top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Friendship
സൗഹൃദത്തെക്കുറിച്ച്

Previous Next


And a youth said, "Speak to us of Friendship."

അപ്പോള്‍ ഒരു യുവാവ് പറഞ്ഞു, 'ഞങ്ങളോട് ചങ്ങാതത്തെപ്പറ്റിപ്പറയൂ.'


And he answered, saying:

അതിന് മറുപടിപറഞ്ഞ്കൊണ്ട്, അയാള്‍ പറഞ്ഞു:


Your friend is your needs answered.

നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതാണ് നിങ്ങളുടെ സുഹൃത്ത്.


He is your field which you sow with love and reap with thanksgiving.

നിങ്ങള്‍ സ്നേഹം വിതയ്ക്കുകയും, ഈശ്വരനോട് നന്ദിപറഞ്ഞുകൊണ്ട് കൊയ്തെടുക്കുകയും ചെയ്യുന്ന നിങ്ങളുടെ വിളഭൂമിയാണ് അയാൾ.


And he is your board and your fireside.

അയാള്‍ നിങ്ങള്‍ക്ക് ഭക്ഷണം-ലഭിക്കുന്ന-വാസസ്ഥലവും നിങ്ങളുടെ അഗ്നിസ്ഥാനവും ആണ്.


For you come to him with your hunger, and you seek him for peace.

കാരണം നിങ്ങളുടെ വിശപ്പുമായാണ് നിങ്ങള്‍ അയാളുടെ അടുത്ത് വരുന്നത്, സമാധാനത്തിനായിട്ടാണ് നിങ്ങള്‍ അയാളെ തേടിയെത്തുന്നത്.


When your friend speaks his mind you fear not the "nay" in your own mind, nor do you withhold the "ay."

നിങ്ങളുടെ ചങ്ങാതി അയാളുടെ മനസ്സിലുള്ളത് പറയുമ്പോള്‍, നിങ്ങളുടെ മനസ്സില്‍ ഉദിക്കുന്ന, 'ഏയ്, അത് ശരിയല്ല,' എന്നതിനെ നിങ്ങള്‍ ഭയപ്പെടുന്നില്ല, മാത്രവുമല്ല, നിങ്ങളില്‍ ഉദിക്കുന്ന 'ഓ, അത് ശരിയാണ്' എന്നതിനെ നിങ്ങള്‍ പിടിച്ചുവെക്കുന്നുമില്ല.


And when he is silent your heart ceases not to listen to his heart;

അയാള്‍ നിശബ്ദനായിരിക്കുമ്പോൾ, നിങ്ങളുടെ ഹൃദയം അയാളുടെ ഹൃദയത്തെ കേള്‍ക്കുന്നത് നിര്‍ത്തുന്നുമില്ല;


For without words, in friendship, all thoughts, all desires, all expectations are born and shared, with joy that is unacclaimed.

കാരണം വാക്കുകള്‍ ഇല്ലാതെ തന്നെ, സൗഹൃദത്തില്‍, എല്ലാ ചിന്തകളും, എല്ലാ ആഗ്രഹങ്ങളും, എല്ലാ പ്രതീക്ഷകളും, ആര്‍പ്പുവിളിച്ചുള്ള സ്തുതിഘോഷങ്ങളില്ലാതെയുള്ള ആനന്ദത്തില്‍ ജനിക്കുകയും പങ്കിടപ്പെടുകയും ചെയ്യപ്പെടുന്നു.


When you part from your friend, you grieve not;

നിങ്ങള്‍ നിങ്ങളുടെ സുഹൃത്തില്‍നിന്നും വിട്ടുപിരിയുമ്പോൾ, നിങ്ങൾ വ്യസനിക്കുന്നില്ല;


For that which you love most in him may be clearer in his absence, as the mountain to the climber is clearer from the plain.

കാരണം, മലകയറുന്ന ആള്‍ക്ക് പര്‍വ്വതം കൂടുതൽ തെളിഞ്ഞുകാണുന്നത് സമതലത്തില്‍നിന്നുമാണ് എന്നത് പോലെ, അയാളില്‍ നിങ്ങൾ സ്നേഹിക്കുന്നത് കൂടുതൽ തെളിഞ്ഞുകാണപ്പെടുന്നത് അയാളുടെ അസാന്നിദ്ധ്യത്തിലായേക്കാം.


And let there be no purpose in friendship save the deepening of the spirit.

ആത്മസത്തയുടെ ആഴം ഏറ്റുക എന്നല്ലാതെ, ചങ്ങാതത്തില്‍ മറ്റ് യാതോരു താല്‍പ്പര്യവും ഇല്ലാതിരിക്കട്ടെ.


For love that seeks aught but the disclosure of its own mystery is not love but a net cast forth: and only the unprofitable is caught.

കാരണം അതിന്‍റെ സ്വന്തം നിഗൂഢതയുടെ വെളിപ്പെടുത്തൽ അല്ലാതെ മറ്റെന്തെങ്കിലും ഇച്ഛിക്കുന്ന സ്നേഹം, സ്നേഹമല്ല, മറിച്ച് മുന്നിലേക്ക് എറിഞ്ഞ ഒരു വലസഞ്ചി മാത്രമാണ്; അതില്‍ നിഷ്പ്രയോജന കാര്യങ്ങൾ മാത്രമേ വന്ന് കുടുങ്ങുള്ളു.


And let your best be for your friend.

നിങ്ങളുടെ ഏറ്റവും ഉത്തമമായത്, നിങ്ങളുടെ ചങ്ങാതിക്കുള്ളതായിക്കൊള്ളട്ടെ.


If he must know the ebb of your tide, let him know its flood also.

നിങ്ങളുടെ പ്രവാഹത്തിന്‍റെ വേലിയിറക്കം അയാൾ അറിയണമെന്നുണ്ടെങ്കിൽ, അതിന്‍റെ വേലിയേറ്റവും അയാൾ അറിയട്ടെ.


For what is your friend that you should seek him with hours to kill?

കാരണം, മണിക്കൂറുകളെ കളയാന്‍വേണ്ടി നിങ്ങൾ അയാളെ തിരയാനുംമാത്രം നിങ്ങളുടെ ചങ്ങാതി എന്താണ്?


Seek him always with hours to live.

മണിക്കൂറുകളെ സജ്ജീവമാക്കാനായി എപ്പോഴും നിങ്ങള്‍ അയാളെ തിരയുക.


For it is his to fill your need, but not your emptiness.

കാരണം, നിങ്ങളുടെ ആവശ്യതകളെ നിറവേറ്റുക എന്നുള്ളതാണ്, അല്ലാതെ നിങ്ങളിലെ ശൂന്യതകളെ നിറക്കുക എന്നുള്ളതല്ല, അയാള്‍ക്കുള്ളത്.


And in the sweetness of friendship let there be laughter, and sharing of pleasures.

കൂട്ടുകെട്ടിന്‍റെ മാധുര്യത്തിൽ പൊട്ടിച്ചിരിയും, സുഖങ്ങളുടെ പങ്കിടലും ഉണ്ടാവട്ടെ.


For in the dew of little things the heart finds its morning and is refreshed.

കാരണം, കൊച്ച് കാര്യങ്ങളാലുള്ള മഞ്ഞുതുള്ളികളില്‍, ഹൃദയം അതിന്‍റെ പുലരി കണ്ടെത്തുന്നു, അങ്ങിനെ ചൈതന്യവത്താകുന്നു.


Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page