നിങ്ങളെ മുറിവേല്‍പ്പിക്കുകയാണെങ്കിൽ കൂടി. അയാള്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍ അയാളിൽ വിശ്വാസം അര്‍പ്പിക്കുക,


Though his voice may shatter your dreams as the north wind lays waste the garden.

വടക്കന്‍കാറ്റ് പൂന്തോട്ടത്തില്‍ നാശം വിതക്കുന്നത് മാതിരി, അയാളുടെ സ്വരം നിങ്ങളുടെ സ്വപ്നങ്ങളെ ഛിന്നഭിന്നമാക്കിയേക്കാം, എങ്കില്‍ക്കൂടി.


For even as love crowns you so shall he crucify you. Even as he is for your growth so is he for your pruning.

കാരണം, സ്നേഹം നിങ്ങളെ കീരിടം അണിയുക്കുന്നത്പോലെതന്നെ അയാള്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യും. നിങ്ങളുടെ വളര്‍ച്ചക്ക് ഉള്ളത്പോലെ തന്നെ, നിങ്ങളുടെ ഇലകോതലിനുമാണ്, അയാള്‍.


Even as he ascends to your height and caresses your tenderest branches that quiver in the sun,

നിങ്ങളുടെ ഉയരങ്ങളിൽ കയറി സൂര്യരശ്മിയിൽ ഇളകുന്ന നിങ്ങളുടെ ഏറ്റവും ഇളം ശിഖരത്തെ അയാൾ തലോടുന്നതിനോടൊപ്പം തന്നെ,


So shall he descend to your roots and shake them in their clinging to the earth. Like sheaves of corn he gathers you unto himself.

അയാള്‍ നിങ്ങളുടെ വേരുകളിലേക്ക് ഇറങ്ങുകയും, മണ്ണിനോട് അള്ളിപ്പിടിച്ചിരിക്കുന്ന അവസ്ഥയില്‍ അവയെ കുലുക്കി ഇളക്കുകയും ചെയ്യും. ധാന്യമണികളെന്നപോലെ അയാൾ നിങ്ങളെ അയാളിലേക്ക് വാരിക്കൂട്ടുന്നു.

He threshes you to make you naked.

നിങ്ങളെ വിവസ്ത്രമാക്കാനായി നിങ്ങളെ അയാള്‍ മെതിക്കുന്നു.


He sifts you to free you from your husks.

നിങ്ങളുടെ ഉമിയില്‍നിന്നും നിങ്ങളെ സ്വതന്ത്രമാക്കാനായി അയാൾ നിങ്ങളെ പാറ്റുന്നു.


He grinds you to whiteness.

വെള്ളരൂപത്തിലേക്ക് നിങ്ങളെ അയാള്‍ പൊടിക്കുന്നു.


He kneads you until you are pliant;

നിങ്ങള്‍ വളയുന്ന പരുവമാകുന്നത്വരെ നിങ്ങളെ കുഴയ്ക്കുന്നു;


And then he assigns you to his sacred fire, that you may become sacred bread for God's sacred feast.

അതിന് ശേഷം, നിങ്ങള്‍ ദൈവത്തിന്‍റെ ദിവ്യസല്‍ക്കാരത്തിനായുള്ള വിശുദ്ധ അപ്പമായി ഭവിക്കാനായി, അയാളുടെ ദിവ്യാഗ്നിയിലേക്ക് നിങ്ങളെ അയാള്‍ അര്‍പ്പിക്കുന്നു,


All these things shall love do unto you that you may know the secrets of your heart, and in that knowledge become a fragment of Life's heart.

നിങ്ങളുടെ ഹൃദയത്തിലെ നിഗൂഡതകള്‍ നിങ്ങൾ അറിഞ്ഞുകൊള്ളാനും, ആ വിജ്ഞാനത്തില്‍ നിങ്ങൾ ജീവന്‍റെ ഹൃദയത്തിലെ ഒരു തുണ്ടാകാനുമായി ഈ കാര്യങ്ങള്‍ എല്ലാംതന്നെ സ്നേഹം നിങ്ങളോട് ചെയ്യും.


But if in your fear you would seek only love's peace and love's pleasure,

എന്നാല്‍ നിങ്ങളുടെ ഭയത്താൽ, സ്നേഹത്തിന്‍റെ മനഃസ്വസ്ഥതയും സ്നേഹത്തിന്‍റെ സുഖങ്ങളും മാത്രമാണ് നിങ്ങൾ തേടുന്നതെങ്കിൽ,


Then it is better for you that you cover your nakedness and pass out of love's threshing-floor,

നിങ്ങളുടെ നഗ്നത മൂടിപ്പിടിക്കുകയും, പ്രണയത്തിന്‍റെ മെതിക്കല്‍പുരയില്‍നിന്നും പുറത്തുപോകുകയും ചെയ്യുകയാണ് നിങ്ങള്‍ക്ക് നല്ലത്,


Into the seasonless world where you shall laugh, but not all of your laughter, and weep, but not all of your tears.

നിങ്ങള്‍ ചിരിക്കും, എന്നാല്‍ നിങ്ങളുടെ മുഴുവൻ ചിരികളും നിങ്ങള്‍ ചിരിക്കാത്തതും, നിങ്ങള്‍ വിലപിക്കും, എന്നാല്‍ നിങ്ങളുടെ പൂര്‍ണ്ണമായ കണ്ണുനീരുകൾ പൊഴിക്കാത്തതുമായ, ഋതുക്കളില്ലാത്ത ലോകത്തിലേക്ക്.


Love gives naught but itself and takes naught but from itself.

പ്രണയം മറ്റൊന്നും നല്‍കുന്നില്ല, അതിനെ മാത്രമല്ലാതെ, മറ്റൊന്നില്‍നിന്നും യാതൊന്നും എടുക്കുന്നില്ല, അതിനുള്ളില്‍ നിന്നുംമാത്രമല്ലാതെ.


Love possesses not nor would it be possessed; For love is sufficient unto love. When you love you should not say, "God is in my heart," but rather, I am in the heart of God."

പ്രണയം അധീനത്തിലാക്കുന്നില്ല, മാത്രവുമല്ല അത് അധീനതയിലാകാനും അനുവദിക്കില്ല; കാരണം പ്രയണത്തിന് പ്രണയം തന്നെ പര്യാപ്തമാണ്. നിങ്ങള്‍ സ്നേഹിക്കുമ്പോൾ, നിങ്ങള്‍ പറയരുത്, ڇഈശ്വരന്‍ എന്‍റെ ഹൃദയത്തിൽ ഉണ്ട്ڈ എന്ന്; ڇഞാന്‍ ദൈവത്തിന്‍റെ ഹൃദയത്തിൽ ഉണ്ട്ڈ എന്ന് പറയുന്നതാണ് അതിനേക്കാള്‍ നല്ലത്.


And think not you can direct the course of love, if it finds you worthy, directs your course.

പ്രണയത്തിന്‍റെ പാതയെ നിങ്ങള്‍ക്ക് നിയന്ത്രിക്കാനാവും എന്ന് ഊഹിക്കരുത്; നിങ്ങളെ യോഗ്യനായി കണ്ടെത്തുകയാണെങ്കിൽ, നിങ്ങളുടെ ദിശയെ അത് നിയന്ത്രിക്കും.


Love has no other desire but to fulfil itself.

പ്രണയത്തിന് മറ്റ് യാതൊരു ഇച്ഛയും ഇല്ലതന്നെ, സ്വന്തം സഫലീകരണം നേടുക എന്നല്ലാതെ.


But if you love and must needs have desires, let these be your desires:

എന്നാല്‍ നിങ്ങൾ സ്നേഹിക്കുകയും, അതോടൊപ്പം നിശ്ചയമായും ആഗ്രഹങ്ങള്‍ ഉണ്ടാകണം എന്നുമുണ്ടെങ്കിൽ, ഇവയായിരിക്കട്ടെ നിങ്ങളുടെ ഇച്ഛകള്‍:


To melt and be like a running brook that sings its melody to the night.

അലിയാനും, നിശാവേളകളോട് അതിന്‍റെ മധുരസംഗീതം പാടുന്ന, ഒഴുകുന്ന ഒരു കൊച്ചരുവിയെപ്പോലെ ആയിത്തീരാനും.


To know the pain of too much tenderness.

അമിതമായുള്ള മൃദുലതയുടെ നോവറിയാനും


To be wounded by your own understanding of love;

പ്രണയത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ള സ്വന്തം ധാരണകളാൽ മുറിവേല്‍ക്കപ്പെടാനും;


And to bleed willingly and joyfully.

സ്വമനസ്സാലെയും സന്തോഷത്തോടും രക്തംചൊരിയാനും.


To wake at dawn with a winged heart and give thanks for another day of loving;

പ്രഭാതത്തില്‍ ചിറകുവച്ച ഒരു ഹൃദയവുമായി ഉണരാനും, എന്നിട്ട് പ്രണയിക്കാനുള്ള ഒരു ദിവസംകൂടി ലഭിച്ചതില്‍ നന്ദിഅറിയിക്കാനും;


To rest at the noon hour and meditate love's ecstasy;

നട്ടുച്ചനേരത്ത് വിശ്രമിക്കുവാനും, പ്രണയത്തിന്‍റെ നിര്‍വൃതിയെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുവാനും;


To return home at eventide with gratitude;

സന്ധ്യാനേരത്ത് ഉപകാരസ്മരണയോടുകൂടി വീട്ടിലേക്ക് തിരിച്ചുവരാനും;


And then to sleep with a prayer for the beloved in your heart and a song of praise upon your lips.

എന്നിട്ട്, നിങ്ങളുടെ പ്രിയതമന് ഹൃദയത്തില്‍ ഒരു പ്രാര്‍ത്ഥനയും ചുണ്ടുകളില്‍ ഒരു സ്തുതിഗീതവും വച്ച്കൊണ്ട് ഉറങ്ങാനും.

Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page